ഉമ്മുൽ കിതാബ് – ആദിമ ഖുർആൻ
മൗലാനയുടെ (ഖ) യാഥാർത്ഥ്യങ്ങളിൽ നിന്ന് ശൈഖ് നൂർജാൻ മിറഹ്മദി (ഖ) പഠിപ്പിക്കുന്നു
A’uzu Billahi Minash Shaitanir Rajeem
Bismillahir Rahmanir Raheem
ശപിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ കാവലിനെ തേടുന്നു,
പരമകാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
അൽഹംദുലിലഹി റബ്ബിൽ ആലമീൻ, വസ്സ്വലാത്തു വസ്സലാമു ‘അലാ അശ്റഫിൽ മുർസലീൻ, സയ്യിദിനാ വ മൗലാന മുഹമ്മദുൽ മുസ്തഫ ﷺ. മദദ് യാ സയ്യിദി യാ റസൂലുൽ കരീം, യാ ഹബീബുൽ അസീം, ഉൻസുർ ഹാലന വ ഇശ്ഫഅ്ലനാ, ആബിദുന ബി മദദിക്കും വ നസറക്കും.
അല്ലാഹ് (അസ്സവജൽ)ന്റെ പരിശുദ്ധ ഗ്രന്ഥം സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളാകുന്നു
ഈ പരിശുദ്ധ രാത്രികളുടെ അനുഗ്രഹങ്ങളും യാഥാർത്ഥ്യങ്ങളും നമുക്കായി തുറന്ന് നൽകുന്നു. അതായത്, എപ്പോഴും എനിക്കായി തന്നെ ഒരോർമ്മപ്പെടുത്തൽ അതായത് പരിശുദ്ധ ഖുർആനും മലക്കൂത്തിലെ ആളുകളും, അവർ നമ്മൾ പ്രകാശത്തിന്റെ ലോകത്തെക്കുറിച്ച് മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നു, രൂപത്തിന്റെ ലോകത്തെക്കുറിച്ചല്ല. അതായത് ഈ പരിശുദ്ധ ഖുർആനും അല്ലാഹ് (അസ്സവജൽ)ന്റെ കിതാബ്, അല്ലാഹ് (അസ്സവജൽ)ന്റെ ഗ്രന്ഥവും സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളാകുന്നു. ഒരു ഗ്രന്ഥവുമില്ല, നിങ്ങൾക്ക് ഫോൺ ആണെങ്കിൽ, എന്ത് കൊണ്ട് അല്ലാഹ് (അസ്സവജൽ)ന് പേപ്പർ ആയിരിക്കണം? ഇത് പഴയ ടെക്നോളജി ( സാങ്കേതികവിദ്യ) ആണ്. പുതിയ ടെക്നോളജി കുൻ ഫയകൂൻ ലൂടെ ആകുന്നു.
﴾إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ﴿٨٢
36:82 – “Innama AmruHu idha Arada shay an, an yaqola lahu kun faya koon.” (Surat YaSeen)
“താന് ഒരു കാര്യം ഉദ്ദേശിച്ചാല് അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.” (യാസീൻ, 36:82)
എല്ലാ ആപ്പും (app) ആ ഫോണിലുണ്ട്. എനിക്കൊരു ഹദീസ് വേണമെങ്കിൽ – എനിക്ക് ഏത് ഹദീസ് ബുക്ക് വേണമെങ്കിലും, ഞാനത് ഡൗൺലോഡ് ചെയ്യുന്നു. ഊർജ്ജം വരുന്നു അങ്ങനെ ആ സ്മാർട്ട്ഫോണിൽ എല്ലാം ഉണ്ട്.
അപ്പോൾ, അതിനർത്ഥം നിങ്ങൾ ചുമക്കുന്ന ഫുർഖാനും (ശരിയുടെയും തെറ്റിന്റെയും ഗ്രന്ഥം) മുസ്ഹഫും (ഖുർആനിന്റെ എഴുത്ത് പകർപ്പ്) യാഥാർത്ഥ്യമല്ല. ഇതൊരു പ്രത്യക്ഷപെടലാണ്. സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ കാലത്ത്, ഒരു കിതാബും ഇല്ലായിരുന്നു. പ്രവാചകർ ﷺ തങ്ങൾ നടക്കുന്ന ഖുർആൻ ആകുന്നു – കിതാബല്ലാഹ്. അവർ എഴുതുന്നുണ്ടായിരിന്നു പക്ഷെ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സന്നിധിയിൽ അവർ അതൊന്നും ക്രോഡീകരിച്ചില്ല. ശരിയല്ലേ? ശരിയല്ലേ? അപ്പോൾ, നടക്കുന്ന ഗ്രന്ഥം.
പരിശുദ്ധ ഖുർആനിന്റെ 3 തലങ്ങൾ: ഫുർഖാൻ, ഖുർആൻ, ഉമ്മുൽ കിതാബ്
അപ്പോൾ, അല്ലാഹ് (അസ്സവജൽ) നടക്കുന്ന ഗ്രന്ഥത്തെപ്പറ്റി പരാമര്ശിക്കുമ്പോൾ, തുടർന്ന് അവർ പഠിപ്പിക്കാൻ ആരഭിക്കുന്നു: ഫുർഖാൻ, ഖുർആൻ, ഉമ്മുൽ കിതാബ് (എല്ലാ ഗ്രന്ഥങ്ങളുടേയും മാതാവ്). ഫുർഖാൻ ആണ് 99% ആളുകളും വായിക്കുന്നത്. അതായത് അവർ മുസ്ഹഫ് (ഖുർആനിന്റെ എഴുത്ത് പകർപ്പ്) വായിക്കുന്നു തുടർന്ന് അവർ ശരിയും തെറ്റും മാത്രമാണ് മനസ്സിലാക്കുന്നത്. അവർ വായിക്കുന്നത്, ശരിയും തെറ്റും, ശരിയും തെറ്റും ഒപ്പം ആ വിശ്വാസത്തിന്റ അടിസ്ഥാനത്തിൽ അവർക്ക് ഭൂമിയിൽ എല്ലാത്തരം ആശയക്കുഴപ്പങ്ങളും ഉണ്ടാക്കാൻ കഴിയുന്നതാണ്.
ഖുർആൻ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിൽ നിന്നുമുള്ള ഒരു മിശ്രിതം ആകുന്നു. അതിനർത്ഥം സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സ്നേഹമില്ലാതെ നിങ്ങൾക്ക് മുസ്ഹഫ് എടുക്കാൻ കഴിയുകയില്ല കാരണം നമ്മൾ അറിയണമെന്ന് അവർ ആഗ്രഹിക്കുന്നു ഖുർആനിന്റെ യാഥാർത്ഥ്യം എവിടെ നിന്നുമാണ് വരുന്നത്? മൻസിലുൽ ഖുർആൻ (പരിശുദ്ധ ഖുർആനിന്റെ ഉറവിടം) സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഖൽബ് ആകുന്നു. റൂഹാനിയത്ത് (ആത്മാവിനെ സംബത്തിച്ചത്), പ്രവാചകർ ﷺ തങ്ങളുടെ പ്രകാശം, പ്രകാശങ്ങളുടേയും എല്ലാ യാഥാർത്ഥ്യങ്ങളുടേയും സമുദ്രങ്ങളിലാകുന്നു ഒപ്പം ആ ഖുർആൻ എന്നെന്നേക്കുമായി പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു, സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തതായ ഒരു യാഥാർത്ഥ്യത്തെ പ്രത്യക്ഷപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു, സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിൽ നിന്നും പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു.
പ്രവാചകർ ﷺ തങ്ങളുടെ സ്നേഹം ഖാഫിൽ നിന്നും ഖുർആനിന്റെ നൂൻ ന്റെ നൂറിലേക്ക് ശക്തി പകരുന്നു
അപ്പോൾ, ആ ഖുർആനിന് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സ്നേഹം ആവശ്യമാണ്. പ്രവാചകർ ﷺ തങ്ങളുടെ മുഹബ്ബത്തും സ്നേഹവും വരുന്നയുടൻ, അതിനർത്ഥം നിങ്ങൾക്കിപ്പോൾ അറബി പ്രവാചകന്റെ നസർ (തിരുനോട്ടം) ഉണ്ടെന്നാണ്. പ്രവാചകർ ﷺ തങ്ങളുടെ യാഥാർത്ഥ്യം പ്രവേശിക്കേണ്ടതായിട്ടുണ്ട്, തുടർന്ന് നിങ്ങൾ വായിക്കാൻ ആരംഭിക്കുമ്പോൾ ആ മിശ്രിതം ഖുർആൻ ആയി മാറുന്നു കാരണം ഖാഫ് മുതൽ നൂൻ വരെ, നൂൻ എന്നാൽ ഒരു നൂർ ആണ്. പ്രകാശം ആ ഖാഫിന്റെ ശക്തിയാലല്ലാതെ വരുകയില്ല. അതിനർത്ഥം അല്ലാഹ് (അസ്സവജൽ)ന്റെ ഇസ്സത്ത്, അതിന്റെ പ്രതാപവും മഹത്വവും വെറുതെ ആർക്കും തുറന്ന് നല്കപ്പെടില്ല. അവർക്ക് ഫുർഖാന്റെ ബറകത്ത് (അനുഗ്രഹം) കിട്ടുന്നതാണ്. അവർക്ക് ഫുർഖാന്റെ ബറകത്ത് കിട്ടുന്നതാണ് അതായത് അവർ ശരിയും തെറ്റും മനസ്സിലാക്കി.
പ്രവാചകർ ﷺ തങ്ങളുടെ സ്നേഹത്തോടൊപ്പമുള്ള യാഥാർത്ഥ ഖുർആന് അല്ലാഹ് (അസ്സവജൽ)ന്റെ ശക്തിയുണ്ട്
പക്ഷെ യാഥാർത്ഥ ഖുർആന് ശക്തിയുണ്ട്. അല്ലാഹ് (അസ്സവജൽ) പറയുന്നു അതിന് മരിച്ചവരെ ജീവിപ്പിക്കാൻ കഴിയുമെന്ന്. അത് ഇപ്പോൾ ഓതി മരിച്ചവരെ ജീവിപ്പിക്കാൻ കഴിയുന്ന ആരെയെങ്കിലും നിങ്ങൾക്ക് അറിയുമോ? ഇല്ല. എവിടെ ശക്തി? അവർക്ക് ഓതി പർവ്വതങ്ങൾ നീക്കാൻ കഴിയുന്നതാണ്. അല്ലാഹ് (അസ്സവജൽ) പറഞ്ഞു നീ അല്ല എറിയുന്നത്, നാമാണ് എറിയുന്നത്. അവർക്ക് ഒരു കല്ലെടുത്ത് അല്ലാഹ് (അസ്സവജൽ)ന്റെ ഇസ്സത്തിനാലും പ്രതാപത്തിനാലും എറിയാനും എല്ലാം അപ്രത്യക്ഷമാക്കാനും കഴിയും. അതിന് ശക്തിയുണ്ട്.
﴾وَلَوْ أَنَّ قُرْآنًا سُيِّرَتْ بِهِ الْجِبَالُ أَوْ قُطِّعَتْ بِهِ الْأَرْضُ أَوْ كُلِّمَ بِهِ الْمَوْتَىٰ ۗ بَل لِّلَّـهِ الْأَمْرُجَمِيعًا ۗ ﴿٣١
13:31 – “Wa law anna Quranan suyyirat bihil jibaalu aw qutti’at bihil ardu, aw kullima bihil mawtaa; bal lillaahil Amru jamee’a…” (Surat Ar-Ra’d)
“പാരായണം നിര്വഹിക്കപ്പെടുന്ന ഏതെങ്കിലുമൊരുഗ്രന്ഥം വഴി പര്വതങ്ങള് സഞ്ചരിപ്പിക്കപ്പെടുകയോ ഭൂമി തുണ്ടങ്ങളായി കഷ്ണിക്കപ്പെടുകയോ മരിച്ചവരോട് സംസാരിക്കപ്പെടുകയോ ചെയ്തിരുന്നുവെങ്കില് (അത് ഈ ഖുര്ആന് ആയേനെ; എന്നാലും നിഷേധികള് വിശ്വസിക്കുകയില്ല.) എന്നാല് കാര്യങ്ങളുടെ നിയന്ത്രണമത്രയും അല്ലാഹുവിനത്രേ…” (ഇടിനാദം, 13:31)
നിങ്ങളുടെ വിശ്വാസം സ്ഥാപിക്കാനായി പ്രവാചക യാഥാർത്ഥ്യത്തെ നിങ്ങളുടെ സ്വന്തത്തേക്കാൾ സ്നേഹിക്കുക
എങ്ങനെയാണ് അതിന്റെ ശക്തിക്ക് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ പ്രകാശം ഉണ്ടാവേണ്ടത് അനന്തരം അത് മഖാമുൽ ഈമാൻ (വിശ്വാസത്തിന്റെ പദവി) ആണ്, കാരണം നീ എന്നെ നിന്റെ സ്വന്തത്തേക്കാളും സ്നേഹിച്ചില്ലെങ്കിൽ, നീ വിശ്വാസം നേടുന്നില്ല.
عَنْ أَنَسِ بْن مَالِكٍ رَضِيَ اللهُ عَنْهُ قَالَ، قَالَ رَسُولُ اللهِ ﷺ” لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ “. [صَحِيِحْ مُسْلِمْ، حديث ٤٤، واَلْبُخَارِي، كِتَابُ الْإيْمَانْ، حديث ١٥]
‘An Anas ibn Malik (ra) qala, qala Rasulullahi ﷺ “La yuminu ahadukum hatta akona ahabba ilayhi min walidihi wa waladihi wan nasi ajma’yeen.” [Sahih Muslim, Hadith 44, wa Al Bukhari, Kitabul Iman, Hadith 15]
അനസ് ഇബ്നു മാലിക് (റ) പറഞ്ഞു: പ്രവാചകർ (സ്വ) പറഞ്ഞു: “നിങ്ങളിലാർക്കും വിശ്വാസം ഉണ്ടാവുകയില്ല; ഒരുവൻ അവന്റെ പിതാവിനെക്കാളും, അവന്റെ കുട്ടികളെക്കാളും, എല്ലാ മനുഷ്യരെക്കാളും എന്നെ സ്നേഹിക്കുന്നതുവരെ.” [സ്വഹീഹ് മുസ്ലിം, ഹദീസ് 44, വ അൽ ബുഖാരി, കിതാബുൽ ഈമാൻ, ഹദീസ് 15]
അപ്പോൾ, ഇസ്ലാമിൽ നിന്നും ഫുർഖാനിൽ (ശരിയുടെയും തെറ്റിന്റെയും ഗ്രന്ഥം) നിന്നും, നിങ്ങൾക്ക് ഈമാൻ ഉണ്ടായിരിക്കണം. ഈമാൻ എന്നാൽ നമ്മൾ നമ്മുടെ സ്വന്തത്തെ സ്നേഹിക്കുന്നതിനേക്കാൾ പ്രവാചക യാഥാർത്ഥ്യത്തെ സ്നേഹിക്കലാകുന്നു. അത് എല്ലാ പ്രവാചകന്മാരെയും എല്ലാ ഗ്രന്ഥങ്ങളേയും ആണ് കാരണം അല്ലാഹ് (അസ്സവജൽ)ന്റെ എല്ലാ ഗ്രന്ഥങ്ങളേയും അംഗീകരിക്കാതെ, ദൈവത്തിന്റെ എല്ലാ പ്രവാചകന്മാരെയും സ്നേഹിക്കാതെ; അല്ലാഹ് (അസ്സവജൽ) നിന്നുമുള്ള നന്മയും തിന്മയുമായ വിധി അംഗീകരികാതെ, അല്ലാഹുവിന്റെ (അസ്സവജൽ) അദൃശ്യ മാലാഖമാരിലുള്ള, അദൃശ്യ യാഥാർത്ഥ്യത്തിലുള്ള വിശ്വാസം ഇല്ലാതെ നിങ്ങളുടെ വിശ്വാസം സ്ഥാപിതം ആകുന്നില്ല.
നിങ്ങൾ അദൃശ്യതയെപ്പറ്റി സംസാരിക്കുന്നയുടൻ, നിങ്ങൾക്ക് പകുതി പ്രേക്ഷകരെയും നഷ്ടപ്പെടും. അവർ പറയും, ‘ഒഹ്, ഒഹ്, ഞങ്ങൾക്ക് അറിയില്ല നിങ്ങൾ എന്തിനെപ്പറ്റിയാണ് സംസാരിക്കുന്നതെന്ന്.’ അദൃശ്യം മലക്കൂത്ത് (പ്രകാശ ലോകം) ആണ്, അതാണ് മുഴുവൻ ദീനും (മതവും). മലക്കൂത്തും പ്രകാശവും, അത് രൂപത്തിന്റെ ലോകത്തെ നിയന്ത്രിക്കുന്നു. മാലാഖപരമായ പ്രകാശവും, അറ്റോമിക് (പരമാണുസംബന്ധമായ) യാഥാർത്ഥ്യവും ആണ് പ്രത്യക്ഷപ്പെടുന്നതായ എല്ലാത്തിന്റെയും ശക്തി. പ്രത്യക്ഷമാകുന്ന എല്ലാം അതിന്റെ പ്രകാശത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും ശക്തിയാലും പ്രതാപത്താലുമാണ്. പ്രകാശവും യാഥാർത്ഥ്യവും രൂപത്തെ പ്രത്യക്ഷപ്പെടുത്തുന്നു. അതിനർത്ഥം വിശ്വാസത്തിന്റെ ആ പ്രകാശത്താൽ, തുടർന്ന് ഖുർആനിന്റെ പ്രകാശവും പരിശുദ്ധ യാഥാർത്ഥ്യങ്ങളും തുറക്കുന്നു.
പരിശുദ്ധ ഖുർആൻ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിൽ പ്രത്യക്ഷപ്പെടുന്നു
എന്ത്കൊണ്ട് നമ്മൾ അത് അറിയാൻ ആഗ്രഹിക്കുന്നുവെന്നാൽ കാരണം നമ്മൾ ലൈലത്തുൽ നിസ്ഫ് ശഅ്ബാനായി വരുമ്പോൾ (ശഅ്ബാൻ നടുവിലെ രാത്രി) അവർ അറിയാൻ ആഗ്രഹിക്കുന്നു, ലൈലത്തുൽ ഇസ്റാഅ് വൽ മിഅ്റാജ് (നിശായാത്രയും ആരോഹണവും) പോലെ, എവിടെയാണ് ലൈലത്തുൽ ശഅ്ബാൻ? എന്ത്കൊണ്ട് ലൈൽ (രാത്രി)?
അതിനർത്ഥം അവർ പഠിപ്പിക്കുകയാണ് അതായത് നമ്മൾക്ക് വേണ്ടുന്ന ഈ യാഥാർത്ഥ്യം, നമ്മൾക്ക് വേണ്ടുന്നത് പരിശുദ്ധ ഖുർആൻ ആണ് അത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിൽ പ്രത്യക്ഷപ്പെടുന്നു. അതൊരു പ്രകാശത്തിന്റെ ലോകമാണ്, അതൊരു പ്രകാശത്തിന്റെ സമുദ്രം പോലെയാണ് മുഹമ്മദുൻ റസൂലല്ലാഹ് ﷺ എന്ന് അറിയപ്പെടുന്നു. നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് യിൽ അല്ല ഉള്ളത്. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് മുഹമ്മദുൻ റസൂലല്ലാഹ് ﷺ യുടെ ശക്തിയാകുന്നു.
لَا إِلَهَ إلاَّ اللهُ مُحَمَّدٌا رَسُولْ الله
“La ilaha illallahu Muhammadun Rasulallah”
“ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല, മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദൂതനാകുന്നു.”
നമ്മുടെ ബുദ്ധിമണ്ഡലമല്ല, സ്നേഹമാണ് നമ്മുടെ ആത്മാവിന് വേണ്ടുന്ന ശക്തമായ ബന്ധനം
അപ്പോൾ, അതിനർത്ഥം നമ്മൾ സ്നേഹിക്കുന്നയുടൻ നമ്മുടെ അർവാഹ്, നമ്മുടെ ആത്മാവ് ആ സമുദ്രത്തിലേക്ക് നീങ്ങുകയാണ്. സ്നേഹത്തിനു മാത്രമാണ് നമ്മുടെ ആത്മാവിനെ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നത്, നിങ്ങളുടെ അഖ്ൽ (ബുദ്ധിമണ്ഡലം) അല്ല. നിങ്ങളുടെ ബുദ്ധിമണ്ഡലത്തിന് നിങ്ങളുടെ ആത്മാവിനെ സമുദ്രത്തിന്റെ ഉള്ളിലേക്ക് പ്രവാചകർ ﷺ തങ്ങളുടെ ഹൃദയത്തിലേക്ക് അയക്കാൻ കഴിയില്ല, മുഹബ്ബത്തിന് (സ്നേഹത്തിന്) മാത്രമാണ് (കഴിയുന്നത്). ആ മുഹബ്ബത്ത്, അത് ബുദ്ധിമണ്ഡലത്തെ ഓഫ് ആക്കുന്നു അനന്തരം അത് ആത്മാവിനെ വലിക്കുന്നു. സ്നേഹമാണ് ശക്തമായ ബന്ധനം. സ്നേഹമാണ് ശക്തമായ ബന്ധനം, അഖ്ൽ അല്ല. ബുദ്ധിമണ്ഡലം ആശയക്കുഴപ്പത്തിന്റെ സമുദ്രം മാത്രമാണ്. സ്നേഹമാണ് നിങ്ങളെ അവരുടെ സന്നിധിയിലേക്ക് വലിക്കുന്നത്. അതിനർത്ഥം നമ്മുടെ സ്നേഹം അവരിലേക്ക് വരുമ്പോൾ, അവർ നമ്മളെ ആ ഹൃദയത്തിലേക്ക് വലിക്കുകയാണ്. അവർ നമ്മളെ ശക്തിയുടെ സമുദ്രത്തിന്റെ നടുവിലേക്ക് വലിക്കുകയാണ്.
ദിവ്യസന്നിധിയെ സമീപിക്കുന്നതിന് മുമ്പ് ലൈലിൽ (രാത്രിയിൽ) നിങ്ങളുടെ സ്വന്തത്തെ ഉന്മൂലനം ചെയ്യുക
ശക്തിയുടെ സമുദ്രത്തിന്റെ ആ നടുവിൽ ലൈലത്തുൽ നിസ്ഫ് ശഅ്ബാൻ ആണ്. ലൈൽ, കാരണം നിങ്ങൾ ഉന്മൂലനം ചെയ്യേണ്ടതായിട്ടുണ്ട്; പകലല്ല, ലൈൽ ആണ്. ലൈൽ, ഒപ്പം നമ്മുടെ സംസ്കാരത്തിലെ എല്ലാ കാര്യങ്ങളും രാത്രിയായിട്ടാണ് സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്ത്കൊണ്ടാണ്? അതിനർത്ഥം നീ ആരാണെന്ന് പ്രകടമാക്കിക്കൊണ്ട് എന്നിലേക്ക് വരരുത്. ആദ്യം നീ ഒന്നുമല്ലാത്തവൻ ആകണം. അതായത് നിങ്ങളുടെ വ്യക്തിത്വവുമായി വരുകയും അറിയാലോ നിങ്ങൾ ആരോ ആണെന്നും അല്ലെങ്കിൽ നമ്മൾ ആരോ ആണെന്നും കരുതത്.
അപ്പോൾ, തുറൂഖുകൾ (ആത്മീയ പാതകൾ) പഠിപ്പിക്കാൻ വരുന്നു, “അന അബ്ദുക്കൽ അജീസ്, വ ദായീഫ്, വ മിസ്കീൻ, വ സാലിം, വ ജഹൽ.” ‘തീർച്ചയായും ഞാൻ സ്വന്തത്തോട് ആക്രമണം പ്രവർത്തിച്ചവൻ മാത്രമാകുന്നു യാ റബ്ബി. ഞാൻ ഒന്നുമല്ല. സ്വന്തത്തോട് ആക്രമണം പ്രവർത്തിച്ചവരിൽ ഞാൻ ആകുന്നു ഒന്നാമൻ, ഞാൻ അങ്ങയുടെ മഹത്വവും പ്രതാപവും ചോദിക്കുകയാണ്.’
നിങ്ങളുടെ ആഗ്രഹങ്ങളുടെ മരണമാണ് അല്ലാഹ് (അസ്സവജൽ)ന്റെ മഹത്വത്തിലേക്കും പ്രതാപത്തിലേക്കും എത്താനുള്ള ഇവന്റ് ഹൊറൈസൺ (ഇവന്റ് ചക്രവാളം)
നീ ഒന്നുമല്ലാത്തവനാണെന്ന് നീ ശരിക്കും വിശ്വസിക്കുന്നു എന്ന് അല്ലാഹ് (അസ്സവജൽ) അംഗീകരിക്കുമ്പോൾ, സർവ്വശക്തനായ ദൈവം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ, അവിടുന്ന് നിന്റെ ശരീരത്തെയും ആത്മാവിനെയും മോചിപ്പിക്കുന്നു. അവിടുന്ന് മോചിപ്പിക്കുന്നു – മൗത്തുൽ ഖബ്ലിൽ മൗത്ത് (ശാരീരിക മരണത്തിന് മുന്നേ ആഗ്രഹങ്ങൾ മരിക്കൽ) എന്നാൽ അവിടുന്ന് നിന്നെ മരണത്തിന്റെയും ഉന്മൂലനത്തിന്റെയും ഒരു പദവിയിലേക്ക് ഉയർത്തലാണ് അവിടെ നീ ശരിക്കും വിശ്വസിക്കുന്നത് ഞാൻ ഒന്നുമല്ല, ഞാൻ ഒന്നുമല്ല, ഞാൻ ഒന്നുമല്ല. അങ്ങയുടെ മഹത്വത്തിലേക്കും അങ്ങയുടെ പ്രതാപത്തിലേക്കും എത്താൻ ഞാൻ പരമാവധി ശ്രമിക്കുകയാണ്.
അല്ലാഹ് (അസ്സവജൽ) ശരീരത്തെ ഒരു മരണത്തിന്റെ അവസ്ഥയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നു, അവർ അതിനെ ഊർജ്ജത്തിൽ ഇവന്റ് ഹൊറൈസൺ (ഇവന്റ് ചക്രവാളം) എന്ന് വിളിക്കുന്നു. അല്ലേ? അതിനർത്ഥം എന്തെന്നാൽ നിങ്ങൾ ഓണും (ON) നിങ്ങളുടെ പോസിറ്റീവ് ചാർജ് വളരെയധികം നിങ്ങളുടെ ശാരീരികതക്കും വേണ്ടിയാണെങ്കിൽ, നിങ്ങൾ ശാരീരികതയിലേക്ക് വളരെയധികം തളക്കപ്പെട്ടിരിക്കുന്നു എന്നാണ്.
ഒന്നുമല്ലായ്മയുടെ അവസ്ഥയിലൂടെ തൗബയുടെ കവാടത്തിൽ പ്രവേശിക്കുക
അപ്പോൾ, തൗബയും (പശ്ചാത്താപം) പശ്ചാതാപത്തിന്റെയും കവാടവും എന്നാൽ നിങ്ങൾ ശരിക്കും വിശ്വസിക്കലാണ്, ‘യാ റബ്ബി, ഞാൻ ഒന്നുമല്ല, ഞാൻ ഒന്നുമല്ല. ഞാൻ എന്റെ ഒന്നുമല്ലായ്മയിൽ ഒരുപാട് കണ്ണുനീർ പൊഴിച്ചു. എനിക്ക് മനസ്സിലായി ഞാനൊരു കപടവിശ്വാസി ആയിരുന്നുവെന്ന്. എനിക്ക് മനസ്സിലായി ഞാൻ എല്ലാം തെറ്റായിട്ടാണ് ചെയ്തതെന്ന്.’ അല്ലാഹുവിന്റെ ഔലിയാക്കൾ (വിശുദ്ധർ) പറയും, ‘വിശ്വാസത്തിന്റെ വാതിലിലൂടെ വരരുത് പക്ഷെ അല്ലാഹ് (അസ്സവജൽ)നോട് പറയുക ഞാൻ അവിശ്വാസികളിൽ പെട്ടവൻ ആണ്. യാ റബ്ബി, എന്നോട് കരുണ കാണിക്കേണമേ. ഞാൻ എന്തെല്ലാം ചെയ്തിട്ടുണ്ടോ, അങ്ങ് അത് വിശ്വാസമായും ഈമാൻ (വിശ്വാസം) ആയും കണക്കാക്കാൻ പോകുന്നുവെന്ന് ഞാൻ കരുതുന്നില്ല. ഞാൻ ഒന്നുമല്ല, ഞാൻ ഒന്നുമല്ല.’
അപ്പോൾ, നമ്മുടെ ശരീരത്തിനുള്ളിലുള്ള ഈ പോസിറ്റീവ് ചാർജ്, അത് കുറയാൻ തുടങ്ങുന്നു. നിങ്ങൾ യഥാര്ത്ഥമായും ഉള്ളിൽ മരിക്കാൻ ശ്രമിക്കുമ്പോൾ അപ്പോൾ അവിടെ ഒരു ഇവന്റ് ഹൊറൈസൺ (ഇവന്റ് ചക്രവാളം) ഉണ്ടാകുന്നു. നിങ്ങളുടെ ശരീരത്തിന് അതിന്റെ ആവേശം നഷ്ടപ്പെടുകയാണ്, ഭൗതികമായ ലോകത്തോടുള്ള അതിന്റെ ഉത്സാഹവും, അതിന്റെ സ്നേഹവും പോകാൻ തുടങ്ങുന്നതാണ്; നിങ്ങൾ പ്രവർത്തിക്കാതിരിക്കലല്ല, നിങ്ങൾ ശരിക്കും കഠിനമായി പ്രവർത്തിക്കുക. അത്കൊണ്ടാണ് മുഴുവൻ സമനിലയും; നിങ്ങൾ പകൽ മുഴുവനും കഠിനാധ്വാനം ചെയ്യുന്നു തുടർന്ന് രാത്രി മുഴുവനും നിങ്ങൾ പ്രാർത്ഥിക്കുന്നു. ഒപ്പം ഞാൻ തിരിച്ചറിയുന്നു ഞാൻ ഒന്നുമല്ലെന്ന്, ഞാൻ ഒന്നുമല്ലെന്ന്, അങ്ങനെ അല്ലാഹ് (അസ്സവജൽ), സർവ്വശക്തനായ ദൈവം പശ്ചാതാപം സ്വീകരിക്കുമ്പോൾ, എന്ത് സംഭവിക്കും? ഊർജ്ജം കുറയുന്നു അവർ ഇവന്റ് ഹൊറൈസൺ (ഇവന്റ് ചക്രവാളം) എന്ന് വിളിക്കുന്നത് ഒരു മരണം പോലെയാണ് അതിൽ സർവ്വശക്തനായ ദൈവം ആത്മാവിന്റെ ശക്തി പുറത്ത് കൊണ്ടുവരുകയും ഉടമ്പടി മറിക്കുകയും ചെയ്യുന്നു കാരണം ഇപ്പോൾ നിങ്ങളുടെ ആത്മാവാണ് ഭരിക്കുന്നത്.
അല്ലാഹുവിന്റെ ഔലിയാക്കൾ അവരുടെ ആത്മാവിൽ നിന്നുമാകുന്നു പ്രവൃത്തിക്കുന്നത്
അല്ലാഹുവിന്റെ ഔലിയാക്കളെ (വിശുദ്ധർ) സംബന്ധിച്ചിടത്തോളം, അവർ അവരുടെ ശരീരത്തിൽ കുടുങ്ങിക്കിടക്കുകയല്ല. 90% ആളുകളും, അവരുടെ ശരീരത്തിൽ കുടുങ്ങിക്കിടക്കുകയും ഒരു അനുഭവം അനുഭവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു ഒപ്പം ശരീരം പൊരുതുകയാണ്, ‘ഇല്ല, ഇല്ല, ഇല്ല, നമ്മൾ ഒരു അനുഭവവും അനുഭവിക്കാൻ പോകുന്നില്ല.’ മരണം എന്നാൽ ശരീരം മരിക്കുകയും അല്ലാഹ് (അസ്സവജൽ) ഉടമ്പടി തലകീഴുമറിക്കുകയും ചെയ്യലാണ്. അവർ അവരുടെ ആത്മാവിനാൽ പ്രവൃത്തിക്കുന്നു. ഈ കൂടിച്ചേരലിൽ നിങ്ങൾ അനുഭവിക്കുന്ന ഊർജ്ജം ശൈഖിന്റെ ആത്മാവ് പുറത്ത് ഉള്ളതുകൊണ്ടാണ്. അവർ കേൾക്കുന്നത് അവരുടെ ആത്മാവിനാലാണ്, അവർ കാണുന്നത് അവരുടെ ആത്മാവിനാലാണ്, അവർ ശ്വസിക്കുന്നത് അവരുടെ ആത്മാവിനാലാണ്. അവരുടെ ആത്മാവ് ഫുൽക്കിൽ മശ്ഹൂൻ പോലെയാണ്.
﴾وَآيَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِي الْفُلْكِ الْمَشْحُونِ ﴿٤١
36:41 – “Wa ayatul lahum anna hamalna dhurriyyatahum fil fulkil mashhooni.” (Surat YaSeen)
“അവരുടെ പരമാണുക്കളെ/സന്തതികളെ ഭാരം നിറച്ച കപ്പലില് നാം കയറ്റികൊണ്ട് പോയതും അവര്ക്കൊരു ദൃഷ്ടാന്തമാകുന്നു.” (യാസീൻ, 36:41)
അല്ലാഹുവിന്റെ (അസ്സവജൽ) എല്ലാ കല്പനകളും സയ്യിദിനാ യാസീൻ ﷺ തങ്ങളുടെ ഹൃദയത്തിൽ പ്രത്യക്ഷമാകുന്നു
സൂറത്തു യാസീൻ ഈ ഹൃദയത്തിന്റെ രഹസ്യമാണ്. രഹസ്യത്തെ പ്രത്യക്ഷമാക്കാൻ ആഗ്രഹിക്കുന്ന അല്ലാഹ് (അസ്സവജൽ)ന്റെ ഈ ഹൃദയം സൂറത്തു യാസീൻ ﷺ ആകുന്നു. ഒപ്പം എന്ത്കൊണ്ടാണ് ഹബീബ് (സ്നേഹിതൻ)? കാരണം അവിടുന്ന് സ്നേഹമാണ്. അല്ലാഹുവിന്റെ (അസ്സവജൽ) സ്നേഹം ഈ സൂറത്തു യാസീനിലാകുന്നു ഒപ്പം സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളിലും. അത് അവിടുത്തെ പേരാണ്.
അതിനാൽ അല്ലാഹ് (അസ്സവജൽ) പറയുന്നു എല്ലാ അംറും (കല്പന) എല്ലാ ഇറാദയും ഈ ഹൃദയത്തിൽ നിന്നുമാകുന്നു വരുന്നത്.
﴾إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ﴿٨٢
36:82 – “Innama AmruHu idha Arada shay an, an yaqola lahu kun faya koon.” (Surat YaSeen)
“താന് ഒരു കാര്യം ഉദ്ദേശിച്ചാല് അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.” (യാസീൻ, 36:82)
അത് നിങ്ങൾ അല്ലാഹ് (അസ്സവജൽ)നെ എവിടെയെങ്കിലും കണ്ടെത്താൻ പോകുന്നു എന്നല്ല. നിങ്ങൾ ഒരുനാൾ എത്തിച്ചേരാനും മരിക്കാനും ദൈവം ഒരു കസേരയിൽ ഇരിക്കുന്നു എന്ന് പറയാനും പോകുന്നില്ല. അതൊക്കെ മുജസ്സമിയൂൻ ആണ്. അതൊക്കെ വേറെ മദ്ഹബ് ആണ് അതായത് അവർ ദൈവത്തിന് ഒരു രൂപം നൽകി പക്ഷെ അല്ലാഹ് (അസ്സവജൽ)ന് ഒരു രൂപവുമില്ല, ലാ ശരീക് (ഒരു പങ്കുകാരുമില്ല). ലാ ശബി, അല്ലാഹ് (അസ്സവജൽ)നോട് ഉപമിക്കാൻ ഒന്നുമില്ല. അവിടുന്ന് സൃഷ്ടിയുടെ സമുദ്രത്തിന് പുറത്താണ്; സൃഷ്ടിയെന്നാൽ മുഹമ്മദുൻ റസൂലുല്ലാഹ് ﷺ ആണ്.
അല്ലാഹുവിന്റ സാന്നിധ്യത്തിന്, പരീക്ഷണങ്ങളിൽ നിങ്ങൾ സ്വയം ഓഫ് ആക്കുകയും ഒന്നുമല്ലാത്തവൻ ആകുകയും ചെയ്യുക
അപ്പോൾ, അതിനർത്ഥം അവർ നമ്മളെ പഠിപ്പിക്കുന്നു സ്നേഹിക്കുക, സ്നേഹിക്കുക, ഒന്നുമല്ലാത്തവൻ ആകുക, ഒന്നുമല്ലാത്തവൻ ആകുക. അത്കൊണ്ടാണ് എല്ലാ അദബും (മര്യാദകളും) തല്ലുകൂടരുത്, വാക്കുതർക്കം ചെയ്യരുത്. നമ്മൾ ഒരിക്കലും കലഹങ്ങളിൽ ഏർപ്പെടില്ല കാരണം ഞാൻ ഇവന്റ് ഹൊറൈസണിൽ (ഇവന്റ് ചക്രവാളത്തിൽ) എത്തിപ്പെടാൻ ശ്രകിക്കുകയാണ്, ഞാൻ ഒന്നുമല്ലാത്തവൻ ആകാൻ ശ്രമിക്കുകയാണ്. എങ്കിൽ സർവ്വശക്തനായ ദൈവം പിന്തുണച്ച് പറയുന്നതായിരിക്കും, ‘ഇപ്പോൾ നാം നിന്നിലേക്ക് എല്ലാത്തരം പരീക്ഷണങ്ങളും അയക്കാൻ പോകുകയാണ്. ഒന്നുമല്ലാത്തവൻ ആയിരിക്കുക. എല്ലാവരും നിന്നെ ശപിക്കുന്നതായിരിക്കും, എല്ലാവരും നിന്നെ പരദൂഷണം പറയുന്നതായിരിക്കും,എല്ലവരും നിനക്കെതിരെ തിരിയുന്നതായിരിക്കും.’ നിങ്ങൾ ശരിക്കും ഓഫ് ആകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് ബൈനറി കോഡ് ആണ്, ഓൺ-ഓഫ്, ഓൺ-ഓഫ്, ഓൺ-ഓഫ്. ആ ബൈനറി കോഡിലേക്ക് എത്താനായി ഓഫ് ആകാനായി നിങ്ങൾക്ക് കഴിഞ്ഞുവെങ്കിൽ, അല്ലാഹ് (അസ്സവജൽ) ഓൺ ആകുന്നതായിരിക്കും. പക്ഷെ നിങ്ങൾക്ക് ഓൺ ആകണമെങ്കിൽ, അല്ലാഹ് (അസ്സവജൽ) അകലം പാലിക്കുന്നതായിരിക്കും. അവിടെ ഓഫ് ഇല്ല, അല്ലാഹ് (അസ്സവജൽ) അകലം പാലിക്കുക മാത്രമാണുള്ളത്.
നിങ്ങളുടെ ആത്മാവിന് അതിന്റെ ലക്ഷ്യസ്ഥാനം അറിയാം
അപ്പോൾ, അവർ നമ്മളെ ഒന്നുമല്ലാത്തവൻ ആകൂ, ഒന്നുമല്ലാത്തവൻ ആകൂ എന്ന് പഠിപ്പിക്കുമ്പോൾ, നിങ്ങളുടെ ആത്മാവ് ആ സ്നേഹത്തിന്റെ സന്നിധിയിലേക്ക് നീങ്ങുകയാണ് കാരണം അതൊരു കപ്പലാണ്. ഈ ഫുലുക്ക് പൂർണ്ണമായും വഴികാട്ടപ്പെട്ടതാണ്. അതിനറിയാം എങ്ങനെ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തണമെന്ന്. അതാണ് ഈമാനിന്റെ കപ്പൽ. ആരെയാണ് സ്നേഹിക്കേണ്ടത് എന്ന് അതിന് മനസ്സിലാകുമ്പോൾ, അതാണ് ജി.പി.എസ്. ഞാൻ അവരെയാണ് സ്നേഹിക്കുന്നത്, എന്റെ ആത്മാവ് അവരോടൊപ്പം ആയിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് ഒപ്പം പ്രവാചകർ ﷺ തങ്ങൾ പറഞ്ഞു, ‘നിങ്ങൾ ആരെയാണോ സ്നേഹിക്കുന്നത് നിങ്ങൾ അവരോടൊപ്പം ആയിരിക്കും.’
عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ: … فَقَالَ (رَسُولُ اللهِ ﷺ): ” أَنْتَ مَعَ مَنْ أَحْبَبْتَ.” ]اَلْمَصْدَرْ: مُسْلِمْ:. ٧٥٢٠ ]
‘An Anasin (ra): … Faqala (Rasulullahi) ﷺ: “Anta ma’a man ahbabta.”
അനസ് ഇബ്നു മാലിക് (റ) നിന്ന് നിവേദനം: …അല്ലാഹുവിന്റെ ദൂതർ പറഞ്ഞു: “നിങ്ങൾ ആരെയാണോ സ്നേഹിക്കുന്നത് നിങ്ങൾ അവരോടൊപ്പം ആയിരിക്കും.” [ഉറവിടം: മുസ്ലിം 7520]
കോമ്പസ്സിൽ (വടക്കുനോക്കിയന്ത്രത്തിൽ) സ്നേഹമിടുക ബാക്കി, ആത്മാവിനറിയാം അവിടെ എങ്ങനെ എത്തണമെന്ന്. സദ്പ്രവർത്തി, സദ്സ്വഭാവം, സ്വന്തത്തെ നിഷേധിക്കൽ എന്നിവ ശരീരത്തെ വഴിയിൽ നിന്നും മാറ്റുന്നു. ശരീരത്തിന് തല്ലുകൂടണം, ശരീരത്തിന് തര്ക്കിക്കണം, ശരീരത്തിന് ആളുകളെ നോവിക്കാനായി അതിന്റെ നാവിനാൽ നിന്നും തിരിച്ച് ജവാബും ഉത്തരവും പറയണം. നിങ്ങൾക്ക് ആ പ്രവർത്തനങ്ങൾ അടക്കാൻ കഴിഞ്ഞാൽ, ശരീരം അത് മരിച്ചപോലെ ആകാൻ തുടങ്ങും; ‘അ്ഹാ ഞാൻ നിർത്തുകയാണ്’, പോരാട്ടം നിർത്തിയ കുതിരയെപ്പോലെ. ആത്മാവ് പുറത്ത് വരുന്നതായിരിക്കും, ആത്മാവ് പുറത്ത് വരുമ്പോൾ, അത് ഈമാനിന്റെ (വിശ്വാസത്തിന്റെ) സമുദ്രത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങുന്നു.
സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സ്നേഹത്താലുള്ള ഖുർആൻ പാരായണം ഹുറൂഫിന്റെ യാഥാർത്ഥ്യങ്ങൾ തുറക്കുന്നു
ഈമാൻ (വിശ്വാസം) ഒപ്പം സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സ്നേഹവും, അവർ ഖുർആനിന്റെ ഒരു വരി വായിക്കുമ്പോഴേക്കും ഹുറൂഫ് (അറബി അക്ഷരമാലകൾ) അവരോട് സംസാരിക്കാൻ തുടങ്ങുന്നു. നമ്മൾ ഒരുപാട് തവണ പറഞ്ഞു, നമ്മൾ പറഞ്ഞു, “അലിഫ്, ലാം, മീം.”
അവർ അലിഫ് എന്ന് പറയുന്നയുടൻ, ഇസ്സത്തുല്ലാഹ് യും (അല്ലാഹ് (അസ്സവജൽ)ന്റെ പ്രതാപവും മഹിമയും) ഇസ്സത്തുല്ലാഹ് യുടെ എല്ലാ യാഥാർത്ഥ്യങ്ങളും അവരുടെ ഹൃദയത്തിന് മേൽ അണിയിക്കപ്പെടാൻ തുടങ്ങുന്നു. അവർ ലാം എന്ന് പറയുമ്പോൾ അല്ലാഹ് (അസ്സവജൽ) അവരുടെ ഹൃദയത്തിലേക്ക് സംസാരിക്കാനായി ഒരു സംസാരിക്കുന്ന മാലാഖയെ ഉണ്ടാക്കുന്നു. അതായത് ഈ ലാം, ലിസാനുൽ ഹഖ് (സത്യത്തിന്റെ നാവ്) ആകുന്നു. ലിസാനുൽ ഹഖിലേക്ക് ഇസ്സത്തുല്ലാഹ് വരുമ്പോൾ എന്ത് പ്രത്യക്ഷമാകുന്നു? മീം – ഇത് മുഹമ്മദുൻ റസൂലല്ലാഹ് ﷺ ആണ്. അലിഫ്, ലാം, മീം – ദാലിക്കൽ കിതാബ്. അപ്പോൾ, ഖുർആൻ ഒരു കഥ തുറക്കുകയാണ്. അത് പറയുകയാണ് അല്ലാഹ് (അസ്സവജൽ)ന്റെ പ്രതാപം മുഴുവനും ഒരു പരിശുദ്ധ നാവിലാണ്.
﴾الم ﴿١﴾ ذَٰلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِّلْمُتَّقِينَ ﴿٢
2:1-2 – “Alif, Laam, Meem. (1) Dhaalikal kitaabu laa rayba feeh, hudal lil muttaqeen. (2)” (Surat Al-Baqarah)
“അലിഫ് ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതില് സംശയമേയില്ല/വക്രതയേയില്ല. സൂക്ഷ്മത പാലിക്കുന്നവര്ക്ക് നേര്വഴി കാണിക്കുന്നതത്രെ അത്.” (പശു, 2:1-2)
അല്ലാഹ് (അസ്സവജൽ)ന് വേണ്ടി സംസാരിക്കാനായി അവിടുന്ന് സൃഷ്ടിച്ച ഏക സൃഷ്ടി റസൂലല്ലാഹ് ﷺ തങ്ങളാണ്
അതാണ് പ്രവാചകർ ﷺ തങ്ങൾ വിവരിച്ചത്, ഹദീസ് ജാബിറിൽ. ഞാൻ റസൂലായിരുന്നു (ദൂതർ) കാരണം റസൂൽ എന്നാൽ സംസാരിക്കുന്നവൻ എന്നാണർത്ഥം.
قَالَ رَسُولَ اللَّهﷺ: “أَوَّلُ مَا خَلَقَ اللهُ نُوْرِ نَبِيِّكَ يَا جَابِرْ.”
Qala Rasulullah ﷺ:“Awwalu ma khalaqAllahu nuri Nabyika, Ya Jabir.”
പ്രവാചകർ മുഹമ്മദ് (സ്വ) പറഞ്ഞു: “അല്ലാഹു സൃഷ്ടിച്ച ആദ്യത്തെ സൃഷ്ടി നിന്റെ പ്രവാചകന്റെ പ്രകാശമാണ് (സ്വന്തത്തെതന്നെ ഉദേശിച്ചുക്കൊണ്ട്) ഓ ജാബിറേ.”
ആദം കളിമണ്ണിനും വെള്ളത്തിനും ഇടയിലായിരിക്കുന്നതിനും മുന്നേ ഞാൻ അല്ലാഹ് (അസ്സവജൽ)ന്റെ നാവ് ആയിരുന്നു.
قَالَ رَسُولَ اللَّه صَلَّى اللَّهُ عَلَيْهِ وَسَلَّمَ: “كُنْتُ نَبِيًّا وَآدَمُ بَيْنَ الْمَاءِ وَالطِّينِ
Qala Rasulullahi (saws) “Kuntu Nabiyan wa Adama baynal Maa e wat Teen.”
“ഞാൻ പ്രവാചകനും ആദം കളിമണ്ണിനും വെള്ളത്തിനും ഇടയിലുമായിരുന്നു..” പ്രവാചകർ മുഹമ്മദ് (സ്വ)
അത് ലാം മിന്റെ ഒരു വിവരണമാണ്. ‘ഞാൻ റസൂൽ ആണ്, രൂപത്തിനും മുന്നേ തന്നെ ഞാൻ അല്ലാഹ് (അസ്സവജൽ)ന് വേണ്ടി സംസാരിക്കുന്നു. മുൽക്കിനും (ഭൗതിക ലോകം) മുന്നേ, ഞാൻ അല്ലാഹ് (അസ്സവജൽ)ന്റെ റസൂൽ ആയിരുന്നു ഒപ്പം എല്ലാ മലക്കൂത്തിനും (പ്രകാശത്തിന്റെ ലോകം). അല്ലാഹ് (അസ്സവജൽ)നെ കണ്ടതായ ഒരു മാലാഖയുമില്ല. അല്ലാഹ് (അസ്സവജൽ)നെ കണ്ടതായ ഒരു പ്രവാചകനുമില്ല, അല്ലാഹ് (അസ്സവജൽ)നെ കണ്ടതായ ഒരാളുമിൽ. അല്ലാഹ് (അസ്സവജൽ) പറയുന്നത് ആരെങ്കിലും അവിടുത്തെ കാണുന്നത് അവിടുത്തെ മഹത്വത്തിന് ചേർന്നതല്ല പക്ഷെ അവർ ഒരു പർദക്ക് (മറ) പുറകിൽ നിന്നുമാണ് സംസാരിച്ചത് അല്ലെങ്കിൽ അവർ റസൂലിനോടാണ് സംസാരിച്ചത്.
അപ്പോൾ, അല്ലാഹുവിന്റെ ഔലിയാക്കൾക്ക് അത് മനസ്സിലായപ്പോൾ, പറയുന്നു ഇല്ല നിങ്ങൾ അവിടേക്കല്ല പോകുന്നത്. നിങ്ങൾ അല്ലാഹ് (അസ്സവജൽ)ന്റെ മഅ്രിഫയിലേക്ക് അല്ല പോകുന്നത്. അവിടുന്ന് എന്തിനെയാണോ സ്നേഹിക്കുന്നത് അതാണ് അല്ലാഹ് (അസ്സവജൽ)ന്റെ മഅ്രിഫ. അവിടുന്ന് നിന്നെ സ്നേഹിക്കുമ്പോൾ, അവിടുന്ന് നിന്നെ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ യാഥാർത്ഥ്യത്തിലേക്ക് അയക്കാൻ ആഗ്രഹിക്കുന്നു. അവിടുന്ന് നിന്നെ അവിടുന്ന് സ്നേഹിക്കുന്നിടത്തേക്ക് അയക്കുന്നു, അവിടുന്ന് സ്നേഹിക്കുന്നത് പ്രവാചകർ ﷺ തങ്ങളുടെ യാഥാർത്ഥ്യത്തെയാണ്.
പരിശുദ്ധ ഖുർആനിന്റെ ഹഖായിഖുകൾ നൂറുൽ മുഹമ്മദ് ﷺ നാൽ പുറത്ത് വരുന്നു
അപ്പോൾ, ഖുർആൻ എന്നാൽ മഖാമുൽ ഈമാൻ (വിശ്വാസത്തിന്റെ പദവി) ആണ്. അതായത് പ്രവാചകർ ﷺ തങ്ങളുടെ പ്രകാശം അവരെ ഒരു ലേസർ പോലെ അണിയിക്കുകയാണ്. എന്താണ് ലേസറിന്റെ ആശയം എന്നാൽ എന്തോ ഒന്ന് ഒരു ഡിസ്കിലേക്ക് കത്തിക്കപ്പെടുന്നു അനന്തരം അതിന്റെ എല്ലാ യാഥാർത്ഥ്യങ്ങളും ഈ ഡിസ്കിലേക്ക് ഇടുന്നു. ഞാൻ നിനക്ക് ഡിസ്ക് തരുന്നു. നീ എങ്ങനെ ഡിസ്ക് പ്ലേ ചെയ്യും? ഒരു പ്രകാശത്താലാണ്. പക്ഷെ നിങ്ങൾക്ക് സിഡിയിലേക്ക് വീട്ടിലെ ഒരു ഫ്ലാഷ് ലൈറ്റ് ഇട്ടിട്ട് പറയാൻ കഴിയുമോ ഓക്കെ ഞാൻ ഇപ്പോൾ ഈ സിഡിയിലെ പാട്ട് വലിച്ചെടുക്കാൻ തുടങ്ങാൻ പോകുകയാണെന്ന്? അതൊരു പ്രകാശമാണ്. എന്ത്കൊണ്ട് ആ പ്രകാശം സിഡിയുടെ യാഥാർത്ഥ്യം തുറക്കുന്നില്ല?
അല്ല, അതൊരു വളരെ പ്രത്യേകമായ പ്രകാശം ആയിരിക്കണം. അത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ പ്രകാശത്തിൽ നിന്നുമുള്ള ഒരു ഹഖായിഖ് (യാഥാർത്ഥ്യം) ആയിരിക്കണം. അല്ലാഹ് (അസ്സവജൽ) പറയുന്നു, ‘ഫിറാസയെ (ആത്മീയ ദർശനത്തെ) സൂക്ഷിക്കുക.’ അവരുടെ ഫിറാസ അല്ലാഹ് (അസ്സവജൽ)ന്റെ പ്രകാശത്തിൽ നിന്നുമാണ് നോക്കുന്നത്. അവർ നിങ്ങളുടെ മുഴുവൻ അസ്തിത്വത്തിലേക്ക്, നിങ്ങളുടെ ഹൃദയത്തിലേക്ക് നിങ്ങളുടെ ആത്മാവിൽ എഴുതിയിരിക്കുന്നതിലേക്ക് നോക്കുന്നു.
عَنْ أَبِي سَعِيدٍ الْخُدْرِي رَضِّيَّ اللهُ عَنْهُ قَالَ، قَالَ رَسُولُ اللَّهِ ﷺ :” اتَّقُوا فِرَاسَةَ الْمُؤْمِنِ، فَإِنَّهُ يَنْظُرُ بِنُورِ اللَّهِ. ” [اَلتِّرْمِذِي، كتاب ٤٧، حديث ٣٤١٩]
‘An Abi Sa’yidel Khudriyi (ra) qala, qala Rasulullahi ﷺ:“Ittaqoo Firasatal Mu’min, Fa Innahu yanzoro Bi Nurillah…” [At Tirmidhi, Kitab 47, Hadith 3419]
സഈദ് അൽ ഖുദ്രി (റ) ഉദ്ധരിക്കുന്നു, അല്ലാഹുവിന്റെ ദൂതർ (സ്വ) പറഞ്ഞു: “യഥാർത്ഥ വിശ്വാസിയുടെ ആത്മീയ ദർശനത്തെ സൂക്ഷിക്കുക, കാരണം തീർച്ചയായും അവർ അല്ലാഹുവിന്റെ ദിവ്യ പ്രകാശത്താൽ ആണ് കാണുന്നത്.” [തിർമിദി, കിതാബ് 47, ഹദീസ് #3419]
ആ പ്രകാശം നൂറുൽ മുഹമ്മദ് ﷺ (പ്രവാചകർ മുഹമ്മദ് ﷺ തങ്ങളുടെ പ്രകാശം) ആണ്. അവർ ആ പ്രകാശത്താൽ നോക്കുമ്പോൾ, അവർ സിഡിയിലേക്ക് അടിക്കുന്നു അനന്തരം എല്ലാ വിവരങ്ങളും പ്രത്യക്ഷമാകാൻ തുടങ്ങുന്നു.
ഔലിയാക്കൾ പ്രവാചകർ ﷺ തങ്ങളുടെ പ്രകാശത്താലാണ് പ്രവര്ത്തിക്കുന്നത്
അപ്പോൾ, ആരാണ് സിഡി? ആത്മാവാണ്. “അല്ലമൽ ഖുർആൻ, ഖലഖൽ ഇൻസാൻ.”
﴾عَلَّمَ الْقُرْآنَ ﴿٢﴾ خَلَقَ الْإِنسَانَ ﴿٣
55:2-3 – “Allamal Qur’an (2). Khalaqal Insaan (3).” (Surat Ar Rahman)
“ഈ ഖുര്ആന് പഠിപ്പിച്ചു.. (2) അവന് മനുഷ്യനെ സൃഷ്ടിച്ചു. (3)” (പരമകാരുണികൻ, 55: 2-3)
നാം ഈ അല്ലമ് മുഴുവനും നിന്റെ യാഥാർത്ഥ്യത്തിലേക്ക് നൽകി. നാം നിന്നെ കാലിയായല്ല സൃഷ്ടിച്ചത്. നാം ഈ യാഥാർത്ഥ്യങ്ങളെല്ലാം നിന്റെ ആത്മാവിന്റെ മേൽ പഠിപ്പിച്ചു. നാം പിന്നെ നിന്റെ ഭൗതിക വാഹനത്തെ നിനക്ക് ഒരു കാർ എന്ന പോലെ പടച്ചു തുടർന്ന് പിന്നീട്, നിന്നെ ആ ശരീരത്തിലേക്ക് അയച്ചു. ശരീരത്തിലേക്ക് മതിമറക്കാൻ അല്ല പക്ഷെ നീ ആരായിരുന്നുവെന്ന്, നിന്റെ ആത്മാവ് എന്തായിരുന്നുവെന്ന് തേടാൻ വേണ്ടി.
അപ്പോൾ, ആ പ്രകാശം അവരെ മഖാമുൽ ഈമാനിൽ (ഈമാനിന്റെ പദവി) അണിയിക്കുമ്പോൾ കാരണം അവർക്ക് സ്വന്തത്തെ നഷ്ടപ്പെട്ടു. അവർ പ്രവാചകർ ﷺ തങ്ങളെ അവർ അവരുടെ സ്വന്തത്തെ സ്നേഹിക്കുന്നതിനേക്കാളും സ്നേഹിക്കുന്നു, ഇപ്പോൾ അവർ കാണുന്നത് നൂറുൽ മുഹമ്മദ് ﷺ നാൽ ആകുന്നു. അവർ കേൾക്കുന്നത് പ്രവാചകർ ﷺ തങ്ങളുടെ പ്രകാശത്താലാണ്. അവർ സംസാരിക്കുന്നത് പ്രവാചകർ ﷺ തങ്ങളുടെ പ്രകാശത്താലാണ്. അവരുടെ കൈകൾക്ക് സയ്യിദിനാ മുഹമ്മദ് ﷺ തളുടെ പ്രകാശത്തിൽ നിന്നും ഒരു തബാറക്കും അനുഗ്രഹവും ഉണ്ട് ഒപ്പം അവരുടെ ഖദം, ഖദം അസ്സിദ്ധീഖ് (സത്യവാന്റെ കാൽപാദത്തിൽ) ആകുന്നു, അൽ മുഖദ്ദം (കാൽപാദം പിന്തുടരുന്നവൻ). അവരുടെ പാദം എല്ലാ തുറൂക്കുകളുടെയും (ആത്മീയ പാതകൾ) സിദ്ധീഖിയ (സത്യ) പാത അവകാശമാക്കിയ അവരുടെ ശൈഖന്മാരുടെ പാദത്തിലാകുന്നു. അപ്പോൾ, അവർക്ക് മനസ്സിലായി ഇതിപ്പോൾ ഹൃദയത്തിലാണെന്നും വിശ്വാസം ആണെന്നും.
മഖാമുൽ ഈമാൻ എന്നാൽ ഖുർആൻ ആണ്, മഖാമുൽ ഇഹ്സാൻ എന്നാൽ പ്രവാചകർ ﷺ തങ്ങളുടെ ഹൃദയത്തിനുള്ളിൽ ആയിരിക്കലാണ്
മഖാമുൽ ഇഹ്സാൻ (ധാർമിക മികവിന്റെ സ്ഥാനം) എന്നാൽ ഇപ്പോൾ നിങ്ങൾ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിനുള്ളിൽ ആയിരിക്കലാണ്. മഖാമുൽ ഈമാൻ എന്നാൽ ഖുർആൻ ആണ്. മഖാമുൽ ഇഹ്സാൻ എന്നാൽ നിങ്ങൾ അല്ലാഹുവിനെ (അസ്സവജൽ) കാണലാണ്. ഹദീസ് എന്തായിരുന്നുവെന്നാൽ മഖാമുൽ ഇഹ്സാൻ എന്നാൽ നീ അല്ലാഹുവിനെ കാണലാണ്. അവർ മഖാമുൽ ഇഹ്സാൻ എത്തിയാൽ, അല്ലാഹ് (അസ്സവജൽ) അവർ കാണണമെന്ന് ആഗ്രഹിക്കുന്നത് അവർ കാണുന്നു.
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ:(جِبْرِيلْ عَلَيْهِ السَّلَامْ) قَالَ: فَأَخْبِرْنِي عَنْ الْإِحْسَانِ. قَالَ ﷺ: “أَنْ تَعْبُدَ اللَّهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاك.” [المَصْدَرْ: صَحِيحْ اَلْبُخَارِيْ ٥٠]
‘An Abi Hurrairah (ra): (Jibreel (as)) Qala: “Fa akhberni ‘an al Ihsan.” Qala ﷺ: “An Ta’bud Allaha, Ka annaka tarahu, fa in lam takun tarahu fa innahu yarak.” [Sahih Bukhari 50]
അബീ ഹുറൈറ (റ) നിന്ന് നിവേദനം: (ജിബ്രീൽ (അലൈഹിസ്സലാം)) പറഞ്ഞു: “എന്നാൽ എനിക്ക് ഇഹ്സാനിനെക്കുറിച്ച് പറഞ്ഞു തരിക.” തിരുനബി (സ്വ) പറഞ്ഞു, “ഇഹ്സാനെന്നാൽ നീ അല്ലാഹുവിനെ ആരാധിക്കലാണ്, അവിടുത്തെ കാണുന്നതു പോലെ. നീ അവിടുത്തെ കാണുന്നില്ലെങ്കിൽ (അറിയുക) അവിടുന്ന് നിന്നെ കാണുന്നുണ്ട്.” [സ്വഹീഹ് ബുഖാരി 50]
ഉമ്മുൽ കിതാബ്: അലിഫ് മീം – അല്ലാഹ് (അസ്സവജൽ)നും സയ്യിദിനാ മുഹമ്മദ് ﷺ തങ്ങൾക്കും ഇടയിൽ ഒന്നും വരില്ല
ആ പദവിയിലാണ് ഉമ്മുൽ കിതാബ്. ഉമ്മുൽ കിതാബ് എന്നാൽ എന്താണ്? അലിഫ് മീം. അലിഫ് മീം. അതിനർത്ഥം, ഒന്നുംതന്നെയില്ല, അലിഫ് ന്റേയും മീം ന്റേയും ഇടയിൽ ഒന്നുംതന്നെയില്ല, ഒരു അദ്ധ്യാപകനുമില്ല. പ്രവാചകർ ﷺ തങ്ങളുടെ ഉമ്മി യാഥാർത്ഥ്യം, പ്രവാചകർ ﷺ തങ്ങൾക്കായി ഒരു അദ്ധ്യാപകനുമില്ല. അല്ലാഹ് (അസ്സവജൽ) ആണ് ആ യാഥാർത്ഥ്യത്തിന്റെ അദ്ധ്യാപകൻ
അപ്പോൾ, അതിനർത്ഥം എന്തെന്നാൽ അവർ മഖാമുൽ ഇഹ്സാനിലേക്ക് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് പ്രവേശിച്ചു അനന്തരം അതാകുന്നു ഉമ്മുൽ കിതാബ്. ഉമ്മുൽ കിതാബ് എന്നാൽ എല്ലാ ഇറാദയും എല്ലാ അംറും ഇപ്പോൾ രൂപപ്പെടുന്നത് പ്രവാചകർ ﷺ തങ്ങളുടെ ഹൃദയത്തിലാണ്. ഇറാദ എന്നാൽ അല്ലാഹ് (അസ്സവജൽ)ന്റെ പ്രത്യക്ഷമാകാത്ത ഇച്ഛയാണ്. ആ ഖുദ്രത്തും (ശക്തിയും) പ്രതാപവും സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിലാണ്.
ഊലുൽ അംർ (വിശുദ്ധർ) പ്രവാചകർ ﷺ തങ്ങളുടെ കല്പന വഹിക്കാനായി കാത്തുനിൽക്കുന്നു
ആ ഹൃദയത്തിന് ചുറ്റുമുള്ളത് എല്ലാം ഊലുൽ അംർ ആണ്. എന്ത്കൊണ്ടാണ് അവരെ ഊലുൽ അംർ എന്ന് വിളിക്കുന്നത്? അവർ അംറിനായി, കല്പനക്കായി കാത്തുനിൽക്കുകയാണ്. “അത്വീഉല്ലാഹ വ അത്വീഉർ റസൂല വ ഊലിൽ അംരി മിൻകും”
﴾ياأَيُّهَا الَّذِينَ آمَنُوا أَطِيعُواللَّه وَأَطِيعُوٱلرَّسُولَ وَأُوْلِي الْأَمْرِ مِنْكُمْ…﴿٥٩
4:59 – “Ya ayyu hal latheena amanoo Atiullaha wa atiur Rasula wa Ulil amre minkum…” (Surat An-Nisa)
“സത്യവിശ്വാസികളേ, നിങ്ങള് അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില് നിന്നുള്ള കൈകാര്യകര്ത്താക്കളെയും (അധികാരപ്പെട്ടവർ) അനുസരിക്കുക…” (സ്ത്രീകൾ, 4:59)
എല്ലാ ഊലുൽ അംറും ചുറ്റിനുമുണ്ട് – 124,000 അല്ലാഹുവിന്റെ ഔലിയാക്കൾ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിന്റെ ആ യാഥാർത്ഥ്യത്തെ വലയം വെക്കുന്നു. അംർ അവരിലേക്കാണ് വരുന്നത്. അവരിൽ നിന്നും, മലായിക്കയിലേക്കും (മാലാഖമാർ), ജിന്നിലേക്കും (കാണാൻ കഴിയാത്ത സൃഷ്ടികൾ), ബുദാല, നുജാബ, നുഖാബ, ഔതാദ് വൽ അഖ്യാറിലേക്കും, അല്ലാഹുവിന്റെ ആ മുഴുവൻ ദാസന്മാരുടെയും മുഴുവൻ ശൃംഖലയിലേക്കും പോകുന്നു.
സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഇടപെടലിലൂടെ നമ്മുടെ ദുആകൾക്ക് ഉത്തരം ലഭിക്കുന്നു
അപ്പോൾ, ഉമ്മുൽ കിതാബ് പ്രവാചകർ ﷺ തങ്ങളുടെ ഹൃദയത്തിലാണ്. അവിടെ, എന്താണ് ഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്നത് എന്നതിന്റെ ഒരു യാഥാർത്ഥ്യം ഉണ്ട്. ഒപ്പം പ്രവാചകർ ﷺ തങ്ങൾ ഒരു ദുആ (പ്രാർത്ഥന) ഇരന്നാൽ, അതായത് എന്താണോ ഗ്രന്ഥത്തിൽ എഴുതിയിരുന്നത് അല്ലാഹ് (അസ്സവജൽ) അത് മാറ്റുന്നതായിരിക്കും. അത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടേയും അവിടുത്തെ നാഥൻ, സർവശക്തനായ അല്ലാഹ് (അസ്സവജൽ)ന്റേയും കൈകളിലാണ്. അപ്പോൾ, നിങ്ങൾ അവരോട് ദുആയിക്കായി ചോദിക്കുമ്പോൾ, അവരുടെ ആത്മാവ് ആ യാഥാർത്ഥ്യത്തിനുള്ളിൽ ആണ് ഒപ്പം അവരെ സംബത്തിച്ചിടത്തോളം ഒന്നും പറയേണ്ടതോ അല്ലെങ്കിൽ സങ്കീര്ണമായ ദുആ ചെയ്യേണ്ടതോ ആയിട്ടുള്ള കാര്യമില്ല. അവർ അവരുടെ പേര് പറയുക മാത്രമാണ് ചെയ്യുന്നത്, അതായത് ആ യാഥാർത്ഥ്യത്തിനായുള്ള ഒരു സെൽ ഫോൺ ആണ് ഞാൻ ഒപ്പം നീ ചോദിക്കുന്നത് അവർ കേൾക്കുകയാണ്.
പ്രവാചകർ ﷺ തങ്ങൾ ആ കേസ് എടുക്കാനും അല്ലാഹ് (അസ്സവജൽ) എഴുതിയിരിക്കുന്നത് തിരുത്താനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളെ ആശ്രയിച്ചിരിക്കുന്നു അവിടുത്തെ ഇടപെടലിലൂടെ അല്ലാഹ് (അസ്സവജൽ)നോട് ചോദിക്കലിലൂടെ ഒപ്പം അതുകൊണ്ടാണ് ഈ രാത്രിയിൽ ആ ദുആ. അല്ലാഹ് (അസ്സവജൽ) പറയുന്നു, ‘എനിക്കിഷ്ടമുള്ളതെന്തും മാറ്റാൻ ഞാൻ സ്വാതന്ത്രനാണ്. എന്റെ ഇസ്സത്തും പ്രതാപവും, എന്റെ പ്രിയപ്പെട്ടവൻ, അവിടുന്ന് എന്നോട് ചോദിച്ചിട്ടുണ്ടെങ്കിൽ, എനിക്കിഷ്ടമുള്ളതെന്തും ഞാൻ മാറ്റും.’ ആർക്കാണ് അല്ലാഹ് (അസ്സവജൽ)നോട് ഇല്ല എന്ന് പറയാൻ കഴിയുന്നത്?
അനുഗ്രഹീതരായ ഊലുൽ അംറിന്റെ സഹവാസം നിലനിർത്താനായി പ്രാർത്ഥിക്കുക
അല്ലാഹ് (അസ്സവജൽ) നമ്മെ അനുഗ്രഹിക്കട്ടെയെന്നും സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങൾക്കുള്ളിലുള്ളതായ ഈ ഊലുൽ അംറിന്റെ സഹവാസത്തിൽ നമ്മെ നിലനിർത്തട്ടെ എന്നും ഒപ്പം പ്രവാചകർ ﷺ തങ്ങളുടെ നസറും (തിരുനോട്ടം) അണിയിക്കലും അനുഗ്രഹവും അവരുടെ മേലും, പ്രവാചകർ ﷺ തങ്ങളുടെ മേലും, സ്വഹാബി കിറാമിന്റെ (പ്രവാചകർ ﷺ തങ്ങളുടെ പരിശുദ്ധ അനുചരന്മാർ) മേലും, അഹ്ലുൽ ബൈത്തിന്റെ (പ്രവാചകർ ﷺ തങ്ങളുടെ പരിശുദ്ധ കുടുംബം) മേലും ഉണ്ടാകട്ടെയെന്നും അങ്ങനെ ആ സ്നേഹം എല്ലായ്പോഴും അണിയിക്കുകയും ഒപ്പം നമ്മെ ആ തബാറക്കിന്റെയും അനുഗ്രഹത്തിന്റെയും തണലിലും നസറിലും നിലനിർത്തട്ടെയെന്നും നമ്മൾ പ്രാർത്ഥിക്കുന്നു, ഇൻശാഅല്ലാഹ്.
Subhana rabbika rabbal ‘izzati ‘amma yasifoon, wa salaamun ‘alal mursaleen, walhamdulillahi rabbil ‘aalameen. Bi hurmati Muhammad al-Mustafa wa bi siri Surat al-Fatiha.
ഈ സുഹ്ബ പകർത്തിയെഴുതി സഹായിച്ച ഞങ്ങളുടെ ട്രാൻസ്ക്രൈബർമാർക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.
സുഹ്ബയുടെ യഥാർത്ഥ തീയതി: ഏപ്രിൽ 24, 2019
അനുബന്ധ ലേഖനങ്ങൾ:
- Mawlid un Nabi ﷺ is the Celebration of Holy Qu’ran – Where Did Jibreel (as) brought the Wahy
- Heart of Qur’an – YaSeen, the Divinely Heart is the Source of All Power
- Celebrate Mawlid un Nabi ﷺ – His Heart is the House of Qur’an
- House of Quran, The Heart of Nabi Muhammad ﷺ
- Prophetﷺ is Walking Quran -36:69 YaSeen – Huwa Dhikrun wa Quran Mubeen
- Keep with the People of Hub (Love) Ha – Hayat, Ba – Bahrul Qudra (Ocean of Power)
ഈ ദിവ്യ ജ്ഞാനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദയവായി ഞങ്ങൾക്ക് സംഭാവന ചെയ്യുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക.
പകർപ്പവകാശം © 2022 നഖ്ശബന്ദി ഇസ്ലാമിക് കേന്ദ്രം വാൻകൂവർ, സർവ്വ അവകാശങ്ങളും നിക്ഷിപ്തം.