
അല്ലാഹു പ്രവാചകൻ മുഹമ്മദ്ﷺ ന് സൃഷ്ടിക്ക് മുകളിൽ അധികാരം നൽകി (തഫ്സീർ 45:13)
മൗലാനയുടെ (ഖ) യാഥാർത്ഥ്യങ്ങളിൽ നിന്ന് ശൈഖ് നൂർജാൻ മിറഹ്മദി (ഖ) പഠിപ്പിക്കുന്നു
ശപിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ കാവലിനെ തേടുന്നു,
പരമകാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
Audhu Billahi min ash Shaitanir Rajeem
Bismillahir Rahmanir Raheem
“അത്വീഉല്ലാഹ് വ അത്വീഉർ റസൂല വ ഉലിൽ അംരി മിൻകും “
﴾أَطِيعُواللَّه وَأَطِيعُوٱلرَّسُولَ وَأُوْلِي الْأَمْرِ مِنْكُمْ… ﴿٥٩…
4:59 – “…Atiullaha wa atiur Rasula wa Ulil amre minkum…” (Surat An-Nisa)
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്ത്താക്കളെയുംഅനുസരിക്കുക..” (സ്ത്രീകൾ 4:59)
എപ്പോഴും എനിക്ക് തന്നെ ഒരു ഓർമപ്പെടുത്തൽ, അന അബ്ദുക്കൽ ‘അജീസ്, വ ദായീഫ്, വ മിസ്കീൻ, വ സാലിം, വ ജഹൽ. ഒപ്പം അല്ലാഹു (അസ്സവജൽ) ന്റെ കൃപയാലാണ് നമ്മൾ ഇപ്പോൾ നിലനിൽക്കുന്നത്. ഒന്നുമില്ലാതായിത്തീരാൻ ഉള്ള പാതയാണ് നമ്മൾ സ്വീകരിച്ചത്. എന്നുമാത്രമല്ല ആ ഒന്നുമല്ലായ്മ നമ്മൾ എപ്പോഴും ഉറപ്പാക്കണം, ഒന്നുമല്ലാതായിത്തീരാൻ വേണ്ടി.
പ്രവാചകൻ മുഹമ്മദ്ﷺന്റെ യാഥാർഥ്യം നിങ്ങൾ നോക്കുന്നിടത്തെല്ലാം ഉണ്ട്
അല്ലാഹു (അസ്സവജൽ) സയ്യിദിനാ മുഹമ്മദ്ﷺ ന്റെ സ്നേഹത്തിനു അനുവദിച്ചിരിക്കുന്ന റഹ്മ (കാരുണ്യം) ആണത്. ഇസ്മല്ലാഹ് (IsmAllah) യിൽ നിന്നും, അലിഫ്,ലാം,ലാം,ഹേയ്.അല്ലാഹു (അസ്സവജൽ) ന്റെ നാമത്തിൽ നിന്നും, ഹേയ് (hey), ഹിദായത്തിനും വഴികാട്ടലിനും ഉള്ളതാണ് ; അതായത് എവിടെ ഒക്കെ നിങ്ങൾ നോക്കിയാലും സയ്യിദിനാ മുഹമ്മദ്ﷺന്റെ യാഥാർഥ്യം ആയിരിക്കും. നിങ്ങൾക് പ്രവാചകന്റെ ﷺ യാഥാർഥ്യം ഇല്ലാത്ത ഒരിടത്തേക്കും നോക്കാൻ കഴിയുകയില്ല. അങ്ങനെയല്ലെങ്കിൽ അതിന്റെ അർത്ഥം നിങ്ങൾ പ്രവാചകനെ ﷺ കടന്നുപോവുകയും അല്ലാഹു (അസ്സവജൽ) വിനെ നേരിട്ട് കാണുകയും ആണെന്നാണ്, അത് അസാധ്യമാണ്. സർവ്വവും മുഹമ്മദൂൻ റസൂലല്ലാഹ് ﷺ എന്ന സമുദ്രത്തിൽ ആണ്. ആരും “ഖാബ് അൽ കവ്സയ്നി വ
അദ്ന ” (ഖുർആൻ 53:9) എത്തിയിട്ടില്ല. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദൂൻ റസൂലല്ലാഹ് ﷺ എന്നതിന്റെ ഇടയിൽ ആരുമില്ല. ഇത് രണ്ടു വില്ല് നീളമോ അതിലും അടുത്തോ ആണ് (ശൈഖ് രണ്ടു ചൂണ്ടുവിരലുകളാൽ ആംഗ്യം കാണിക്കുന്നു). ഒരു മാലാഖപോലും അവിടെ വരുന്നില്ല, ഒരു പ്രവാചകനും, ഒരു ജീവജാലവും, ഒരു സൃഷ്ടിയും, ഒന്നും ആ സാമീപ്യത്തിലോ അടുപ്പത്തിലോ വരുന്നില്ല, അത് അല്ലാഹ് (അസ്സവജൽ) സയ്യിദിനാ മുഹമ്മദ് ﷺ ന്റെ മഹത്വത്തിനും മഹനീയസൗന്ദര്യത്തിനും അനുവദിച്ചതാണ്.
﴾فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ ﴿٩
53:9 – “Fakana qaaba qawsayni aw adna.” (Surat An-Najm)
“അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു.” (നക്ഷത്രം 53:9)
അല്ലാഹു (അസ്സവജൽ )ന്റെ നാമം നമുക്ക് വഴികാട്ടുന്നു
ഇത് അർത്ഥമാക്കുന്നത് എന്തെന്നാൽ ഇസ്മല്ലാഹ് (IsmAllah) യിൽ അല്ലാഹു (അസ്സവജൽ), ‘അറിയപ്പെടുവാൻ ആഗ്രഹിക്കുന്നു, പക്ഷെ എപ്പോളും ഒരു മറഞ്ഞിരിക്കുന്ന നിധി ആയിരിക്കും ‘ എന്നതാണ്.
كُنْت كَنْزاً مخفيا فَأَحْبَبْت أَنْ أُعْرَفَ؛ فَخَلَقْت خَلْقاً فَعَرَّفْتهمْ بِي فَعَرَفُونِي
“Kuntu kanzan makhfiyya, fa ahbabtu an a’rafa, fa khalaqtu khalqan, fa ‘arraftahum bi fa ‘arafonee.” (Hadith Qudsi)
അല്ലാഹു (അസ്സവജൽ) പറയുന്നു, “ഞാൻ മറഞ്ഞിരിക്കുന്ന നിധിയായിരുന്നു, ഞാൻ അറിയപ്പെടുവാൻ ആഗ്രഹിച്ചു, അങ്ങനെ ഞാൻ ഒരു സൃഷ്ടിയെ സൃഷ്ടിക്കുകയും എന്നെ വെളിപ്പെടുത്തുകയും ചെയ്തു, അപ്പോൾ അവർ എന്നെ അറിയുന്നതിന് ” (ഹാദിത്ത് ഖുദ്സി )
അതിനാൽ നിങ്ങൾക് ഇപ്പോൾ അല്ലാഹു (അസ്സവജൽ) ന്റെ നാമം അറിയാം അനന്തരം അല്ലാഹു (അസ്സവജൽ)നെയും അറിയാം എന്ന് പറയുവാൻ സാധിക്കില്ല, അത് അസാധ്യമാണ്! അങ്ങനെ മാആരിഫ (ജ്ഞാനവിഷയം) യുടെ പാതയിൽ, അല്ലാഹു (അസ്സവജൽ) നമുക്ക് വെറുമൊരു ദിശ മാത്രം നൽകുന്നു.അല്ലാഹു (അസ്സവജൽ) ന്റെ ഈ നാമത്തിൽ, അല്ലാഹു (അസ്സവജൽ)നു അസംഘ്യം നാമങ്ങൾ ഉണ്ട്, ‘അല്ലാഹു ‘ ഈ നാമം എല്ലാ വിശേഷണങ്ങളെയും സത്തയെയും മുഴുവനായി ഉൾകൊള്ളുന്നത് ആണ്. അല്ലാഹു (അസ്സവജൽ) ഔലിയഅല്ലാഹ് കൾക്ക് ഒരു മാആരിഫ അനുവദിക്കുന്നത്,വരുക, സമീപിക്കുക എന്നാണ്. ദൂരത്തുനിന്ന് നോക്കുമ്പോൾ നിങ്ങൾ ഒന്ന് കാണുന്നു.
എന്തിനുനേരെ നിങ്ങൾ അടുക്കുന്നുവോ, അത് വികസിക്കുന്നു
അങ്ങനെ പല തവണ മുൻപും ഉദാഹരണമായി അവർ പറഞ്ഞു ദൂരത്തുനിന്ന് ഒരു പർവ്വതത്തിലേക്ക് നിങ്ങൾ നോക്കുന്നു. ആ പർവ്വതം ഇരുണ്ടതായി കാണപ്പെടുന്നു,ഒരു കറുത്ത പർവ്വതം പോലെ പക്ഷെ കറുത്ത ഒരു പർവ്വതം ഇല്ല.ദൂരത്തുനിന്നും അതിനു ഒരു രൂപമാണ് പക്ഷെ മാആരിഫ (ജ്ഞാനവിഷയം) യിൽ അർത്ഥമാക്കുന്നത് എന്തെന്നാൽ ഇപ്പോൾ നിങ്ങൾ അതിന്റെ അടുത്തേയ്ക്ക് നീങ്ങുകയാണ് എന്നാണ്. അങ്ങനെ നിങ്ങൾ അടുത്തേയ്ക്ക് നീങ്ങുമ്പോൾ – ഇത് സൃഷ്ടിയാണ് – മലക്കൂതും സ്വർഗങ്ങളും സങ്കല്പിക്കുക – എന്തിനുനേരെ നിങ്ങൾ നീങ്ങുന്നുവോ, അത് വികസിക്കുന്നു. ദൂരത്തുനിന്നും ഒരു ചെറിയ പർവ്വതം ആയിരുന്നത് നിങ്ങൾ ഓടിച്ചു ഓടിച്ചു ചെല്ലുമ്പോൾ, ഇവിടെ നമ്മൾ സിയാറ്റിൽ (Seattle) നു അടുത്തുള്ള കാസ്കേട് (cascade) പർവ്വതങ്ങൾ കാണുന്നു, നിങ്ങൾ ഓടിക്കുന്നു, നിങ്ങൾ ഓടിക്കുന്നു, നിങ്ങൾ ഓടിക്കുന്നു, ഈ പർവ്വതം ഭീമമായി മാറുന്നു അതിന്റെ യഥാർഥ്യത്തോടുള്ള നിങ്ങളുടെ സാമിപ്യം കൊണ്ട്. ആ യാഥാർഥ്യം അസംഖ്യമായി വികസിച്ചിരിക്കുന്നു.
അല്ലാഹു (അസ്സവജൽ) ന്റെ നാമത്തിലെ അക്ഷരങ്ങളെ ഡീക്കോട് (decode) ചെയ്യുമ്പോൾ
അലിഫ് : നമുക്ക് അലിഫ് നെ ഹേയ് ഇലൂടെ മാത്രമേ സമീപിക്കാൻ സാധിക്കുകയുള്ളു
അല്ലാഹു(അസ്സവജൽ) സയ്യിദിനാ മുഹമ്മദ് ﷺന്റെ സ്നേഹിതരെ അടുത്തേക്ക് കൊണ്ടുവരുമ്പോൾ, അല്ലാഹു (അസ്സവജൽ) അവർക്കു അല്ലാഹു (അസ്സവജൽ) സ്നേഹിക്കുന്നത് അറിയിച്ചുകൊടുക്കുന്നു.ഒരിക്കലും അല്ലാഹു (അസ്സവജൽ) നെ അറിയുവാൻ അല്ല, അല്ലാഹു (അസ്സവജൽ) നെ പറ്റി ധ്യാനിക്കുക എന്നതില്ല. ധ്യാനം അല്ലാഹു (അസ്സവജൽ) ന്റെ സൃഷ്ടിയെ പറ്റിയാണ്, സൃഷ്ടിയിൽ ഏറ്റവും മികച്ചത് – സയ്യിദിനാ മുഹമ്മദ് ﷺ.
عَنْ أَبِي جَعْفَرٍ عَلَيْهِ السَّلامُ قَالَ: إيَّاكُمْ وَالتَّفَكُّرَ فِي اللهِ وَلَكِنْ إذَا أَرَدْتُمْ أَنْ تَنْظُرُوا إلَى عَظَمَتِهِ فَانْظُرُوا إلَى عَظِيمِ خَلْقِهِ
‘An Abi Ja’far (as) qala: “Iyakum wat tafakkaru fillahi wa lakin idha aradtum an tunzaro ila ‘azamatihi fanzaro ila ‘azimi khalqihi.”
അബു ജാഫർ(ആ.സ) പറഞ്ഞു :”ദൈവത്തെക്കുറിച്ചുള്ള ധ്യാനത്തെപ്പറ്റി കരുതിയിരിക്കുക.പക്ഷെ നിങ്ങൾ അവിടുത്തെ മഹത്വം ദർശിക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ, അവിടുത്തെ സൃഷ്ടികളുടെ മഹനീയത നിരീക്ഷിക്കുക.”
അതിനാൽ മാആരിഫ അർത്ഥമാക്കുന്നത് എന്തെന്നാൽ അല്ലാഹു (അസ്സവജൽ) ദാസനെ അടുത്തേക്ക് കൊണ്ടുവരുമ്പോൾ, അല്ലാഹു (അസ്സവജൽ) സ്നേഹിക്കുന്നത് അവരെ കാണിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു, അല്ലാഹു (അസ്സവജൽ) നു സയ്യിദിനാ മുഹമ്മദ് ﷺ നോടുള്ള സ്നേഹത്തിന്റെ യഥാർഥ്യത്തെ പറ്റിയും. അല്ലാഹു (അസ്സവജൽ) ന്റെ നാമത്തെ, പ്രഭാവത്തെയും പ്രതാപത്തെയും,അവർ സമീപിക്കുവാൻ തുടങ്ങുമ്പോൾ തന്നെ, അല്ലാഹു (അസ്സവജൽ) വെളിപ്പെടുത്തുവാൻ തുടങ്ങുന്നു,’നിങ്ങൾ എന്റെ അലിഫ് നെ അല്ല സമീപിക്കുന്നത്. നിങ്ങൾ സമീപിക്കുന്നത് ഹേയ് മാത്രമാണ്.’ അപ്രകാരം അലിഫ്, ലാം, ലാം, ഹേയ്.അലിഫ് എപ്പോളും ഒരു മറഞ്ഞിരിക്കുന്ന നിധി ആയിരിക്കും, ഇസ്സത്ത്അല്ലാഹ് (IzzatAllah), അല്ലാഹു (അസ്സവജൽ) ന്റെ പ്രഭാവം. നിങ്ങൾക്ക് പ്രഭാവത്തെ സമീപിക്കാൻ കഴിയില്ല, നിങ്ങൾ ഹേയ് ആണ് സമീപിക്കേണ്ടത്.
ഹേയ് എന്നാൽ അല്ലാഹുവിന്റെ ഹാദി (Guide)
അങ്ങനെ അല്ലാഹു (അസ്സവജൽ) പഠിപ്പിക്കുവാൻ തുടങ്ങുന്നു , ഈ ഹേയ് യുടെ ഉള്ളിൽ ഒരു വാവ് (waw) ഒളിഞ്ഞിരിക്കുന്നു എന്നത്. ‘അപ്പോൾ ഈ ഹാദി യും ഹിദായത്തും, എന്റെ വഴികാട്ടൽ എന്നിലേക്കുതന്നെ, ആദ്യം ഞാൻ നിങ്ങളെ എന്റെ വഴികാട്ടി (guide)യെ പരിചയപെടുത്താം. മുഹമ്മദൂൻ റസൂലല്ലാഹ് ﷺ ലേക്ക് വരൂ.’ അങ്ങനെ നമ്മൾ ഹേയ് ലേക്കു നോക്കുമ്പോൾ ഇങ്ങനെ (ശൈഖ് ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച് അർദ്ധവൃത്തം ആംഗ്യം കാണിക്കുന്നു), പിന്നെ നമ്മൾ മുൻപ് പറഞ്ഞിട്ടുള്ളതുപോലെ മറ്റൊരു രീതിയിൽ (ശൈഖ് ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച് വീതിയുള്ള അർദ്ധവൃത്തം ആംഗ്യം കാണിക്കുന്നു), ഇത് ഗുഹ (cave) ആണ് വാവ് ഉള്ളത്. ഹേയ് ഇലും, അവർ മുകളിൽ ഒരു വാവ് ഇടാറുണ്ട്, അതിന്റെ ഉള്ളിലും വാവ് ഇടാറുണ്ട്. അല്ലാഹു (അസ്സവജൽ) ന്റെ ഹിദായത്തും വഴികാട്ടിയും ഹു(Hu) വിന്റെ പ്രതിഫലനം ആണ്, കാരണം ഹേയ്, വാവ് -ഹു. ഹു വിന്റെ പ്രതിഫലനം അല്ലാഹു (അസ്സവജൽ) ന്റെ വഴികാട്ടി ആണ്. അങ്ങനെ എല്ലാ യാഥാർഥ്യങ്ങളും എല്ലാ അലങ്കാരങ്ങളും നമ്മളെ അലങ്കരിക്കുന്നത് ആ തിരിച്ചറിവിലേക്കു നമ്മളെ എത്തിക്കുവാൻ വേണ്ടിയാണ്. അതായത് ഈ സാമുദ്രത്തിലേക്ക് വരൂ, ഈ വഴികാട്ടലിലേക്ക് വരൂ, നിങ്ങളുടെ എല്ലാ ഇന്ദ്രിയങ്ങളും ഉപയോഗിക്കൂ, അല്ലാഹു (അസ്സവജൽ) ന്റെ വഴികാട്ടിയിലേക്ക് വരൂ.
രണ്ടു ലാം – ഒന്ന് മുൽക് (ഭൗമിക മണ്ഡലം) നും ഒന്ന് മലക്കൂത് (സ്വർഗീയ മണ്ഡലം) നും
അങ്ങനെ നമ്മളെ ലാം ഇലേക്കു കൊണ്ടുവരുന്നു. ആദ്യത്തെ ലാം ലിസാൻ (tongue) ആണ്, നാവ്, മുൽക് നെ നിർമ്മിക്കുന്നത് ;രണ്ടു ലാം ഉകൾ –മുൽക് (ഭൗമിക മണ്ഡലം) ഉം മലക്കൂത് (സ്വർഗീയ മണ്ഡലം) ഉം. ഒന്നാമത്തെത്തും നമ്മളോട് ഏറ്റവും അടുത്ത് നിൽക്കുന്നതുമായത് മുൽക് ന്റെ ലാം ആണ്, അതായത് സൃഷ്ട്ടിക്കപെട്ട എല്ലാ സൃഷ്ടിയും പ്രത്യക്ഷമാകുന്നത് ഈ യഥാർഥ്യത്തിലൂടെ ആണ്, ഈ ലിസാൻ (tongue) ഇലൂടെ എന്നത് സയ്യിദിനാ മുഹമ്മദ് ﷺ ന്റെ യഥാർഥ്യത്തെക്കുറിച്ചുള്ളത് ആണ്. അതായത് ഇത് പ്രത്യക്ഷമാവുന്നത് ഒരു നാവിലൂടെ ആണ്, അല്ലാഹു (അസ്സവജൽ) നു ഒരു സൃഷ്ടിയെ പ്രത്യക്ഷമാക്കണമെങ്കിൽ, അത് അല്ലാഹു (അസ്സവജൽ) ന്റെ തീരുമാനം ഉച്ചരിക്കുന്നു അങ്ങനെ ആ സൃഷ്ടി സയ്യിദിനാ മുഹമ്മദ് ﷺന്റെ നാവിലൂടെ പ്രത്യക്ഷമാവുന്നു. സർവ്വവും ഇസ്സത്ത്അല്ലാഹ് (IzzatAllah) ഇലൂടെ, സർവ്വവും അല്ലാഹു (അസ്സവജൽ) ന്റെ തീരുമാനത്തിലൂടെ. ആ തീരുമാനം പ്രത്യക്ഷമാവാൻ തുടങ്ങുന്നത് പ്രവാചകർﷺതങ്ങളുടെ നാവിൽ ആണ്. ഈ മുൽക് ഉം ഈ മുൽക് ന്റെ നാവും ദുനിയാ (ഭൗതികലോകം) യെ പറ്റി ഉള്ളതാണ്.
ഹു അല്ലാതെ വേറൊരു വഴികാട്ടി ഇല്ല
ഇതിന്റെ അർത്ഥം അല്ലാഹു (അസ്സവജൽ) ഈ ലിസാനെ, ഇത് ദുനിയായുടെ (ഭൗതികലോകം) സുൽത്താൻ ആണ്, അലങ്കരിക്കുന്ന യാഥാർഥ്യം നമ്മളെ അടുത്ത ലാം പരിചയപ്പെടുത്താൻ പോവുകയാണ്, അത് ആഖിറ (പരലോകം) യുടെ സുൽത്താൻ ആണ്. അപ്രകാരം ദുനിയായുടെ സുൽത്താനായ മുഹമ്മദൂൻ റസൂലല്ലാഹ് ﷺ തങ്ങളെ വർണിച്ചിരിക്കുന്നത് ഹേയ് ഇലൂടെ ആണ്,’ അവൻ ﷺ എന്റെ ഹാദി ആണ് ‘, “അന്ന്തൽ ഹാദി, അന്ന്തൽ ഹഖ് “(നീ ആകുന്നു വഴികാട്ടി, നീ ആകുന്നു സത്യം).
اَنْتَ الْهَادِي اَنْتَ الْحَقُّ لَيْسَ الْهَادِي اِلَّا هُو
“Antal hadi, Antal haq, Laisal hadi Illa hu”
നീ ആകുന്നു ദൈവികമായ വഴികാട്ടി, നീ ആകുന്നു സത്യം, വേറൊരു വഴികാട്ടി ഇല്ല, ഹു (സയ്യിദിനാ മുഹമ്മദ് ﷺ)അല്ലാതെ
ആ ഹാദി, അല്ലാഹു (അസ്സവജൽ) ന്റെ ഹിദായത്ത് ആണ് യഥാർഥ്യത്തിലേക്കുള്ള ഏക മാർഗം. എല്ലാ പ്രവാചകന്മാരും അത് ആഗ്രഹിച്ചിരുന്നു. അവർ പറഞ്ഞു, അതായത്,’രണ്ട് നദികളെ കണ്ടുമുട്ടുന്നതുവരെ ഞാൻ നിർത്തുകയില്ല ‘. ഇത് അർത്ഥമാക്കുന്നത് എന്തെന്നാൽ എന്തെല്ലാം അവർക്ക് നൽകപ്പെട്ടുവെങ്കിലും, ഏറ്റവും ഉന്നതമായ യാഥാർഥ്യം മുഹമ്മദൂൻ റസൂലല്ലാഹ് ﷺ യോട് കൂടെ ആയിരിക്കുക എന്നതാണ് എന്ന് അവർ മനസിലാക്കിയിരുന്നു.
﴾وَإِذْ قَالَ مُوسَىٰ لِفَتَاهُ لَا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ أَوْ أَمْضِيَ حُقُبًا ﴿٦٠
18:60 – “Wa idh qala Musa lefatahu laa abrahu hatta ablugha majma’a albahrayni aw amdiya huquba.” (Surat Al-Kahf)
മൂസാ തന്റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) ഞാന്‍ രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കില്‍ സുദീര്‍ഘമായ ഒരു കാലഘട്ടം മുഴുവന്‍ നടന്ന് കഴിയുകയോ ചെയ്യുന്നത് വരെ ഞാന്‍ (ഈ യാത്ര) തുടര്‍ന്ന് കൊണേ്ടയിരിക്കും. (ഗുഹ 18:60)
മുൽക് ന്റെ ലാം : അല്ലാഹു (അസ്സവജൽ) പ്രവാചകൻ മുഹമ്മദ് ﷺ നെ സ്വർഗങ്ങളുടെയും ഭൂമിയുടെയും ഉടമസ്ഥൻ ആക്കിത്തീർത്തു
അങ്ങനെയെങ്കിൽ നമ്മളോട് ഏറ്റവും ചേർന്നു നിൽക്കുന്ന ഒന്നാമത്തെ ലിസാൻ (നാവ്) എല്ലാ മുൽക് (ഭൗതികലോകം) ന്റെയും സുൽത്താൻ ആണ്. ഇത് അർത്ഥമാക്കുന്നത് അല്ലാഹു (അസ്സവജൽ) പ്രവാചകർ ﷺ തങ്ങൾക്ക് സൃഷ്ടിക്കപ്പെട്ട സകല ലോകങ്ങളുടെയും മേൽ നൽകിയിട്ടുള്ള പ്രതാപവും അധികാരവും എന്താണ് എന്നുള്ളതാണ്. സൃഷ്ടിക്കപെട്ടതെല്ലാം മുഹമ്മദൂൻ റസൂലല്ലാഹ് ﷺ ന്റെ കീഴിലാണ്,എല്ലാം പ്രത്യക്ഷമാവുന്നതും. അതുകൊണ്ട് ആണ് ഈ മാസത്തിൽ, സൂറ 45 ലെ 13 മത്തെ ആയത്ത്, “വ സഖ്ഹ്രറ ലകും മാ ഫിസ് സ്സമാവാതി വ മാ ഫിൽ അർദ്.” “സഖ്ഹ്രറ ലകും മാ ഫിസ് സ്സമാവാതി വ മാ ഫിൽ അർദ്.”
﴾وَسَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الْأَرْضِ جَمِيعاً مِّنْهُ إِنَّ فِي ذَلِكَ لَآيَاتٍ لَّقَوْمٍ يَتَفَكَّرُونَ ﴿١٣
45:13 – “Wa sakhkhara lakum ma fis Samawati wa ma fil Ardi jamee’an minhu, inna fee dhalika la ayatin liqawmin yatafakkaron.” (Surat Al-Jathiya)
“ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്റെ വകയായി അവന് നിങ്ങള്‍ക്ക് (സയ്യിദിനാ മുഹമ്മദ്ﷺ)അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.”(മുട്ടുകുത്തുന്നവർ 45:13)
അല്ലാഹു (അസ്സവജൽ) പറയുന്നു, ‘ഞാൻ സർവ്വവും നൽകിയിരിക്കുന്നു ‘. വ ജമീഅൻ എന്നുമാത്രമല്ല ഇടയിൽ ഉള്ളതെല്ലാം, ഞാൻ സമ്മാനമായി നൽകിയിരിക്കുന്നു. ഞാൻ നൽകിയിരിക്കുന്നു, മിൻഹു, അല്ലാഹു (അസ്സവജൽ) വിൽനിന്നും സ്വർഗത്തിൽ ഉള്ളതെല്ലാം, ഭൂമിയിൽ ഉള്ളതെല്ലാം, മാത്രമല്ല ഇടയിൽ ഉള്ളതെല്ലാം. ഇതിനർത്ഥം നിങ്ങൾക്ക് ഒന്നും ഒഴിവാക്കാൻ സാധിക്കുകയില്ല. ആയതിനാൽ അല്ലാഹു (അസ്സവജൽ), എന്തുകൊണ്ടെന്നാൽ ഖുർആൻ നിറയെ താക്കോലുകൾ ആണ്. ഒരു ആയത്ത്(verse), ആ ആയത്ത് നിങ്ങൾ തുറക്കുകയാണെങ്കിൽ, അത് മറ്റു പല ആയത്തുകളുടെയും യാഥാർഥ്യം തുറക്കുന്നു. അപ്രകാരം ഈ മാസത്തിൽ, സൂറ 45,13 മത്തെ ആയത്ത്, അല്ലാഹു (അസ്സവജൽ) പറയുന്നു, ‘ഞാൻ സർവ്വവും നൽകിയിരിക്കുന്നു, സർവ്വവും പ്രവാചകൻ ﷺ നു നൽകി, നിങ്ങൾക്ക് ചിന്തിക്കാൻ പറ്റുന്നതെന്തും.’ അല്ലാഹു (അസ്സവജൽ) വ്യക്തമാക്കുന്നു “ജമീഅൻ” ഇടയിൽ ഉള്ളതെല്ലാം? എന്തും! എങ്കിൽ മാലാഖമാരെ പറ്റി ചിന്തിക്കു, അവരെ ഞാൻ പ്രവാചകൻ ﷺ നു കീഴിൽ നിയോഗിച്ചു, ജിന്ന്, മലൈക, ബുദ്ധല, നുജബ, നുഖബ, ഔതാദ്, വൽ അഖ്യാർ. ആലോചിക്കുക സ്വർഗങ്ങളെ പറ്റി, പറുദീസകൾ, ബേയ്ത്തുൽ മാമുർ, കാഅബ – നിങ്ങൾക്കു ചിന്തിക്കാൻ പറ്റുന്നതെന്തും, അല്ലാഹു (അസ്സവജൽ) പറയുന്നു, ‘ഞാൻ ഇത് സയ്യിദിനാ മുഹമ്മദ് ﷺ ന്റെ അധികാരത്തിന്റെ കീഴിൽ അധികാരപ്പെടുത്തുന്നു ‘,ഒന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. എല്ലാം പ്രവാചകർ ﷺ തങ്ങളുടെ അധികാരത്തിന്റെ കീഴിൽ.
നമുക്ക് അല്ലാഹു (അസ്സവജൽ) ന്റെ ക്ഷമ പ്രവാചകൻ മുഹമ്മദ് ﷺ ന്റെ സാന്നിധ്യത്തിൽ മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളു
ഇതിനർത്ഥം എല്ലാം സയ്യിദിനാ മുഹമ്മദ് ﷺ ന്റെ കൈയിൽ ആണ്. അപ്രകാരം ഇസ്സത്ത്അല്ലാഹ് (IzzatAllah) ലേക്കുള്ള ഹാദി യും വഴികാട്ടിയും, അല്ലാഹു (അസ്സവജൽ) ന്റെ അലിഫ് ലേക്കുള്ളത്. അല്ലാഹു (അസ്സവജൽ) വിവരിക്കുന്നു ‘നിങ്ങൾക്ക് വേണ്ടി ഭൂമിയിലേക്ക് വന്ന ഖുർആൻ വിവരിക്കുവാൻ പോകുന്നു ഞാൻ എന്റെ സുൽത്താന്‍ എന്താണ് സമ്മാനിച്ചിരിക്കുന്നത് എന്ന്, അപ്രകാരം നിങ്ങൾ അദ്ദേഹത്തിന്റെ ﷺ അധികാരം മനസിലാക്കുന്നതിനു വേണ്ടി.ജഊക (jaooka) അനന്തരം പെട്ടെന്ന് പ്രവാചകർ ﷺ തങ്ങളുടെ സാന്നിധ്യത്തിലേക്കു നീങ്ങുക. സയ്യിദിനാ മുഹമ്മദ് ﷺ ന്റെ സാന്നിധ്യത്തിൽ മാത്രമേ നിങ്ങൾക്ക് എന്നോട് ക്ഷമ അപേക്ഷിക്കാൻ ആവുകയുള്ളു. അങ്ങനെ നിങ്ങൾ എന്നോട് ക്ഷമ അപേക്ഷിച്ചശേഷം, സയ്യിദിനാ മുഹമ്മദ് ﷺ നോട് ക്ഷമ അപേക്ഷിക്കുക.’ ഈ യാത്ര നമുക്ക് മനസിലാക്കിതരുവാൻ തുടങ്ങുന്നു.
﴾وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّـهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّـهَ تَوَّابًا رَّحِيمًا ﴿٦٤
4:64 – “Wa law annahum idh zhalamoo anfusahum jaooka fastaghfaro Allaha wastaghfara lahumur Rasolu lawajado Allaha tawwaban raheema.” (Surat An-Nisa)
“അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു” (സ്ത്രീകൾ 4:64)
അല്ലാഹു (അസ്സവജൽ) നെ സമീപിക്കുവാൻ ഉള്ള ഏകമാർഗം പ്രവാചകർ ﷺ തങ്ങളിലൂടെയാണ്
മറ്റെല്ലാവരും വിചാരിക്കുന്നത് അവർ അല്ലാഹു (അസ്സവജൽ) നെ സമീപിക്കുന്നു എന്നാണ്. അങ്ങനെ അവർ നമ്മളെ പഠിപ്പിക്കുന്നു അവർ അലിഫ് ന്റെ വാതിലിൽ എത്തുകയും ഭിത്തിയിൽ മുട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു, ഒരു വലിയ ഭിത്തി,’ ഓ അല്ലാഹു, ഓ അല്ലാഹു , ഓ അല്ലാഹു ‘. എല്ലാകാര്യങ്ങളിലും,അവർ നേരിട്ട് അല്ലാഹു (അസ്സവജൽ) ന്റെ അടുത്തേക്ക് ചെല്ലുകയും ; അവർ റസൂലല്ലാഹ് ﷺ നെ മറക്കുകയും ചെയ്യുന്നു. അവർ എങ്ങനെയാണെന്നാൽ അവർ അലിഫ് ന്റെ വാതിലിൽ മുട്ടുകയും ക്ഷമ അപേക്ഷിക്കുകയും ചെയ്യുകയാണ്. അവർ ഏതു തന്നെയായാലും അപേക്ഷിക്കാൻ ഉള്ളത് അപേക്ഷിക്കുന്നു, അവർ റിസ്ഖ് (ഉപജീവനമാർഗം) ന് അപേക്ഷിക്കുന്നു, അവർ വഴികാട്ടലിന് അപേക്ഷിക്കുന്നു, അവർ എല്ലാകാര്യങ്ങളും അപേക്ഷിക്കുന്നു. അനന്തരം ഔലിയഅല്ലാഹ് (വിശുദ്ധർ) നമ്മുടെ ജീവിതത്തിലേക്ക് വരുകയും പഠിപ്പിക്കുകയും ചെയ്യുന്നു, അതൊരു നീളമുള്ള പാതയാണ്, അതൊരു വളരെ കഠിനമായ പാതയാണ്. അല്ലാഹു (അസ്സവജൽ) അനുവദിച്ചുതന്നിരിക്കുന്നു,”വ മാ അർസൽനക ഇല്ല റഹ്മത്തൻ ലിൽ’ആലമീൻ. ” ‘എല്ലാ സൃഷ്ടിക്കുമുള്ള കാരുണ്യം എന്നല്ലാതെ ഞാൻ ഇത് അയക്കുകയില്ലായിരുന്നു ‘.’എന്റെ ഹാദി യിലേക്ക് വരൂ, എന്റെ വഴികാട്ടിയിലേക്ക് വരൂ. ഞാൻ ഹിദായത്തും വഴികാട്ടലും അനുവദിച്ചവനിലേക്ക് വരൂ. ആയതിനാൽ നിങ്ങൾ അവനിലേക്ക് എത്തിച്ചേരുമ്പോൾ, അലൈഹിസ് സലാത്തുസ് സലാം, അവനെ സ്നേഹിക്കുമ്പോൾ , അവനെ സ്തുതിക്കുവാൻ തുടങ്ങുമ്പോൾ, നിങ്ങളെക്കാൾ ഉപരി അവനെ സ്നേഹിക്കുമ്പോൾ, പെട്ടെന്നുതന്നെ നിങ്ങൾ ആ ലാം ഇലേക്ക് ഒഴുകുകയാണ്.’ അങ്ങനെ ഈ ദുനിയാ (ഭൗതികലോകം) നിറയുന്നത് നിങ്ങളുടെമേലുള്ള പ്രവാചകർ ﷺ തങ്ങളുടെ പ്രകാശത്താൽ ആയിരിക്കും.
﴾وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ﴿١٠٧
21:107 – “Wa maa arsalnaka illa Rahmatan lil’alameen.” (Surat Al-Anbiya)
“ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” (പ്രവാചകന്മാർ 21:107)
മൗലീദ് ഉൻ നബി ﷺ ആഘോഷം ആണ് നമ്മുടെ സൃഷ്ടിയിലെ ഏറ്റവും അർത്ഥപൂർണ്ണമായ സംഭവം
അപ്രകാരം അവർ ഉയരുന്നു. അവർ നമ്മളെ പഠിപ്പിക്കുവാൻ തുടങ്ങുന്നു ഈ മൗലീദ്, മൗലീദ് ഉൻ നബി ﷺ (പ്രവാചകർ ﷺ തങ്ങളുടെ ജന്മദിനാഘോഷം) ആണ് സൃഷ്ടിയിലെ ഏറ്റവും അർത്ഥപൂർണ്ണമായ സംഭവം. ഇത് വിശുദ്ധ ഖുർആൻ ന്റെ ആഗമനം ആണ്. ഇത് അല്ലാഹു (അസ്സവജൽ) ന്റെ പുരാതന മതമായ ഇസ്ലാം ന്റെ ആഗമനം ആണ്. ഇത് എന്റെയും നിങ്ങളുടെയും ജനനം ആണ്. മുഹമ്മദൂൻ റസൂലല്ലാഹ് ﷺ ന്റെ യഥാർഥ്യത്തെ സൃഷ്ടിയിലേക്ക് കൊണ്ടുവന്നില്ലായിരുന്നെകിൽ നമ്മൾ സൃഷ്ടിയിൽ ഉണ്ടാകുമായിരുന്നില്ല.എവിടെയാണ് നിങ്ങൾ ജനിച്ചത്? എവിടെ നിന്നാണ് നിങ്ങൾ വന്നത്? സർവ്വവും മുഹമ്മദൂൻ റസൂലല്ലാഹ് ﷺ കാരണമാണ് ,എല്ലാ സൃഷ്ടിയും ആ യാഥാർഥ്യത്തിൽ ആണ്. അല്ലാഹു (അസ്സവജൽ) പറയുന്നു, ‘ആ യാഥാർഥ്യം കാരണമാണ്, നിങ്ങൾ സൃഷ്ടിയിൽ നിലനിൽക്കുന്നത്.’
ഔലിയ നമ്മളെ സൃഷ്ടിയുടെ സുൽത്താനായ സയ്യിദിനാ മുഹമ്മദ് ﷺ ലേക്ക് കൊണ്ടുവരുന്നു
ഇതിനർത്ഥം ആ ലാം (ദുനിയായുടെ ലാം) ന്റെ എല്ലാ പ്രാധാന്യവും തുറക്കപ്പെടാൻ തുടങ്ങുന്നു, ആഷിഖ്ഈൻ(സ്നേഹിതർ), പ്രവാചകർ ﷺ തങ്ങളോടുള്ള സ്നേഹത്തിലാഴുന്നു.അനന്തരം അവർ നമ്മളെ മലക്കൂത് ന്റെ ലാം ലേക്ക് കൊണ്ടുപോകുവാൻ തുടങ്ങുന്നു. ആയതിനാൽ, ഞങ്ങളുടെ കൂടെ ഈ യാത്രയിൽ വരുക കാരണം, ഈ ഹിദായത്തും ഈ വഴികാട്ടികളും, അവർ ആ ഹേയ് ഇൽനിന്നും അണിയിക്കപ്പെട്ടവരാണ്. അവർ ഹു ഇൽനിന്നും ഉള്ള ആളുകളാണ്. ആ ഹു അവരെ അണിയിക്കുന്നു, അനുഗ്രഹിക്കുന്നു, അങ്ങനെ അല്ലാഹു (അസ്സവജൽ) അവരെ ഹാദി ആക്കി മാറ്റി, അവർ സമൂഹത്തിന്റെ വഴികാട്ടി ആയി മാറി.ആ വഴികാട്ടികൾ, അവർ നിങ്ങളെ സൃഷ്ടിയുടെ സുൽത്താന്റെ അടുക്കലേക്ക് കൊണ്ടുവരുന്നു.വേറെ ആരുടെയും കൂടെ ജോലി ചെയ്യേണ്ട, വേറെ ആരെപ്പറ്റിയും ആകുലരാകേണ്ട. നിങ്ങളുടെ ശ്രദ്ധ സുൽത്താനു മേൽ ആയിരിക്കട്ടെ, അല്ലാഹു (അസ്സവജൽ)(പറയുന്നു), “സഖ്ഹ്രറ ലകും മാ ഫിസ് സ്സമാവതി വ മാ ഫിൽ അർദ്.”
﴾وَسَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الْأَرْضِ جَمِيعاً مِّنْهُ إِنَّ فِي ذَلِكَ لَآيَاتٍ لَّقَوْمٍ يَتَفَكَّرُونَ ﴿١٣
45:13 – “Wa sakhkhara lakum ma fis Samawati wa ma fil Ardi jamee’an minhu, inna fee dhalika la ayatin liqawmin yatafakkaron.” (Surat Al-Jathiya)
“ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്റെ വകയായി അവന് നിങ്ങള്‍ക്ക് (സയ്യിദിനാ മുഹമ്മദ്ﷺ)അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.”(മുട്ടുകുത്തുന്നവർ 45:13)
അതായത്, ‘നമ്മൾ സർവ്വവും ഈ സുൽത്താന്‍ നൽകിയിരിക്കുന്നു, മറ്റു എന്തെങ്കിലും കാര്യത്താൽ നിങ്ങൾ നിങ്ങളെത്തന്നെ അലട്ടരുത്’. അപ്രകാരം ഈ സ്നേഹവും ഈ ശ്രദ്ധയും വളരെ വ്യക്തമാണ്. അപ്പോൾ പ്രവാചകൻ ﷺ വ്യക്തമാക്കുന്നു – ഇതാകുന്നു മഖാമുൽ ഇമാൻ (വിശ്വാസത്തിന്റെ സ്ഥാനം), നിങ്ങൾ എന്നെ നിങ്ങളെക്കാൾ ഉപരി സ്നേഹിക്കുക, നിങ്ങളുടെ മാതാവിനെക്കാൾ , നിങ്ങളുടെ പിതാവിനെക്കാൾ ,നിങ്ങളുടെ സഹോദരനെക്കാളും നിങ്ങളുടെ കുട്ടികളെക്കാളും.
لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ
“La yuminu ahadukum hatta akona ahabba ilayhi min walidihi wa waladihi wan Nasi ajma’yeen.”
“നിങ്ങൾ എന്നെ നിങ്ങളുടെ പിതാവിനെക്കാളും, നിങ്ങളുടെ കുട്ടികളെക്കാളും മനുഷ്യരാശി മുഴുവനെക്കാളും സ്നേഹിക്കുന്നത് വരെ നിങ്ങളിലാർക്കും വിശ്വാസം ഉണ്ടാവുകയില്ല.”(പ്രവാചകൻ മുഹമ്മദ് ﷺ)
രണ്ടാമത്തെ ലാം : സയ്യിദിനാ മുഹമ്മദ് ﷺ മലക്കൂതിന്റ സുൽത്താൻ ആണ്
അങ്ങനെ ആ സ്നേഹം ആത്മാർഥമാകുമ്പോൾ, അല്ലാഹു (അസ്സവജൽ) നോട് ഏറ്റവും അടുത്തുനിൽക്കുന്നു ലാം തുറക്കുവാൻ തുടങ്ങുന്നു. ഇത് എല്ലാ മലക്കൂത് (സ്വർഗീയ മണ്ഡലം) നെയും സൃഷ്ടിയിലേക്ക് കൊണ്ടുവരുന്ന നാവ് ആണ്. പ്രത്യക്ഷമാകാത്ത എല്ലാ ലോകങ്ങളും, മാലാഖാമാരുടെയും സ്വർഗങ്ങളുടെയും അതിന്റെ എല്ലാ പറുദീസകളും.”ഫ സുബഹാനല്ലതീ ബിയദിഹീമലക്കൂതു കുല്ലി ഷെയ്. “
﴾فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ ﴿٨٣
36:83 – “Fasubhanal ladhee biyadihi Malakotu kulli shay in wa ilayhi turja’oon.” (Surat YaSeen)
മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടക്കപ്പെടുന്നത് ആരുടെ അടുത്തേക്കാണോ അവന് എത്ര പരിശുദ്ധന്! (യാസീൻ 36:83)
ഇത് സൂറ യാസീൻ ആണ്, അല്ലാഹു (അസ്സവജൽ ) വിവരിക്കുവാൻ പോകുന്നു, ‘എന്റെ സ്വർഗങ്ങളുടെ ഈ സുൽത്താൻ, എന്റെ മഹത്വം അവന്റെ കൈകൾക്ക് മേൽ ആകുന്നു, അപ്രകാരം അവന്റെ കൈകൾ, “കുല്ലി ഷെയ്,” സർവ്വവും, മലക്കൂത് ലെ സർവ്വവും അതിന്റെ അധികാരവും. അവന്റെ മലക്കൂത് എല്ലാത്തിന്റെയും മുകളിൽ ഉള്ള സമസ്ത ശക്തി ആകുന്നു.’ അതിനാൽ അല്ലാഹു (അസ്സവജൽ)(പറയുന്നു ),’മഹത്വം ഈ കൈക്ക് ആകുന്നു, ഞാൻ അതിന് എന്ത് അധികാരം ആണ് നൽകിയിരിക്കുന്നത്, അവൻ മലക്കൂത് ന്റെ സുൽത്താൻ ആണ്.’ അങ്ങനെ ഈ മലക്കൂത്, പിന്നീട് നിങ്ങൾ മനസിലാക്കും, “കുല്ലി ഷെയ്,”,ആണ്, ആണ്, ആണ് സർവ്വതിനും വേണ്ടിയുള്ള ശക്തി എന്ന്. മാത്രമല്ല ‘ ഇതാർക്കുമറിയില്ല തഫാക്കൂർ(ധ്യാനം )ന്റെ ആളുകൾക്ക് അല്ലാതെ.’
അവർ മനസിലാക്കുന്നില്ല ; നിങ്ങൾ ഒരല്പം ശാസ്ത്രം പഠിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ മനസിലാക്കുന്നു അതായത് ഈ ഭൂമിയുടെ രൂപം, ഇത് പ്രത്യക്ഷമാവുന്നത് ആറ്റം (atom) കളിലൂടെയും മോളിക്ക്യൂൾ (molecule) കളിലൂടെയും ആണ്. അല്ലാഹു (അസ്സവജൽ ) പറയുമ്പോൾ,” കുല്ലി ഷെയ്, “ഈ കാണുന്ന എല്ലാ ആറ്റം കളുടെയും മോളിക്ക്യൂൾ കളുടെയും സുൽത്താൻ. ആ സുൽത്താൻ, സയ്യിദിനാ മുഹമ്മദ് ﷺ,അർത്ഥമാക്കുന്നു അദ്ദേഹത്തിന്റെ( ﷺ) ശക്തി ആണ് സമസ്തം,കുല്ലി ഷെയ്, ആ ശക്തി സർവ്വത്തിന്റെയും മുകളിൽ ആണ്. അപ്പോൾ മലക്കൂത് (സ്വർഗീയമണ്ഡലം ) ലേക്കും പ്രകാശത്തിന്റെ ലോകത്തിലേയ്ക്കും എത്തിയ ഒരാളുടെ, അധികാരം ഇതിനകം തന്നെ രൂപംകൊണ്ട ലോകത്തിന്റെ എല്ലാകാര്യങ്ങളുടെ മേൽ ആയിരിക്കും.
സയ്യിദിനാ മുഹമ്മദ് ﷺ ആദം (ആ.സ) സൃഷ്ടിക്കപെടുന്നതിനു മുൻപുതന്നെ പ്രവാചകൻ ആയിരുന്നു
ജനങ്ങൾ രൂപംകൊണ്ട ലോകത്തിൽനിന്ന് ആ വാതിലിൽ പോയി മുട്ടുവാൻ ശ്രമിക്കുകയാണ്.അനന്തരം അവർ നമ്മളെ പഠിപ്പിക്കുന്നു, അല്ല, അല്ല, അല്ല, ഈ സ്നേഹത്തിലേക്ക് വരൂ, ഈ പാതയിലേക്ക് വരൂ. ഞങ്ങൾ നിങ്ങളെ ദുനിയായുടെ (ഭൗതികലോകം) സുൽത്താന്റെ അടുത്തേക്ക് കൊണ്ടുപോകുവാൻ പോകുന്നു. ആ സ്നേഹം ആത്മാർത്ഥവും ആ സ്നേഹം ശെരിയും ആകുമ്പോൾ, ഞങ്ങൾ നിങ്ങളെ ആഖിറ(പരലോകം )യുടെ സുൽത്താന്റെ അടുത്തേക്ക് കൊണ്ടുപോകുവാൻ പോകുന്നു. പ്രവാചകൻ ﷺ വിവരിക്കുന്നു, ‘ ആദം അദ്ദേഹത്തിന്റെ കളിമണ്ണിനും ജലത്തിനും ഇടയിൽ ആയിരിക്കുന്നതിനു മുൻപുതന്നെ ഞാൻ ഒരു റസൂൽ ആയിരിന്നു.’
كُنْتُ نَبِيًّا وَآدَمُ بَيْنَ الْمَاءِ وَالطِّينِ
“Kuntu Nabiyan wa Adama baynal Maa e wat Teen.”
“ഞാൻ ഒരു പ്രവാചകനും ആദം കളിമണ്ണിന്റെയും ജലത്തിന്റെയും ഇടയിലും ആയിരിന്നു.” പ്രവാചകൻ മുഹമ്മദ് ﷺ
റസൂലല്ലാഹ് ﷺ ന്റെ പുരാതനമായ സ്ഥാനം മലക്കൂത് ലും പ്രകാശത്തിന്റെ ലോകത്തിലുമാണ്. ആ പ്രകാശത്തിന്റെ ലോകത്തിലേയ്ക്ക് എത്താൻ, ആ അധികാരത്തിന്റെ അടുത്തേക്ക് എത്താൻ, അതാണ് ജഊക യുടെ യാഥാർഥ്യം (ഖുർആൻ,4:64). അതായത് ഔലിയഅല്ലാഹ് (വിശുദ്ധർ), അവരുടെ ഏക താല്പര്യം, ‘നിങ്ങൾ എന്തിനാണ് വാതിലിൽ പോയി മുട്ടി ആ വഴിയിൽ പോവുന്നത്? ഞങ്ങളുടെ കൂടെ വരൂ അങ്ങനെ തലക്ഷണം സുൽത്താന്റെ സാന്നിധ്യത്തിലേക്ക്.സുൽത്താന്റെ സാന്നിധ്യത്തിൽ ആയിരിക്കുമ്പോൾ, നിങ്ങളുടെ ക്ഷമ അപേക്ഷ നടത്തുക.’
﴾وَسَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الْأَرْضِ جَمِيعاً مِّنْهُ إِنَّ فِي ذَلِكَ لَآيَاتٍ لَّقَوْمٍ يَتَفَكَّرُونَ ﴿١٣
45:13 – “Wa sakhkhara lakum ma fis Samawati wa ma fil Ardi jamee’an minhu, inna fee dhalika la ayatin liqawmin yatafakkaron.” (Surat Al-Jathiya)
“ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്റെ വകയായി അവന് നിങ്ങള്‍ക്ക് (സയ്യിദിനാ മുഹമ്മദ് ﷺ) അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.”(മുട്ടുകുത്തുന്നവർ 45:13)
ആത്മീയ കൂട്ടായ്മകൾ നിങ്ങളുടെ ആത്മാവിനെ മലക്കൂത് ന്റെ സാനിധ്യത്തിലേക്ക് പ്രവേശിക്കുവാൻ അനുവദിക്കുന്നു
ഈ നശീദ് എല്ലാം,ഈ സലവാത്ത് (സ്തുതികൾ) എല്ലാം അപേക്ഷിക്കുന്നതും യാചിക്കുന്നതും അല്ലാഹു (അസ്സവജൽ) ന്റെ ക്ഷമ യെ ആണ് സയ്യിദിനാ മുഹമ്മദ് ﷺ ന്റെ സാന്നിധ്യത്തിൽ.
رَبِّي فَأغْفِرْلِيْ ذِنُوْبِيْ، يَا الله بِبَرْكَةِ الْهَادِيْ مُحَمَّدْ ، يَا الله
Rabbi faghfir li dhunubi Ya Allah Bi barkatil Hadi Muhammad Ya Allah
ഓ എന്റെ ദൈവമേ, എന്റെ പാപങ്ങൾ ക്ഷമിക്കണമേ, ഓ അല്ലാഹു (അസ്സവജൽ)
ഉത്തമനായ വഴികാട്ടിയുടെ, പ്രവാചകൻ മുഹമ്മദ് ﷺ ന്റെ അനുഗ്രഹത്താൽ, ഓ അല്ലാഹു (അസ്സവജൽ) നിങ്ങൾ അവരുടെ കൂട്ടായ്മയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ, ഈ മെഹ്ഫിൽ കളും ഈ പാരായണങ്ങളും, അവരുടെ ആത്മാവുകളും വരുന്നവർ എല്ലാവരുടെയും, പെട്ടെന്നുതന്നെ ആ സാന്നിധ്യത്തിലേക്ക്, പെട്ടെന്നുതന്നെ മലക്കൂത് (സ്വർഗീയമണ്ഡലം) ന്റെ സാന്നിധ്യത്തിലേക്ക്. അവിടെ അല്ലാഹു (അസ്സവജൽ) (പറയുന്നു), “കുല്ലി ഷെയ് “,” ‘അവനു എല്ലാ അധികാരവും ഉണ്ട്, നമ്മൾ സർവ്വവും നൽകി, “സഖ്ഹ്രറ ലകും “(ഖുർആൻ,45:13). നമ്മൾ എല്ലാ അധികാരവും നൽകി, ഇത് സർവ്വവ്യാപി ആണ്.’പല, പല വ്യത്യസ്ത ഖുർആൻ ആയത്തുകൾ ഈ അധികാരം വിവരിക്കുന്നു. പ്രവാചകൻ ﷺ മലക്കൂത് ഇൽനിന്നും ക്ഷമ അനുവദിക്കുകയാണെങ്കിൽ കാരണം ആ സാന്നിധ്യത്തിൽ, പ്രവാചകൻ ﷺ അല്ലാഹു (അസ്സവജൽ) നോട് അപേക്ഷിക്കുകയാണ്.’ ഈ പ്രകാശത്തിന്റെ ലോകത്തിൽ, അവർ എന്റെ സാന്നിധ്യത്തിലേക്ക് അവരുടെ അർവാഹ് (arwah) കൊണ്ടും ആത്മാവുകൾ കൊണ്ടും വന്നിരിക്കുന്നു.’ അവർ അല്ലാഹു (അസ്സവജൽ)ന്റെ ക്ഷമ പ്രവാചകർ ﷺ തങ്ങളുടെ സാന്നിധ്യത്തിൽ അപേക്ഷിക്കുകയാണ്, അതുകഴിഞ്ഞു പ്രവാചകർ ﷺ തങ്ങളുടെ ക്ഷമയും അപേക്ഷിക്കുന്നു.”ഇന്ന ഹുവ തവ്വാബൂർ-റഹീം . ഇന്ന ഹുവ തവ്വാബൂർ-റഹീം “
അല്ലാഹു (അസ്സവജൽ ) നിരന്തരമായി നമ്മളെ നമ്മുടെ പാപങ്ങളിൽനിന്നും കഴുകുന്നു
നമ്മൾ ആരാണ് ഹുവ (huwa) എന്ന് വിവരിച്ചിരുന്നു. അവർ ഈ ദൈവിക സാന്നിധ്യത്തിന്റെ സാന്നിധ്യത്തിലേക്ക് വരുകയാണ്. ആ ഒരിക്കലും കാണാൻ സാധിക്കില്ലാത്ത ഹു (Hu) സയ്യിദിനാ മുഹമ്മദ് ﷺ ന്റെ ഹു (Hu) ലേക്ക് പ്രതിഫലനം ചെയ്യുകയാണ് അത് നിങ്ങളുടെ ആത്മാവിലൂടെ കാണുകയും ചെയ്യാം. അത് സിഫത് അർ റഹീം (sifat ar Raheem) ന്റെ സാന്നിധ്യം ആണ് അവിടെ അല്ലാഹു (അസ്സവജൽ) മലക്കൂത് (സ്വർഗീയമണ്ഡലം) ലാണ്, അത് റഹീം (കരുണാനിധി) ന്റെ കീഴിലാണ്. മുൽക് (ഭൗതികമണ്ഡലം) റഹ്മാൻ (പരമകാരുണ്യവാൻ) ന്റെ കീഴിലാണ്. നിങ്ങൾക്ക് റഹീം ഇൽ ക്ഷമ അനുവദിച്ചു കിട്ടുകയാണെകിൽ, ആ ക്ഷമ നിങ്ങൾ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം നിങ്ങളെ അണിയിക്കുന്നു. നിങ്ങളെ ഈ മുൽക് എത്രമാത്രം പാപത്താൽ അശുദ്ധമാക്കുവാൻ ശ്രമിക്കുന്നുവോ, അല്ലാഹു (അസ്സവജൽ) നിങ്ങളുടെ മേൽ ഒരു മഴ വർഷിക്കുന്നു ദൈവിക സാന്നിധ്യത്തിൽനിന്നും നിങ്ങളെ എപ്പോളും കഴുകുന്നത്. ഇത് അടുത്ത മാസത്തിൽ ആണ് അങ്ങനെ ഖമർ (qamar) അപ്പോൾ അവർ ദൈവത്തോട് ഉറക്കെ കരയുന്നു,’ ഞാൻ മറികടക്കപ്പെട്ടു, ശൈത്താൻ എന്നെ മറികടന്നു.’ “ഫ ഫത്തഹ്നാ അബ്വാബ സ്സമാ ബി മാ ഇ മുൻഹമിറ (അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിന്റെ കവാടങ്ങള്‍ നാം തുറന്നു.)”. അല്ലാഹു (അസ്സവജൽ)(പറയുന്നു),’ആകുലപ്പെടേണ്ട’.
﴾فَدَعَا رَبَّهُ أَنِّي مَغْلُوبٌ فَانتَصِرْ ﴿١٠﴾ فَفَتَحْنَا أَبْوَابَ السَّمَاءِ بِمَاءٍ مُّنْهَمِرٍ ﴿١١
54:10-11 – “Fada Aa rabba hu annee Maghloobun Faintasir. (10) Fa fatahna abwaba al sama bi ma in munhamirin. (11) (Surat Al- Qamar)
“അപ്പോള്‍ അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു: ഞാന്‍ പരാജിതനാകുന്നു. അതിനാല്‍ (എന്റെ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ.(10)അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിന്റെ കവാടങ്ങള്‍ നാം തുറന്നു.(11)” (ചന്ദ്രൻ, 54:10-11)
നിങ്ങൾക്ക് ക്ഷമ നൽകപ്പെട്ടുകഴിയുമ്പോൾ, അല്ലാഹു (അസ്സവജൽ ) നിങ്ങൾക്ക് എതിരെ വരുന്നവരോട് പ്രതികാരം ചെയ്യുന്നു
നമ്മൾ ബുർദ (Burdah) പാരായണം ചെയ്യുമ്പോൾ, എന്റെ മുൻതക്കീം (muntaqim) അതായത് നിങ്ങൾ മലക്കൂത് നോടൊപ്പവും സയ്യിദിനാ മുഹമ്മദ് ﷺ നോടൊപ്പം മലക്കൂതിൽ ആയിരിക്കുകയും പ്രവാചകൻ ﷺ നിങ്ങളുടെ അർവാഹ് (ആത്മാവ്) അംഗീകരിക്കുകയും, നിങ്ങളെ ആ സാന്നിധ്യത്തിലായിരിക്കാൻ അംഗീകരിക്കുകയും ചെയ്യുമ്പോൾ, അല്ലാഹു (അസ്സവജൽ)(പറയുന്നു), “ഇന്നാഹു ഹുവ തവാബു റഹീം.” അതായത് അവിടുത്തെ സിഫത് അർ റഹീം, ആ സാന്നിധ്യത്തിൽ ഉള്ള ഏതൊരാൾക്കും അവിടുന്ന് അവരുടെ ക്ഷമ അനുവദിക്കുന്നു, അവരുടെ മഘ്ഫിറാ (maghfirah). ആയതിനാൽ ഈ ദുനിയാ(ഭൗതികലോകം) യിൽ നിങ്ങൾ എങ്ങോട്ടെല്ലാം നടന്നാലും, നിങ്ങൾ ആ ക്ഷമയാൽ കഴുകപ്പെടും. ആ മുൻതക്കീം (muntaqim), അത് അല്ലാഹു (അസ്സവജൽ) നിങ്ങൾക്ക് അനുവദിക്കുമ്പോൾ അതിനർത്ഥം ആ സിഫത് അൽ മുൻതക്കീം നിങ്ങൾക്കുവേണ്ടി രക്ഷപ്രതികാരം ചെയ്യുന്നു.ശൈത്താൻ നിങ്ങളെ മലിനമാക്കാൻ ശ്രമിക്കുന്ന എല്ലാ നിമിഷവും, അല്ലാഹു (അസ്സവജൽ) അവന്റെ മുൻതക്കീം അയക്കുകയും നിങ്ങൾക്കുവേണ്ടി രക്ഷപ്രതികാരം ചെയ്യുകയും ചെയ്യുന്നു.ഇതിനർത്ഥം അവൻ അവരെ തകർക്കുന്നു. അവൻ അവരെ തീയാൽ തകർക്കുന്നു അതായത്, ‘ നിങ്ങൾ മലിനമാക്കുന്നത് തെറ്റായ ആളെയാണ്.’ അതായത് അല്ലാഹു (അസ്സവജൽ) ന്റെ സ്നേഹം അവരുടെ മേൽ ഉണ്ട്, സയ്യിദിനാ മുഹമ്മദ് ﷺ ന്റെ സ്നേഹം അവരുടെ മേൽ ഉണ്ട്. അതിനാലാണ് ബുർദ (burdah) യിൽ അവർ പാരായണം ചെയ്തുകൊണ്ടിരുന്നത്, അല്ലാഹു (അസ്സവജൽ) ആ മുൻതക്കീം തുറന്നുവെന്ന്. അല്ലാഹു (അസ്സവജൽ) ആ സിഫത് (സ്വഭാവം) തുറന്നുകൊടുത്തു അവരെ സംരക്ഷിക്കാൻ വേണ്ടി, അവരെ കഴുകുവാൻ വേണ്ടി.
وَلَنْ يَضِيْقَ رَسُوْلَ اللهِ جَاهُكَ بِيْ إِذَا الْكَرِيْمُ تَجَلَّى بِاسْمِ مُنْتَقِــمِ
Wa lan yadiqa RasulAllahi jahuka bi Idhal karimu tajalla bismi muntaqimi
അനന്തരം ഓ അല്ലാഹു (അസ്സവജൽ ) ന്റെ ദൂതനെ, നിന്റെ ശ്രേഷ്ടമായ സ്ഥാനം കുറഞ്ഞു പോവുകയില്ലല്ലോ , എനിക്കുവേണ്ടിയുള്ള നിന്റെ മധ്യസ്ഥതയാൽ, ഏറ്റവും ദാനശീലമുള്ളവൻ രക്ഷപ്രതികാരൻ എന്ന നാമത്തിൽ പ്രത്യക്ഷമാവുമ്പോൾ
അല്ലാഹു (അസ്സവജൽ )വിന്റെ ക്ഷമ സയ്യിദിനാ മുഹമ്മദ് ﷺ ലൂടെ തേടുക
അപ്രകാരം, നമുക്ക് ആവശ്യം ഉള്ളത് മലക്കൂത്(സ്വർഗീയമണ്ഡലം )ഇൽനിന്നുള്ള ക്ഷമ ആണ്. ഈ ആളുകൾ മുൽക് ഇലൂടെ പോവാൻ ശ്രമിക്കുന്നു ,വാതിലിൽ മുട്ടുന്നു, വാതിലിൽ മുട്ടുന്നു, വാതിലിൽ മുട്ടുന്നു. അവർ ഹിദായത്ത് (വഴികാട്ടൽ) ലേക്ക് എത്തിച്ചേർന്നിട്ടില്ല.അവർ അല്ലാഹു (അസ്സവജൽ) ന്റെ ഒരു ഹാദി (വഴികാട്ടി ) ലേക്ക് എത്തിച്ചേർന്നിട്ടില്ല. അവർ അല്ലാഹു (അസ്സവജൽ) ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലൂടെയും മാർഗങ്ങളിലൂടെയും അല്ല പോവുന്നത്. അങ്ങനെ നിങ്ങൾക്ക് ആ ഭിത്തിയിൽ ഒരു ആയിരം വർഷം ചിലവഴിക്കുകയും എന്ത് സംഭവിക്കുന്നുവെന്നു കാണുകയും ചെയ്യാം. പക്ഷെ ഔലിയഅല്ലാഹ് ക്കളുടെ കൂടെയും ഔലിയഅല്ലാഹ് (വിശുദ്ധർ) യെ സ്നേഹിക്കുന്നവരുടെ കൂടെയും ഔലിയഅല്ലാഹ് യെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയിൽ ഉള്ളവരെയും , പെട്ടെന്നുതന്നെ അവർ നമ്മളെ ഹേയ് (hey) ലൂടെ കൊണ്ടുപോവുകയാണ്, ലാം (lam) ലൂടെ, ലാം (lam) ലൂടെ, സയ്യിദിനാ മുഹമ്മദ് ﷺ ന്റെ സാന്നിധ്യത്തിലേക്ക്. അങ്ങനെ അല്ലാഹു (അസ്സവജൽ) ആ യഥാർഥ്യത്തെ അണിയിച്ചിരിക്കുന്ന അധികാരത്താൽ, ആ ക്ഷമയും ക്ഷമയുടെ സമുദ്രവും അവരുടെ ആത്മാക്കളെ അണിയിക്കുന്നു. മാത്രമല്ല എവിടെയെല്ലാം അവർ പോയാലും, ആ പ്രകാശവും ആ അനുഗ്രഹവും അവരെ അണിയിക്കുന്നു, അവരെ അനുഗ്രഹിക്കുന്നു. അതാണ് പ്രവാചകൻ ﷺ വിവരിക്കുന്ന ഹാദിത് അതായത്, അല്ലാഹു (അസ്സവജൽ) വിവരിക്കുന്നു, ‘നിന്റെ ജനത, അത് പാപം ചെയ്യുന്നതിൽ ഒരിക്കലും ക്ഷീണിക്കുന്നില്ല അപ്രകാരം ഞാൻ അവരെ ക്ഷമിക്കുന്നതിലും ഒരിക്കലും ക്ഷീണിക്കുന്നില്ല.’
عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ رَسُولُ اللَّهِ ﷺ : “إِذَا أَذْنَبَ الْعَبْدُ ذَنْبًا كُتِبَ عَلَيْهِ ” فَقَالَ أَعْرَابِيٌّ : فَإِنْ تَابَ عَنْهُ ؟ قَالَ ” مُحِّيَ عَنْهُ ” قَالَ : فَإِنْ عَادَ ؟ قَالَ اَلنَّبِيِّ ﷺ” يُكْتَبُ عَلَيْهِ ” قَالَ الْأَعْرَابِيٌّ : فَإِنْ تَابَ ؟ قَالَ ” مُحِّيَ مِنْ صَحِيفَتِه ” قَالَ : إِلَىٰ مَتَىٰ ؟ قَالَ ” إِلَىٰ أَنْ يَسْتَغْفِرَ وَيَتُوبُ إِلَىٰ اللَّهِ عَزَّ وَ جَلّ إنَّ اللَّهَ لَا يَمَلُّ مِنْ اَلْمَغْفِرَةِ حَتَّى يَمَلَّ الْعَبْدُ مِنْ الِاسْتِغْفَارِ “ .
‘An Anas ibn Malik (ra) qala Rasulluahi ﷺ: “ iza aznabal ‘abdu zanban kutiba ‘alayhi.” Faqala ’Arabiyun: Fa in taba ‘anhu? Qala: Muhhiya ‘anhu. Qala Fa in ‘ada? Qalan Nabi ﷺ: “Yuktabu ‘alayhi.” Qalal ‘Arabiyun: “fin taba?” Qala: “Muhhiya min sahifatihi.” Qala: ila mata? Qala: “ila an yastaghfira wa yatubo ila Allahi ‘Ajza wa jal, inAllaha la yamallu min al maghfirati hatta yamallal ‘abdu minal isteghfari.”
അനസ് ഇബ്ന് മാലിക് (റ.അ) പറഞ്ഞു, അതായത് അല്ലാഹുവിന്റെ ദൂതൻ (ﷺ) പറഞ്ഞു : “എപ്പോഴെല്ലാം ദാസൻ ഒരു പാപം ചെയ്യുമ്പോളും, ആ പാപം അവന്റെ കണക്കിൽ എഴുതപ്പെടും.” അപ്പോൾ ഒരു നാടോടി ഗോത്രവർഗക്കാരൻ ചോദിച്ചു: ” എങ്കിൽ അവൻ ക്ഷമ അപേക്ഷിച്ചെങ്കിലോ?” പ്രവാചകൻ ﷺ പറഞ്ഞു : “അവൻ ക്ഷമിക്കപ്പെടും.”
നാടോടി ഗോത്രവർഗക്കാരൻ ചോദിച്ചു: “എങ്കിൽ അവൻ അത് ആവർത്തിച്ചാലോ?”പ്രവാചകൻ ﷺ പറഞ്ഞു: “അത് അവനുവേണ്ടി എഴുതപ്പെടും.”
നാടോടി ഗോത്രവർഗക്കാരൻ ചോദിച്ചു :”അവൻ വീണ്ടും ക്ഷമ അപേക്ഷിച്ചാലോ? ” പ്രവാചകൻ ﷺ പറഞ്ഞു : “അത് അവന്റെ പുസ്തകത്തിൽ നിന്നും ആ പാപം മായ്ച്ചുകളയും “. നാടോടി ഗോത്രവർഗക്കാരൻ ചോദിച്ചു :” അങ്ങനെ എപ്പോൾ വരെ?”
പ്രവാചകൻ ﷺ പറഞ്ഞു :”അവൻ വീണ്ടും ക്ഷമ അപേക്ഷിക്കുന്നത് വരെ, അപ്രകാരം അല്ലാഹു (അസ്സവജൽ ) ക്ഷമിക്കുന്നതിൽ ക്ഷീണിക്കുന്നില്ല, ദാസന് പ്രതീക്ഷ നഷ്ടപ്പെടുകയും ക്ഷമ അപേക്ഷിക്കുന്നത് നിർത്തുകയും ചെയ്യുന്നത് വരെ. “
ഇത് ആ ആളുകളെ പറ്റിയുള്ള വിവരണമാണ്, ഇത് ആ ദിവാൻ (diwan) നെപ്പറ്റിയുള്ള വിവരണമാണ്, അതായത്, ‘അവർ നിന്റെ ദിവാനിലാണ്, അവർ നിന്റെ അഹ്ബാബ്(ahbab) ആണ്, അവർ നിന്നെ സ്നേഹിക്കുന്നവർ ആണ്. സംശയം ഇല്ല, ഞാൻ അവരെ കഴുകും ശുദ്ധിയാക്കും അവരോടു ക്ഷമിക്കികയും ചെയ്യും, അവർ എത്ര മലിനമായി എന്നത് കാര്യമാക്കാതെ.’
ബുർദ ഷരീഫ് – അല്ലാഹു(അസ്സവജൽ ) ന്റെ ക്ഷമ നമ്മുടെ പാപങ്ങൾക് അനുസൃതമായി നല്കപ്പെടുന്നു
അതുകൊണ്ടാണ് നമ്മൾ പറഞ്ഞത് അതിലും….. അത് ബുർദ യിൽ ആയിരുന്നോ? ‘ഒരുവേള എനിക്ക് എന്റെ പാപങ്ങളുടെ അത്രയും മാധ്യസ്ഥം കിട്ടിയാലോ?
لَعْلَّ رَحْمَةَ رَبِّيْ حِيْنَ يَقْسِـــمُهَا تَأْتِي عَلَى حَسَبِ الْعِصْيَانِ فِي الْقِسَمِ
L’alla rahmata Rabbi hina yaqsimuha Tati ‘ala hasabil ‘isyani fil qisami
ഒരുപക്ഷെ എന്റെ ദൈവത്തിന്റെ കാരുണ്യം വിതരണം ചെയ്യുമ്പോൾ, അത് നമ്മളുടെ പാപങ്ങൾക് അനുസൃതയമായി വിതരണം ചെയ്യപ്പെട്ടാൽ
ആ ബുർദ യിൽ, ‘ ഒരവസരത്തിൽ, പ്രവാചകൻ ﷺ എനിക്ക് മാധ്യസ്ഥം അനുവദിക്കുന്നത് എന്റെ പാപങ്ങളുടെ അത്രയും വലുത് ആണെങ്കിൽ.’ ഇതിനർത്ഥം ഞാൻ വളരെ അധികം പാപങ്ങളും ആയി വരുകയാണെങ്കിൽ എനിക്ക് പ്രവാചകൻ ﷺ തങ്ങളുടെ വലിയ ശ്രദ്ധ അദ്ദേഹത്തിന്റെ (ﷺ) മാധ്യസ്ഥത്തിനായി കിട്ടേണ്ടതാണ്. ആ യഥാർഥ്യത്തിന് വേണ്ടി അല്ലായിരുന്നുവെങ്കിൽ, ആ യഥാർഥ്യത്തിന് വേണ്ടി അല്ലായിരുന്നുവെങ്കിൽ, ഇവിടെ ഔലിയ (വിശുദ്ധർ) ഉണ്ടാകുമായിരുന്നില്ല. ഇവിടെ പുണ്യവാന്മാർ ഉണ്ടാകുമായിരുന്നില്ല.
ഔലിയഅല്ലാഹ് നമ്മളുടെ പാപങ്ങളും ക്ലേശവും ചുമക്കുന്നു
“വ ഹമല്ന ദുര്രിയ്യതഹും.” അപ്പോൾ അല്ലാഹു (അസ്സവജൽ) വിവരിക്കുന്നു,’ ഔലിയഅല്ലാഹ്(saints)ക്കളുടെ ഈ ആത്മാക്കൾ, അവർ മനുഷ്യരുടെ ക്ലേശം ചുമക്കുന്നു.’
﴾وَآيَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِي الْفُلْكِ الْمَشْحُونِ ﴿٤١
36:41 – “Wa ayatul lahum anna hamalna dhurriyyatahum fil fulkil mashhooni.” (Surat YaSeen)
അവരുടെ സന്തതികളെ ഭാരം നിറച്ച കപ്പലില്‍ നാം കയറ്റികൊണ്ട് പോയതും അവര്‍ക്കൊരു ദൃഷ്ടാന്തമാകുന്നു.(യാസീൻ 36:41)
‘വ ഹമല്ന ദുര്രിയ്യതഹും, നമ്മൾ അവരുടെ (മനുഷ്യരുടെ) ക്ലേശം അവരുടെ(ഔലിയ) മേൽ നിക്ഷേപിക്കുന്നു.’ അവർക്ക് അല്ലാഹു (അസ്സവജൽ) ക്ഷമ അനുവദിച്ചു കൊടുക്കുകയില്ലായിരുന്നെങ്കിൽ അവർ അത് എടുക്കുകയില്ലായിരുന്നു. അവർ അവരുടെ ജീവിതം അവരതന്നെ ശുദ്ധി ആക്കുന്നതിൽ മുഴുകിയാൽ, അവർ ഒറ്റപെട്ട അവസ്ഥയിലേക്ക് പോവുകയും സ്വയം ഒളിവിൽ ആയിരിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ അല്ലാഹു (അസ്സവജൽ ) പറഞ്ഞു, ‘അരുത്, അരുത്, ശയാത്തീൻ ന്റെ ഈ പ്രദേശങ്ങളിലേക്ക് തിരിച്ചുപോവുക, കനത്തിൽ ശൈത്താൻ (satan) സ്വാധീനിച്ചിട്ടുള്ളവ. നിങ്ങൾ എവിടെയെല്ലാം പോകുന്നുവോ അപ്രകാരം ആരെല്ലാം നിങ്ങളുടെ ഒപ്പമായിരിക്കുന്നുവോ സമീപമായിരിക്കുന്നുവോ നിങ്ങളുടെ വഞ്ചിയിലേക്ക് ചാടിക്കയറുന്നുവോ, അവർ ചെയ്യുന്ന പ്രവർത്തികളുടെ എല്ലാ മാലിന്യത്താൽ ആണെങ്കിലും,ഞാൻ നിന്നെ കഴുകാനും ശുദ്ധിയാക്കാനും പോകുന്നു. ‘അതിനാൽ അവർ വരുന്നു, അവർ പ്രവാചകർ ﷺ തങ്ങളുടെ സാന്നിധ്യത്തിൽ ആയിരിക്കുന്ന ഓരോ നിമിഷവും പറയുന്നു,’ എന്റെ ചുമട് ഭാരമുള്ളതാണ്. ഈ പാപങ്ങൾ എന്റെ മുഴുവൻ അസ്തിത്വത്തെയും സ്വാധീനിക്കുന്നു.’ അവർ ചുമക്കുന്നതിന്റെ അളവിന് അനുസരിച്ച്, അവർക്ക് ആ അളവിലുള്ള മാധ്യസ്ഥം പ്രവാചകൻ ﷺ നൽകുന്നു. ഒരു സമുദ്രം പോലെ, ഒരു വെള്ളച്ചാട്ടം പോലെ, സാധാരണ മനുഷ്യരുടെ മേൽ ഉള്ള മഴ പോലെ അല്ല. അവർ ആളുകളിൽ നിന്നുള്ള ക്ലേശങ്ങളും പാപങ്ങളും ആയി നിറഞ്ഞു വരുമ്പോൾ, പ്രവാചകൻ ﷺ അവർക്കുവേണ്ടി തുറക്കുന്നു ഒരു നായാഗ്ര (Niagara waterfall) ജലധാര പോലെ അവരുടെ ആത്മാവിന്റെ മുകളിൽ.
സയ്യിദിനാ മുഹമ്മദ് ﷺ ന്റെ സൂര്യൻ സർവ്വവും ജ്വലിപ്പിച്ചു കളയുന്നു
ഇത് ചെറിയ ഒരുകാര്യമല്ല, നമ്മൾ വളരെ ചെറുതായി ചിന്തിക്കുന്നു. ഒന്നുകൂടി സൂര്യന്റെ വലിപ്പം നോക്കുക. നിങ്ങൾ ഒരു കണം ആണെന്നും നിങ്ങൾ സൂര്യന്റെ സാന്നിധ്യത്തിലേക്ക് ഒഴുകുകയാണെന്നും സങ്കല്പിക്കുക.ഈ ഉജ്ജ്വലമായ സൂര്യൻ, അതിന്റെ സമസ്ത പ്രഭാവത്താൽ, അതിന്റെ അടുത്തേക്ക് വരുന്നതിനെ ജ്വലിപ്പിച്ചു കളയുന്നു. ഇതിനർത്ഥം നിങ്ങളുടെ കൂടെ വരുന്ന എല്ലാ പാപങ്ങളും ജ്വലിച്ചു പോവുകയും അങ്ങനെ അവശേഷിക്കുന്നത് ഒരു പ്രകാശം ആയിരിക്കും, അനന്തരം പ്രകാശത്തിന്റെ മുൻപിൽ പ്രകാശത്തിന് ജ്വലനമില്ല. അതായത് പ്രവാചകർ ﷺ തങ്ങളുടെ പ്രകാശം എല്ലാത്തിനെയും ജ്വലിപ്പിച്ചു കളയുന്നു .(നമ്മൾ കാണുന്ന )ഈ സൂര്യൻ സൂര്യന്മാരിലെ ചെറിയ സൂര്യൻ ആണ്. അപ്പോൾ സഹാബി (സഹചാരികൾ ) മാരുടെ സൂര്യന്റെ വലിപ്പം സങ്കല്പിക്കുക. അത് അതുപോലും അല്ല കാരണം ഈ നക്ഷത്രത്തേക്കാളും 10,000 മടങ് വലുപ്പമുള്ള സൂര്യന്മാർ ഉണ്ട്, 10,000 മടങ്.ഒരു സഹാബി യുടെ വലുപ്പവും മഹത്വവും സങ്കല്പിക്കുക. നിങ്ങൾക്കറിയാമോ പ്രവാചകൻ ﷺ വിവരിച്ചു, ‘ എന്റെ സഹചാരികൾ നക്ഷത്രങ്ങളാണ് ‘. അദ്ദേഹം (ﷺ) കളി പറഞ്ഞതല്ല. അദ്ദേഹം (ﷺ) പറഞ്ഞു,’ എന്റെ സഹചാരികൾ, അവർ നജ്മ് (najm) ആണ്. അവരാണ് സ്വർഗ്ഗത്തിലെ നക്ഷത്രങ്ങൾ.’
أَصْحَابِيْ كَالنُّجُـــومْ بِأَيْهِمْ اَقْتَدَيْتِمْ اَهْتَدَيْتِمْ
“Ashabi kan Nujoom, bi ayyihim aqta daytum ahta daytum.”
“എന്റെ സഹചാരികൾ നക്ഷത്രങ്ങളെ പോലെ ആണ്. അവരിൽ ആരെയെങ്കിലും നിങ്ങൾ പിന്തുടർന്നാൽ നിങ്ങൾക്ക് വഴികാട്ടപെടും.” പ്രവാചകൻ മുഹമ്മദ് ﷺ
അപ്രകാരം നിങ്ങൾ പോയി ശാസ്ത്രം (science class) എടുക്കു എന്നിട്ട് ഒരു നക്ഷത്രം എന്ന നിലയ്ക്ക് നോക്കൂ. ഈ ഭൂമി സൂര്യന്റെ സാന്നിധ്യത്തിൽ ഒരു പൊട്ട് ആണ്, അങ്ങനെ അല്ലാഹു (അസ്സവജൽ) നമ്മൾ കാണണം എന്നാഗ്രഹിക്കുന്നു അതായത് നമ്മൾ പ്രവാചകർﷺ തങ്ങളുടെ സഹാബ (സഹചാരികൾ) മാരെ താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല എന്ന്. അനന്തരം ഈ സൂര്യൻ വലിയ സൂര്യന്മാരോട് താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല എന്നത്. അനന്തരം ഇതിന്റെ എല്ലാം മധ്യത്തിൽ, നമ്മുടെ സൂര്യനേക്കാളും പല നൂറുകോടി മടങ് വലുപ്പത്തിൽ, നജ്മ് താഖിബ് (najm thaqib).അവിടെ ഒരു സൂര്യനുണ്ട് അത് സൃഷ്ടിക്കപെട്ട മുഴുവൻ പ്രപഞ്ചത്തെയും ഭേദിക്കുന്നതാണ്. അവർ അതിനെ പിസ്റ്റൾ സ്റ്റാർ (pistol star) എന്ന് വിളിക്കുന്നു, നജ്മ് താഖിബ്. ഇതിനർത്ഥം ഈ യഥാർഥ്യങ്ങൾ എല്ലാം – ഭാവനാതീതം!. പ്രവാചകർ ﷺ തങ്ങൾക്കു അണിയിക്കാൻ പറ്റുന്നത് ഭാവനാതീതം!
﴾وَالسَّمَاءِ وَالطَّارِقِ ﴿١﴾ وَمَا أَدْرَاكَ مَا الطَّارِقُ ﴿٢﴾ النَّجْمُ الثَّاقِبُ ﴿٣
86:1-3 – “Was Sama e wat Tariq. (1) Wa ma adraka mat tariq? (2) AnNajmu ath thaqib. (3) ” (Surat At-Tariq)
“ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.(1)രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?(2)തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്.(3)” (രാത്രിയിൽ വരുന്നത് 86: 1-3 )
നമ്മൾ പ്രാർത്ഥിക്കുന്നു അല്ലാഹു (അസ്സവജൽ) നമുക്ക് കൂടുതൽ കൂടുതൽ പ്രകാശം നൽകണമേയെന്നു , കൂടുതൽ കൂടുതൽ സ്നേഹം, കൂടുതൽ കൂടുതൽ ക്ഷാശീലം, മാത്രമല്ല അവൻ നമ്മളെ ക്ഷമയുടെ സമുദ്രങ്ങളിൽ നിന്ന് അണിയിക്കണമെന്ന്, അനന്തരം നമ്മളെ അഞ്ചാമത്തേത് (fifth) ന് ഒരുക്കണം എന്ന്, നമ്മൾ അഞ്ചാം മാസത്തിൽ ആണ്, ഇനി ആറാം മാസം, പിന്നെ റജബ്, ഷബാൻ, റമദാൻ. ഇന്ശാല്ലാഹ്, അല്ലാഹു (അസ്സവജൽ) നമുക്ക് ആ രാത്രികളും പകലുകളും കാണാൻ ഉള്ള ജീവിതം തരുമാറാകട്ടെ, ഇന്ശാല്ലാഹ്. സുബ്ഹാന റബ്ബിക്കാ റബ്ബൽ ‘ഇസ്സത്തി’ആമ്മ യാസിഫൂൻ, വ സലാമുൻ ‘അലൽ മുഴ്സലീൻ, വഅല്ഹമ്ദുലില്ലാഹി റബ്ബിൽ ‘ആലമീൻ. ബി ഹുർമതി മുഹമ്മദ് അൽ മുസ്തഫ വ ബി സിർറി സൂറത് അൽ ഫാത്തിഹ.
Subhana rabbika rabbal ‘izzati ‘amma yasifoon, wa salaamun ‘alal mursaleen, walhamdulillahi rabbil ‘aalameen. Bi hurmati Muhammad al Mustafa wa bi sirri Surat al Fatiha.
ഈ സുഹ്ബ പകർത്തിയെഴുതി സഹായിച്ച ഞങ്ങളുടെ ട്രാൻസ്ക്രൈബർമാർക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.
സുഹ്ബയുടെ യഥാർത്ഥ തീയതി : ഫെബ്രുവരി 10, 2018
അനുബന്ധ ലേഖനങ്ങൾ :
- Ma’rifah of Allah – Enter Hey, Lam, Lam, Alif
- Milad un Nabi is Celebration of Holy Qu’ran: Jibreel & Wahy
- Companions and Levels of the Heart – Sayyidina Abu Bakr, Sayyidina Ali, Enter into the Kawthar
- Glory to the Hands with the Authority over Mulk wal Malakut (Heaven and Earth) 36:83
- We carried their soul in the Loaded Ark: Fulk al-Mashhoo
- Hierarchy of Saints – Responsibilities of The Ghawth, His Aqtab & Saints –
- Allah Oath by Ya Seen . Al Raheem is the Power of Al Rahman all Creation its Atoms seeking ” Salams from Rabb al Raheem” – Reality of Raheem (Heavenly Realm) & Rahman (Earthly Realm)
ഈ ദിവ്യ ജ്ഞാനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദയവായി ഞങ്ങൾക്ക് സംഭാവന ചെയ്യുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക.
പകർപ്പവകാശം © 2022 വാൻകൂവറിലെ നഖ്ശബന്ദി ഇസ്ലാമിക കേന്ദ്രം, സർവ്വ അവകാശങ്ങളും നിക്ഷിപ്തം.