
നിങ്ങൾക്ക് അറിയുവാനായി ആത്മാവിന്റെ അടുക്കൽ രഹസ്യ യാഥാർത്ഥ്യങ്ങളുണ്ട്
മൗലാനയുടെ (ഖ) യാഥാർത്ഥ്യങ്ങളിൽ നിന്ന് ശൈഖ് നൂർജാൻ മിറഹ്മദി (ഖ) പഠിപ്പിക്കുന്നു
A’udhu Billahi Minash Shaitanir Rajeem
Bismillahir Rahmanir Raheem
ശപിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ കാവലിനെ തേടുന്നു,
പരമകാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
നിസ്ഫ് ശഅ്ബാൻ ഹൂ വിന്റെ വാതിലാകുന്നു
അഊദു ബില്ലാഹി മിനശ് ശൈത്വാനിർ റജീം ബിസ്മില്ലാഹിർ റഹ്മാനിർ റഹീം. അത്വീഉല്ലാഹ വ അത്വീഉർ റസൂല വ ഊലിൽ അംരി മിൻകും
﴾أَطِيعُواللَّه وَأَطِيعُوٱلرَّسُولَ وَأُوْلِي الْأَمْرِ مِنْكُمْ… ﴿٥٩
4:59 – “…Atiullaha wa atiur Rasula wa Ulil amre minkum…” (Surat An-Nisa)
“… നിങ്ങള് അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില് നിന്നുള്ള കൈകാര്യകര്ത്താക്കളെയും (അധികാരപ്പെട്ടവർ) അനുസരിക്കുക…” (സ്ത്രീകൾ, 4:59)
ഇന്നത്തെ രാത്രിയുടെ തലക്കെട്ട് എന്തെന്നാൽ ‘യാ റബ്ബീ, ഞാൻ അങ്ങയെ കണ്ടെത്തി.’ അല്ലാഹുവേ (അസ്സവജൽ), ഞാൻ അങ്ങയെ കണ്ടെത്തി. അതായത്, അൽഹംദുലില്ലാഹ്, നിസ്ഫ് ശഅ്ബാന്റെ പ്രാധാന്യം – ആ യഥാർത്ഥ്യത്തിന്റെ അപാരതയെക്കുറിച്ച് ഒരു ധാരണ മാത്രം – ലൈലത്തുൽ നിസ്ഫ് ശഅ്ബാന്റെ – ശഅ്ബ് അൽ-ബറാഅത്തിന്റെ, ശഅ്ബ് അൽ പൊറുത്തുതരലിന്റെ, പൊറുത്തുതരലിന്റെ രാത്രിയുടെ പ്രാധാന്യം, റജബ്, ശഅ്ബാൻ, റമദാൻ എന്നിവയുടെ ഈ അപാരമായ യഥാർത്ഥ്യത്തിലാണുള്ളത്. അതായത് ഈ വലിയ യാഥാർത്ഥ്യത്തിന്റെ 90 ദിനങ്ങൾ. ഈ 90 ദിനങ്ങളുടെ അപാരമായ യാഥാർത്ഥ്യവും നിസ്ഫ് ശഅ്ബാൻ അതിന്റെ ഏറ്റവും നാടുവിലത്തെ ബിന്ദുവും. അത് മധ്യഭാഗത്തിൽ ആയിരിക്കുമ്പോൾ, അത് 45 ദിനങ്ങളും, വീണ്ടുമൊരു 45 ദിനങ്ങളുമാകുന്നു. റമദാനിന്റെ അവസാനം ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലല്ലാഹ് ﷺ എന്നതിന്റെ രഹസ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു അതായത് റജബിന്റെ ഈ സമുദ്രത്തിൽ നിന്നും യഥാർത്ഥ്യങ്ങളിലും നിന്നും ശഅ്ബാനിന്റെ 15 ദിനങ്ങളിലേക്ക് പ്രവേശിക്കുകയും, ശഅ്ബാനിൽ നിന്ന് റമദാൻ വരെ പോകുന്നത്, ‘ലാ ഇലാഹ ഇല്ലല്ലാഹ് ബന്ധിപ്പിച്ചിരിക്കുന്നത്, നിർത്താതെ മുഹമ്മദുൻ റസൂലല്ലാഹ് ﷺ ലേക്ക്’ എന്നതിന്റെ രഹസ്യമാണ്. ഒപ്പം നിസ്ഫ് ശഅ്ബാൻ ഹൂ വിന്റെ വാതിലാകുന്നു എന്നതും.
لَا إِلَهَ إلاَّ اللهُ مُحَمَّدٌا رَسُولْ الله
“La ilaha illallahu Muhammadun Rasulallah”
“ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല, മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാകുന്നു.”
അറിയപ്പെടുവാനായി ആഗ്രഹിക്കുന്ന മറഞ്ഞ നിധിയാകുന്നു അല്ലാഹ് (അസ്സവജൽ)
ഇതിനർത്ഥം ലാ ഇലാഹ ഇല്ലല്ലാഹ് – ഹേ (ഹാഅ്), വാവ് – മീം ലേക്ക് ബന്ധിപ്പിക്കുന്നു, ഹുമ്മ, ഹുമ്മ. ഹിദായത്തിന്റെയും വഴികാട്ടലിന്റെയും ഈ ഹേ (ഹാഅ്) സ്നേഹത്തിന്റെ രഹസ്യമാകുന്നു മാത്രമല്ല ഹേ യ്ക്ക് (ഹാഅ് ന്) അതിന്റെ ഹിദായത്തിന്റെ വാവ് അതിന്റെ ഉള്ളിൽ പോലുമുണ്ട്. എല്ലാ വഴിയിലും അല്ലാഹ് (അസ്സവജൽ), ‘ഞാൻ അറിയപ്പെടുവാനായി ആഗ്രഹിക്കുന്ന മറഞ്ഞ നിധിയാകുന്നു.’
كُنْت كَنْزاً مخفيا فَأَحْبَبْت أَنْ أُعْرَفَ؛ فَخَلَقْت خَلْقاً فَعَرَّفْتهمْ بِي فَعَرَفُونِي
“Kuntu kanzan makhfiyya, fa ahbabtu an a’rafa, fa khalaqtu khalqan, fa ‘arraftahum bi fa ‘arafonee.” Hadith Qudsi
അല്ലാഹ് (അസ്സവജൽ) പറഞ്ഞു, “ഞാൻ മറഞ്ഞിരിക്കുന്ന നിധിയായിരുന്നു പിന്നീട് ഞാൻ അറിയപ്പെടുവാനായി ആഗ്രഹിച്ചു, അതിനാൽ ഞാൻ ഒരു സൃഷ്ടിപ്പിനെ സൃഷ്ടിച്ചു അതിലേക്ക് ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി; അങ്ങനെ അവർ എന്നെ അറിഞ്ഞു.”
ഒപ്പം നമുക്ക് നൽകുന്നതെന്തെന്നാൽ ഈ ഹിദായത്തും വഴികാട്ടലും വാവ് ന്റെ യഥാർത്ഥ്യത്തിനാൽ മാത്രമേ മനസ്സിലാക്കാൻ കഴിയൂ. അപ്പോൾ, യഥാർത്ഥ അഹ്ലുൽ-ഹൂ, അവരെല്ലാം സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ളവരാണ്. അവർ സ്നേഹത്തിന്റെ സമുദ്രത്തിൽ മതിമറന്നുപോയവരാണ്. അല്ലാഹ് (അസ്സവജൽ) അവരെ നയിച്ച ഹിദായത്ത്, ഇശ്ക്കിന്റെയും മുഹബ്ബത്തിന്റെയും അപാരതയാൽ അണിയിക്കപ്പെട്ടതാണ് അനന്തരം അവർ അല്ലാഹ് (അസ്സവജൽ) നിന്നുള്ളതെല്ലാം മനോഹരമായി കാണുന്നു.
ഇമാം അലി (അലൈഹിസ്സലാം) അവിടുത്തെ സുൽഫിഖർ കൊണ്ട് പ്രവാചകർ ﷺ തങ്ങളിലേക്കുള്ള വാതിലിനെ കാക്കുന്നു
എല്ലാം അപാരമാണ് അവർ ഊലുൽ ബാബ് ആണ്, യാ അഹ്ബാബ്, (ദിവ്യ) സ്നേഹിതന്മാർ, ഒപ്പം ഊലുൽ ബാബ്, വാതിൽ കാവല്ക്കാർ. ചരിത്രത്തിൽ അവരിൽ ഏറ്റവും വലിയവർ, ഇമാം അലി (അലൈഹിസ്സലാം) ആകുന്നു, അവിടുന്ന് സുൽഫിഖറിനാൽ (രണ്ട് മുനയുള്ള വാൾ) ബാബ് നെ കാക്കുന്നു. സുൽഫിഖർ ആണ് സ്വർഗ്ഗീയമായ, ഭൗതിക പ്രത്യക്ഷപ്പെടൽ, ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലല്ലാഹ് ﷺ എന്നതിന്റെ വാൾ. കലിമയുടെ, ലാം അലിഫിന്റെ ഭൗതിക പിടിയാണ് നമ്മെ പഠിപ്പിക്കുന്ന ഭൗതിക പിടി അതായത് ഹൂ വിന്റെ ഈ ആളുകൾ, അവർ അവരുടെ തല ഉപയോഗിക്കുകയില്ല. തല ശൈത്താന്റെ വാഹനമാണ്, അതിൽ നമ്മൾ എല്ലാം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു, ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു, ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു.
സിദ്ധീഖിയാ സ്വയം കാലിയാക്കുകയും എല്ലാം നൽകുകയും ചെയ്യുന്നവരാകുന്നു
അങ്ങനെ അല്ലാഹ് (അസ്സവജൽ) പഠിപ്പിക്കുന്നു, ‘അല്ല, അല്ല ഹൂ വിന്റെ ഈ ആളുകൾ അവർ വളരെ നാൾ മുന്നേ പഠിച്ചതാണ്.’ അവരുടെ സിദ്ധീഖിയാ പിതാമഹൻ, സയ്യിദിനാ അബൂബക്കർ അസ് സിദ്ധീഖ് (അലൈഹിസ്സലാം), അവരെ പഠിപ്പിച്ചു, എല്ലാം നൽകി സ്വയം കാലിയാക്കുക. എല്ലാം വഴിക്കായി നൽകുക ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലല്ലാഹ് ﷺ ഒഴിച്ച് ഒന്നും ബാക്കിയാക്കരുത്; നിങ്ങളുടെ തല ഉപയോഗിക്കുകയേ ചെയ്യരുത്. നിങ്ങൾ കാലിയാകുന്നത് വരെ നൽകുക നിങ്ങളിൽ ആകപ്പാട് ബാക്കിയാവുന്നത്, എന്നുവെച്ചാൽ നിങ്ങൾ നിങ്ങളുടെ മനസ്സ് നൽകി, നിങ്ങളുടെ ചിന്തകൾ നൽകി. നിങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്നതിനെ പറ്റിയും, നിങ്ങൾക്ക് എന്താണ് മനസ്സിലാക്കേണ്ടത് എന്നതിനെ പറ്റിയും ചിന്തിക്കുന്നത് നിർത്തുക. അവർ എല്ലാം നൽകിയിട്ട് പറയും, ‘എനിക്കൊന്നും അറിയില്ല, യാ റബ്ബി, എനിക്കൊന്നും അറിയില്ല.’ തുടർന്ന് അവർക്ക് അബൂബക്കർ അസ് സിദ്ദീഖ് (അലൈഹിസ്സലാം) മിൽ നിന്നും സിദ്ധീഖിയാ (സത്യസന്ധമായ) സ്വഭാവഗുണം അനന്തരസ്വത്തായി ലഭിച്ചു. അതായത് നിങ്ങൾ പ്രവാചകർ ﷺ തങ്ങളെ സ്വന്തത്തെക്കാളും സ്നേഹിക്കണം.
لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ
“La yuminu ahadukum hatta akona ahabba ilayhi min walidihi wa waladihi wan Nasi ajma’yeen.”
“തന്റെ പിതാവിനെക്കാളും, തന്റെ കുട്ടികളെക്കാളും, എല്ലാ മനുഷ്യരെക്കാളും എന്നെ സ്നേഹിക്കുന്നത് വരെ നിങ്ങളിലാർക്കും വിശ്വാസം ഉണ്ടാവുകയില്ല” പ്രവാചകർ മുഹമ്മദ് (സ)
Siddiqiya Empty Themselves and Give Everything
And Allah (AJ) teaching, ‘No, no these people of Hu they learned long ago.’ The Siddiqiya grandfather of them, Sayyidina Abu Bakr as Siddiq (as), taught them give everything and empty yourself. Give everything in the way and leave nothing but la ilaha illAllah Muhammadun RasulAllah ﷺ; don’t use your head. Give until you’re empty and all that remains of you means you gave your mind, your thoughts. You stop thinking about what you want to convey, what you want to understand. They gave everything and say, ‘I know nothing, ya Rabbi, I know nothing.’ And then they inherited a Siddiqiya (truthful) character from Sayyidina Abu Bakr as Siddiq (as). That you have to love Prophet ﷺ more than you love yourself.
لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ
“La yuminu ahadukum hatta akona ahabba ilayhi min walidihi wa waladihi wan Nasi ajma’yeen.”
“None of you will have faith till he loves me more than his father, his children and all mankind.” Prophet Muhammad (pbuh)
സത്യവാന്മാർ അസത്യത്തിൽ നിന്നും അകന്ന് നിൽക്കുന്നവരാകുന്നു
അവർ നിങ്ങളെ നിങ്ങളുടെ വാക്കുകളിലും പ്രവർത്തികളിലും സത്യവാനായിരിക്കുവാൻ വേണ്ടി നിങ്ങളെ അണിയിക്കാൻ പോകുകയാണ്. നിങ്ങളോട് ആരെങ്കിലും എപ്പോഴെങ്കിലും സത്യം പറയുമ്പോൾ, ‘അല്ല, എന്ത്കൊണ്ട് നിനക്ക് കളവുകൾ മറച്ചുവെച്ചുകൂടാ?’ എന്ന് നിങ്ങൾ പറയലല്ല. അതൊരു കളവാണ്. അവർക്ക് സത്യം അറിയുകയും എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോൾ, അവർ കുഴപ്പത്തിൽ നിന്നും അകന്ന് നിൽക്കുന്നു. അതിനാൽ, നിങ്ങൾ അവരെ ചുറ്റുവട്ടത്ത് കാണുന്നില്ലെങ്കിൽ കാരണം അവർക്കറിയാം എന്തോ കുഴപ്പമുണ്ടെന്ന്. അപ്പോൾ, അവരിവിടെ ഉള്ളത് അതിനെപ്പറ്റി സംസാരിക്കാനും അത് വെളിപ്പെടുത്താനുമല്ല കാരണം അവരുടെ സ്വഭാവത്തിന്റെ സത്യസന്ധത, സത്യവും അസത്യവും, അവ ഒരുമിക്കുകയില്ല.
﴾وَ قُلْ جَآءَالْحَقُّ وَزَهَقَ الْبَطِلُ، إِنَّ الْبَطِلَ كَانَ زَهُوقًا ﴿٨١
17:81 – “Wa qul jaa alhaqqu wa zahaqal baatil, innal batila kana zahoqa.” (Surat Al-Isra)
“സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. എന്നും നീ പറയുക.” (നിശായാത്ര, 17:81)
സത്യസ്വഭാവത്തിന്റെ കാരണത്താൽ, സയ്യിദിനാ അബൂബക്കർ അസ് സിദ്ധീഖ് (അലൈഹിസ്സലാം) അവരെ അണിയുക്കുകയും, അനുഗ്രഹിക്കുകയും, ഇമാം അലി (അലൈഹിസ്സലാം) ന് നൽകുകയും ചെയ്യുന്നു അനന്തരം തല വെട്ടൽ പ്രക്രിയ ആരംഭിക്കുന്നു. പെട്ടെന്ന് കയറി വന്നവരോട്, ഇതെല്ലാം ആത്മീയമാണ്. ഭൗതിക തല വെട്ടൽ എന്തെന്നാൽ ‘നിങ്ങളുടെ തല ഉപയോഗിക്കരുത്.’
നശിപ്പിക്കുകയും ഭയത്തെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന അദൃശ്യ പിശാചിനെപ്പറ്റി ബോധവാനായിരിക്കുക
ഇപ്പോൾ ഭൂമിയിൽ സംഭവിക്കുന്നതൊന്നും ശാസ്ത്രത്തിൽ നിന്നുള്ള ഒന്നല്ല. അത് അവരുടെ തലയുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഒന്നല്ല. അവരെല്ലാം പറയുന്നു ഞങ്ങളെല്ലാം ഒരു അദൃശ്യ ശത്രുവിനെതിരെ പോരാടുകയാണെന്ന്. നിങ്ങൾ പോരാടുന്നതെല്ലാം ഒരു അദൃശ്യ ശത്രുവിനെയാണെന്ന് കാണിച്ചു തരുന്ന ദൈവാനുഗ്രഹമാണിത്. അവർ പെട്ടെന്ന് ഈയൊരു യുദ്ധത്തിലേക്ക് ഉണർന്നെഴുന്നേറ്റു. ഏറ്റവും വലിയ ശത്രു ആരെന്നാൽ നമ്മൾ ചെയ്യുന്നതെല്ലാം ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന അദൃശ്യ പിശാചാണ്. അപ്പോൾ, അവർ അവരുടെ ഹിദായത്തും വഴികാട്ടലും ഉപയോഗിക്കുന്നു. അവർ കേൾക്കുന്നതിന്റെയും, അവർ കാണുന്നതിന്റെയും, അവർ അനുഭവിക്കുന്നതിന്റെയും, അവർ ശ്വസിക്കുന്നതിന്റെയും, അവർ സ്പർശിക്കുന്നതിന്റെയും ആയിട്ടുള്ള വഴികാട്ടലിന്റെ അഞ്ച് കഴിവുകൾ അവർ ഉപയോഗിക്കുന്നു; എല്ലാം അവർ അവരുടെ ഹൃദയത്തിൽ നിന്നും ഉപയോഗിക്കുന്നു. ഞങ്ങൾ വഴികാട്ടൽ സ്വീക്കരിക്കുന്നത് നിങ്ങൾ പറയുകയും അവർ കേൾക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന അവരുടെ കാതുകളാലോ അല്ലെങ്കിൽ ആളുകൾ അവരുടെ കണ്ണുകളിൽ കാണിച്ചുകൊടുക്കുകയും ചെയ്യുന്നതിൽ നിന്നോ അല്ല. എന്നിട്ടവർ പറയും, ഓഹ് അവരത് വിശ്വസിച്ചു എന്ന്.
കാരണം ഇപ്പോൾ ആ ഒറ്റക്കണ്ണൻ പെട്ടി എല്ലാവരെയും ഭയപ്പാടിലാക്കുന്നു. സത്യമാണോ കള്ളമാണോ എന്ന് നിങ്ങൾക്ക് അറിയാത്ത കാര്യങ്ങളാണ് അത് നിങ്ങളോട് പറയുന്നത്. നിങ്ങളുടെ കണ്ണുകൾക്ക് മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങളാണ് നിങ്ങൾ കാണുന്നത്. എന്റെ ദൈവമേ! ആളുകളെല്ലാം ടോയ്ലറ്റ് പേപ്പറിനായി ഓടുകയാണ്. നമ്മൾക്കെല്ലാവർക്കും ടോയ്ലറ്റ് പേപ്പറിനായി ഓടാം. ഇതൊരു അടയാളമാണ് – അവർ നിങ്ങളെ ഒരു കാര്യം കാണിക്കുകയും എല്ലാവരും അതിനായി ഓടുകയും ചെയ്തു. ടെലിവിഷനിൽ ഇപ്പോളിരുന്നു മനുഷ്യ പരീക്ഷണങ്ങൾ നടത്തുന്ന സൈക്കോളജിസ്റ്റുകൾ കാണും. അതായത് ഞങ്ങൾക്കൊരു ഭയം ഇളക്കിവിടാനും അതിന്റെ ഫലം കാണാനും കഴിയും (എന്ന മട്ടിൽ).
അഹ്ലുൽ ബസീറ സ്വർഗ്ഗീയ ചാനലുകളിലേക്ക് ട്യൂൺ ചെയ്യുന്നു
അവർ അവരുടെ കണ്ണുകളാലാണ് ജീവിച്ചത്. അവരുടെ കേൾവിയുടെ ഇന്ദ്രിയം അല്ലാഹുവിന് (അസ്സവജൽ) വേണ്ടിയാകുന്നു. അവരുടെ കാഴ്ചയുടെ ഇന്ദ്രിയം അഹ്ലുൽ ബസീറ (ആത്മീയ ദർശനത്തിന്റെ ആളുകൾ) ആകുന്നു അതായത് അവർ അല്ലാഹുവിന്റെ (അസ്സവജൽ) ടെലിവിഷനിലേക്ക് ട്യൂൺ ചെയ്തു, ഈ ടെലിവിഷൻ അല്ല. അവർ അവരുടെ മനസ്സാക്ഷിയെ ശ്രദ്ധിക്കുന്നു, അല്ലാതെ അവരുടെ നഫ്സിന്റെയും (അഹംബോധം) ശൈത്താന്റെയും (സാത്താൻ) വസ്വാസ് (മന്ത്രിക്കൽ) അല്ല. ഒപ്പം അവരുടെ എല്ലാ പരീക്ഷണങ്ങളും, പരീക്ഷണങ്ങളും. അവരുടെ ശ്വസനം ഈ ഭൂമിയിൽ നിന്നുമുള്ളതല്ല പക്ഷെ അവർ ഒരു ഖുദ്റത്തിൽ നിന്നും നഫസ് അർ-റഹ്മ യിൽ നിന്നുമാണ് ശ്വസിക്കുന്നത്. അങ്ങനെ അതുകാരണമായി, അവർ ഭൂമിയിൽ നിന്നും സംപ്രേഷണം ചെയ്യുന്നതല്ലാത്ത എന്നാൽ സ്വർഗ്ഗീയ ചാനലുകളിൽ നിന്നുമുള്ള വാക്കുകൾ സംസാരിക്കുന്നു. മാത്രമല്ല അല്ലാഹ് (അസ്സവജൽ) അവരെ അഹ്ലുൽ ഹൂ വിൽ നിന്നുമുള്ളവരാക്കി. അവർക്ക് വദൂദ് ന്റെ ഹിദായത്തും (വഴികാട്ടൽ) വിലായാത്തും (വിശുദ്ധരുടെ/സിദ്ധന്മാരുടെ പദവി) അനന്തര സ്വത്തായി ലഭിക്കുന്നു. അവർ മുഹബ്ബത്തിന്റെയും സ്നേഹത്തിന്റെയും സൂക്ഷിപ്പുകാരും കാവൽക്കാരുമാകുന്നു. ആ സ്നേഹത്തിന്റെ ഫലമായി, അല്ലാഹ് (അസ്സവജൽ) അവരെ ഒരു യാത്രയിലേക്ക് കൊണ്ട് പോകുന്നു അതായത്, ‘ഞാൻ അറിയപ്പെടാൻ ആഗ്രഹിച്ച മറഞ്ഞിരിക്കുന്ന നിധിയായിരുന്നു.’ നീ എന്നെ ഇതുവരെ കണ്ടെത്തിയോ?
كُنْت كَنْزاً مخفيا فَأَحْبَبْت أَنْ أُعْرَفَ؛ فَخَلَقْت خَلْقاً فَعَرَّفْتهمْ بِي فَعَرَفُونِي
“Kuntu kanzan makhfiyya, fa ahbabtu an a’rafa, fa khalaqtu khalqan, fa ‘arraftahum bi fa ‘arafonee.” Hadith Qudsi
അല്ലാഹ് (അസ്സവജൽ) പറഞ്ഞു, “ഞാൻ മറഞ്ഞിരിക്കുന്ന നിധിയായിരുന്നു പിന്നീട് ഞാൻ അറിയപ്പെടുവാനായി ആഗ്രഹിച്ചു, അതിനാൽ ഞാൻ ഒരു സൃഷ്ടിപ്പിനെ സൃഷ്ടിച്ചു അതിലേക്ക് ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി; അങ്ങനെ അവർ എന്നെ അറിഞ്ഞു.”
അല്ലാഹ് (അസ്സവജൽ)നെക്കുറിച്ച് ചിന്തിക്കരുത്, അവന്റെ സൃഷ്ടികളിൽ ഏറ്റവും മികച്ചത്തിലേക്ക് നോക്കുക – പ്രവാചകർ മുഹമ്മദ് ﷺ
അവരുടെ ജീവിതം അല്ലാഹുവിനെ (അസ്സവജൽ) കണ്ടെത്തുക എന്നതായിരുന്നു. അങ്ങനെ അല്ലാഹുവും (അസ്സവജൽ) പ്രവാചകർ ﷺ തങ്ങളും പഠിപ്പിക്കുന്നു, അല്ലാഹുവിനെ (അസ്സവജൽ) ക്കുറിച്ച് ചിന്തിക്കരുത്, അല്ലാഹ് (അസ്സവജൽ) സൃഷ്ടാവ് ആണെന്ന കാരണത്താൽ, എന്നാൽ അവന്റെ സൃഷ്ടികൾക്കുള്ളിലെ അടയാളങ്ങളിലേക്ക് നോക്കുക.
عَنْ أَبِي جَعْفَرٍ عَلَيْهِ السَّلامُ قَالَ: إيَّاكُمْ وَالتَّفَكُّرَ فِي اللهِ وَلَكِنْ إذَا أَرَدْتُمْ أَنْ تَنْظُرُوا إلَى عَظَمَتِهِ فَانْظُرُوا إلَى عَظِيمِ خَلْقِهِ.
‘An Abi Ja’far (as) qala: “Iyakum wat tafakkaru fillahi wa lakin idha aradtum an tunzaro ila ‘azamatihi fanzaro ila ‘azimi khalqihi.”
അബൂ ജഅ്ഫർ (അലൈഹിസ്സലാം) പറഞ്ഞു, “ദൈവത്തെക്കുറിച്ചുള്ള തഫാക്കുർ നെ സൂക്ഷിക്കുക. എന്നാൽ അവിടുത്തെ മഹത്വത്തെ ദർശിക്കാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ, അവന്റെ സൃഷ്ടികളുടെ മഹത്വത്തിലേക്ക് നോക്കുക.”
പ്രവാചകർ ﷺ തങ്ങൾ സ്വഹാബികൾക്കായി (അനുചരന്മാർ) ഒരു സൂചന നൽകി. ‘യാ റബ്ബീ, നീ എവിടെയാണെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു’ (എന്നും പറഞ്ഞ്) ആകാശത്തേക്ക് നോക്കി ഇരിക്കുന്ന മൂഡന്മാരെപ്പോലെ ആകരുത്. അത് നിങ്ങളെ ഒരു ഗ്രീക്ക് തത്ത്വചിന്തകന് ആക്കത്തതേയുള്ളൂ; ഞങ്ങൾക്കറിയാം അത് അവരെ എവിടംവരെയാണ് എത്തിച്ചതെന്ന്. പക്ഷേ പ്രവാചകർ ﷺ തങ്ങൾ സ്വഹാബാക്കൾക്ക് ഒരു സൂചന നൽകി, ‘അല്ലാഹുവിന്റെ സൃഷ്ടികളിലേക്ക് നോക്കുക’ എങ്കിൽ അല്ലാഹുവിന്റെ (അസ്സവജൽ) സൃഷ്ടികളിൽ ഏറ്റവും ഉത്തമം എന്താണ്? സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളാണ്. അതിനാൽ, യാ റബ്ബീ, ഞാൻ അങ്ങയെ കണ്ടെത്തി. ഞാൻ അങ്ങയെ എന്റെ മഅ്രിഫയുടെ (gnosticism) യാത്രയിൽ കണ്ടെത്തി. ഞാൻ അങ്ങയെ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിൽ കണ്ടെത്തി. ഞാൻ അങ്ങയുടെ സത്ത സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സത്തയിൽ കണ്ടെത്തി. അല്ലാഹുവിന്റെ ഔലിയാക്കളിൽ നിന്നുമുള്ള നമ്മുടെ ദുറൂദിൽ എന്താണുള്ളത്? …ദാത്ത് ഏ-ഖുദാ ഗും ശുദാ റൂഹ് ഹീ തൂ – യഥാർത്ഥ വാക്കുകൾ എന്താണ്?
ما اَجماک تیری صورت, ما احسنک تیری سیرت
ما اکمالاک تیری عظمت, تیری ذات میں گم ہے خدائی
Ma ajmalaka teri surat, Ma ah’sanaka teri seerat
Ma akmalaka teri ‘azmat, Teri zaat may gum hai Khudayee
അങ്ങയുടെ മുഖം സൗന്ദര്യത്തിന്റെ പൂർണതയാകുന്നു;
അങ്ങയുടെ വ്യക്തിത്വം സ്വാഭാവങ്ങളുടെ പൂർണതയാകുന്നു
അങ്ങയുടെ മഹിമ പരമമായ പൂർണ്ണതയാക്കുന്നു; യജമാനത്വം അങ്ങയുടെ സത്തയിൽ ലയിച്ചിരിക്കുന്നു
ദാത്ത്-എ-നബി അല്ലാഹുവിന്റെ ദാത്തിൽ മറഞ്ഞിരിക്കുന്നു. സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ യഥാർത്ഥ്യത്തിൽ മറഞ്ഞിരിക്കുന്നു, ഒളിഞ്ഞിരിക്കുന്നു. അതായത് ഈ അല്ലാഹുവിന്റെ ഔലിയാക്കൾ (വിശുദ്ധർ) നമ്മൾക്ക് ഇഷാറത്തുകൾ (അടയാളങ്ങൾ) നൽകുകയായിരുന്നു അതായത് അല്ലാഹുവിന്റെ (അസ്സവജൽ) സത്ത പ്രവാചകർ ﷺ തങ്ങളുടെ യാഥാർത്ഥ്യത്തിനുള്ളിൽ മറക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അല്ലാഹ് (അസ്സവജൽ) എല്ലാ തുമ്പുകളും സൂചനകളും നൽകി. നീ എന്റെ ദാത്ത് കണ്ടെത്തിയോ, നീ എന്റെ സത്ത കണ്ടെത്തിയോ, നീ എന്റെ യാഥാർത്ഥ്യം കണ്ടെത്തിയോ? നീ അത് ഈ മഹത്തായ സ്വഭാവത്തിൽ കണ്ടില്ലെയോ? ഖുലുഖുൽ അസീം! അല്ലാഹ് (അസ്സവജൽ) സ്വന്തം യഥാർത്ഥ്യത്തെത്തന്നെയാണ് പുകഴ്ത്തുന്നത്. അല്ലാഹുവിന്റ (അസ്സവജൽ) അസീം, മഹത്വവും ഔദാര്യവും. അവിടുന്ന് സ്വന്തം യഥാർത്ഥ്യത്തെ തന്നെയാണ് പുകഴ്ത്തുന്നത്.
﴾وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴿٤
68:4 – “Wa innaka la’ala khuluqin ‘azheem.” (Surat Al-Qalam)
“തീര്ച്ചയായും നീ (ഓ മുഹമ്മദ്!) മഹത്തായ സ്വഭാവത്തിലാകുന്നു.” (പേന, 68:4)
ഔലിയാക്കൾ അല്ലാഹുവിന്റെ (അസ്സവജൽ) സ്നേഹം സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സ്വഭാവത്തിൽ കണ്ടെത്തി
നീ എന്റെ ഈ സ്വഭാവങ്ങൾ ഈ ഇൻസാന്റെ (മനുഷ്യൻ) അസ്തിത്വത്തിനുള്ളിൽ മറഞ്ഞുകിടക്കുന്നത് കണ്ടെത്തിയില്ലെയോ? എന്റെ കാരുണ്യം, എന്റെ അനുകമ്പ, എന്റെ സ്നേഹം? അല്ലാഹുവിന്റെ ഔലിയാക്കൾ അത് കണ്ടെത്തി മാത്രമല്ല അവർക്ക് അതിനെക്കുറിച്ച് പാരായണം ചെയുന്നത് നിർത്താൻ കഴിയുന്നില്ല. അതാകുന്നു യഥാർത്ഥ സ്നേഹം. അവർ അല്ലാഹുവിന്റെ (അസ്സവജൽ) സ്നേഹം കണ്ടെത്തി. സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സ്വഭാവത്തിന്റെ എല്ലാ സദ്ഗുണങ്ങളിലും, അവർ അല്ലാഹുവിനെ (അസ്സവജൽ) കണ്ടെത്തി. പ്രവാചകർ ﷺ തങ്ങളുടെ റഹ്മ (കാരുണ്യം), ‘എന്റെ റഹ്മ ആയിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല’, അതായത് അല്ലാഹുവിന്റെ (അസ്സവജൽ) മറക്കപ്പെട്ട കരുണ ആ യാഥാർത്ഥ്യത്തിലേക്കും ആ പ്രകാശത്തിലേക്കും (എന്തിനേറെ) പ്രവാചകർ ﷺ തങ്ങളുടെ ഭൗതിക ശരീരത്തിലേക്ക് പോലും കൊണ്ട് വരപ്പെട്ടു.
﴾وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ﴿١٠٧
21:107 – “Wa maa arsalnaka illa Rahmatal lil’alameen.” (Surat Al-Anbiya)
“ലോകര്ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.” (പ്രവാചകന്മാർ, 21:107)
അല്ലാഹ് (അസ്സവജൽ) അല്ലാതെ ആരുംതന്നെ പ്രവാചകർ ﷺ തങ്ങളെ പഠിപ്പിക്കുന്നില്ല
ആരാധനക്കർഹൻ അല്ലാഹ് (അസ്സവജൽ) മാത്രമാണ്. പക്ഷെ നമ്മൾ അല്ലാഹുവിന്റെ (അസ്സവജൽ) അടയാളങ്ങളും യഥാർത്ഥ്യവും കണ്ടെത്തിയോ? അവയെല്ലാം കണ്ടെത്തപ്പെട്ടു. ആഷികീൻ (ദിവ്യ സ്നേഹിതന്മാർ), അവർ അത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ യഥാർത്ഥ്യത്തിലും സ്വഭാവത്തിലും കണ്ടെത്തുകയുണ്ടായി. നിങ്ങൾ ഉമ്മുൽ കിത്താബ് എന്ന് പറയുമ്പോൾ, ഉമ്മി എന്നാൽ അലിഫ് ന്റെയും മീം ന്റെയും ബൈന (ഇടയിൽ), ഒരു അദ്ധ്യാപകനുമില്ല. അലിഫ് എന്നാൽ ലാ ഇലാഹ ഇല്ലല്ലാഹ്, മീം എന്നാൽ മുഹമ്മദുൻ റസൂൽഅല്ലാഹ് ﷺ. അതിനാൽ, ഹേ (ഹാഅ്) ന്റെയും മീം ന്റെയും ഇടയിൽ, ഒരു അദ്ധ്യാപകനുമില്ല. ആരാണ് നബി മുഹമ്മദ് ﷺ തങ്ങളെ പഠിപ്പിക്കുന്നത്? ഹേ (ഹാഅ്) ആണ് പ്രവാചകർ ﷺ തങ്ങളെ പഠിപ്പിക്കുന്നത്, മറ്റാരും അല്ല. ഫീ ശദീദ് അൽ-ഖുവ, സൂറത്ത് അൽ-നജ്മ് ഇൽ, അല്ലാഹ് (അസ്സവജൽ) വിവരിക്കുന്നു, ‘ശക്തിമത്തായ കഴിവുള്ളവനാണ് അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്.’ എല്ലാം ഉണ്ടാക്കിയവനാണ് പഠിപ്പിച്ചത്; അങ്ങനെയത് ഉമ്മി ആയി.
﴾وَمَا يَنطِقُ عَنِ الْهَوَىٰ ﴿٣﴾ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ ﴿٤﴾ عَلَّمَهُ شَدِيدُ الْقُوَىٰ ﴿٥
53:3-5 – “Wa ma yantiqu ‘anil hawa. (3) In huwa illa wahyun yooha. (4) ‘Allamahu shadeedul Quwa. (5)” (Surat An-Najm)
“അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. (3) അദ്ദേഹം വെളിപ്പെട്ട ഒരു ദിവ്യസന്ദേശം മാത്രമാകുന്നു (4) ശക്തിമത്തായ കഴിവുള്ളവനാണ് അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്. (5)” (നക്ഷത്രം, 53:3-5)
നബീ കരീം ﷺ അല്ലാഹുവിന്റെ (അസ്സവജൽ) കിത്താബ് ആകുന്നു
നമ്മൾ ഈ ദുആകൾ (പ്രാർത്ഥനകൾ) ഓതുമ്പോൾ, ഉമ്മുൽ കിത്താബ്, നബീ പാക് ﷺ കിത്താബ് ആകുന്നുവെങ്കിൽ. ഗ്രന്ഥം, ഗ്രന്ഥം, ഗ്രന്ഥം എന്നുപറയുമ്പോൾ, സ്വഹാബികൾക്ക് ഖുർആൻ അവതരിക്കുന്ന കാലത്ത്, ഒരിക്കലും ഒരു ഗ്രന്ഥം ഉണ്ടായിരുന്നില്ല. ദിവ്യസന്ദേശം ആയി എഴുതപ്പെട്ടതെല്ലാം എഴുതി മാറ്റി വെക്കപ്പെട്ടിട്ടേയുള്ളൂ; ഒരിക്കലും ഗ്രന്ഥങ്ങളുടെ ഒരു ക്രോഡീകരണം ഇല്ലായിരുന്നു. അപ്പോൾ പിന്നെ പ്രവാചകർ ﷺ തങ്ങൾ അനുചരന്മാരോട് ആരെപ്പറ്റിയാണ് വിവരിച്ചത് – ഗ്രന്ഥം എന്താണ്? അനുചരന്മാർക്ക് വ്യക്തമായി മനസ്സിലായി, അങ്ങ് അല്ലാഹുവിന്റെ (അസ്സവജൽ) നടക്കുന്ന ഗ്രന്ഥമാകുന്നു. ജീവനുള്ള നടക്കുന്ന അല്ലാഹുവിന്റെ (അസ്സവജൽ) ഗ്രന്ഥത്തിന്റെ സാന്നിധ്യത്തിൽ ഒരു ഗ്രന്ഥം ക്രോഡീകരിക്കുവാനായി ഒരു അനുവാദവുമില്ല. അതിനാൽ, നബീ കരീം ﷺ ആകുന്നു അല്ലാഹുവിന്റെ (അസ്സവജൽ) കിത്താബ്. “ഇൻ ഹൂ ദിക്റുൻ വ ഖുർആനുൻ മുബീൻ.”
﴾وَمَا عَلَّمْنَاهُ الشِّعْرَ وَمَا يَنبَغِي لَهُ إِنْ هُوَ إِلَّا ذِكْرٌ وَقُرْآنٌ مُّبِينٌ ﴿٦٩
36:69 – “Wa ma’allamnahush shi’ra wa ma yambaghee lahu, in huwa illa dhikrun wa Quranun Mubeen.” (Surat YaSeen)
“അദ്ദേഹത്തിന് (നബിക്ക്) നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് അനുയോജ്യമാകുകയുമില്ല. അദ്ദേഹം (നബി) ഒരു ദികിറും (സ്മരണ/സ്തുതി) കാര്യങ്ങള് സ്പഷ്ടമാക്കുന്ന ഖുര്ആനും മാത്രമാകുന്നു.” (യാസീൻ, 36:69)
അല്ലാഹുവിന്റെ (അസ്സവജൽ) ഏറ്റവും വലിയ നേട്ടത്തെ സ്തുതിക്കുക
“വ റഫഅ്നാ ലക്ക ദിക്റക്ക്”, നാം സൃഷ്ടിച്ച പ്രപഞ്ചങ്ങളിൽ ആകമാനം നിന്റെ സ്തുതി നാം വ്യാപിപ്പിച്ചില്ലെയോ? അതായത് മൻസിലുൽ ഖുർആൻ നിന്റെ ഹൃദയം ആകുന്നു, ഞാൻ നിന്റെ ഹൃദയത്തിലൂടെ മാത്രമേ അറിയപ്പെടുകയുള്ളൂ. എന്റെ ഏറ്റവും വലിയ നേട്ടം, എന്റെ ഏറ്റവും വലിയ പ്രവൃത്തി – വിശുദ്ധ ഖുർആൻ, അല്ലാഹുവിന്റെ (അസ്സവജൽ) സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത സംസാരം – നിന്റെ ഹൃദയത്തിലൂടെയും നിന്റെ ആത്മാവിലൂടെയും എല്ലാ പ്രപഞ്ചങ്ങളിലൂടെയും നീങ്ങുന്നു.
﴾وَرَفَعْنَا لَكَ ذِكْرَكَ ﴿٤
94:4 – “Wa rafa’na laka dhikrak.” (Surat Ash-Sharh)
“നിനക്ക് നിന്റെ കീര്ത്തി നാം ഉയര്ത്തിത്തരികയും ചെയ്തിരിക്കുന്നു.” (വിശാലമാക്കൽ, 94:4)
അല്ലാഹുവിന്റെ (അസ്സവജൽ) ഖുൽ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളോട് മാത്രമാകുന്നു
ഖുർആനിനെ പ്രത്യക്ഷപ്പെടുത്തുന്ന ഒന്ന്, കാരണം അത് സബാൻ അൽ-അറബ്, അറബി ദൂതന്റെ നാവുമായി കൂടിക്കലർന്നതാണ്. അത് അതിലൂടെ വരേണ്ടതായിട്ടുണ്ട് അങ്ങനെ ഖുർആൻ ആയി മാറുന്നു കാരണം, വരുന്നത് സംസാരം ആണ്. ഉം, ഉമ്മുൽ കിത്താബ് എന്നാൽ പ്രത്യക്ഷപ്പെടാത്ത ഒന്ന്, പ്രവാചകർ ﷺ തങ്ങളുടെ ഹൃദയത്തിനുള്ളിൽ. അപ്പോൾ, അല്ലാഹ് (അസ്സവജൽ) എവിടെയാണ് എല്ലാത്തിന്റെയും വിധികൾ എഴുതുന്നത്? അല്ലാഹ് (അസ്സവജൽ) ഈ സൃഷ്ടികൾക്കായി വിധി എഴുതുന്ന ഈ ഉമ്മുൽ കിത്താബ് എവിടെയാണ്? പ്രത്യക്ഷപ്പെട്ടതും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്തതുമായ സൃഷ്ടികളെല്ലാം പ്രവാചകർ ﷺ തങ്ങളുടെ ആത്മാവിന്മേൽ എഴുതപ്പെട്ടിരിക്കുന്നു. അല്ലാഹ് (അസ്സവജൽ) ആത്മാവിന്മേൽ ഒരു വിധി എഴുതുകയാണ്, കാരണം അല്ലാഹുവിന്റെ (അസ്സവജൽ) ‘ഖുൽ’ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളോട് മാത്രമാണ്. ഒന്നിനും അല്ലാഹുവിന്റെ (അസ്സവജൽ) സംസാരം ഉൾകൊള്ളാൻ കഴിയുകയില്ല. എല്ലാം ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലല്ലാഹ് ﷺ എന്നതിന്റെ തൗഹീദ് ന് (ഏകത്വത്തിന്) കീഴിലായിരിക്കണം.
لَا إِلَهَ إلاَّ اللهُ مُحَمَّدٌا رَسُولْ الله
“La ilaha illallahu Muhammadun Rasulallah”
“ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല, മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാകുന്നു.”
അതിനാൽ, എല്ലാം പുറപ്പെടുവിക്കുന്ന അപാരമായ പ്രകാശത്തിന്റെ ഈ ലോകത്ത്, ആർക്കും കേൾക്കാൻ കഴിയാത്ത അല്ലാഹുവിന്റെ (അസ്സവജൽ) സംസാരം, സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിന്റേയും ആത്മാവിന്റേയും മേൽ സംസാരിക്കുകയും പ്രത്യക്ഷമാകുകയും ചെയ്യുന്നു.
സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളോടുള്ള സ്നേഹമില്ലെങ്കിൽ ഖുർആൻ വെറും ഫുർഖാൻ മാത്രമാകുന്നു
അവരുടെ ആത്മാവിനാൽ വിശുദ്ധ ഹൃദയത്തിലേക്ക് പ്രവേശിക്കാൻ പ്രവാചകർ ﷺ തങ്ങൾ മിഅ്റാജ് (ആരോഹണം) നൽകിയവർ, അവർക്ക് ഉമ്മുൽ കിത്താബിൽ നിന്നും കാണാൻ കഴിയുന്നതാണ്. അറിയുന്നവർ, മുൽക്ക് ന്റെ ലോകത്ത് (ഭൂമി ലോകം), അവർ ഖുർആൻ മാത്രമേ കണുന്നുള്ളു, പക്ഷെ അവർക്ക് അറബി ദൂതരുടെ സ്നേഹം ഉണ്ടാവേണ്ടതായിട്ടുണ്ട് അതിനാൽ അവിടുന്ന് അവരുടെ നാവിനെ മാധുര്യമുള്ളതാക്കുന്നു. അവർ വായിക്കുമ്പോൾ, അറബി ദൂതർ മാധുര്യമുള്ളതാക്കുന്നു, വാക്കുകൾ പുറത്തേക്ക് വരുന്നു – അത് ഖുർആനായി മാറുന്നു.
ദൂതർ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങൾ ഇല്ലെങ്കിൽ, അവർക്ക് വെറും ഫുർഖാൻ (ശെരിയും തെറ്റും വിവരിക്കുന്ന ഗ്രന്ഥം) മാത്രമാണുള്ളത്. ഇവ 3 തട്ടുകളാണ് (levels). ഫുർഖാൻ, ഖുർആൻ എന്നാൽ പ്രവാചകർ ﷺ തങ്ങളോടുള്ള മുഹബ്ബത്ത് ഉണ്ടായിരിക്കണം. അവർ പോലും പറയുന്നു ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലല്ലാഹ് ﷺ എന്നാൽ അവർ വഹ്ഹാബി ആണ്, അല്ലാഹ് (അസ്സവജൽ) പറഞ്ഞു, ആ മുനാഫിഖുകൾ (കപടവിശ്വാസികൾ), അവർ അവരുടെ ശഹാദത്ത് (വിശ്വാസത്തിന്റെ സാക്ഷ്യം വഹിക്കൽ) ആളുകളെ വഴിയിൽ നിന്നും തെറ്റിക്കാനായി ഉപയോഗിക്കുന്നു. സയ്യിദിനാ മഹ്ദി (അലൈഹിസ്സലാം) ന്റെ കൂടെ അവരുടെ തലയെല്ലാം പോകാൻ പോകുകയാണ്. അവർ അവരുടെ ശഹാദത്ത് ആളുകളെ യാഥാർഥ്യത്തിൽ നിന്നും വ്യതിചലിപ്പിക്കാനുള്ള ഉപാധിയായി ഉപയോഗിക്കുന്നു. ഇത് മുഹബ്ബത്തിനെയും സ്നേഹത്തെയും അടിസ്ഥാനമാക്കിയിട്ടുള്ളത് ആയിരിക്കണമായിരുന്നു. അവർ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളെ സ്നേഹിക്കുന്നു. തൽഫലമായി, അവർ വിശുദ്ധ ഖുർആൻ ഓതുമ്പോൾ, അതാകുന്നു ഖുർആൻ. പ്രവാചകർ ﷺ തങ്ങളോടുള്ള മുഹബ്ബത്തും സ്നേഹവും ഇല്ലെങ്കിൽ, അതൊരു കുഫ്ഫാർ ഓതുന്ന പോലെയാണ് അങ്ങനെ അത് ഫുർഖാൻ ആയി മാറുന്നു. ആളുകളെല്ലാം ഖുർആൻ ആണ് ഓതുന്നത് കരുതരുത് അവർക്ക് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളോട് അപാരമായ സ്നേഹം ഉണ്ടാകുന്നതുവരെ.
അല്ലാഹ് (അസ്സവജൽ) നൂൻ വൽ ഖലം കൊണ്ട് സത്യം ചെയ്യുന്നു
അവിടുന്ന് നാവിലെ പ്രകാശത്തെ അനുഗ്രഹിക്കുകയും, അല്ലാഹുവിന്റെ (അസ്സവജൽ) ദിവ്യ സംസാരവുമായി കലർത്തുകയും, ഖുർആൻ ന്റെ നൂൻ ൽ നിന്നും അത് പ്രത്യക്ഷപ്പെടുത്തേണ്ടതായിട്ടുള്ള പ്രകാശത്തെ പ്രത്യക്ഷപ്പെടുത്തുത്തുകയും ചെയ്യുന്നു, നമ്മൾ (മുമ്പ്) സംസാരിച്ച നൂൻ വൽ ഖലം. അതുപോലെ തന്നെ ഇപ്പോഴും – ഖുർആൻ ന്റെ നൂൻ, ആദ്യം ഖാഫ് ഉം, അവസാനം നൂൻ ഉം. ഒപ്പം അല്ലാഹ് (അസ്സവജൽ) ആ നൂൻ വൽ ഖലം കൊണ്ട് സത്യം ചെയ്യുന്നു, എന്റെ ഖലം മിന്റെ സ്നേഹമില്ലാതെ, ഖുൽ യാ മുഹമ്മദ് ﷺ നിങ്ങളെ അണിയിക്കാതെ, നിങ്ങളെ അനുഗ്രഹിക്കാതെ, നിങ്ങളിൽ നിന്നും എല്ലാം മാധുര്യമുള്ളതാക്കാതെ നിങ്ങൾക്ക് വിശുദ്ധ ഖുർആൻ ന്റെ നൂർ (പ്രകാശം) ലഭിക്കാൻ യാതൊരു മാർഗവുമില്ല. അങ്ങനെ നിങ്ങൾ അഹ്ലുൽ വദൂദ് ആകുന്നു. ഇവരാകുന്നു ഹൂ വിന്റെ ആളുകൾ.
﴾ن ۚ وَالْقَلَمِ وَمَا يَسْطُرُونَ ﴿١
68:1 – “Noon. wal Qalami wa ma yasTuroon.” (Surat Al-Qalam)
“നൂന്- പേനയും അവര് എഴുതുന്നതും തന്നെയാണ സത്യം..” (പേന, 68:1)
ലൈലത്തുൽ നിസ്ഫ് ശഅ്ബാനിൽ എല്ലാ ജീവജാലങ്ങൾക്കും ദിവ്യ അംർ നൽകപ്പെടുന്നു
അതിനാൽ, ഈ ഉമ്മുൽ കിത്താബിൽ അല്ലാഹ് (അസ്സവജൽ) എല്ലാം എഴുതുന്നു. ഇത് ലൈലത്തുൽ നിസ്ഫ് ശഅ്ബാൻ ആണ്. അല്ലാഹ് (അസ്സവജൽ) ഹൂ വിന്റെ ഈ സമുദ്രത്തിൽ എഴുതാൻ പോകുകയാണ്, യാ റബ്ബീ, ഇശാറത്തും എന്റെ എല്ലാ ഇച്ഛകളും എന്റെ എല്ലാ കല്പനകളും വരാൻ പോകുകയാണ്, അതായത് ഇന്നത്തെ രാത്രിയിൽ എന്റെ എല്ലാ കല്പനകളും സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിലേക്ക് നീങ്ങാൻ പോകുകയാണ്. അത് വ്യക്തമാക്കപ്പെടും, കാരണം ഇന്നത്തെ രാത്രി മുതൽ നാളെ വരെ അല്ലാഹ് (അസ്സവജൽ) എന്താണോ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങൾ സംസാരിക്കണം എന്നാഗ്രഹിക്കുന്നത് അതവിടുന്ന് സംസാരിക്കും അങ്ങനെ അത് പ്രപഞ്ചങ്ങളിൽ ഉടനീളം സഞ്ചരിക്കുന്ന അംർ (കൽപ്പന) ആയി മാറുന്നു. ഉത്തരവാദിത്തപ്പെട്ട എല്ലാ ജീവജാലങ്ങൾക്കും അതിന്റെ അംർ നല്കപ്പെടും. ആര് ജീവിക്കുമെന്നും ആര് മരിക്കുമെന്നും. അവരുടെ ഉപജീവനം എന്തായിരിക്കുമെന്നും, എന്തായിരിക്കില്ലെന്നും. ആരൊക്കെ ആരോഗ്യവാനായിരിക്കുമെന്നും, ആർക്കൊക്കെ രോഗം ബാധിക്കുമെന്നും – അല്ലാഹ് (അസ്സവജൽ) ആഗ്രഹിക്കുന്നതും ഇച്ഛിക്കുന്നതുമായിട്ടുള്ള എല്ലാ കാര്യങ്ങളും സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ആത്മാവിൻ മേൽ എഴുതപ്പെടുകയും പകർത്തപ്പെടുകയും ചെയ്യും.
അല്ലാഹ് (അസ്സവജൽ) ബനീ ആദമിനെ എഴുത്തും സംസാരവും കൊണ്ട് ആദരിച്ചു
ഈ ലിസാനുൽ ഹഖ് ന്റെ (സത്യത്തിന്റെ നാവിന്റെ) അല്ലാഹുവിന്റെ (അസ്സവജൽ) പണ്ടേയുള്ള നാവിന്റെ അപാരത, അവർക്ക് എന്താണ് നൽകപ്പെട്ടത് എന്ന് പോലും ആളുകൾക്ക് മനസ്സിലാകാത്തപ്പോൾ, അവർക്ക് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ മഹത്വം മനസ്സിലാക്കാൻ കഴിയുകയില്ല. നമ്മൾക്കൊരു ചൂണ്ടുവിരലും ഒരു തള്ളവിരലും നല്കപ്പെട്ടു. നിങ്ങൾക്ക് ചൂണ്ടുവിരലും തള്ളവിരലും ഉള്ളത്കൊണ്ടും ഒപ്പം നിങ്ങളൊരു ബാബൂണും (ഒരിനം വലിയ കുരങ്ങ്) അല്ലാത്തതിനാൽ ഈ ചൂണ്ടുവിരലും തള്ളവിരലും കൊണ്ട് നിങ്ങൾക്ക് എഴുതാൻ കഴിയുന്നു, എഴുതൽ പ്രക്രിയ [ശൈഖ് അവിടുത്തെ ചൂണ്ടുവിരലിനാലും തള്ളവിരലിനാലും മിസ്വാക്ക് പിടിച്ച് കൊണ്ട് കാണിച്ചുതരുന്നു].
ഈ എഴുതലിലൂടെ അല്ലാഹ് (അസ്സവജൽ) യഥാർത്ഥത്തിൽ നിങ്ങൾക്ക് പ്രത്യക്ഷപ്പെടുത്തലിന്റെ രഹസ്യം നൽകി. ഞങ്ങളുടെ അധ്യാപനങ്ങളുടെ വിദ്യാർത്ഥികളല്ലാതെ, ആരെങ്കിലും എപ്പോഴെങ്കിലും ധ്യാനിക്കാറുണ്ടോ (ചിന്തിക്കാറുണ്ടോ); നിങ്ങളുടെ ചൂണ്ടുവിരലും നിങ്ങളുടെ തള്ളവിരലും നിങ്ങൾക്ക് എഴുതാനുള്ള കഴിവ് നൽകുന്നു. അല്ലാഹ് (അസ്സവജൽ) നമുക്ക് നൽകിയ എഴുതൽ പ്രക്രിയ, പ്രത്യക്ഷപ്പെടുത്തലിന്റെ രഹസ്യമാകുന്നു. ഈ ഭൂമിയിൽ ഇല്ലാത്തത് നിങ്ങൾ പ്രത്യക്ഷപ്പെടുത്തുകയാണ്. നിങ്ങൾ എഴുതുമ്പോഴും, നിങ്ങൾ ഉണ്ടാക്കുമ്പോഴും, നിങ്ങൾ ചുറ്റികകൊണ്ടടിക്കുമ്പോഴും എല്ലാം. ഈ കഴിവ് ജിറാഫിനോ, ബബൂണുകൾക്കോ, മറ്റ് ഒരു ജീവികൾക്കോ നല്കപ്പെട്ടില്ലില്ല. അല്ലാഹ് (അസ്സവജൽ) “വ ലഖദ് കറ്’റമ്നാ ബനീ ആദം” (എന്ന് പറഞ്ഞപ്പോൾ), നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു ശക്തി നിങ്ങൾക്ക് നാം നൽകുകയുണ്ടായി.
﴾وَلَقَدْ كَرَّمْنَا بَنِي آدَمَ…﴿٧٠
17:70 – “Wa laqad karramna bani adama…” (Surat Al-Isra)
“തീര്ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും…” (The Night Journey, 17:70)
നീ എന്റെ യാഥാർത്ഥ്യത്തെ പ്രത്യക്ഷപ്പെടുത്തുന്ന ഒരു ഉപകരണമായിരിക്കും. ഞാൻ നിന്റെ ഹൃദയത്തെ ഉൽബോധിപ്പിക്കുകയും അങ്ങനെ നിന്റെ ഇരു വിരലുകളും എഴുതുകയും നീ അത് പ്രത്യക്ഷപ്പെടുത്താൻ ആരംഭിക്കുകയും ചെയ്യുന്നു. ഇതൊരു അപാരമായ കാര്യമാണ്, വിരലുകൾ പോലും വേണ്ടാത്ത ഒരുവനെ സംബന്ധിച്ചെടുത്തോളം, അവനുള്ളത്, എന്താണ് അതിനെ വിളിക്കുന്നത്, എന്താണ്? സ്പീച്ച് റെക്കോഗ്നിഷൻ (സംഭാഷണം തിരിച്ചറിയൽ സാങ്കേതികവിദ്യ), അല്ലേ? നമ്മൾ ഇപ്പോൾ എത്തിനിൽക്കുന്നത് (എത്രത്തോളം എന്നാൽ), എനിക്ക് ഇനിമുതൽ ടൈപ്പ് ചെയ്യേണ്ട ആവശ്യമില്ല, എന്ത്കൊണ്ട്? കാരണം നമ്മൾ അവസാനത്തോട് അടുക്കുകയാണ് അതിനാൽ പ്രവാചകർ ﷺ തങ്ങളുടെ യാഥാർത്ഥ്യം നിങ്ങൾ മനസ്സിലാക്കണമെന്ന് അല്ലാഹ് (അസ്സവജൽ) ആഗ്രഹിക്കുന്നു. നിങ്ങൾ ടൈപ്പ് ചെയ്യേണ്ട ആവശ്യമില്ല, ടൈപ്പ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ളതും തളർത്തുന്നതുമാകാം. അതിനാൽ, ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഉപകരണം എടുക്കാം അങ്ങനെ അത് സ്പീച്ച് റെക്കോഗ്നിഷൻ ചെയ്യുന്നു. നിങ്ങൾ വെറുതെ ഒന്നു പറയുമ്പോൾ, അത് പ്രത്യക്ഷപ്പെടാൻ ആരംഭിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാകുന്നു. അല്ലാഹ് (അസ്സവജൽ) ആകുന്നു അവിടുത്തെ (സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ) ദിവ്യ സംസാരം.
കുൻഫയകൂൻ സ്വർഗ്ഗീയ സ്പീച്ച് റെക്കോഗ്നിഷൻ ആകുന്നു
നമ്മൾ കഴിഞ്ഞ രാത്രിയിൽ പറഞ്ഞിരുന്നു, നിന്റെ അസ്തിത്വത്തിനുള്ളിലെ വികാരമാകുന്നു ഞാൻ. നീ കരയുമ്പോൾ നീ സ്നേഹിക്കുമ്പോൾ നീ സ്നേഹത്താൽ കരയുമ്പോൾ, നിന്റെ കണ്ണുനീർ ആകുന്നു ഞാൻ. നിനക്ക് സ്നേഹവും ഇശ്ക്കും ഉള്ളപ്പോൾ, ആ സ്നേഹം ആകുന്നു ഞാൻ. നീ എനിക്കായി മനോഹരമായി പാടുമ്പോൾ, ആളുകൾ കേൾക്കുന്ന ശബ്ദവും ഊർജ്ജവും ആകുന്നു ഞാൻ. നിന്റെ ഉള്ളിലെ എല്ലാ വികാരങ്ങളും എല്ലാ നന്മകളും ആകുന്നു ഞാൻ. എങ്കിൽ പ്രവാചകർ ﷺ തങ്ങളുടെ അപാരത ചിന്തിച്ചുനോക്കൂ അതായത് അവിടുന്ന് കേവലം സംസാരിക്കുമ്പോഴേക്കും, സൃഷ്ടിപ്പ് പ്രത്യക്ഷപ്പെടാൻ ആരംഭിക്കുന്നു. ഏറ്റവും വലിയ സ്പീച്ച് റെക്കോഗ്നിഷൻ. എവിടേയും എഴുതേണ്ട ആവശ്യമില്ല. അവിടെ മുകളിൽ കൈകളൊന്നുമില്ല, അവിടെ മുകളിൽ ടാബുകൾ ഒന്നുമില്ല, ഫ്രെഡ് ഫ്ളിന്റ്സ്റ്റോൺ ഷോ (അമേരിക്കയിലെ ഒരു പഴയ കാർട്ടൂൺ) പോലെ കല്ലിൽ കൊത്തിയതുമല്ല. അല്ലാഹുവിന്റെ (അസ്സവജൽ) ടെക്നോളജി വളരെ വികസിതമാണ്. അത് സ്പീച്ച് റെക്കോഗ്നിഷൻ ആകുന്നു. അല്ലാഹുവിന്റെ (അസ്സവജൽ), “കുല്ലു അംറു വ ഇറാദ.” ‘എന്റെ എല്ലാ ഇച്ഛയും കല്പനയും ഈ വിശുദ്ധ ദിവ്യ ഹൃദയത്തിൽ പ്രത്യക്ഷമാകുന്നു, മൻസിലുൽ ഖുർആൻ: സയ്യിദിനാ മുഹമ്മദ് ﷺ.
ഞാനത് കേവലം ഹൃദയത്തിലേക്ക് സംസാരിക്കുന്നു അനന്തരം പ്രവാചകർ ﷺ തങ്ങളുടെ വിശുദ്ധ “കുൻഫയകൂൻ.” അല്ലാഹുവിന്റെ (അസ്സവജൽ) ഖുൽ എപ്പോഴും സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളോടാകുന്നു. പ്രവാചകർ ﷺ തങ്ങളുടേത് “കുൻഫയഖൂൻ”, അനന്തരം സംസാരിക്കാൻ ആരംഭിക്കുന്നു, (അങ്ങനെ) സ്പീച്ച് റെക്കോഗ്നിഷൻ; എല്ലാ മാലാഖമാരും എല്ലാ യഥാർത്ഥ്യങ്ങളും പ്രത്യക്ഷമാകാൻ ആരംഭിക്കുന്നു. പ്രപഞ്ചങ്ങൾ ആ പ്രത്യക്ഷമാകലിലൂടെ ഉണ്ടാകുന്നു. എല്ലാം വരുന്നത് ആ യഥാർത്ഥ്യത്തിന്റെ ഹഖ് (സത്യം) നാൽ ആകുന്നു.
﴾إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ﴿٨٢
36:82 – “Innama AmruHu idha Arada shay an, an yaqola lahu kun faya koon.” (Surat YaSeen)
“താന് ഒരു കാര്യം ഉദ്ദേശിച്ചാല് അതിനോട് “ഉണ്ടാകൂ” എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.” (യാസീൻ, 36:82)
പ്രവാചകർ ﷺ തങ്ങൾ നടക്കുന്ന ഖുർആൻ ആകുന്നു
ഇപ്പോൾ, ദുനിയാവിനെപ്പറ്റി ചിന്തിച്ചുനൊക്കൂ, അപാരമായ യാഥാർത്ഥ്യമുള്ള തങ്ങളെ (സയ്യിദിനാ മുഹമ്മദ് ﷺ), എന്തുകൊണ്ടാണ് അല്ലാഹ് (അസ്സവജൽ) ഖുലുഖുൽ അസീം എന്ന് വിളിച്ചത്, ‘തീര്ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു’ എന്ന്?
﴾وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴿٤
68:4 – “Wa innaka la’ala khuluqin ‘azheem.” (Surat Al-Qalam)
“തീര്ച്ചയായും നീ (ഓ മുഹമ്മദ്!) മഹത്തായ സ്വഭാവത്തിലാകുന്നു.” (The Pen, 68:4)
കാരണം, എന്തുതന്നെയായാലും നീ സ്വയം എന്തെങ്കിലുമാണെന്ന് കാണിക്കാൻ നീ ആഗ്രഹിച്ചില്ല. ലൈലത്തുൽ മുബാറക്കിൽ അല്ലാഹ് (അസ്സവജൽ) നാം അത് അവതരിപ്പിച്ചു എന്ന് പറയുമ്പോൾ, വിശുദ്ധ ഖുർആൻ പൂർണ്ണമായും സയ്യിദിനാ മുഹമ്മദ് ﷺ തങ്ങൾക്ക് നല്കപ്പെട്ടു. അവിടുന്ന് സയ്യിദിനാ ജിബ്രീൽ (അലൈഹിസ്സലാം)നെ കാത്തിരിക്കുകയായിരുന്നില്ല. അവിടുന്ന് സയ്യിദിനാ ജിബ്രീൽ (അലൈഹിസ്സലാം)ന്റെ ആവശ്യമില്ലായിരുന്നു. പക്ഷെ അവിടുന്ന് നമ്മെ വിനയം പഠിപ്പിക്കുകയായിരുന്നു. ആളുകൾ എപ്പോഴെങ്കിലും സയ്യിദിനാ ജിബ്രീൽ (അലൈഹിസ്സലാം)നെ കണ്ടിട്ടുണ്ടോ? അവർ ആകപ്പാട് കണ്ടത് അല്ലാഹുവിന്റെ (അസ്സവജൽ) കല്പനക്ക് കീഴിൽ വഹി (വെളിപാട്) നൽകുകയും സയ്യിദിനാ ജിബ്രീൽ (അലൈഹിസ്സലാം) ആണ് എനിക്കായി അത് കൊണ്ട് വന്നത് എന്ന് പറയുകയും ചെയ്യുന്ന സൗന്ദര്യവാനായ നബി മുഹമ്മദ് ﷺ തങ്ങളെയാണ്. നിങ്ങൾ അദ്ദേഹത്തെ കണ്ടോ? അവർ അദ്ദേഹത്തെ കണ്ടോ?
ഒരു ഹദീസിൽ, അദ്ദേഹം ഒരു ഹദീസ് വിശദീകരിക്കാനായി പ്രത്യക്ഷപ്പെട്ടു, പക്ഷെ പ്രവാചകർ ﷺ തങ്ങളുടെ അദബ് (മര്യാദ) എന്നാൽ വിനയം ആയിരുന്നു. ഞാനത് പറയാം, ഞാൻ അല്ലാഹുവിനായി (അസ്സവജൽ) കാത്തിരിക്കുകയാണ് അങ്ങനെ അല്ലാഹ് (അസ്സവജൽ) കല്പന നൽകുന്ന സമയങ്ങളിലെല്ലാം, പ്രവാചകർ ﷺ തങ്ങൾ അവതരിപ്പിച്ചു പക്ഷേ പ്രവാചകർ ﷺ തങ്ങൾക്ക് ഗ്രന്ഥത്തിന്റെ പൂർണ്ണതയില്ലെന്ന് കരുതരുത്. അവിടുന്ന് അല്ലാഹുവിന്റെ (അസ്സവജൽ) നടക്കുന്ന കിത്താബ് (ഗ്രന്ഥം) ആകുന്നു. നടക്കുന്ന അദ്ധ്യായങ്ങൾ അല്ല, നടക്കുന്ന കിത്താബ്.
അതിന്റെ പൂർണ്ണത ആത്മാവിന്റെ മേൽ എഴുതപ്പെട്ടിരിക്കുന്നു, അതാണ് അല്ലാഹ് (അസ്സവജൽ) ഖുലുഖുൽ അസീം (ഖുർആൻ, 68:4) എന്ന് പറഞ്ഞത്, അതായത് നീ ഒരിക്കലും നിന്നെ വെളിപ്പെടുത്തുന്നില്ല. നീ ഒരിക്കലും നിന്നെ വെളിപ്പെടുത്താനായി ശ്രമിക്കുന്നില്ല, എപ്പോഴും അതൊരു വിനയത്തിന്റെ വഴിയാണ്, വിനയാന്വിതനായി, വിനയാന്വിതനായി, ഞാൻ ഒന്നുമല്ല, ഞാൻ ഒന്നുമല്ല. ഞാൻ സയ്യിദിനാ ജിബ്രീൽ (അലൈഹിസ്സലാം)നായി കാത്തിരിക്കുകയാണ്. ഒപ്പം സയ്യിദിനാ ജിബ്രീൽ (അലൈഹിസ്സലാം) ആരുടെ പ്രകാശത്തിൽ നിന്നുമാണ്? സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ പ്രകാശത്തിൽ നിന്നുമാണ്. അർശ് ഉം സിംഹാസനവും ആരുടെ പ്രകാശത്തിൽ നിന്നുമാണ് ഉണ്ടാക്കപ്പെട്ടത്? അത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടേതാണ്. അവിടുന്ന് വന്നത് മുൽക്ക് (ഭൂമി ലോകം) ഉണ്ടായിരിക്കാനും, ശക്തി ഉണ്ടായിരിക്കാനും ‘എനിക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് നിങ്ങൾക്കറിയാമോ?’ എന്ന് പറയാനുമല്ല. പക്ഷേ അവിടുന്ന് നമ്മുക്ക് ഒരു മാതൃക സ്ഥാപിക്കുകയായിരുന്നു: ഒന്നുമല്ലാത്തവനെപ്പോലെ ആയിരിക്കുക, ഒന്നുമല്ലാത്തവനെപ്പോലെ ആയിരിക്കുക, ഒന്നുമല്ലാത്തവനെപ്പോലെ ആയിരിക്കുക. പക്ഷേ അല്ലാഹുവിന്റെ ഔലിയാക്കൾ (വിശുദ്ധർ/സിദ്ധന്മാർ), അവരുടെ ഉത്തരവാദിത്തം സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ മഹത്വം എടുത്തു കാണിക്കലാണ്, അതായത് ഈ ഹഖായിഖ് ന്റെയും യഥാർഥ്യത്തിന്റെയും വലുപ്പത്തെ വിലകുറച്ച് കാണരുത്.
നമ്മുടെ പാപങ്ങൾ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ വിശുദ്ധ ആത്മാവിനെ ഭാരപ്പെടുത്തുന്നു – പാപമോചനം തേടുക
ഒപ്പം ഇത് ശഅ്ബ് അൽ-ബറാഅത്ത് ആകുന്നു അതായത് നമ്മൾ പാപമോചനത്തിനായി തേടുന്നു. എന്ത് കൊണ്ടാണ് അത് പാപമോചനമായത്? കാരണം എല്ലാം വരുന്നത് നൂറുൽ മുഹമ്മദ് ﷺ ഇൽ നിന്നുമാകുന്നു. വരുന്നതെല്ലാം മുഹമ്മദുൻ റസൂലല്ലാഹ് ﷺ നിന്നുമാണ്. മനുഷ്യർ ചെയ്യുന്ന എല്ലാ ഗുനായും (പാപവും) സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ആത്മാവിൻ മേൽ ആകുന്നു. അതിനാൽ, അവർ ഒരുമിച്ചു കൂടാനും, പാപമോചനം തേടാനും അല്ലാഹ് (അസ്സവജൽ) ആവശ്യപ്പെടുന്നു, അനന്തരം ഞാൻ അവർക്ക് പൊറുത്തുതരുന്നതാണ്. എന്ത്കൊണ്ട്? നിങ്ങൾക്ക് വേണ്ടി അല്ല, പക്ഷെ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങൾക്ക് വേണ്ടി കാരണം അത് അവിടുത്തെ ആത്മാവിനെ ഭാരപ്പെടുത്തുന്നു. ഒപ്പം അവിടുന്നു പറയുന്നു ‘ഞാൻ എന്റെ ജനതയുടെ അമൽ (പ്രവര്ത്തികള്) ലിലേക്ക് നോക്കുന്നതാണ്’. അവിടുത്തെ ജനതയെന്നാൽ അംഗീകരിച്ച ജനതയും അംഗീകരിക്കാത്ത ജനതയും ചേർന്നതാണ്, എന്നുവെച്ചാൽ എല്ലാ സൃഷ്ടികളും. റബ്ബ് അൽ-മുഅ്മിനീൻ വ റബ്ബ് അൽ-കാഫിരീൻ (വിശ്വാസികളുടേയും അവിശ്വാസികളുടേയും യജമാനൻ), എല്ലാം സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ കൊടിക്ക് കീഴിൽ. അവിടുന്ന് ആരുടെ കാര്യത്തിലാണോ സന്തുഷ്ടനായിട്ടുള്ളത്, (അവരുടെ കാര്യത്തിൽ) അവിടുന്ന് അല്ലാഹുവിനെ (അസ്സവജൽ) സ്തുതിക്കുന്നു. മോശം പ്രവർത്തിച്ചവരുടെ കാര്യത്തിൽ അവിടുന്ന് അല്ലാഹുവിൽ (അസ്സവജൽ) നിന്നും പാപമോചനത്തെ തേടുന്നു.
ശഅ്ബ് അൽ-ബറാഅത്ത് പാപമോചനത്തിന്റെ വാതിലാകുന്നു
അതിനാൽ, ബാബ് അൽ-മഗ്ഫിറ യുടെ (പാപമോചനത്തിന്റെ വാതിലിന്റെ) ഈ രാത്രി ആളുകളെ പ്രാത്സാഹാപ്പിക്കാനുള്ളതാണ് അതായത്, ‘അല്ലാഹ് (അസ്സവജൽ) നമ്മളിൽ നിന്നും എന്താണോ പ്രതീക്ഷിച്ചത് അതിന് എതിര് പ്രവർത്തിച്ചതിൽ നിന്നും സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ വിശുദ്ധ ആത്മാവിൻ മേൽ നമ്മൾ എന്തൊക്കെ ഭാരങ്ങൾ ഇട്ടിട്ടുണ്ടോ അതിൽ നിന്നുമെല്ലാം പാപമോചനം തേടാനായി ഓടുക. യാ റബ്ബീ, അപാര അനുഗ്രഹത്താൽ അങ്ങ് അനുഗ്രഹിക്കുകയും അണിയിക്കുകയും ചെയ്ത തങ്ങൾ നിമിത്തമായി ഞങ്ങൾക്ക് മഗ്ഫിറത്ത് നൽകേണമേ, അങ്ങയുടെ പാപമോചനം നൽകേണമേ. ആ യഥാർത്ഥ്യങ്ങളിൽ നിന്നെല്ലാം നൽകേണമേ. ഞങ്ങളെ അണിയിക്കുകയും അനുഗ്രഹിക്കുകയും ചെയ്യേണമേ.’ അപ്പോൾ ഈ രാത്രിയുടെ അപാരമായി യഥാർത്ഥ്യങ്ങൾ നാം മനസ്സിലാക്കാൻ തുടങ്ങുന്നു, അതായത് അല്ലാഹ് (അസ്സവജൽ) സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ആത്മാവിൻ മേൽ എല്ലാ അനുഗ്രഹീത സംഭവങ്ങളും, എല്ലാത്തരം യഥാർത്ഥ്യങ്ങളും എഴുതാൻ പോകുകയാണ്. അനന്തരം മൗലിദ് അൻ-നബി ﷺ യുടെ മഹത്വം നാം മനസ്സിലാക്കുന്നു.
എല്ലാം മൗലിദ് അൻ–നബി ﷺ യുടെ ഉദ്ദേശ്യത്തോടെ ചെയ്യുക
നിങ്ങൾ ചെയ്യുന്നതെല്ലാം, മിലാദ് ന്റെ ഉദ്ദേശ്യത്തോടെ (നിയ്യത്തോടെ) ചെയ്യുക, മിലാദുൻ നബി ﷺ. അത് ചെറിയൊരു കാര്യമല്ല. അവർ നിങ്ങളോട് വിവരിക്കുകയാണ് എല്ലാ സൃഷ്ടിപ്പും ഈ ആത്മാവിന്റെ അപാരതയിൽ എഴുതപ്പെട്ടിരിക്കുന്നു. അസ്തിത്വത്തിലേക്ക് (ജീവനുള്ള അവസ്ഥയിലേക്ക്) വരുന്നതായിട്ടുള്ള സകലവും അസ്തിത്വം (ജീവനുള്ള അവസ്ഥ) വിട്ടുപോകുന്ന സകലവും ഈ ആത്മാവിന്റെ അപാരതയിൽ എഴുതപ്പെട്ടിരിക്കുന്നു. അങ്ങനെ അല്ലാഹ് (അസ്സവജൽ) പറയുന്നു, മീലാദുൻ നബി ﷺ എന്താണെന്ന് നിനക്ക് വല്ല ധാരണയുമുണ്ടോ? എങ്ങനെയാണ് അത് കാരണമായി ഈ യാഥാർത്ഥ്യം അസ്ഥിത്വത്തിലേക്ക് (ജീവനുള്ള അവസ്ഥയിലേക്ക്) വരുന്നതെന്നും? അനന്തരം നിങ്ങൾ ആ യഥാർത്ഥ്യത്തിൽ പങ്കെടുക്കാൻ ശ്രമിക്കുകയാണ് അതിന്റെ ബറകത്തും അനുഗ്രഹങ്ങളും ലഭിക്കാനായി. അതിനാൽ മജ്ലിസ് സ്വല്ലി അലന്നബി ﷺ, എന്ത് തരം അനുഗ്രഹങ്ങളാണ് അതിനുള്ളത്. അതാണ് നമ്മൾ പറഞ്ഞത്, ‘യാ റബ്ബീ, ഞാൻ അങ്ങയെ കണ്ടെത്തി. ഞാൻ അങ്ങയെ കണ്ടെത്തി യാ റബ്ബീ. ഞാൻ അങ്ങയെ എന്റെ പ്രിയപ്പെട്ട സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയങ്ങളുടെ ഹൃദയത്തിൽ കണ്ടെത്തി. അപ്പോൾ അത്കൊണ്ടാണ് അല്ലാഹ് (അസ്സവജൽ) വിവരിക്കുന്നത് കാരണം ആ യാഥാർത്ഥ്യം, അത് മനസ്സിലാക്കാൻ പോലും കഴിയില്ല. അതിനാൽ, നിങ്ങളുടെ സ്തുതികളിൽ പോലും നിങ്ങൾ പറയുന്നത്, “അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദ് വ അലാ ആലി സയ്യിദിനാ മുഹമ്മദ്” എന്നാണ്.
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ، وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَ سَلِّمْ
“Allahumma salli ‘ala Sayyidina Muhammadin wa ‘ala aali Sayyidina Muhammadin wa Sallim.”
“അല്ലാഹുവേ! ഞങ്ങളുടെ നേതാവ് പ്രവാചകർ മുഹമ്മദ് ﷺ തങ്ങളുടെ മേലും അവിടുത്തെ കുടുംബത്തിന്റെ മേലും നിന്റെ സമാധാനവും അനുഗ്രഹങ്ങളും വാർഷിക്കേണമേ”
ഫത്തബിഊനീ: അല്ലാഹുവിന്റെ (അസ്സവജൽ) സ്നേഹം കരസ്ഥമാക്കാൻ പ്രവാചകർ ﷺ തങ്ങളെ പിന്തുടരുക
സ്വലവാത്ത് ചൊല്ലുന്നതിലൂടെ നിങ്ങൾ അല്ലാഹുവിനെയാണ് (അസ്സവജൽ) സ്തുതിക്കുന്നത്. കാരണം ആ യാഥാർത്ഥ്യത്തിന്റെ വലുപ്പം, അത് അല്ലാഹ് (അസ്സവജൽ) ആ ആത്മാവിന്റെയുള്ളിൽ മറഞ്ഞിരിക്കൽ ആകുന്നു. അല്ലാഹുവിന്റ (അസ്സവജൽ) ദാത്തും സത്തയും ആ ആത്മാവിൽ മറഞ്ഞിരിക്കുന്നു. അതിനാൽ അത് അല്ലാഹുവിനെ (അസ്സവജൽ) കണ്ടെത്താനായി അല്ലാഹുവിനെ (അസ്സവജൽ) സ്തുതിക്കലായിരിക്കണം. അതാണ് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ മേലുള്ള സ്വലവാത്തിന്റെ വലുപ്പം. അത് നിങ്ങൾ മനസ്സിലാക്കലാണ്, അതായത്, ഞാൻ നിന്നെ കണ്ടെത്തി, യാ റബ്ബി. എല്ലാ സ്വലവാത്തും, എനിക്ക് അതിന്റെ ഊർജ്ജത്തിൽ നിന്നും അതിന്റെ ശക്തിയിൽ നിന്നും നൽകേണമേ ഒപ്പം നിന്റെ സത്ത എന്റെ ഹൃദയത്തിലേക്ക് വെക്കേണമേ. നിന്റെ ഖുദ്റത്തും നിന്റെ ശക്തിയും എന്റെ ഹൃദയത്തിൽ വെക്കേണമേ ഒപ്പം എനിക്ക് നിന്റെ ആശിഖീൻ (ദിവ്യ സ്നേഹിതന്മാർ) ആകണം. അത്കൊണ്ടാണ് അല്ലാഹ് (അസ്സവജൽ) (പറഞ്ഞത്), “ഖുൽ ഇൻ കുൻതും തുഹിബ്ബൂനല്ലാഹ ഫത്തബിഊനീ, യുഹ്ബിബ്കുമുല്ലാഹ്.” ‘നീ യഥാർത്ഥമായും അവിടുത്തെ പിന്തുടരുന്നുവെങ്കിൽ, നീ എന്നെ കണ്ടെത്തും അങ്ങനെ നീ എന്നെ കണ്ടെത്തിയാൽ, ഞാൻ നിന്നെ സ്നേഹിക്കും.’
﴾قُلْ إِنْ كُنْتُمْ تُحِبُّوْنَ اللَّـهَ فَاتَّبِعُوْنِيْ يُحْبِبْكُمُ اللَّـهُ … ﴿٣١
3:31 – “Qul in kuntum tuhibbon Allaha fattabi’oni, yuhbibkumullahu…” (Surat Ali-Imran)
“(നബിയേ,) പറയുക: നിങ്ങള് അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില് എന്നെ നിങ്ങള് പിന്തുടരുക. എങ്കില് അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.…” (Family of Imran, 3:31)
ദുനിയാവിൽ നിന്നും നല്ല രീതിയിലുള്ള വേര്പാടിനായി പ്രാർത്ഥിക്കുക
അല്ലാഹ് (അസ്സവജൽ) നമ്മെ അണിയിക്കാനും നമ്മെ അനുഗ്രഹിക്കാനും വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നു. യാ റബ്ബീ, ഈ സ്നേഹം കാരണത്താൽ ദയവായി ഞങ്ങളെ ശിക്ഷിക്കരുതേ, യാ റബ്ബീ. അതായത് ഔലിയാകളിൽ നിന്നും അങ്ങ് ഞങ്ങളുടെ ഹൃദയത്തിൽ ഉത്ബോധിപ്പിക്കുന്ന എല്ലാ മനോഹര യഥാർത്ഥ്യങ്ങളും കാരണമായി, യാ റബ്ബീ, ഞങ്ങളെ ശിക്ഷിക്കരുതേ. ബലാ ഇൽ നിന്നും ഞങ്ങളെ അകറ്റി നിറുത്തേണമേ, ഞങ്ങളുടെ കുട്ടികൾ, ഞങ്ങളുടെ സ്നേഹിതർ, ഞങ്ങളുടെ സമൂഹം ഞങ്ങളുടെ കുടുംബങ്ങൾ എല്ലാവരേയും. ഇസ്ലാമിലെ ഞങ്ങളുടെ എല്ലാ കുടുംബങ്ങൾ, യാ റബ്ബീ, അവരെയെല്ലാം ഈ ഖദബ് ഇൽ നിന്നും കോപത്തിൽ നിന്നും അകറ്റി നിറുത്തേണമേ. ഞങ്ങളെ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ റഹ്മത്തിന്റേയും (കാരുണ്യം) മഴയുടേയും കീഴിൽ ആയിരിക്കുവാൻ അനുവദിക്കേണമേ, വെണ്ണയിലെ നൂൽ പോലെ ഞങ്ങളുടെ ആത്മാവിനെ എടുക്കേണമേ, യാ റബ്ബീ. ഞങ്ങൾ വേർപെടുകയാണെങ്കിൽ, നമ്മളെല്ലാം വേർപെടുന്നതാണ്. സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ മേശയിൽ, ഉമ്മറപ്പടിയിൽ, അവിടുത്തെ കാൽപാദത്തിൽ ഇരിക്കാനായി പോകുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, യാ റബ്ബീ. ശാന്തതയോടെ പോകുന്ന വെണ്ണയിലെ നൂല് പോലെയാക്കേണമേ. വഖിനാ അദാബന്നാര്, ഈ ഭ്രാന്ത് പിടിച്ച ആളുകളുടെ തീയിൽ നിന്നും, അവർ ഈ ശരീരങ്ങളിൽ ചെയ്യാൻ ശ്രമിക്കുന്നവയിൽ നിന്നും ഞങ്ങളെ അകറ്റേണമേ. യാ റബ്ബീ, ഞങ്ങൾക്ക് ദുനിയാവിൽ (ഭൗതികലോകത്തിൽ) നിന്നും നല്ല രീതിയിലുള്ള വേര്പാട് നൽകേണമേ.
﴾وَمِنْهُم مَّن يَقُولُ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ﴿٢٠١
2:201 – “Wa minhum mai yaqoolu rabbanaaa aatina fid dunyaa hasanatawn wa fil aakhirati hasanatanw wa qinaa azaaban Naar.” (Surat Al-Baqarah)
“മറ്റു ചിലര് പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില് നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്.” (പശു, 2:201)
Subhana rabbika rabbal ‘izzati ‘amma yasifoon, wa salaamun ‘alal mursaleen, walhamdulillahi rabbil ‘aalameen. Bi hurmati Muhammad al-Mustafa wa bi siri Surat al-Fatiha.
ഈ സുഹ്ബ പകർത്തിയെഴുതി സഹായിച്ച ഞങ്ങളുടെ ട്രാൻസ്ക്രൈബർമാർക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.
സുഹ്ബയുടെ യഥാർത്ഥ തീയതി: ഏപ്രിൽ 19, 2020
അനുബന്ധ ലേഖനങ്ങൾ:
- Nisfa Sha’ban Realities
- Reality of Hijrah – Two Faces of the Moon – Abu Bakr (as) and Ali (as)
- Walking Qur’an : Alif Laam Meem Verily There is no Doubt in this Book (Prophet ﷺ)
- Noon Wal Qalam – Our Life is in Search of These Divine Lights
- Milad un Nabi is Celebration of Holy Qu’ran: Jibreel & Wahy
ഈ ദിവ്യ ജ്ഞാനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദയവായി ഞങ്ങൾക്ക് സംഭാവന ചെയ്യുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക.
പകർപ്പവകാശം © 2023 നഖ്ശബന്ദി ഇസ്ലാമിക് കേന്ദ്രം വാൻകൂവർ, സർവ്വ അവകാശങ്ങളും നിക്ഷിപ്തം.