
സഫർ മാസത്തിലെ ആത്മീയ പാഠങ്ങൾ – സൂറത്തുൽ കഹ്ഫ് തഫ്സീർ (ഭാഗം 1)
മൗലാനയുടെ (ഖ) യാഥാർത്ഥ്യങ്ങളിൽ നിന്ന് ശൈഖ് നൂർജാൻ മിറഹ്മദി (ഖ) പഠിപ്പിക്കുന്നു
A’uzu Billahi Minash Shaitanir Rajeem
Bismillahir Rahmanir Raheem
ശപിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ കാവലിനെ തേടുന്നു,
പരമകാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ, വസ് സ്വലാത്തു വസ് സലാമു അലാ അഷ്റഫിൽ മുർസലീൻ, സയ്യിദിനാ വ മൗലാന മുഹമ്മദുൽ മുസ്തഫ ﷺ. മദദ് യാ സയ്യിദി യാ റസൂലുൽ കരീം, യാ ഹബീബുൽ അസീം, ഉൻസുർ ഹാലന വ ഇശ്ഫഅ്ലനാ, ആബിദുന ബി മദദിക്കും വ നസറക്കും.
“അത്വീഉല്ലാഹ വ അത്വീഉർ റസൂൽ വ ഊലിൽ അംരി മിൻകും…”
﴾أَطِيعُواللَّه وَأَطِيعُوٱلرَّسُولَ وَأُوْلِي الْأَمْرِ مِنْكُمْ… ﴿٥٩…
4:59 – “…Atiullaha wa atiur Rasula wa Ulil amre minkum…” (Surat An-Nisa)
“…നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും (അധികാരപ്പെട്ടവർ) അനുസരിക്കുക…” (സ്ത്രീകൾ, 4:59)
എപ്പോഴും എനിക്കായൊരു ഓർമ്മപ്പെടുത്തൽ അന അബ്ദുക്കൽ അജീസു, ദായീഫ്, മിസ്കീനു, സാലിം, വ ജഹൽ, മാത്രമല്ല ദേഷ്യപ്പെടുകയും അസ്തിത്വത്തിൽ നിന്ന് നമ്മെ ഇല്ലാതാക്കുകയും ചെയ്യാത്തതായ അല്ലാഹ് (അസ്സവജൽ)ന്റെ അനന്തമായ റഹ്മത്തിൽ (കാരുണ്യത്തിൽ) നിന്നുമുള്ള അല്ലാഹ് (അസ്സവജൽ)ന്റെ കൃപ കാരണത്താൽ മാത്രമാണ് ഞാനും നമ്മളുമെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നത്. അതൊരു വളരെ വലിയ റഹ്മത്തും കാരുണ്യവുമാകുന്നു.
ഗാർ സൗറിലേക്കുള്ള യാത്രയാകുന്നു മുഹറം
അല്ലാഹുവിന്റെ ഔലിയാക്കളുടെ (വിശുദ്ധർ) അറിവിൽ നിന്നും, നമ്മുക്കൊരു യാത്രയുണ്ട്. അല്ലാഹ് (അസ്സവജൽ) ഒരു യാഥാർത്ഥ്യത്തിലേക്ക് നയിക്കുന്ന ആളുകളുടെ കാര്യം, തുടർന്ന് അല്ലാഹ് (അസ്സവജൽ) ആ യഥാർഥ്യത്തെക്കുറിച്ച് പഠിപ്പിക്കുവാൻ ഈ വഴികാട്ടികളെ ഉത്ബോധിപ്പിക്കുന്നു. അതായത് എല്ലാ വർഷവും ഒരു ഹിജ്റ യും ഈ യഥാർത്ഥ്യത്തിന്റെ സമുദ്രങ്ങളിലേക്കുള്ള യാത്രയുമാകുന്നു. ആദ്യ മാസം, മുഹറം മാസം, രക്ഷയുടെ ഗുഹയിലേക്കുള്ള യാത്രയാകുന്നു. സയ്യിദിനാ മുഹമ്മദ് ﷺ തങ്ങൾ ഹിജ്റ നടത്തിയപ്പോൾ ആ ഹിജ്റയിൽ, അവിടുന്ന് ഗാർ സൗർ ൽ, സൗർ എന്ന ഗുഹയിൽ നിർത്തുകയുണ്ടായി. ആ ഗുഹ, നമ്മൾ ഒരിക്കലും വിട്ടു പോയിട്ടില്ല.
മക്കയിൽ വെച്ചുള്ള പ്രവാചകർ ﷺ തങ്ങളുടെ പ്രയത്നങ്ങൾ ഹൃദയത്തിലുള്ള പ്രയത്നത്തിന്റെ പ്രതീകമാകുന്നു
അതിനാൽ, നിങ്ങൾ ദുനിയാവിൽ (ഭൗതിക ലോകത്തിൽ) എന്തൊക്കെയാണൊ ചെയ്യുന്നത്, എങ്ങനെ ഈ യാഥാർത്ഥ്യങ്ങളെ ബന്ധിപ്പിക്കാമെന്നാൽ, അത് ആത്മാവിൽ എന്താണോ സംഭവിക്കുന്നത് എന്നതിന്റെ വസ്ത്രമാകുന്നു. അവർ അത് പഠിപ്പിക്കുന്നതിന്റെ കാരണം, ഒരു അറിവിനെപ്പറ്റി പൊങ്ങച്ചം കാണിക്കാനോ ആത്മസ്തുതി കാണിക്കാനോ അല്ല, പക്ഷെ ആളുകളെ ഉയരുവനായി, ഉയരുവാനായി ഉത്ബോധിപ്പിക്കാൻ വേണ്ടിയാകുന്നു. നമ്മുടെ ദിനേനെയുള്ള തിന്നലും, ജീവിക്കലും, കുടിക്കലിനെക്കാൾ വളരെ വലിയ കാര്യം സംഭവിക്കുന്നുണ്ട്. യാഥാർത്ഥ്യങ്ങളുടേയും യഥാർത്ഥ്യങ്ങളുടെ വസ്ത്രങ്ങളുടേതുമായിട്ടുള്ളതായ ആത്മാവിന്റെ ഒരു യാത്രയുണ്ട്. അല്ലാഹുവിന്റെ ഔലിയാക്കൾ (വിശുദ്ധർ) നമ്മുടെ ജീവിതത്തിൽ വന്ന് പഠിപ്പിക്കുന്നു, സയ്യിദിനാ മുഹമ്മദ് ﷺ തങ്ങൾ യാത്രതിരിച്ചപ്പോൾ, (അവിടുത്തെ) ഓരോ നീക്കവും യഥാർത്ഥ്യങ്ങളുടെ വലിയ സമുദ്രം ആകുന്നു. മക്കയുടെ യാഥാർത്ഥ്യത്തിനുള്ളിലെ ആ 13 വർഷത്തെ പ്രയത്നങ്ങളെന്നാൽ നിങ്ങളുടെ ഹൃദയത്തിന്റെ പ്രയത്നങ്ങളാകുന്നു.
നിങ്ങൾ നിങ്ങളുടെ വിശ്വാസത്തിനുവേണ്ടിയും സമാധാനത്തിനുവേണ്ടിയും പൊരുതേണ്ടതായിട്ടുണ്ട്
നിങ്ങൾക്ക് വിശ്വാസത്തിലേക്ക് എത്താൻ കഴിയുന്നതിനു മുമ്പ്, നിങ്ങൾ മുൽക്ക് ൽ അഥവാ ഭൂലോകത്ത് പ്രയത്നിക്കേണ്ടതായിട്ടുണ്ട്. നിങ്ങളുടെ ഭൗതികലോകത്ത്, നിങ്ങൾക്ക് വേണമെന്ന് കരുതി വിശ്വാസം വെറുതെ വരുകയില്ല. വിശ്വാസം എന്നാൽ നിങ്ങൾ അതിനായി പൊരുതേണ്ട ഒന്നാണ്. സമാധാനം എന്നാൽ നിങ്ങൾ, ‘എനിക്ക് സമാധാനം വേണം, ഞാൻ പോയി ഒരു മരത്തിനരികിൽ ഇരിക്കുമ്പോൾ സമാധാനം എന്നിലേക്ക് വരും.’ എന്ന് പറയുന്നപോലെ അല്ല. അങ്ങനെ ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു, പക്ഷെ അല്ലാഹ് (അസ്സവജൽ) ഈ ഭൂമിയിൽ ശൈത്താനെ (സാത്താനെ) ഇടുകയുണ്ടായി അതിനാൽ നിങ്ങൾ, ‘എനിക്ക് സമാധാനം വേണം’ എന്ന് പറയുന്നയുടൻ, ശൈത്താൻ പറയും, ‘ശെരിക്കും? ഓഹ്, നീയും അവരിലൊരുവനാണ്.’ അങ്ങനെ ഇപ്പോൾ നിങ്ങളുടെ ജീവിതം മുഴുവനും തലകീഴായി മറിയുന്നു.
അപ്പോൾ, അതിനർത്ഥം നിങ്ങൾ സമാധാനത്തിനായി പൊരുതണം. ആളുകൾക്ക് അവർ ഉപയോഗിക്കുന്ന വാക്ക് മനസ്സിലാകുന്നില്ല സമാധാനവും ശാന്തതയും അത് വെറുതെ നിങ്ങളിലേക്ക് വരുമെന്നാണ് കരുതുന്നത്. അല്ല, നിങ്ങൾ നിങ്ങളുടെ പിശാചുക്കളെ പൊരുതേണ്ടതായിട്ടുണ്ട്. ദൈവത്തിന്റെ തൃപ്തിയിലേക്ക് എത്തുവനായി നിങ്ങൾ മോഹങ്ങളേയും എല്ലാ ചീത്ത സ്വഭാവങ്ങളേയും പൊരുതേണ്ടതായിട്ടുണ്ട് അതിനാൽ അവിടുന്ന് ആ സമാധാനത്തിനാലും ശാന്തതയാലും നമ്മെ അണിയിക്കാൻ വേണ്ടി.
സമാധാനം വരുന്നത് ദൈവിക സന്നിധിയോടുള്ള ആത്മാവിന്റെ സാമീപ്യത്തിൽ നിന്നുമാകുന്നു
ആ സമാധാനം ദൈവിക സന്നിധിയോടുള്ള സാമീപ്യത്തിൽനിന്നും മാത്രമേ വരുകയുള്ളു. നിങ്ങൾക്ക് മാലാഖ പ്രകാശം അനുഭവപ്പെടുമ്പോൾ, നിങ്ങളുടെ ആത്മാവിന്റെ മാലാഖ യാഥാർത്ഥ്യം നിങ്ങളുടെ അരികിലായിരിക്കുകയും നിങ്ങളെ അണിയിക്കുകയും ചെയ്യുമ്പോൾ, തീർച്ചയായും നിങ്ങൾക്ക് സമാധാനം അനുഭവപ്പെടും. നിങ്ങൾ സമാധാനത്തോടെ ഉറങ്ങുന്നു, നിങ്ങൾ സമാധാനത്തോടെ നടക്കുന്നു, നിങ്ങൾ സമാധാനത്തോടെ ഭക്ഷിക്കുന്നു. കാരണം നമ്മുടെ ഒരേയൊരു സമാധാനം സ്വർഗത്തിൽ നിന്നുമാകുന്നു ഒപ്പം ഭൂമിയിൽ, നിങ്ങളുടെ സ്വർഗീയ യാഥാർത്ഥ്യം നിങ്ങളെ അനുഗമിക്കാൻ തുടങ്ങുന്നു. അതിനാൽ, അവർ നമ്മെ ഈ യാഥാർത്ഥ്യങ്ങൾ പഠിപ്പിക്കുന്നത് നമ്മെ ഉത്ബോധിപ്പിക്കാനാകുന്നു അതായത്, ‘ഉയരൂ! ഉയരുക, ഉണർന്ന് നിങ്ങളുടെ യാഥാർത്ഥ്യത്തിന്റെ ആരോഹണത്തിലേക്ക് നീങ്ങുക.’
ഭൂമിയിലുള്ള ഓരോന്നും ഒരു ആത്മീയ യഥാർത്ഥ്യത്തിനോട് സാദൃശ്യമുള്ളതാകുന്നു
പ്രവാചകർ ﷺ തങ്ങൾ മക്ക എന്ന അവസ്ഥയിൽ നിന്നും യാത്ര തിരിച്ചപ്പോൾ, 13 വർഷം സ്വന്തത്തിനെതിരെയും, എല്ലാ തരം അവസ്ഥകൾക്കുമെതിരെയും പോരാടിയപ്പോൾ അല്ലാഹ് (അസ്സവജൽ) തുറന്ന് നൽകുകയുണ്ടായി. ആ തുറക്കൽ എന്നാൽ, അവിടുന്ന് പ്രകാശത്തിന്റെ പട്ടണത്തിലേക്ക് യാത്ര ചെയ്തു എന്നുവെച്ചാൽ സ്വർഗീയ രാജ്യത്തിലേക്ക്. ഭൂമിയിലുള്ളതെല്ലാം ഓരോന്ന് സംഭവിക്കുന്നതിനോട് സാദൃശ്യമുള്ളതാകുന്നു. അതായത് സ്വർഗീയ രാജ്യത്തിലേക്ക് അങ്ങേയ്ക്ക് ഒരു ഹിജ്റ യും ഒരു യാത്രയും നൽപ്പെടാൻ പോകുകയാണ് ഒപ്പം അല്ലാഹ് (അസ്സവജൽ)ന് വേണ്ടുന്ന റഹ്മ (കാരുണ്യം) എന്തെന്നാൽ, ‘നാം അങ്ങയെ അണിയിക്കാൻ പോകുന്നത് അങ്ങയുടെ ജനതക്കും കൂടി ആവശ്യംവരുമെന്ന കാരണത്താൽ ഈ ഗുഹയിൽ നിർത്തുക.’
അല്ലാഹുവിന്റെ (അസ്സവജൽ) പൂർവ്വിക പ്രവാചകന്മാരെല്ലാം സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ പ്രതിനിധികളാകുന്നു
സയ്യിദിനാ മുഹമ്മദ് ﷺ തങ്ങൾ അവരിൽ നിന്നും ഓടിയപ്പോൾ, ഗുഹയിലേക്ക് കയറി – ഇതാകുന്നു എല്ലാ യാഥാർത്ഥ്യങ്ങളുടേയും ഗുഹ. ഗാർ സൗർ ആകുന്നു യഥാർത്ഥ ഗുഹ. അസ്ഹാബുൽ കഹ്ഫ് ഉം (ഗുഹാവാസികളും) അല്ലാഹുവിന്റെ (അസ്സവജൽ) എല്ലാ പൂർവ്വിക പ്രവാചകന്മാരും, അവർ മുഹമ്മദീയ യാഥാർത്ഥ്യത്തിന്റെ അനുകരണങ്ങളാക്കുന്നു. അവർ പ്രതിനിധികളാണ്. അവരുടെ കഥ ഭൂമിയിലേക്ക് വരാൻ പോകുന്ന ഖാത്തിം ന്റെ അനുകരണം മാത്രമാണ്. പ്രവാചകർ ﷺ തങ്ങൾ വെച്ച ഓരോ ചുവടുകളുമാണ് യഥാർത്ഥ ചുവടുകൾ. ബാക്കിയുള്ളതെല്ലാം ഒരു അനുകരണമാണ്.
മുഹറത്തിൽ ആരിഫീങ്ങൾ രക്ഷയുടെ ഗുഹയിലേക്ക് തിരികെയെത്തുന്നു
അതിനാൽ, നമ്മുടെ ഈ യാത്രയെപ്പറ്റി മനസ്സിലാക്കുമ്പോൾ, നമ്മൾ ശംസുൽ ആരിഫീൻ (ജ്ഞാനികളുടെ സൂര്യൻ) എന്ന് വിളിക്കുന്നു. ഇവരാണ് എല്ലാ അറിവുകളുടെയും സൂര്യന്റെ യാഥാർത്ഥ്യം അറിയുന്നവർ. ശംസ് (സൂര്യൻ) എന്നാൽ നിത്യതയുടെ പ്രകാശമാകുന്നു. ആരിഫീങ്ങൾ (ജ്ഞാനികൾ), അവർ ഒരു യാത്രയിലാകുന്നു, അവരുടെ ആത്മാവിനാൽ ഈ യാഥാർത്ഥ്യങ്ങളുടെ സമുദ്രങ്ങളിലേക്ക് ഒരു നിത്യ യാത്രയിലാകുന്നു.
മുഹറം, അവരെ സംബന്ധിച്ചിടത്തോളം, ഒരു തുറക്കപ്പെടലാണ്, എല്ലാ വർഷങ്ങളും തിരികെപ്പോകാനായിട്ടുള്ള ഒരു തുറക്കപ്പെടലാകുന്നു. എല്ലാ മോശക്കാര്യങ്ങളും ഉപേക്ഷിച്ച്, അവരുടെ വലതുകാൽ വെച്ച്കൊണ്ട് ഈ വർഷം പുതിയ തുറക്കപ്പെടലുകൾക്കായും; പുതിയ അനുഗ്രഹങ്ങൾക്കായും, പുതിയ അണിയിക്കപ്പെടലുകൾക്കായും അല്ലാഹുവിന്റെ (അസ്സവജൽ) തൃപ്തി ചോദിച്ച്കൊണ്ട്. അവർ ഗുഹയിലേക്ക് പോകുന്നു, ഗുഹക്കുള്ളിൽ, സയ്യിദിനാ മുഹമ്മദ് ﷺ തങ്ങൾ അവിടുത്തെ മഹാനായ സിദ്ധീഖിനെ (സത്യവാൻ) ഒപ്പം കൂട്ടുകയുണ്ടായി. നമ്മൾ അത് മുഹറത്തിൽ വിവരിച്ചായിരുന്നു. അപ്പോൾ, അവർ ഗുഹയിലേക്ക് പ്രവേശിച്ചു.
സൂറത്തു തൗബ മുഹറം മാസത്തെ നയിക്കുന്നു
ആ സൂറത്ത് (അദ്ധ്യായം), സൂറത്തു തൗബ, മുഹറത്തെ അണിയിക്കുകയും വഴികാട്ടുകയും ചെയ്യുന്നു. നമ്മൾ പറഞ്ഞു, ‘ഖുർആൻ മനുഷ്യരാശിക്ക് മുഴുവൻ വഴികാട്ടിയാകുന്നു.’ ഈ ഖുർആൻ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിൽ നിന്നും വരുന്നു, മൻസിലുൽ ഖുർആൻ (വിശുദ്ധ ഖുർആൻ ഉദ്ഭവിക്കുന്നിടം). എങ്കിലിപ്പോൾ ചിന്തിച്ച് നോക്കുക എന്തായിരിക്കും പ്രവാചകർ ﷺ തങ്ങളുടെ ആത്മാവിന്റെ യഥാർത്ഥ്യം? സൂറത്തു തൗബ മുഹറത്തെ അണിയിച്ചു. ഗുഹ ആ യഥാർത്ഥ്യത്തിലേക്ക് പ്രവേശിക്കുന്നതിന്റെ രഹസ്യമാകുന്നു.
ഗുഹ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു
അല്ലാഹ് (അസ്സവജൽ) സ്വഹാബികൾക്കായി വിവരിച്ചപ്പോൾ, അതായത്, ‘ആ അടിച്ചമർത്തപ്പെടലുകൾ ഉപേക്ഷിച്ച് പ്രകാശത്തിന്റെ പട്ടണത്തിലേക്ക് പോകൂ,’ അങ്ങനെ പ്രവാചകർ ﷺ തങ്ങൾ അവിടുത്തെ പ്രിയ സുഹൃത്തിനെ, സയ്യിദിനാ അബൂബക്കർ അസ് സിദ്ധീഖ് (അലൈഹിസ്സലാം)നെ ഒപ്പം കൂട്ടി. അവർ ഗുഹയിലേക്ക് പ്രവേശിച്ചു. ഗുഹ ചിലന്തിവല, പ്രാവ് എന്നിവയാൽ അടക്കപ്പെട്ടു, ഗുഹയുടെയുള്ളിൽ പാമ്പ് വരുന്ന ഒരു തുളയുണ്ടായിരുന്നു. തുടർന്ന് ആ മഹാനായ സിദ്ധീഖ് (അലൈഹിസ്സലാം) അനുഗ്രഹീത ഖദം മിനാൽ സിദ്ധീഖിന്റെ അനുഗ്രഹീത കാലിനാൽ ആ തുള അടക്കുകയുണ്ടായി.
ആ ഗുഹ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ജനതയും എല്ലാ സൃഷ്ടികളും ആ ഗുഹയാൽ അണിയിക്കപ്പെടുന്നു, അനുഗ്രഹിക്കപ്പെടുന്നു, ഒരിക്കലും ആ ഗുഹയിൽ നിന്നും പോകുന്നില്ല. ഭൂമിയിൽ ആ ഗുഹ മുഹമ്മദീയ ഹൃദയത്തിന്റെ പ്രതീകമാകുന്നു, പ്രവാചകർ ﷺ തങ്ങൾ അവിടുത്തെ അനുചരന്മാരെ ഒപ്പം കൂട്ടുന്നു അതായത്, ‘ഞാൻ നിങ്ങളെ എന്റെ യാഥാർത്ഥ്യത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ ആഗ്രഹിക്കുന്നു. നമ്മൾ നമ്മുടെ മക്ക എന്ന ഭൗതികാ അവസ്ഥ ഉപേക്ഷിക്കാൻ പോകുകയാണ്, നമ്മൾ ആത്മാവിന്റെ ഈ ലോകത്ത് പ്രവേശിക്കാൻ പോകുകയാണ്.’
നിങ്ങൾക്ക് പ്രവാചകർ ﷺ തങ്ങളുടെ ഹൃദയത്തിലൂടെ മാത്രമെ പ്രകാശത്തിന്റെ ലോകത്തേക്ക് പ്രവേശിക്കാൻ കഴിയൂ
‘പക്ഷെ എന്റെ ഹൃദയത്തിലൂടെയല്ലാതെ നിങ്ങൾക്ക് മദീനയുടെ ലോകത്തേക്ക്, മദീനത്തുൽ മുനവ്വറയിലേക്ക് (പ്രവാചകർ ﷺ തങ്ങളുടെ പ്രകാശപൂരിതമായ പട്ടണം), പ്രകാശത്തിന്റെ ലോകത്തേക്ക് പ്രവേശിക്കാൻ കഴിയുകയില്ല.’ അതാണ് ഗുഹ. അവിടുന്ന് ﷺ നേരിട്ട് പോയിരുന്നെങ്കിൽ ഈ പ്രകാശത്തിന്റെ പട്ടണത്തിലേക്ക് എല്ലാവർക്കും എത്തിച്ചേരാൻ കഴിയുന്ന ഒരു മാതൃക കാണിക്കുമായിരുന്നു. പറഞ്ഞു, ‘അല്ല, ഈ പ്രകാശത്തിന്റെ പട്ടണത്തിൽ അല്ല. ഈ പ്രകാശത്തിന്റെ പട്ടണത്തിലേക്ക് അതായത് ഞാനാണ് നിങ്ങളെ കൂട്ടിക്കൊണ്ട് പോകുന്നത് – മഖാം അൽ മഹ്മൂദ് ലേക്ക് – സാമീപ്യത്തിൽ അല്ലാഹുവിന്റെ (അസ്സവജൽ) അടുക്കൽ ഏറ്റവും ഉയർന്ന സ്ഥാനം അതാകുന്നു ഖാബ ഖവ്സയ്നി അവ് അദ്നാ. ഉയർന്നതിൽ ഉയർന്നത് അതിന് വേണ്ടുന്നത് നീ എന്റെ ഹൃദയത്തിൽ നിർത്തുക.’
﴾فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ ﴿٩
53:9 – “Fakana qaaba qawsayni aw adna.” (Surat An-Najm)
“അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു.” (നക്ഷത്രം, 53:9)
അപ്പോൾ, നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? [ശൈഖ് പ്രേഷകരോട് ചോദിക്കുന്നു] ഭൗതിക കാര്യങ്ങൾ ആത്മീയ യാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കുന്നു. അവിടുന്ന് അദ്ദേഹത്തെ നേരെ മദീനയിലേക്ക് കൊണ്ട് പോയില്ല. അവിടുന്ന് കൊണ്ട് പോകുന്നത്, അതിനാൽ ‘നിങ്ങളും എന്റെ ഈ ജനതയിൽ ശേഷം വരുന്ന എല്ലാവരും പഠിക്കും അതായത് മദീനത്തുൽ മുനവ്വറ പട്ടണത്തിൽ എത്തുവാനായി എന്റെ ഹൃദയത്തിൽ നിർത്തണം എന്ന്.’ അതിനാൽ, ഗുഹ പ്രവാചകർ ﷺ തങ്ങളുടെ ഹൃദയമാകുന്നു അല്ലാഹുവിന്റെ ഔലിയാക്കൾക്ക് അത് മനസ്സിലായി. അവരെ കൊണ്ട്പോകപ്പെട്ടു, അവരുടെ ആത്മാവ് അതിന് സാക്ഷിയായി, അവർ ഗുഹയ്ക്ക് സാക്ഷ്യയാവുകയും ഗുഹയ്ക്കുള്ളിലെ യാഥാർത്ഥ്യം അവർ കാണുകയും ചെയ്തു. അത്കൊണ്ടാണ് അവർ അതിനാൽ പഠിപ്പിക്കപ്പെട്ടത്.
വിശുദ്ധ ഖുർആൻ, അദ്ധ്യായം 29 – ചിലന്തിവലയുടേയും ലാം അലിഫിന്റേയും യാഥാർത്ഥ്യങ്ങൾ
സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഈ ഗുഹ ഒരു ചിലന്തിവലയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അതിനാൽ, നിങ്ങൾ ഏതുപോലെയെന്നാൽ, ‘ചിലന്തിവല? ഓഹ്, ഖുർആൻ, സൂറ 29.’ ഓഹ് 29, അത് ലാം അലിഫ് ആണ്. അല്ലേ? ലാം അലിഫ്, ബി സിർറത്ത് ലാം ജലാല, “അന മദീന വ ബാബഹൂ.”
“قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ “أَنَا مَدِيْنَةُ الْعِلْمٍ وعَلِيٌّ بَابُهَا
Qala RasulAllah ﷺ, “Ana madinatul ‘ilmin wa ‘Aliyyun baabuha.”
“അല്ലാഹുഹിന്റെ റസൂൽ ﷺ പറഞ്ഞു, “ഞാൻ അറിവിന്റെ പട്ടണം ആകുന്നു, അലി (അലൈഹിസ്സലാം) അതിന്റെ കവാടവും/കാവൽക്കാരനും.” പ്രവാചകർ മുഹമ്മദ് (സ)
ചിലന്തിവല ലാം അലിഫ് ആകുന്നു, സുൽഫിഖർ (ഇമാം അലി (അലൈഹിസ്സലാം)ന്റെ വാൾ) ആകുന്നു. നിങ്ങൾ പ്രവാചകർ ﷺ തങ്ങളുടെ ഈ ഹൃദയത്തിലേക്ക് നോക്കുമ്പോൾ, ആരുമത് കാണുകയില്ല. അവരത് കാണുക, ‘ഓഹ് ഓക്കെ, അവിടുന്ന് ഒരു സന്ദേശം നൽകി, അവിടുന്ന് പോയി,’ അസ്തഗ്ഫിറുല്ലാഹ് (അല്ലാഹുവിനോട് (അസ്സവജൽ) മാപ്പ് തേടൽ). അല്ലാഹ് (അസ്സവജൽ) വഴികാട്ടൽ നൽകുമ്പോൾ, അവന് വഴികാട്ടൽനല്കപ്പെട്ടു; അവിടുന്ന് നേർവഴിയിലാക്കിയിട്ടില്ലാത്തവർക്ക് യാതൊരു വഴികാട്ടലുമില്ല.
﴾وَقَالُوا الْحَمْدُ لِلَّـهِ الَّذِي هَدَانَا لِهَـٰذَا وَمَا كُنَّا لِنَهْتَدِيَ لَوْلَا أَنْ هَدَانَا اللَّـهُ ۖ لَقَدْ جَاءَتْ رُسُلُ رَبِّنَا بِالْحَقِّ…﴿٤٣…
7:43 – “…wa qalo Alhamdulillahi al ladhee hadana lihadha wa ma kunna linahtadiya lawla an hadana Allahu, laqad jaa at Rusulu Rabbina bil Haqqi…” (Surat Al-A’raf)
“… അവര്‍ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ രക്ഷിതാവിന്റെ ദൂതന്മാര് തീര്‍ച്ചയായും സത്യവും കൊണ്ടാണ് വന്നത്…” (ഉന്നതസ്ഥലങ്ങൾ, 7:43)
അത് മിടുക്കല്ല നിങ്ങൾ എന്തെങ്കിലും വായിച്ചുകൊണ്ടിരുന്നിട്ട് നിങ്ങൾ കരുതും നിങ്ങൾ അത് നല്ലപോലെ വായിച്ചാൽ എന്തെങ്കിലും മനസ്സിലാകുമെന്ന്. അല്ലാഹ് (അസ്സവജൽ) നിങ്ങളെ വഴികാട്ടാതെ നിങ്ങൾക്ക് ഒന്നും മനസ്സിലാകില്ല.
ഊലുൽ അൽ ബാബ് ഗുഹയെ 29 ന്റെ – ലാം അലിഫിന്റെ, സുൽഫിഖറിന്റെ ശക്തിയാൽ സംരക്ഷിക്കുന്നു
അപ്പോൾ, ഗുഹ പ്രവാചകർ ﷺ തങ്ങളുടെ ഹൃദയമാകുന്നു. അങ്കബൂത്ത് (എട്ടുകാലി) ഒരു പ്രതീകവും അടയാളവുമാകുന്നു. 29 നാലാണ് ഇത് സംരക്ഷിക്കപ്പെട്ടിരിക്കുന്നത് – ഹുറൂഫിലെ (അറബി അക്ഷരമാലയിലെ) 29-ാ മത്തെ അക്ഷരം ലാം അലിഫ് ആകുന്നു. ലാം അലിഫ് എന്നാൽ സുൽഫിഖർ (ഇമാം അലി (അലൈഹിസ്സലാം)ന്റെ വാൾ). നിങ്ങളെ പഠിപ്പിക്കുന്നു, ‘ഇല്ല, ഇപ്പോൾ ഈ ഗുഹയിൽ കാവൽക്കാരുണ്ട്, ഊലുൽ അൽ ബാബ്.’ അല്ലാഹ് (അസ്സവജൽ) അവിടുത്തെ രിജാൽ കളെ (പക്വതയുള്ള ആളുകൾ) നാമകരണം ചെയ്യുന്നതിൽ പല വിഭാഗങ്ങളുണ്ട്. ഊലുൽ ബാബ് എന്ന വിഭാഗമുണ്ട്, അവർ വാതലിന്റെ സംരക്ഷകരാകുന്നു, അവർ 29 ഉം കൊണ്ടിരുന്ന് ഗുഹ കാക്കുന്നു.
അല്ലാഹുവിന്റെ ഔലിയാക്കൾ വന്ന് നമ്മെ പഠിപ്പിക്കുന്നു, ‘ഓഹ്, 29 ഒരു ലാം അലിഫ് ആകുന്നു.’
‘ഒരു ലാം അലിഫോ?’ ‘അതെ അവരുടെ കയ്യിൽ സുൽഫിഖർ ഉണ്ട്.’ അവർ അവരോടൊപ്പം ഒരു സുൽഫിഖർ കൊണ്ട് നടക്കുന്നു.’ ഇത് പോലെ [ശൈഖ് അവിടുത്തെ മാലയിലെ സുൽഫിഖർ കാണിക്കുന്നു], ഒരു ചെറിയ ഒരെണ്ണം, നിങ്ങൾക്ക് ഉദാഹരണമായികാണിക്കാൻ വേണ്ടി മാത്രം. എന്ത്കൊണ്ട്? കാരണം അവർ ലാം അലിഫ് ന്റെ സംരക്ഷകരാകുന്നു. അവർ നബി മൂസാ (അലൈഹിസ്സലാം) എന്താണോ വേണമെന്ന് ആഗ്രഹിച്ചിരുന്നത് അതിന്റെ സംരക്ഷകരാകുന്നു.
ഭൗതിക സ്ഥാനമാനങ്ങൾക്കതീതമായി, എല്ലാ ജ്ഞാനികൾക്ക് മേലും മറ്റൊരു ജ്ഞാനിയുണ്ട്
ഒരാൾ ഇമെയിൽ ചെയ്ത് ചോദിച്ചു, ‘എനിക്ക് മനസ്സിലാകുന്നില്ല അങ്ങ് മൗലാന ശാഹ് നഖ്ശബന്ദ് (ഖ) സയ്യിദിനാ ദുൽ ഖർനൈൻ (അലൈഹിസ്സലാം)നെ സഹായിച്ചതിനെപ്പറ്റി സംസാരിച്ചപ്പോൾ. എന്ത്കൊണ്ട് ഔലിയ (വിശുദ്ധൻ) അമ്പിയാ (പ്രവാചകൻ)നെ സഹായിക്കണം?’ നമ്മൾ പറഞ്ഞു, ‘കാരണം അല്ലാഹ് (അസ്സവജൽ)… എല്ലാ അറിവിനും ജ്ഞാനിക്കും മീതെ മറ്റൊരു ഉയർന്ന ജ്ഞാനിയുണ്ട്.
﴾نَرْفَعُ دَرَجَاتٍ مَّن نَّشَاءُ ۗ وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ ﴿٧٦
12:76 – “…Narfa’u darajatin man nashao, Wa fawqa kulli dhee ‘ilmin ‘aleem.” (Surat Yusuf)
“…നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. അറിവുള്ളവരുടെയെല്ലാം മീതെ മറ്റൊരു അറിയുന്നവനുണ്ട്.” (യൂസുഫ്, 12:76)
അറിവിന്റെ ദറജ ക്ക് (ആത്മീയ പദവിക്ക്) അന്തമില്ല. അതിന് നിങ്ങളുടെ ഭൗതിക പദവിയുമായി യാതൊരു ബന്ധവുമില്ല. നിങ്ങൾ ഒരു രാജാവായിരിക്കാം അദ്ദേഹം ഒരു ആട്ടിടയനും പക്ഷെ അദ്ദേഹത്തിന്റെ അറിവ് ഏതൊരു രാജാവിനേയും വളരെ വിദൂരം മറികടക്കുന്നു. അല്ലാഹ് (അസ്സവജൽ)നെ സംബന്ധിച്ചിടത്തോളം അറിവെന്നാൽ ആത്മാവിനെ അടിസ്ഥാനപ്പെടുത്തിയാകുന്നു ഒപ്പം അതിന് ഭൗതികവുമായി യാതൊരു ബന്ധവുമില്ല മാത്രമല്ല ആത്മാവിന് സമയം എന്ന ഒന്നില്ല.
ഔലിയാക്കൾ പ്രവാചകന്മാരുടെ അനന്തരാവകാശികളാകുന്നു
അപ്പോൾ, അല്ലാഹ് (അസ്സവജൽ)ന് എന്ത് ബുദ്ധിമുട്ടാണുള്ളത് അവിടുത്തെ ഔലിയാ ന്റെ (വിശുദ്ധൻ) ആത്മാവ് ബനീ ഇസ്രായേലിൽ നിന്നുള്ള പ്രവാചകന്റെ ആത്മാവിനെ പഠിപ്പിക്കാൻ വന്നാൽ? അത്കൊണ്ടാണ് ഹദീസ്, പ്രവാചകർ ﷺ തങ്ങൾ വ്യക്തമാക്കി അതായത്, ‘എന്റെ ഉലമാ…’ എന്നുവെച്ചാൽ ‘ഔലിയാക്കളായ എന്റെ എല്ലാ അനുചരന്മാരും, ഇനി വരാൻ പോകുന്ന ഔലിയാക്കളും – ബനീ ഇസ്രായേൽ നിന്നുള്ള വറസത്തുൽ അമ്പിയാ (പ്രവാചകന്മാരുടെ അനന്തരാവകാശികൾ) ആകുന്നു.’ അവർ അനന്തരവകാശികളാകുന്നു.’ അതിനർത്ഥം ആ യഥാർത്ഥ്യങ്ങൾ അവരുടെ അറിവിൽ നിന്നും അവർ നിങ്ങളെ പഠിപ്പിക്കും കാരണം അവർ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളിൽ നിന്നും അനന്തരാവകാശമായി എടുക്കുന്നു.
عَنْ أَبِي الدَّرْدَاءِ رَضِيَ اللَّهُ عَنْهُ قَالَ ، قَالَ رَسُولَ اللَّهِ ﷺ : ” اَلْعُلَمَاءِ وَرَثَةُ الْأَنْبِيَاءِ.” [رِيَاضْ اَلصَّالِحِينْ: ١٣٨٨]
‘An Abi Darda (ra) qala, qala Rasulullahi ﷺ: “Al ‘Ulama ye warathatul Anbiya.”
അബീദർദാഅ് (റ) ഉദ്ധരിക്കുന്നു, അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: എന്റെ പണ്ഡിതന്മാര് ബനൂ ഇസ്റാഈലിലെ പ്രവാചകന്മാരെപ്പോലെയാണ്.’ [റിയാദ് അസ് സ്വാലിഹീൻ]
സയ്യിദിനാ മൂസാ (അലൈഹിസ്സലാം) സയ്യിദിനാ ഹിള്ർ (അലൈഹിസ്സലാം)ൽ നിന്നും അറിവ് തേടി
നമ്മൾ ആ യാഥാർത്ഥ്യത്തിന്റെ മാസത്തിലേക്ക് പ്രവേശിക്കുകയാണ്, അതായത് സയ്യിദിനാ മൂസാ (അലൈഹിസ്സലാം) – വലിയ ഊലുൽ അസ്മ് കളിൽ, അല്ലാഹ് (അസ്സവജൽ)ന്റെ വലിയ പ്രവാചകന്മാരിൽ നിന്നുള്ള ഒരു ബനീ ഇസ്രായേൽ പ്രവാചകൻ – അവിടുന്ന് അവിടുത്തേക്ക് ലഭ്യമാല്ലാത്തതായ ഒരു അറിവ് വേണമെന്ന് ആഗ്രഹിച്ചു. അങ്ങനെ അദ്ദേഹത്തെ ഒരു മുഹമ്മദീയ വഴികാട്ടിയിലേക്ക് അയക്കപ്പെട്ടു അത് നക്ഷ്ബന്ദി ശജറ യിലെ (ആത്മീയ പരമ്പര) 11-ാ മത്തെ ശൈഖ് ആകുന്നു, മൗലാനാ സയ്യിദിനാ ഹിള്ർ (അലൈഹിസ്സലാം), സയ്യിദിനാ അബ്ബാസ് ഹിള്ർ (അലൈഹിസ്സലാം). അപ്പോൾ, അല്ലാഹ് (അസ്സവജൽ)ന്റെ ഒരു പ്രവാചകൻ അറിവ് തേടാൻ ആഗ്രഹിച്ചു.
ഇത് സൂറത്ത് അൽ-കഹ്ഫ് ന്റെ മാസമാകുന്നു അവിടെ അല്ലാഹ് (അസ്സവജൽ) നമ്മൾ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നു അതായത് ആ ലാം അലിഫ്, ആ ഗുഹയിലേക്കുള്ളതിന്റെ രഹസ്യം എല്ലാ അറിവുകളുടേയും രഹസ്യമാകുന്നു. സുൽഫിഖർ റും ലാം അലിഫ് ഉം ആകുന്നു രണ്ട് നദികൾ കൂടിച്ചേരുന്ന സ്ഥലം, അതാകുന്നു സയ്യിദിനാ മൂസാ (അലൈഹിസ്സലാം)ന് വേണ്ടുന്നത്. പറഞ്ഞു, ‘രണ്ട് നദികൾ കൂടിച്ചേരുന്നിടത്ത് എത്താതെ ഞാൻ നിർത്തുകയില്ല, അവിടുത്തെ സൃഷ്ടിപ്പിന്റെ നദിയും അവിടുത്തെ ദിവ്യ സന്നിധിയുടെ നദിയും, അവ എവിടെയാണ് കൂടിച്ചേരുന്നത്, യാ റബ്ബീ?’
﴾وَإِذْ قَالَ مُوسَىٰ لِفَتَاهُ لَا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ أَوْ أَمْضِيَ حُقُبًا ﴿٦٠
18:60 – “Wa idh qala Mosa lefatahu laa abrahu hatta ablugha majma’a albahrayni aw amdiya huquba.” (Surat Al-Kahf)
“മൂസാ തന്റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) ഞാന്‍ രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കില്‍ സുദീര്‍ഘമായ ഒരു കാലഘട്ടം മുഴുവന്‍ നടന്ന് കഴിയുകയോ ചെയ്യുന്നത് വരെ ഞാന്‍ (ഈ യാത്ര) തുടര്‍ന്ന് കൊണ്ടേയിരിക്കും.” (ഗുഹ, 18:60)
ലാ ഇലാഹ ഇല്ലല്ലാഹ് യും മുഹമ്മദുൻ റസൂലുല്ലാഹ് ﷺ യുമാകുന്നു അറിവിന്റെ രണ്ട് നദികൾ
അറിവിന്റെ രണ്ട് നദികളുണ്ട് – മുൽക്ക് ന്റെയും സൃഷ്ടിക്കപ്പെട്ട എല്ലാത്തിന്റേയും നദി, അതിനെ മുഹമ്മദുൻ റസൂലുല്ലാഹ് ﷺ എന്ന് വിളിക്കുന്നു.’ കാരണം ഞങ്ങൾ നിങ്ങളെ പഠിപ്പിച്ചായിരുന്നു അതായത് പ്രത്യക്ഷപ്പെടുന്നതായിട്ടുള്ള എല്ലാം മുഹമ്മദുൻ റസൂലുല്ലാഹ് ﷺ എന്ന സമുദ്രത്തിലാകുന്നു. ‘എനിക്ക് വേണ്ടുന്ന അറിവ് അങ്ങയുടെ ദിവ്യ പ്രകാശങ്ങളുടേതാകുന്നു, ലാ ഇലാഹ ഇല്ലല്ലാഹ് യുടെ സമുദ്രത്തിൽ. ഒപ്പം ഞാൻ എത്തുന്നത് വരെ ഞാൻ നിർത്താൻ ആഗ്രഹിക്കുന്നില്ല (വിശുദ്ധ ഖുർആൻ, 18:60).’ നമ്മൾക്കത് അറിയാവുന്നത് മുഹമ്മദീയ ഹഖായിഖ് (യഥാർത്ഥ്യങ്ങൾ) ആയിട്ടാണ്. ‘അങ്ങ് എനിക്ക് തന്നതിൽ നിന്നും എനിക്ക് ഒന്നും വേണ്ട.’ അവിടുന്ന് അല്ലാഹ് (അസ്സവജൽ)നോട് മുഹമ്മദീയ ഹഖായിഖുകൾക്ക് വേണ്ടിയാണ് ചോദിക്കുന്നത്. എന്ത്കൊണ്ടാണ്? കാരണം അവിടുന്ന് അത് കാണുകയുണ്ടായി. അവിടുന്ന് പറഞ്ഞപ്പോൾ, ‘യാ റബ്ബീ, ഞാൻ അങ്ങയെ കണ്ടോട്ടെ.’
وَلَمَّا جَاءَ مُوسَىٰ لِمِيقَاتِنَا وَكَلَّمَهُ رَبُّهُ قَالَ رَبِّ أَرِنِي أَنظُرْ إِلَيْكَ ۚ قَالَ لَن تَرَانِي وَلَـٰكِنِ انظُرْ إِلَى الْجَبَلِ فَإِنِ اسْتَقَرَّ مَكَانَهُ فَسَوْفَ تَرَانِي ۚ فَلَمَّا تَجَلَّىٰ رَبُّهُ لِلْجَبَلِ جَعَلَهُ دَكًّا وَخَرَّ مُوسَىٰ صَعِقًا ۚ فَلَمَّا أَفَاقَ قَالَ سُبْحَانَكَ تُبْتُ إِلَيْكَ وَأَنَا أَوَّلُ الْمُؤْمِنِينَ ﴿١٤٣
7:143 – “Wa lamma jaa Musa limeeqatina wa kallamahu Rabbuhu, qala rabbi arinee anzhur ilayka, Qala lan taranee wa lakini onzhur ilal jabali fa inistaqarra makanahu, fasawfa taranee, falamma tajalla Rabbuhu lil jabali ja`alahu, dakkan wa kharra Musa sa`iqan, falamma afaqa qala subhanaka tubtu ilayka wa ana awwalul Mumineen.” (Surat Al-A’raf)
“നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ. അവന് (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്റെ രക്ഷിതാവ് പര്വ്വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന് പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു.” (ഉന്നതസ്ഥലങ്ങൾ, 7:143)
അല്ലാഹ് (അസ്സവജൽ) അദ്ദേഹത്തിന് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ യാഥാർത്ഥ്യം കാണിച്ച് കൊടുത്തു, ഖാശിയ (പൊടി) – ബോധരഹിതനായി. അവിടുന്ന് ബോധരഹിതനായിപ്പോയി. അവിടുന്ന് എന്ത് കാണണമെന്നാണോ അവിടുത്തെ രക്ഷിതാവ് ആഗ്രഹിച്ചത് അവിടുന്നത് കാണുകയുണ്ടായി സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ യാഥാർത്ഥ്യത്തെ കാണുകയുണ്ടായി. അപ്പോൾ, ‘അത്രേയുള്ളൂ, എനിക്കീ യഥാർത്ഥ്യം വേണം. ഞാൻ നിർത്തുകയില്ല. അങ്ങ് എന്നെ ഊട്ടാൻ പോകുന്ന അറിവ്, എനിക്ക് ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലല്ലാഹ് ﷺ യുടെ യഥാർത്ഥ്യത്തിൽ നിന്നും എനിക്ക് വേണ്ടുന്നതുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല.’ അതാകുന്നു സുൽഫിഖർ. അതാകുന്നു ഗുഹയിലേക്കുള്ള പ്രവേശനത്തിന്റെ രഹസ്യം.
സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിലേക്ക് എത്തുവാനായി നിങ്ങൾ ഒരു മഹാനായ സിദ്ധീഖിനെ പിന്തുടരേണ്ടതായിട്ടുണ്ട്
ഗുഹക്കുള്ളിൽ, നിങ്ങൾക്ക് ഒരു മഹാനായ സിദ്ധീഖുമായി (സത്യവാൻ) ബന്ധമുണ്ടായിരിക്കണം. സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിന്റെ യഥാർത്ഥ്യങ്ങളിലേക്ക് എത്തുവാൻ നിങ്ങൾ ഒരു ത്വരീഖത്തിന്റെ (ആത്മീയ പാത) ഭാഗമായിരിക്കണം കാരണം അവിടുന്ന് പഠിപ്പിക്കുന്നു അതായത്, ‘നീ എന്റെ ഹൃദയത്തിലാണെങ്കിൽ…’ അത്കൊണ്ടാണ് അവിടുന്ന് ഗുഹലയിലുള്ളത്, ഗുഹയിൽ വിശ്രമിക്കുന്നത് കാരണം അവിടുന്ന് ഫനാഅ് (ഉന്മൂലനം) ന്റെ അവസ്ഥയിലാണ്. അവിടുന്ന് ഗുഹയിൽ തിരക്കിൽ ആയിരുന്നില്ല.
അല്ലാഹ് (അസ്സവജൽ) ഉപയോഗിക്കുന്ന ഓരോ, ഓരോ, ഓരോ വാക്കുകളും ഖുർആനിലുള്ളിലെ വിശാലമായ സമുദ്രങ്ങളാകുന്നു. അപ്പോൾ, പ്രവാചകർ ﷺ തങ്ങൾ വിശ്രമിക്കുകയായിരുന്നപ്പോൾ കാരണം അവിടുന്ന് പറയുന്നു, ‘നീ എന്റെ ഹൃദയത്തിലേക്ക് പ്രവേശിക്കുകയാണ്. ഞാൻ ഫനാഅ് ലാണ്. ഇവിടെയാണ് ഞാൻ ദൈവിക സന്നിധിയിലുള്ളത്, എന്റെ ഹൃദയം. നിങ്ങൾ എന്റെ ഹൃദയത്തിനൊപ്പം ആയിരിക്കണമെങ്കിൽ നിങ്ങൾ ആരോടൊപ്പമായിരിക്കണം? നിങ്ങൾ എന്റെ മഹാന്മാരായ സിദ്ധീഖീങ്ങളോടൊപ്പം ആയിരിക്കണം, വാക്കുകളിലും പ്രവർത്തികളിലും സത്യവാന്മാരായ എന്റെ അനുചരന്മാരോടൊപ്പം.
﴾يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللّهَ وَكُونُوا مَعَ الصَّادِقِينَ ﴿١١٩
9:119 – “Ya ayyuhal ladheena amanoo ittaqollaha wa kono ma’as sadiqeen.” (Surat At-Tawba)
“വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, (വാക്കുകളിലും പ്രവർത്തികളിലും) സത്യവാന്മാരായവരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക.” (പശ്ചാത്താപം, 9:119)
സയ്യിദിനാ അബൂബക്കർ (അലൈഹിസ്സലാം)ന്റെ സഹായം നമ്മുടെ ഹൃദയത്തിലേക്ക് കയറുന്ന ശൈത്താനെതിരെ പൊരുതുന്നു
കാരണം മഹാനായ സിദ്ധീഖിന് മാത്രമാണ് അവിടുത്തെ ഖദം (പാദം) ശൈത്താൻ വരാൻ പോകുന്ന ആ തുളയിലേക്ക് വെക്കാൻ കഴിയുന്നത്. ശൈത്താൻ നമ്മുടെ ഹൃദയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയാണ്, എല്ലാ സമയങ്ങളിലും ഹൃദയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നു, ഹൃദയത്തെ വിഷലിപ്തമാക്കാൻ, വിശ്വാസത്തെ വിഷലിപ്തമാക്കാൻ, നമ്മൾ വിശ്വസിക്കുന്നതെല്ലാം വിഷലിപ്തമാക്കാൻ. ഒരു സംശയവുമില്ല, അവൻ പ്രവേശിക്കും കാരണം അല്ലാഹ് (അസ്സവജൽ) അവന് നൽകുകയുണ്ടായി. പക്ഷെ എന്താണ് അല്ലാഹ് (അസ്സവജൽ)ന്റെ നമുക്കുള്ള നജാത്ത് (രക്ഷ)? അതായത്, ‘നിങ്ങൾ ഈ സിദ്ധീഖീങ്ങളുടെ ഒപ്പമാണെങ്കിൽ, അവർ അവരുടെ പാദം ആ തുളയിലേക്ക് വെക്കാൻ പോകുകയാണ്.’
അതാണ് സയ്യിദിനാ അബൂബക്കർ അസ് സിദ്ധീഖ് (അലൈഹിസ്സലാം) നഖ്ശബന്ദിയ ശജറക്ക് (ആത്മീയ പരമ്പര) നൽകുന്ന അനന്തരാവകാശം. ‘ഞാൻ എന്റെ ജീവിതം മുഴുവൻ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലല്ലാഹ് ﷺ എന്നതിന്റെ യാഥാർത്ഥ്യത്തിനായി നൽകി. അതിനർത്ഥം, ‘ഞാൻ എല്ലാം നൽകി ഒപ്പം ഞാൻ അനന്തരസ്വത്തായി ബാക്കിവെച്ചത് അത് ഈ സുൽഫിഖറും ഈ കലിമയും ആകുന്നു. അതുകാരണമായി, ‘എന്റെ സഹായം നിന്റെ ഹൃദയത്തിനുള്ളിലേക്ക് കയറുന്ന ശൈത്താനെ പൊരുതനായി വരും.’
സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സ്നേഹം നിങ്ങളുടെ ആത്മാവിനെ ഗുഹയിലേക്ക് പ്രവേശിക്കാനായി നയിക്കുന്നതാണ്
അതിനാൽ, ഇത് നമ്മൾ ഒരിക്കലും വിട്ടുപോകാത്തൊരു ഗുഹയാകുന്നു. ഇതാകുന്നു നിത്യ യാത്ര. മുഹറം തുടങ്ങുമ്പോൾ, ശൈഖുകൾ പഠിപ്പിക്കുന്നു, ‘നമ്മൾ ഇപ്പോൾ ആ ഗുഹക്കായി പോകുകയാണ്.’ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരാളോടൊപ്പം ആയിരുക്കുവാൻ വേണ്ടി നിങ്ങൾ എങ്ങനെയാണ് പോകുന്നത്, നിങ്ങൾ എങ്ങനെയാണ് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഗുഹയിലേക്ക് പോകുന്നത്? അത് നിങ്ങളുടെ സ്വലാ യാലല്ല (നമസ്കാരത്തിനാലല്ല), നിങ്ങളുടെ സകാത്തിനാൽ (ദാനത്തിനാലല്ല) അല്ല. പക്ഷേ നിങ്ങളുടെ മുഹബ്ബത്തിനാലും സ്നേഹത്തിനാലുമാണ്. നിങ്ങൾ നിങ്ങളുടെ സ്വലാ പ്രവാചകർ ﷺ തങ്ങൾ നിങ്ങളോട് കല്പിച്ചതിനാൽ നിർവഹിക്കുന്നു അതിനാൽ അവിടുന്ന് നമ്മെ സ്നേഹിക്കാൻ വേണ്ടി. നിങ്ങൾ നിങ്ങളുടെ സകാത്ത് നൽകുന്നു അതിനാൽ പ്രവാചകർ ﷺ തങ്ങൾ നമ്മളെക്കുറിച്ച് സന്തുഷ്ടനായിരിക്കുവാൻ വേണ്ടി. പക്ഷെ അത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ മുഹബ്ബത്തും സ്നേഹമാകുന്നു നമ്മുടെ ആത്മാവിനെ ആ ഗുഹയിലേക്ക് നയിക്കുന്നത്, അങ്ങനെ ഇപ്പോളത് ഓട്ടോ-പൈലറ്റിൽ പോകുന്നു.
3, 6, 9 എന്നീ അക്കങ്ങൾ ഈ പ്രപഞ്ചത്തിന്റെ രഹസ്യം വഹിക്കുന്നു
അത് പ്രവേശിക്കുമ്പോൾ, വിശുദ്ധ മാസമായ സഫർ തുറക്കുകയാണ്. എന്താണ് സൂറത്ത് തൗബ കഴിഞ്ഞുള്ള അടുത്ത ഒന്‍പത്? കാരണം അത് ഒൻപതിന്റെ ശക്തിയിലാണ്, ഇത് ഒൻപതിന്റെ സുൽത്താനേറ്റ് (രാജത്വം) ആകുന്നു, ഒൻപതിന്റെ യഥാർത്ഥ്യമാകുന്നു. അത്കൊണ്ടാണ് ‘നിങ്ങൾക്ക് 3, 6, 9 എന്നീ അക്കങ്ങൾഅറിയാമെങ്കിൽ നിങ്ങൾക്ക് ഈ പ്രപഞ്ചത്തിന്റെ രഹസ്യം അറിയാം’ എന്ന് നമ്മൾ പറയുന്നത്. 3 എന്നാൽ, എല്ലാം 3 ലാകുന്നു. അല്ലാഹ് (അസ്സവജൽ) – 1. 2 എന്നാൽ യഥാർത്ഥത്തിൽ 1 ന്റെ പ്രതിഫലനമാകുന്നു. നമ്മൾ വന്നത് 3ൽ നിന്നുമാകുന്നു, അത് ആത്മാവിന്റെ യഥാർത്ഥ്യമാണ്. 6 എന്നാൽ വദൂദ് ന്റെയും സ്നേഹത്തിന്റെയും യഥാർത്ഥ്യമാകുന്നു, അതായത് അല്ലാഹ് (അസ്സവജൽ) എല്ലാം സ്നേഹത്തിൽ നിന്നുമാണ് സൃഷ്ടിച്ചത്, ‘ഞാൻ അറിയപ്പെടാൻ ആഗ്രഹിച്ചു അങ്ങനെ ഞാൻ സൃഷ്ടിച്ചു.’
قَال رَسُولَ اللَّه ﷺ، قَالْ اللَّه عَزَ وَجَلْ: ” كُنْت كَنْزاً مخفيا فَأَحْبَبْت أَنْ أُعْرَفَ؛ فَخَلَقْت خَلْقاً فَعَرَّفْتهمْ بِي فَعَرَفُونِي.” [حَدِيثْ اَلْقُدْسِي – بِحَارْ اَلْأنْوَارْ، اَلْعَلَامَةْ اَلْمَجْلِسِيْ، جُزْء ٨٤، صَفْحَة ١٩٩]
Qala Rasulallahi ﷺ, Qala Allah (AJ): “Kuntu kanzan makhfiyya, fa ahbabtu an a’rafa, fa khalaqtu khalqan, fa ‘arraftahum bi fa ‘arafonee.” [Hadith al Qudsi – Behar al Anwar, Al ‘Alama al Majlisi, Juz’ 84, Safha 199]
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു, അല്ലാഹ് (അസ്സവജൽ) പറഞ്ഞു, “ഞാൻ മറഞ്ഞിരിക്കുന്ന നിധിയായിരുന്നു പിന്നീട് ഞാൻ അറിയപ്പെടുവാനായി ആഗ്രഹിച്ചു, അതിനാൽ ഞാൻ ഒരു സൃഷ്ടിപ്പിനെ സൃഷ്ടിച്ചു അതിലേക്ക് ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി; അങ്ങനെ അവർ എന്നെ അറിഞ്ഞു.” [ഹദീസ് ഖുദ്സി – ബിഹാർ അൽ അൻവാർ, അൽ അലാമത്ത് അൽ മജ്ലിസീ, വോളിയം 84, പേജ് 199]
അല്ലാഹ് (അസ്സവജൽ) ഏറ്റവും മികച്ചതിൽ നിന്നും, സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളിൽ നിന്നും അറിയപ്പെടുവാനായി ആഗ്രഹിക്കുന്നു
‘അറിയപ്പെടാൻ ആഗ്രഹിച്ചു.’ അപ്പോൾ ചിന്തിച്ച് നൊക്കൂ അവിടുന്ന് അറിയപ്പെടാൻ പോകുന്നത് എന്തിൽ നിന്നാണോ, അതിന്റെ യാഥാർത്ഥ്യത്തെ അവിടുന്ന് എത്രമാത്രം സ്നേഹിക്കുന്നുവെന്ന്. അവിടുന്ന് അറിയപ്പെടാൻ പോകുന്നത് ഏറ്റവും മികച്ചതിൽ നിന്നുമാകുന്നു. അവിടുന്ന് അറിയപ്പെടാൻ പോകുന്നത് മുഹമ്മദുൻ റസൂലല്ലാഹ് ﷺ എന്ന സമുദ്രത്തിൽ നിന്നുമാകുന്നു. അപ്പോൾ, അത്കൊണ്ടാണ് നിങ്ങൾ ആ യഥാർത്ഥ്യത്തിനെതിരെ വന്നാൽ, നിങ്ങൾ അത്യന്തമായി അല്ലാഹ് (അസ്സവജൽ) നെതിരെ വരുന്നത്. അതൊരു വലിയ ശിക്ഷയാണ്.
അതായത്, ‘ഞാൻ അറിയപ്പെടാൻ ആഗ്രഹിച്ചു. എനിക്ക് അവതരിപ്പിക്കാനുള്ളതിൽ ഏറ്റവും മികച്ചത് ഇതാണ്.’ അല്ലാഹ് (അസ്സവജൽ) അറിയപ്പെടാൻ ആഗ്രഹിച്ചത് എന്തിൽ നിന്നാണോ, ഏറ്റവും മഹത്തായ ആ യഥാർത്ഥ്യത്തിനെതിരെ വരുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? അതാണ് ആ സ്നേഹത്തിന്റെ മഹത്വം. അതായത്, ‘യാ റബ്ബീ, ഞങ്ങളത് കണ്ടെത്തി. ഞങ്ങൾ ഈ പ്രതിഫലനം കണ്ടെത്തി. ഞങ്ങൾക്ക് ഈ യഥാർത്ഥ്യം മനസ്സിലായി അതായത് സൃഷ്ടികൾക്ക് മനസ്സിലാക്കാൻ വേണ്ടി അവിടുന്ന് അവിടുത്തെ സ്നേഹവും എല്ലാ നന്മകളും പ്രത്യക്ഷമാക്കുന്നു. അത് മുഹമ്മദുൻ റസൂലല്ലാഹ് ﷺ എന്നായിരിക്കും അറിയപ്പെടുക.’
9-ാ മത്തെ സൂറത്ത് ഗുഹയിലേക്ക് നീങ്ങുന്നു, 18-ാ മത്തെ സൂറത്ത് അകത്തേയ്ക്ക് പ്രവേശിക്കുന്നു
അതിനാൽ, എല്ലാം ഈ 6 നാലും വാവ് നാലുമാണ് സൃഷ്ടിക്കപ്പെട്ടത്, എല്ലാം! എല്ലാം വാവ് ൽ നിന്നുമാകുന്നു പ്രത്യക്ഷപ്പെടുന്നത്. 9 എന്നാൽ സുൽത്താനേറ്റ് ആകുന്നു. അപ്പോൾ, അതൊരു ത്രികോണം ആകുന്നു. 3, [വലത് മൂല] ഒരു അടിസ്ഥാനം, 6, [ഇടത് മൂല] മറ്റൊരു അടിസ്ഥാനം, 9, [തൃകോണത്തിന്റെ മുകളിലെ അഗ്രം] സുൽത്താനേറ്റ് ആകുന്നു. 9 സുൽത്താനേറ്റ് ആയിരിക്കുമ്പോൾ അടുത്ത ഒൻപത് എന്താണ്? സൂറത്ത് അൽ-കഹ്ഫ്, 18. 18 എന്നാൽ ഹയാത്ത് ന്റെ (എന്നെന്നും ജീവിച്ചിരിക്കുന്ന) സമുദ്രം ഇപ്പോൾ തുറക്കുകയാണ്.
അപ്പോൾ 9, നമ്മൾ ഗുഹക്കുള്ളിൽ ആകുന്നു, ഗുഹയിലേക്ക് നീങ്ങുകയാകുന്നു. 18, നിങ്ങൾ ഗുഹയിലേക്ക് പ്രവേശിച്ചു കാരണം സൂറത്ത് തൗബ, 40-ാ മത്തെ ആയത്ത് സയ്യിദിനാ അബൂബക്കർ അസ് സിദ്ധീഖ് (അലൈഹിസ്സലാം) പ്രവാചകർ ﷺ തങ്ങളോടൊപ്പം ഗുഹയിലുള്ളതിന്റെ വിവരണമാകുന്നു അതായത്, ‘അങ്ങ് അങ്ങയുടെ അനുചരന്റെ ഒപ്പമാണ്.’ അവർ ആയത്തിലൂടെ പ്രവേശിച്ചു.
﴾ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّـهَ مَعَنَا ۖ فَأَنزَلَ اللَّـهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا…﴿٤٠…
9:40 – “…thaniya ithnayni idh huma fil ghari idh yaqolu lisahibihi la tahzan inna Allaha ma’ana, fa anzalAllahu sakeenatahu, ‘alayhi wa ayyadahu, bi junodin lam tarawha…” (Surat At-Tawba)
“… അദ്ദേഹം രണ്ടാളുകളില്‍ ഒരുവനാവുകയും ഇരുവരും ഗുഹയിലായിരിക്കുകയും ചെയ്തപ്പോള്‍. അദ്ദേഹം തന്റെ കൂട്ടുകാരനോട് പറഞ്ഞു: “ദുഃഖിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണ്ട്.” അന്നേരം അല്ലാഹു തന്നില്‍ നിന്നുള്ള സമാധാനം അദ്ദേഹത്തിന് സമ്മാനിച്ചു. നിങ്ങള്‍ക്കു കാണാനാവാത്ത പോരാളികളാല്‍ അദ്ദേഹത്തിന് കരുത്തേകുകയും ചെയ്തു…”
ദുനിയാവിൽ നിന്നും ഓടി ഗുഹയിൽ അഭയം പ്രാപിക്കുക!
ആ ഖുർആൻ നമ്മെ അണിയിക്കുകയാണ്. ഇപ്പോൾ നിങ്ങൾ ഗുഹക്കുള്ളിൽ ആണ്, ഇത് സഫർ ന്റെ മാസമാകുന്നു. അതിനാൽ, ആദ്യത്തെ ഏതാനും ആയത്തുൽ കരീം മുകൾ, സഫറിന്റെ തുടക്കമാകുന്നു. ഹാജി ശാഹിദ്, [സൂറത്ത്] 18, വാക്യം [ആയത്ത്] 16.
വായനക്കാരൻ: “അഊദു ബില്ലാഹി മിനശ് ശൈത്വാനിർ റജീം. ബിസ്മില്ലാഹിർ റഹ്മാനിർ റഹീം .”
﴾وَإِذِ اعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا اللَّـهَ فَأْوُوا إِلَى الْكَهْفِ يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًا ﴿١٦
18:16 – “Wa idhi’ tazaltumo hum wa ma ya’budoona illAllaha fawoo ilal kahfi yanshur lakum rabbukum mir rahmatihi wa yuhayyi lakum min amrikum mirfaqa.” (Surat Al-Kahf)
“അവരെയും അല്ലാഹു ഒഴികെ അവര്‍ ആരാധിച്ച് കൊണ്ടിരിക്കുന്നതിനെയും നിങ്ങള്‍ വിട്ടൊഴിഞ്ഞ സ്ഥിതിക്ക് നിങ്ങള്‍ ആ ഗുഹയില്‍ അഭയം പ്രാപിച്ച് കൊള്ളുക. നിങ്ങളുടെ നാഥന് തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ചൊരിഞ്ഞുതരും. നിങ്ങളുടെ കാര്യം നിങ്ങള്‍ക്ക് സുഗമവും സൌകര്യപ്രദവുമാക്കിത്തരും.” (ഗുഹ, 18:16)
സ്വദഖല്ലാഹുൽ അസീം.
ശൈഖ് നൂർജാൻ മിറഹ്മദി (Q): ബാറക യാ റസൂലുൽ കരീം (ഏറ്റവും ഔദാര്യമുള്ള ദൂതർ). ‘അവരെയും അവര്‍ ആരാധിച്ച് കൊണ്ടിരിക്കുന്നതിനെയും, അവരുടെ ഉപദ്രവങ്ങളെയും അവരുടെ ദുൽമത്ത് നെയും, അല്ലാഹു ഒഴികെ അവര്‍ ആരാധിച്ച് കൊണ്ടിരിക്കുന്നതെല്ലാം നിങ്ങള്‍ വിട്ടൊഴിഞ്ഞ സ്ഥിതിക്ക് നിങ്ങള്‍ ആ ഗുഹയില്‍ അഭയം പ്രാപിച്ച് കൊള്ളുക.’
അതിനർത്ഥം നമ്മൾ ചെയ്യണമെന്ന് അല്ലാഹ് (അസ്സവജൽ) ആഗ്രഹിക്കുന്നത്, ‘ഈ ദുനിയാവിൽ നിന്നും ഓടുക! നേരത്തെതന്നെ എന്റെ അഭയത്തിലുള്ള ഒരുവന്റെ അടുക്കൽ അഭയം തേടുക.’ എവിടെയാണ് നിങ്ങൾ ശൈത്താനിൽ നിന്നും സ്വയം സംരക്ഷിക്കാൻ പോകുന്നത്? നേരത്തെതന്നെ ശൈത്താനിൽ നിന്നും സംരക്ഷിക്കപ്പെട്ടിടത്ത് അല്ലാതെ? അത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയവും സ്നേഹവും ആകുന്നു.’ അത്കൊണ്ടാണ് പ്രവാചകർ ﷺ തങ്ങൾ വിവരിച്ചത്, ‘നിങ്ങൾ ആരെയാണോ സ്നേഹിക്കുന്നത് നിങ്ങൾ അവരോടൊപ്പം ആയിരിക്കും’ എന്ന്. ‘നിങ്ങള്‍ ആ ഗുഹയില്‍ അഭയം പ്രാപിച്ച് കൊള്ളുക. നിങ്ങളുടെ നാഥന് തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ചൊരിഞ്ഞുതരും.’ ആരാണ് അല്ലാഹ് (അസ്സവജൽ)ന്റെ റഹ്മത്ത് (കാരുണ്യം)? സയ്യിദിനാ മുഹമ്മദ് ﷺ തങ്ങൾ ആണ്.
عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ: … فَقَالَ (رَسُولُ اللهِ ﷺ): ” أَنْتَ مَعَ مَنْ أَحْبَبْتَ.” ]اَلْمَصْدَرْ: مُسْلِمْ:. ٧٥٢٠ ]
‘An Anasin (ra): … Faqala (Rasulullahi) ﷺ: “Anta ma’a man ahbabta.”
അനസ് ഇബ്നു മാലിക്ക് (റ) ഉദ്ധരിച്ചു: …അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: നിങ്ങൾ ആരെയാണോ സ്നേഹിക്കുന്നത് നിങ്ങൾ അവരോടൊപ്പം ആയിരിക്കും.” [മുസ്ലിം 7520]
സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ കത്തുന്ന പ്രകാശം എല്ലാ ഭയങ്ങളേയും അകറ്റുന്നു
നിങ്ങൾ ഓടുന്നയുടൻ, പറയുക, ‘ഞാൻ ഓടുകയാണ്, യാ റബ്ബി, എനിക്ക് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ചാരത്താകണം. എന്നെ ഉപദ്രവങ്ങളിൽ നിന്നും സംരക്ഷിക്കേണമേ, എന്നെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും സംരക്ഷിക്കേണമേ.’ അത്കൊണ്ടാണ് നമ്മൾ ഈ നാറ്റുകൾ (പ്രവാചക ഗീതങ്ങൾ) വായിക്കുമ്പോൾ, അവർക്ക് ഇതിനെക്കാളും വളരെ വലിയ മഹാമാരികളാണ്, താഊൻ ആണ് ഉണ്ടായിരുന്നത്. അവർക്ക് എല്ലാ തരം ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു, അവർ പറയുകയാണ് ഞങ്ങൾ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളെ പ്രകീർത്തിക്കുമ്പോൾ അതായത്, ‘എന്റെ കണ്ണുകൾ പ്രകാശത്താൽ നിറഞ്ഞു, എന്റെ വീട് പ്രകാശത്താൽ നിറഞ്ഞതായി മാറുന്നു. ഞാൻ എന്താണ് പേടിക്കേണ്ടത്?’ എല്ലാം സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ആ പ്രകാശത്തെയാണ് ഭയക്കുന്നത്! ശൈത്താൻ നിങ്ങളുടെ വിശ്വാസം വലിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ അവർ അവരുടെ ഹൃദയങ്ങൾ പ്രകാശത്തതിനാലും സ്നേഹത്തിനാലും വിശ്വാസത്തിനാലും നിറക്കുന്നു.
مہک اُٹھا اِک اِک گھر آنگن
اُجیاروں سے تَن مَن دَرپن
اُن کے نام سے صُبحِ روشن
جَگ مَگ اُن سے شام
മഹക്ക് ഉതാ ഏക്ക് ഏക്ക് ഗർ ആങ്കൻ, ഉജിയാറൂൻ സേ തൻ മൻ ദർപൻ
ഉൻ കേ നാം സേ സുബ്ഹെ റോശൻ, ജഗ് മഗ് ഉൻ സേ ശാം
വീടിന്റെ എല്ലാ മൂലകളും പവിത്രമാക്കപ്പെടുന്നു, കണ്ണും, ഹൃദയവും, ശരീരവും തിളക്കമാർന്നു
അവിടുത്തെ നാമത്തിനാൽ പ്രഭാതം പ്രകാശിക്കുന്നു, സായാഹ്നം തിളങ്ങുന്നു.
‘ഒരുപക്ഷെ ഞാൻ എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ചൊരിഞ്ഞുതരും. നിങ്ങളുടെ കാര്യം നിങ്ങള്‍ക്ക് സുഗമവും സൌകര്യപ്രദവുമാക്കിത്തരും.’ (വിശുദ്ധ ഖുർആൻ, 18:16) അതിനർത്ഥം, ‘ഞാൻ നിങ്ങളുടെ ബുദ്ധിമുട്ടുകൾ എടുത്ത് മാറ്റുകയും നിങ്ങള്‍ക്ക് സുഗമവും സൌകര്യപ്രദവുമാക്കിത്തരുകയും ചെയ്യും.’ അതിനർത്ഥം നിങ്ങൾ അല്ലാഹ് (അസ്സവജൽ)ന്റെ തൃപ്തിയിലേക്ക് എത്തുമെന്നാണ്. അതിനാൽ സൂറത്ത് ‘ഗുഹ’, കഹ്ഫ്, മാസാരംഭത്തിലെ ആദ്യത്തെ ആയത്തുകൾ (വാക്യങ്ങൾ) ഇപ്പോൾ നമുക്കുള്ള പാഠമാണ്, അസ്ഹാബുൽ കഹ്ഫ്.
സഫറിലെ മാർഗ്ഗദർശനം – സയ്യിദിനാ മൂസാ (അലൈഹിസ്സലാം)മിനെ സയ്യിദിനാ ഖിദ്ർ (അലൈഹിസ്സലാം)മിന്റെ അടുക്കലേക്ക് അയക്കപ്പെട്ടു
മാസത്തിന്റെ മധ്യത്തിൽ, അത് സയ്യിദിനാ മൂസാ (അലൈഹിസ്സലാം) മിനെക്കുറിച്ചും സയ്യിദിനാ ഖിദ്ർ (അലൈഹിസ്സലാം) മിനെക്കുറിച്ചുമുള്ളതായിരിക്കും. എങ്ങനെ അല്ലാഹ് (അസ്സവജൽ) ന്റെ ഒരു പ്രവാചകൻ അല്ലാഹുവിന്റെ ഔലിയായിൽ (വിശുദ്ധർ) നിന്നും വഴികാട്ടൽ സ്വീകരിച്ചു എന്ന്. അല്ലാഹുവിന്റെ ഔലിയാക്കൾക്കുള്ള ഈ അറിവുകൾ, അല്ലാഹ് (അസ്സവജൽ) ഈ ഔലിയാക്കളെപ്പറ്റി വിവരിക്കുന്നു അതായത്, അവർ ഒരു റഹ്മ കരസ്ഥമാക്കി; ‘അവർ പോയി ഫിഖ്ഹ് (ഇസ്ലാമിക കർമ്മശാസ്ത്രം) പഠിച്ചു’ എന്നല്ല.’ അവർ ഒരു റഹ്മ കരസ്ഥമാക്കി അനന്തരം നാം അവരെ അറിവുകൾ പഠിപ്പിച്ചു.’
﴾فَوَجَدَا عَبْدًا مِّنْ عِبَادِنَا آتَيْنَاهُ رَحْمَةً مِّنْ عِندِنَا وَعَلَّمْنَاهُ مِن لَّدُنَّا عِلْمًا ﴿٦٥
18:65 – “Fawajada ‘abdan min ‘ibadinaa ataynahu rahmatan min ‘indina wa ‘allamnahu mil ladunna ‘ilma.” (Surat Al-Kahf)
“അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില് ഒരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നല്‍കുകയും, നമ്മുടെ പക്കല്‍ നിന്നുള്ള (അദൃശ്യ) ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.” (ഗുഹ, 18:65)
കാരണം അല്ലാഹ് (അസ്സവജൽ) പഠിപ്പിക്കുമ്പോൾ, സമയം എന്ന ഒന്നില്ല ഒപ്പം അനന്തമായി ഉള്‍കൊള്ളാനുള്ള കഴിവുമുണ്ട് കാരണം അല്ലാഹ് (അസ്സവജൽ) അവരുടെ ഹൃദയം റഹ്മത്തിലേക്ക് തുറന്നതിനാൽ. പക്ഷെ തുടക്കം അസ്ഹാബുൽ കഹ്ഫ് ആകുന്നു. അതിനാൽ, ഇപ്പോൾ നമ്മുടെ ജീവിതം, അവർ ‘ഓഹ് ഇതൊരു ഭാരമുള്ള മാസമാണല്ലോ’ എന്ന് പറയുമ്പോൾ, ‘അതെ ഇതൊരു ഭാരമുള്ള മാസമാണ് കാരണം അല്ലാഹ് (അസ്സവജൽ) വലിയ തോതിൽ ഹയ്ബത്ത്, വലിയ തോതിൽ കൃപയുടെയും മഹത്വത്തിന്റെയും മഹത്വമാർന്ന പ്രകാശങ്ങൾ അയക്കുകയാണ്.
ഇസ്മുല്ലാഹ് – “അൽ ഫത്താഹ്”ഉം “ഇസ്മുർ റസൂൽ – “റസൂലുർ റഹ്മ”യും സഫറിനെ അണിയിക്കുന്നു
അപ്പോൾ, അങ്ങനെ നമ്മൾ മുഹമ്മദൻ വേ ആപ്പിലേക്ക് (Muhammadan Way app) പോകുന്നു. നിങ്ങൾ പറയുന്നു, ‘ഓക്കെ. ഇപ്പോൾ മാസം തുറക്കുക, ‘സഫർ’ തുറക്കുക എന്നിട്ട് ഔലിയാക്കൾ (വിശുദ്ധർ) പ്രവാചകർ ﷺ തങ്ങളുടെ ഈ ഹൃദയത്തിനുള്ളിൽ നിന്നുമെടുക്കുന്ന ഈ തജല്ലി (പ്രത്യക്ഷപ്പെടൽ) മനസ്സിലാക്കുക. അവർ പറയും, ‘ഓഹ്, സഫർ.’ തുടർന്ന് നിങ്ങൾ സഫറിലേക്ക് നോക്കിയിട്ട് പറയും, ‘ഓഹ്, ഇത് 18 ആണ്. ഇതാണ് പ്രവേശനമാർഗ്ഗം, സൂറത്ത് അൽ-കഹ്ഫ്. എന്താണ് സയ്യിദിനാ മുഹമ്മദ് തങ്ങളുടെ 18-ാമത്തെ നാമം? ‘റസൂലുർ റഹ്മ’ (കാരുണ്യത്തിന്റെ ദൂതർ). ഓഹ്! ഇത് റഹ്മത്തിന്റെ ഗുഹയാകുന്നു.’
ദലാഇലുൽ ഖൈറാത്തിൽ (പ്രവാചകർ ﷺ തങ്ങളെ സ്തുതിക്കുന്ന പുസ്തകം) നിന്നും അല്ലാഹ് (അസ്സവജൽ)ന്റെ 18-ാമത്തെ നാമം, കാരണം ഇതെല്ലാം താക്കോലുകളും കോഡുകളുമാണ്, ‘അൽ ഫത്താഹ് – തുറക്കാൻ പോകുന്നവൻ.’ എന്ത്തുറക്കാൻ? ഗുഹ. എന്ത് ഗുഹ? റഹ്മത്തിന്റെ ഗുഹ അതിനാൽ അല്ലാഹ് (അസ്സവജൽ)ന്റെ റഹ്മത്തിന്റെ സമുദ്രങ്ങളിലേക്ക് ഓടുവനായി. അപ്പോൾ, അങ്ങനെ നമ്മൾ സൂറത്തുൽ കഹ്ഫ് ഓതുന്നു അതിന്റെ അനുഗ്രഹങ്ങളാൽ അണിയിക്കപ്പെടാൻ വേണ്ടി, അതിന്റെ പ്രകാശങ്ങളാൽ അണിയിക്കപ്പെടാൻ വേണ്ടി, അതിന്റെ അറിവുകളാൽ അണിയിക്കപ്പെടാൻ വേണ്ടി. എല്ലാം ആയത്തുൽ കരീമുകളും ഈ വിശുദ്ധ മാസത്തിൽ നമ്മെ അണിയിക്കുകയാണ്.
അല്ലാഹ് (അസ്സവജൽ) ശാശ്വതമായി സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളെ ഹയ്ബത്തിന്റെ ഹിജാബിനാൽ അണിയിക്കുന്നു
പിന്നീട് നിങ്ങൾ പോകുന്നത്, ‘ഞാൻ കേറാൻ പോകുന്ന ഈ ഗുഹ, ഗുഹ – അതൊരു ഹിജാബ് (മറ) ആണ്.’ അല്ലാഹ് (അസ്സവജൽ) പ്രവാചകർ ﷺ തങ്ങളെ അണിയിക്കുകയുണ്ടായി, തുടരെയായി പ്രകാശത്തിന്റെ പന്ത്രണ്ട് ഹിജാബുകളാൽ അണിയിച്ചുകൊണ്ടേയിരിക്കുന്നു. അതായത്, അല്ലാഹ് (അസ്സവജൽ)ന് സമയം എന്ന ഒന്നില്ല അങ്ങനെ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ആത്മാവിനേയും യഥാർത്ഥ്യത്തേയും ഖാബ ഖവ്സയ്നി അവ് അദ്നാ എന്ന പദവിയിൽ വെച്ച് തുടർച്ചയായി അണിയിച്ചുകൊണ്ടേയിരിക്കുന്നു.
﴾فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ ﴿٩
53:9 – “Fakana qaaba qawsayni aw adna.” (Surat An-Najm)
“അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു.” (നക്ഷത്രം, 53:9)
അവിടെ പ്രവാചകർ ﷺ തങ്ങൾ പറയുന്നു, ‘ഞാൻ തജല്ലികൾ (പ്രത്യക്ഷപ്പെടലുകൾ) സ്വീകരിക്കുന്നു ഒപ്പം അല്ലാഹ് (അസ്സവജൽ) അണിയിക്കുന്നതിന്റെ ഹയ്ബത്തിനാലും മഹത്വത്തിനാലും എപ്പോഴും എന്റെ പ്രകാശം വിയർക്കുകയും ചെയ്യുന്നു.’ അതിനാൽ, നമ്മളിത് ചെയ്യുകയും പഠിക്കുകയും ചെയ്യുമ്പോൾ, പ്രവാചകർ ﷺ തങ്ങൾ അല്ലാഹ് (അസ്സവജൽ)ല്ലിൽ നിന്നും സഫറിന്റെ ഈ വസ്ത്രവും, സഫറിന്റെ ഈ യഥാർത്ഥ്യവും, ഹയ്ബത്തിന്റെ (മഹത്വമാർന്ന ശക്തിയുടെ) ഹിജാബും സ്വീകരിക്കുമ്പോൾ, അവിടെ അല്ലാഹ് (അസ്സവജൽ) 11,000 അല്ലാഹ് (അസ്സവജൽ)ന്റെതായിട്ടുള്ള വർഷക്കാലം ദിക്ർ ചെയ്യുകയായിരുന്നു. അല്ലാഹ് (അസ്സവജൽ) സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ പ്രകാശത്തിന്റെ മേൽ ദിക്ർ ചെയ്യുകയായിരുന്നു, “സുബ്ഹാനൽ അലീമുൽ ഹകീം. സുബ്ഹാനൽ അലീമുൽ ഹകീം” ‘എല്ലാം അറിയുന്നവനും വിവേകിയുമായ എന്റെ നാഥൻ എത്ര പരിശുദ്ധൻ.’
سُبْحَانَ الْعَلِيْمُ الْحَكِيمْ
“Subhanal ‘Alim al-Hakim”
“‘എല്ലാം അറിയുന്നവനും വിവേകിയുമായ എന്റെ നാഥൻ എത്ര പരിശുദ്ധൻ.”
അല്ലാഹ് (അസ്സവജൽ) സഫറിനെ മഹത്വമാർന്ന ശക്തിയുടേയും അറിവുകളുടേയും സമുദ്രങ്ങളാൽ അണിയിക്കുന്നു
അപ്പോൾ, നിങ്ങൾ റഹ്മത്തിന്റെ (കരുണയുടെ) ഗുഹയിലേക്ക് പ്രവേശിച്ചു. അത്കൊണ്ടാണ് രണ്ടാം ഭാഗം സയ്യിദിനാ ഹിള്ർ (അലൈഹിസ്സലാം)നെയും സയ്യിദിനാ മൂസാ (അലൈഹിസ്സലാം)നെയും പറ്റിയുള്ളതായത്. കാരണം അവിടുന്ന് [നബി മൂസാ (അലൈഹിസ്സലാമിന്)] അറിവും ഒപ്പം വിവേകവും വേണമായിരുന്നു അങ്ങനെ വിവേകം നൽകപ്പെട്ടതും തുടർന്ന് അറിവിനാൽ അണിയിക്കപ്പെട്ടതുമായ ഒരു ദാസനെ അല്ലാഹ് (അസ്സവജൽ) അവിടുത്തേക്ക് അയച്ചുകൊടുത്തു. അങ്ങനെയാണ് അവർ ഈ അറിവുകളിലേക്ക് വന്നത്.
അതായത് അവരെ ഈ യഥാർത്ഥ്യങ്ങളിൽ നിന്നും പഠിപ്പിക്കപ്പെട്ടതിനാലും പ്രവാചകർ ﷺ തങ്ങൾ അവർക്ക് നൽകിയ ഉദ്ബോധനങ്ങളാലും. അപ്പോൾ, ഈ മാസമെന്നാൽ, “സുബ്ഹാനൽ അലീമുൽ ഹകീം” അതിൽ അല്ലാഹ് (അസ്സവജൽ) ഹയ്ബത്തിന്റേയും മഹത്വമാർന്ന പ്രകാശത്തിന്റേയും സമുദ്രങ്ങളിൽ നിന്നും അറിവുകളും വിവേകവും അണിയിക്കാൻ പോകുകയാണ്. കാരണം ഇത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയം തുറക്കുന്ന സമയമാകുന്നു.
സഫറിന്റെ തജല്ലിയിലൂടെ വളഞ്ഞതെല്ലാം നേരെയാകുന്നു
അവർ പ്രവേശിക്കുന്നു, പ്രവേശിക്കുന്നു, അവർ പറയും, ‘ഓഹ് ഇതൊരു ഭാരമുള്ള മാസമാണല്ലൊ.’ തീർച്ചയായും! ഹയ്ബ ഒരു ഭാരമേറിയ തജല്ലിയാണ്. അത് ജമാലി (മനോഹരമായത്) അല്ല, അത് ജലാലി (മഹത്വമാർന്ന) ആണ്. വളഞ്ഞതെല്ലാം നേരെയാകും. അതിനാൽ, അത് ഭാരമുള്ളതാകുന്നു കാരണം ഊർജ്ജം വളരെ വലുതാണ്, അണിയിക്കലുകളും അനുഗ്രഹങ്ങളും വളരെ വലുതാണ്.
അപ്പോൾ, അതിന്റെ ആദ്യത്തെ ഭാഗം, അസ്ഹാബുൽ കഹ്ഫ്, അവർ തിന്മകളിൽ നിന്നും ഓടിയകന്നു എന്ന് മനസ്സിലാക്കാൻ വേണ്ടിയുള്ളതാകുന്നു. അപ്പോൾ, നമ്മുടെ ജീവിതത്തിൽ എപ്പോഴെങ്കിലും, നമ്മൾ ഈ വീഡിയോ കാണാൻ പോകുകയാണ്, നമ്മൾ മനസ്സിലാക്കാൻ പോകുകയാണ് അതായത്, ‘യാ റബ്ബീ, എനിക്ക് ഇനിയും വേണ്ട. ഞാൻ ഇനിയും ഈ ചീത്ത ആളുകളുടെ ഒപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്നില്ല. ചീത്ത ആളുകളുടെ കൂട്ടുകെട്ടിൽ ചേരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിലേക്ക് ഓടണം.’ എല്ലാ നിമിഷങ്ങളിലും, ആളുകൾ ഓടുന്നുണ്ട്. ഇദാ ജാഅ നസ്രുല്ലാഹി വൽ ഫത്ഹ്. വറഅയ്ത്തന്നാസ്…”
﴾إِذَا جَاءَ نَصْرُ اللَّـهِ وَالْفَتْحُ ﴿١﴾ وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا ﴿٢
110:1-2 – “Idha jaa a Nasrullahi wal Fath. (1) Wa ra-aitan naasa yadkhuloona fee deenil laahi afwajaa (2)” (Surat An-Nasr)
“അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍. ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍.” (സഹായം, 110:1-2)
അവർ കൂട്ടത്തോടെ വരുന്നു. അതായത്, അവർക്ക് മനസ്സിലായി ശൈത്താൻ ഞങ്ങളെയെല്ലാം കൊല്ലാൻ നോക്കുകയാണ് – ഞങ്ങളെ കുത്തിവെച്ചും, ഞങ്ങളെ കുത്തിവെച്ചും, ഞങ്ങളിൽ ഒരു മാസ്ക് വെച്ചും, ഞങ്ങളെ ശുദ്ധിയാക്കാനായി ഞങ്ങളുടെ കയ്യിൽ തീയിട്ടും. എപ്പോഴാണ് നിങ്ങൾക്കിത് മതിയാവുക? നിങ്ങൾ ഇപ്പോഴും കരുതുന്നത് അവൻ നിങ്ങളുടെ ചങ്ങാതിയാണെന്നാണ്, നിങ്ങളുടെ വഴികാട്ടലും കൂടി അവനിൽ നിന്നും സ്വീകരിച്ചോളൂ. അവൻ നിങ്ങളോട് ‘മലയുടെ അറ്റത്തുനിന്നും ചാടിക്കോ’ എന്ന് പറയുന്നത് വരെ, അനന്തരം ആളുകൾ ചാടുന്നതാണ്. അല്ലാഹ് (അസ്സവജൽ) അവരുടെ ഹൃദയത്തിൽ ഉത്ബോധിപ്പിക്കുന്നത് വരെ, ‘ശൈത്താനിൽ നിന്നും ഓടുക. നിങ്ങളുടെ സ്വന്തത്തെ റഹ്മാനിലേക്ക് തിരിക്കുക! സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിലേക്ക് ഓടുക.’
നിങ്ങളുടെ ബുദ്ധിമുട്ടുകളിലൂടെയും സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളെ പ്രകീർത്തിച്ച് കൊണ്ടിരിക്കുക
അനന്തരം നിങ്ങൾക്ക് ഈ മെഹ്ഫിലുകളും (ഒത്തുചേരലുകൾ), ഈ സ്വലവാത്തുകളും (പ്രവാചകർ ﷺ തങ്ങളുടെ മേലുള്ള പ്രകീർത്തനങ്ങൾ), ഈ നാറ്റ് കളും മനസ്സിലാകും. നിങ്ങൾ അവിടേക്ക് ബുദ്ധിപരമായ മനസ്സിലാകലിലൂടെ എത്താൻ പോകുന്നില്ല. നിങ്ങൾ അവിടേക്ക് പ്രകീർത്തനങ്ങളിലൂടെയാണ് എത്താൻ പോകുന്നത്, ഒരു കൊച്ചു ബുൽബുൽ നെപ്പോലെ (വാനമ്പാടിയെപ്പോലെ) ആകുന്നതിലൂടെയാണ്. അല്ലേ? കാരണം നിങ്ങൾ പ്രഭാതത്തെ ഇഷ്ടപ്പെടുന്നില്ലേ? പറയുന്നു, നിനക്ക് എല്ലാ തരം ബുദ്ധിമുട്ടുകളും ഉണ്ടായിട്ടും, എന്നിട്ട് നിങ്ങൾ പറയുന്നു, ‘എങ്ങനെയാണ് ഇവർ ഇത്ര സന്തോഷമായി ഇരിക്കുന്നത്?’ നിങ്ങൾ എന്തൊക്കെയാണോ രാത്രിയിലൂടെ കടന്ന്പോയത്, നിങ്ങൾ സങ്കടത്തോടെ എഴുന്നേൽക്കുന്നു, ‘എന്ത്കൊണ്ടാണ് ഈ പക്ഷികൾ വളരെ സന്തോഷമായി ഇരിക്കുന്നത്? അവരെല്ലാം പാടുകയാണ്, എപ്പോഴും അല്ലാഹ് (അസ്സവജൽ)നെ പ്രകീർത്തിക്കുകയാണ്.
നിങ്ങൾ ചിന്തിക്കുന്നില്ലേ അവന് (പക്ഷിക്ക്) നിങ്ങളുടെ ശ്രദ്ധ കിട്ടിയെങ്കിൽ, നിങ്ങൾക്കും സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ശ്രദ്ധ കിട്ടുന്നുവെന്ന്? ‘എനിക്കറിയാം നിനക്ക് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന്, എനിക്കറിയാം നിനക്ക് സങ്കടങ്ങൾ ഉണ്ടെന്ന് എനിക്കറിയാം നിനക്ക് കഷ്ടപ്പാടുകൾ ഉണ്ടെന്ന്. പക്ഷെ നീ പാടുന്നത് വളരെ മനോഹരമായിട്ടുണ്ട് കാരണം നീ വരുന്നത് നിന്റെ ഹൃദയം മൊത്തം കൊണ്ടാണ്.’ ഒരു ബുൽബുൽ നെപ്പോലെ, നിങ്ങൾ വെറുതെ നിങ്ങളുടെ ഹൃദയം പുറത്തെടുക്കുന്നു, ഹൃദയം പുറത്തെടുക്കുന്നു, ഹൃദയം പുറത്തെടുക്കുന്നു അല്ലാഹ് (അസ്സവജൽ) ഒരുനാൾ ആശ്വാസംനൽകുമെന്നും പ്രതീക്ഷിച്ച്. അല്ലാഹ് (അസ്സവജൽ) എലാം കേൾക്കുന്നവനാണ്, ‘നാം നിന്റെ കണ്ഠനാഡിയെക്കാള്‍ നിന്നോട് അടുത്തവനാകുന്നു.’
﴾وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ الْوَرِيدِ ﴿١٦…
50:16 – “…wa Nahnu aqrabu ilaihi min hablil wareed.” (Surat Qaf)
“…നാം (അവന്റെ) കണ്ഠനാഡി യെക്കാള്‍ അവനോട് അടുത്തവനും ആകുന്നു.” (ഖാഫ്, 50:16)
സങ്കടങ്ങളും ബുദ്ധിമുട്ടുകളും നിങ്ങളുടെ നിഷ്കളങ്കത പുറത്തേക്ക് കൊണ്ടുവരുന്നു
പക്ഷെ നീ സങ്കടത്തിൽ ആയിരിക്കുമ്പോൾ, നീ കൂടുതൽ മനോഹരമായി കരയുന്നു. കാരണം നിന്റെ വയർ നിറഞ്ഞിട്ടില്ല; നീ ഇല്ലായ്മയിലാണ്. നിങ്ങൾ വയർ നിറഞ്ഞു വിശ്രമിക്കുന്ന അവസ്ഥയിലാണെങ്കിൽ, പക്ഷി ഏതുപോലെയെന്നാൽ ‘ഹിമ്മ്മ്,’ ഇനി പാടാൻ വയ്യ. കാരണം അവൻ വല്ലാതെ നിറഞ്ഞിരിക്കുകയാണ്, നിങ്ങൾക്കറിയാം… നിങ്ങൾ പാടുന്നത് നിങ്ങളുടെ ജീവിതത്തിൽ സങ്കടങ്ങളും ബുദ്ധിമുട്ടുകളും ഉള്ളപ്പോഴാണ് കാരണം നീ അപ്പോൾ ഒരുപാട് നിഷ്കളങ്കവും ഒപ്പം അല്ലാഹ് (അസ്സവജൽ) നിന്നും ആശ്വാസവും ചോദിക്കുകയാണ്. അവർ അവിടെ ഇരുന്ന് യുക്തിപൂര്‍വ്വമായി വിശകലനം ചെയ്യുകയും നീണ്ട ദുആ ഇരിക്കുകയും ചെയ്യുകയില്ല – ഏതുപോലെയെന്നാൽ 45 മിനിറ്റ് അവരുടെ വായിൽ നിന്നും അസംബന്ധം വരുന്നു; ചുണ്ട് ഒന്ന് പറയുന്നു, ഹൃദയം മറ്റൊന്ന് മണക്കുന്നു, ശരീരം മറ്റൊന്ന് ചെയ്യുന്നു.
പക്ഷെ അല്ലാഹ് (അസ്സവജൽ)നെ പാടുകയും പ്രകീർത്തിക്കുകയും ചെയ്യുക. നിങ്ങൾ പ്രകീർത്തിക്കുകയും പ്രകീർത്തിക്കുകയും ചെയുമ്പോൾ ഒരുനാൾ നിങ്ങളുടെ ഹൃദയം മനസ്സിലാക്കും. ഞാൻ പ്രകീർത്തിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു അങ്ങനെ ഈ മനോഹരമായ ഗന്ധം നിങ്ങളുടെ പ്രകീർത്തനത്തിൽ നിന്നും വരാൻ തുടങ്ങുന്നു, എല്ലാം വലിയ ദുആകൾ ആണ്.
അല്ലാഹ് (അസ്സവജൽ) നമ്മുടെ മനോഹര പ്രകീർത്തനങ്ങളുടെ വികാരങ്ങളിലുണ്ട്
അവരുടെ വാക്കുകളിലേക്ക് നോക്കൂ. നിങ്ങൾ വീട്ടിൽ വെച്ച് പാടുമ്പോൾ സ്വലവാത്ത് ബുക്ക് തുറന്ന് സ്വലവാത്തുകൾ (പ്രവാചകർ ﷺ തങ്ങളുടെ മേലുള്ള പ്രകീർത്തനങ്ങൾ) വായിക്കാൻ തുടങ്ങുക. നിങ്ങളുടെ വായ കൊണ്ട് ദുആ (പ്രാര്‍ത്ഥന) ചെയ്യരുത്. നിങ്ങളുടെ വായയിൽ നിന്നുള്ള ദുആ എല്ലാ തരം ചവറുകളും കൊണ്ട് നിറഞ്ഞതാണ്, ‘എനിക്കിത് വേണം, എനിക്കിത് വേണം, എനിക്കിത് വേണം, എനിക്ക്…എനിക്ക്താ എനിക്ക്താ എനിക്ക്താ എന്റെ പേര് ജിമ്മി എന്നാണ്.’ [ചിരിക്കുന്നു] (gimme gimme, gimme, my name is Jimmy) അല്ലേ? ‘ഒന്നെനിക്ക് തരൂ. എനിക്കത് തരൂ.’ ഓഹ്, ഞാൻ കൊള്ളയടിക്കപ്പെടുമെന്നാണ് എനിക്ക് തോന്നുന്നത്.
അല്ലാഹ് (അസ്സവജൽ) പറഞ്ഞത്, ‘ഒന്നെനിക്കായി പാടൂ. ഈ മനോഹര ഗീതങ്ങൾ പാടൂ. ഞാൻ നിന്റെ മനോഹര ശബ്ദമാകാം.’ എല്ലാ മനോഹര വികാരത്തിലും, അല്ലാഹ് (അസ്സവജൽ) അവിടെയുണ്ട്, ആ വികാരത്തിലുണ്ട്. നിങ്ങൾ പാടാനും ഓതാനും കൊട്ടാനും നമ്മൾ ചെയ്യുന്നതെല്ലാം ചെയ്യാൻ തുടങ്ങുമ്പോൾ, അല്ലാഹ് (അസ്സവജൽ) ആ വികാരത്തിലുണ്ട്. ‘ഞാൻ ആ വികാരത്തിലും, നീ പ്രകീർത്തിക്കുന്ന ആ രീതിയിലുമുണ്ട്.’ അപ്പോൾ ഒരു സംശയവുമില്ല നമ്മൾക്ക് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ശ്രദ്ധ കിട്ടുന്നു ഒപ്പം അതാകുന്നു ഈ ഗുഹയിലേക്കുള്ള നമ്മുടെ താക്കോൽ.
നമ്മുടെ രക്ഷ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ നസറിന് കീഴിലാകുന്നു
അല്ലാഹ് (അസ്സവജൽ) നമ്മെ നന്മയിലേക്ക് ഉത്ബോധിപ്പിക്കുന്നത് തുടരാൻ നമ്മൾ പ്രാർത്ഥിക്കുന്നു ഒപ്പം സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ നസർ (തിരു നോട്ടം) എപ്പോഴും നമ്മുടെ മേൽ ഉണ്ടാകാനും ഒപ്പം ആ നസറിലൂടെ നമ്മെ അണിയിക്കാനും നമ്മെ യഥാർത്ഥ്യങ്ങളുടെ ഈ സമുദ്രങ്ങളിലേക്ക് കൊണ്ടുവരാനും. ആ നസർ കാരണത്താൽ, എല്ലാത്തരം മുഷ്കിലാത്തുകളിൽ നിന്നും ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ഞങ്ങൾക്ക് എവിടെയാണോ കുറവ് വന്നത് യാ റബ്ബീ, വലിയ റഹ്മത്തിനാലും മയത്തിനാലും. ഞങ്ങൾക്ക് യാതൊരു തരത്തിലുമുള്ള കഠിനമായ പാഠവും കഠിനമായ ബുദ്ധിമുട്ടുകളും ആവശ്യമില്ല. ഒരു നല്ല പഞ്ഞി കൊണ്ട് മാത്രം, അങ്ങയ്ക്ക് ഞങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും ചെറുതായ് നീക്കാമെങ്കിൽ അതിനാൽ അത് സൗമ്യവും മൃദുവും സ്നേഹവുമുള്ളതാകുന്ന പോലെ.
Subhana rabbika rabbal ‘izzati ‘amma yasifoon, wa salaamun ‘alal mursaleen, walhamdulillahi rabbil ‘aalameen. Bi hurmati Muhammad al-Mustafa wa bi siri Surat al-Fatiha.
ഈ സുഹ്ബ പകർത്തിയെഴുതി സഹായിച്ച ഞങ്ങളുടെ ട്രാൻസ്ക്രൈബർമാർക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.
സുഹ്ബയുടെ യഥാർത്ഥ തീയതി: സെപ്റ്റംബർ 17, 2020
Related Articles:
- 2. Safar صَفَرْ or ( Safar al Muzaffar صَفَرْ الْمُظَفَّرْ) – 18
- Realities of Number 7 & Sleepers of the Cave – Tafsir Surah Kahf (Part 2)
- Spiritual Secrets of Guidance & Role of the Companions -Tafsir Surah Kahf (Part 3)
- Safar and the Cave, Realities of 18, The Heart of the Divine
- Secrets of 18, Safar People of the Cave Surah Kahf Lessons
- Spiritual Lessons From Qur’an – Surah Tawbah in Muharram
- Hijrah and Abu Bakr Siddiq (as) – Seek Refuge in the Cave
ഈ ദിവ്യ ജ്ഞാനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദയവായി ഞങ്ങൾക്ക് സംഭാവന ചെയ്യുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക.
പകർപ്പവകാശം © 2022 നഖ്ശബന്ദി ഇസ്ലാമിക് കേന്ദ്രം വാൻകൂവർ, സർവ്വ അവകാശങ്ങളും നിക്ഷിപ്തം.