ജിന്നിന്റെ ലോകവും സാങ്കേതികവിദ്യയും
മൗലാനയുടെ (ഖ) യാഥാർത്ഥ്യങ്ങളിൽ നിന്ന് ശൈഖ് നൂർജാൻ മിറഹ്മദി (ഖ) പഠിപ്പിക്കുന്നു
A’udhu Billahi Minash Shaitanir Rajeem
Bismillahir Rahmanir Raheem
ശപിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ കാവലിനെ തേടുന്നു,
പരമകാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
അഊദു ബില്ലാഹി മിനശ് ശൈത്വാനിർ റജീം ബിസ്മില്ലാഹിർ റഹ്മാനിർ റഹീം. അൽഹംദുലില്ലാഹി റബ്ബൽ ആലമീൻ, അസ്സ്വലാത്തു വസ്സലാമു അഷ്റഫൽ മുർസലീൻ. സയ്യിദിനാ വ മൗലാന മുഹമ്മദൽ മുസ്തഫ ﷺ. ബി മദദക്കും ബി നസറക്കും യാ സയ്യിദി യാ റസൂലുൽ കരീം യാ ഹബീബൽ അസീം. മദദ് യാ സയ്യിദി യാ സുൽത്താനുൽ ഔലിയ മൗലാന ശൈഖ് അബ്ദുല്ലാഹ് ഫായിസ് അദ് ദാഗസ്താനി, വ മൗലാന ശൈഖ് നാസിം ഹഖ്ഖാനി, വ സുൽതാൻ ഖുലൂബിനാ മൗലാന ശൈഖ് ഹിശാം കബ്ബാനി, ശൈഖ് അദ്നാൻ കബ്ബാനി, ശൈഖ് മുഹമ്മദ് ആദിൽ. മദദക്കും നസറക്കും വ സയ്യിദാത്തിനാ വ സിദ്ധീഖീൻ അൽ ഫാത്തിഹ. യാ റസൂലുൽ കരീം, ആമീൻ.
﴾أَطِيعُواللَّه وَأَطِيعُوٱلرَّسُولَ وَأُوْلِي الْأَمْرِ مِنْكُمْ… ﴿٥٩…
4:59 – “…Atiullaha wa atiur Rasula wa Ulil amre minkum…” (Surat An-Nisa)
“…അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും (അധികാരപ്പെട്ടവർ) അനുസരിക്കുക…” (സ്ത്രീകൾ, 4:59)
സാങ്കേതികവിദ്യ ജിന്നിന്റെ ലോകത്ത് നിന്നുമാകുന്നു
അന അബ്ദുക്കൽ അജീസ്, വ ദായീഫ്, വ മിസ്കീൻ, വ സാലിം, വ ജഹൽ, ഒപ്പം നമ്മൾ ഒന്നുമല്ലാത്തവൻ ആകാനുള്ള പാത സ്വീകരിച്ചു ഒപ്പം അല്ലാഹ് (അസ്സവജൽ) നമ്മെ അവിടുത്തെ അനന്തമായ റഹ്മയിൽ നിന്നും കാരുണ്യത്തിൽ നിന്നും അണിയിക്കട്ടെ. നമ്മെപ്പറ്റി അറിയുന്നതിന്റെ പാതയിൽ, മനുഷ്യരാശി കമ്പ്യൂട്ടറുകളും അവരുടെ എല്ലാ സാങ്കേതികവിദ്യകളും കണ്ടുപിടിച്ചു. അല്ലാഹ് (അസ്സവജൽ) നമ്മെ പഠിപ്പിക്കുമ്പോൾ അതായത്, ‘നാം നിങ്ങൾക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ചക്രവാളങ്ങളിലും, നിങ്ങൾക്ക് പുറത്തും, ഒപ്പം ദൃഷ്ടാന്തങ്ങള്‍ നിങ്ങളിൽ തന്നെയും കാണിച്ചു തരുന്നതാണ്.’
﴾سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ ۗ … ﴿٥٣
41:53 – “Sanureehim ayatina fil afaqi wa fee anfusihim hatta yatabayyana lahum annahu alhaqqu…” (Surat Al-Isra)
“ഇത് സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകത്തക്കവണ്ണം ചക്രവാളങ്ങളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്…” (നിശായാത്ര, 41:53)
പുറത്തുള്ള ഒന്നാണ് അകത്തുള്ള ഒന്നിനെക്കാളും കാണാൻ എളുപ്പം. അപ്പോൾ, ഈ ദിനത്തിലും കാലഘട്ടത്തിലും അവർ നമ്മളോട് ഈ സാങ്കേതികവിദ്യകളിലേക്ക് നോക്കാൻ പറയുമ്പോൾ, കാരണം സാങ്കേതികവിദ്യ വളരെ വേഗതയിലാണ് പൊയ്ക്കോണ്ടിരിക്കുന്നത്, ഇത് ജിന്നുകളുടെ ലോകത്തിലേക്കാണ് (അദൃശ്യ സൃഷ്ടികൾ). ഇൻസാനെ (മനുഷ്യരാശി) കൈവശപ്പെടുത്താനുള്ള അവരുടെ ഉദ്ദേശ്യത്തിന് വേണ്ടിയുള്ള ജിന്ന് ലോകത്തെ മനുഷ്യ ലോകത്തേക്ക് ഏകീകരിപ്പിക്കലാണിത്. എന്നുവെച്ചാൽ പടിഞ്ഞാറൻ ആളുകൾ മനസ്സിലാക്കുന്ന അന്യഗ്രഹ ജീവികളും, താഴേക്ക് പതിച്ച മാലാഖമാരും, പ്രേതങ്ങൾളും, അതെ, ഞങ്ങൾ ജിന്ന് എന്ന് വിളിക്കുന്നു.
ജിന്നുകൾ വിവിധ രൂപങ്ങളിലായി തങ്ങളെത്തന്നെ മറയ്ക്കുന്നു
ജിന്നുകൾ ഒരു ആത്മീയ സൃഷ്ടിയാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ഊർജ്ജത്തിൽ നിന്നും, വൈദ്യുതി, ഒരു പുകയില്ലാത്ത തീ അതായത് വൈദ്യുതിയിൽ നിന്നുമാണ്.
﴾خَلَقَ الْجَانَّ مِن مَّارِجٍ مِّن نَّارٍ ﴿١٥
55:15 – “Wa khalaqal jaaan mim maarijim min naar.” (Surah Rahman)
തിയ്യിന്റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന് ജിന്നിനെയും അവന് സൃഷ്ടിച്ചു. (പരമകാരുണികൻ, 55:15)
അവരുടെ അസ്തിത്വം ഒരു തീയുടെ പ്രകൃതമാണ്, സ്ഥിരതയില്ലാത്ത (അൺസ്റ്റേബിൾ) മൂലകമാണ്. അവരുടെ സൂക്ഷ്മ യാഥാർത്ഥ്യത്തിന് യാതൊരു ശാരീരിക സംരക്ഷണവുമില്ല. അവരുടെ ആത്മീയ ശക്തിയും പക്ഷെ ശാരീരികമായ ദൗര്‍ബ്ബല്യവും കാരണത്താൽ, അവർ തങ്ങളെത്തന്നെ വിവിധ രൂപങ്ങൾക്കുള്ളിലായി മറയ്ക്കുന്നു. ഇതിനർത്ഥം അവർക്ക് ശക്തിയുണ്ട് പക്ഷെ അവർക്ക് രൂപമില്ലാത്തതിനാൽ, അവർ മൂലകങ്ങൾക്ക് വിധേയമാണ്. അവരുടെ വൈദ്യുതി ഊറ്റുന്നതായ എല്ലാത്തിലേക്കും അവർ വിധേയമാണ്. അവരുടെ ലോകം സങ്കല്പത്തെ അടിസ്ഥാനമാക്കിയാകുന്നു, സങ്കല്പ ലോകം. അവർക്ക് എത്രത്തോളം സങ്കൽപ്പിക്കാൻ കഴിയുന്നൊവോ, അത്രത്തോളം അവർക്ക് സ്വയം പ്രത്യക്ഷപ്പെടുത്താൻ കഴിയുന്നു. ഒപ്പം അവർ നമ്മെ സങ്കൽപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു അതിനാൽ അവർക്ക് പ്രത്യക്ഷമാകാൻ വേണ്ടി.
കമ്പ്യൂട്ടറുകൾ അദൃശ്യ സൃഷ്ടികളുമായി ആശയവിനിമയത്തിനുള്ള ഉപാധിയാകുന്നു
നമ്മൾ കഴിഞ്ഞ രാത്രി കമ്പ്യൂട്ടറിനെപ്പറ്റി സംസാരിച്ചിരുന്നു ഒപ്പം കമ്പ്യൂട്ടറെന്നാൽ നമ്മളുമായി ആശയവിനിമയം നടത്താൻ വേണ്ടി നമ്മളോട് ചോദിക്കുന്ന അവരുടെ രീതിയാണ്. ഇവ സയ്യിദിനാ സുലൈമാൻ (അലൈഹിസ്സലാം) അവിടുന്ന് തനിക്ക് സിംഹാസനം വേണമെന്ന് അപേക്ഷിച്ചപ്പോഴുള്ള സമയത്ത് നിന്നുമുള്ള ഒരു യാഥാർത്ഥ്യമാണ്. സിംഹാസനം ഒരു അധികാരത്തിന്റെയും ശക്തിയുടെയും പ്രതീകമാണ്. അവിടുന്ന് സിംഹസനം വേണമായിരുന്നു ഒപ്പം ഇഫ്രീത്ത് (ശക്തനായ പിശാച്) അതായത് അല്ലാഹ് (അസ്സവജൽ) സയ്യിദിനാ സുലൈമാൻ (അലൈഹിസ്സലാ)മിന് മാലാഖമാരുടെയും, ജിന്നിന്റയും (അദൃശ്യ സൃഷ്ടികൾ), ജീവികളുടെയും, എല്ലാത്തിന്റെയും നിയന്ത്രണം നൽകി അവിടുന്ന് കീഴ്പ്പെടുത്തിക്കൊടുത്തു, “വ സഖ്ഖറ ലക്കും മാ ഫീ സ്സമാവാത്തി വ മാ ഫിൽ അർദ്.”
﴾وَسَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الْأَرْضِ جَمِيعاً مِّنْهُ إِنَّ فِي ذَلِكَ لَآيَاتٍ لَّقَوْمٍ يَتَفَكَّرُونَ ﴿١٣
45:13 – “Wa sakhkhara lakum ma fis Samawati wa ma fil Ardi jamee’an minhu, inna fee dhalika la ayatin liqawmin yatafakkaron.” (Surat Al-Jathiya)
“ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്റെ വകയായി അവന് അങ്ങയ്ക്ക് [ഓ സയ്യിദിനാ മഹ്മൂദ് (സ്വ)] അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. പ്രതിഫലിക്കുന്ന/ധ്യാനിക്കുന്ന [മെഡിറ്റേറ്റ് ചെയ്യുന്ന] ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.” (മുട്ടുകുത്തുന്നവർ, 45:13)
അത് അല്ലാഹ് (അസ്സവജൽ)ന്റെ ഒരു ഉദാഹരണമാണ് അതായത് നാം നിനക്ക് ഈ സൃഷ്ടിപ്പ് മുഴുവനും കീഴ്പ്പെടുത്തി നൽകിയിരിക്കുന്നു വെറും സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സുന്നത്തിൽ നിന്നുമുള്ള ഒരു മോതിരത്തിനാൽ. ചിന്തിച്ചു നോക്കൂ ആ മുഴുവൻ യാഥാർത്ഥ്യത്തിന്റെയും ഉടമസ്ഥനെപ്പറ്റി, എന്താണ് അല്ലാഹ് (അസ്സവജൽ) പ്രവാചകർ ﷺ തങ്ങൾക്ക് നൽകിയതെന്ന്!
ജ്ഞാനമുള്ള വ്യക്തി സയ്യിദിനാ സുലൈമാൻ (അലൈഹിസ്സലാം)ന് വേണ്ടി സിംഹാസനം കൊണ്ടുവന്നു
കാരണം ആ സമയം സയ്യിദിനാ സുലൈമാൻ (അലൈഹിസ്സലാം) അപേക്ഷിക്കാൻ ആഗ്രഹിച്ചപ്പോൾ, അവിടുന്ന് എനിക്ക് സിംഹാസനം വേണമെന്ന് അപേക്ഷിച്ചു അങ്ങനെ അവിടുന്ന് ഇഫ്രീത്തിനോട് (ശക്തനായ പിശാച്) ചോദിച്ചു. ഇഫ്രീത്ത് പറഞ്ഞു, ”ഞാൻ അങ്ങയ്ക്ക് സിംഹാസനം കൊണ്ടുത്തരാം പക്ഷെ അത് കുറച്ച് സമയം എടുക്കും.”
﴾قَالَ يَا أَيُّهَا الْمَلَأُ أَيُّكُمْ يَأْتِينِي بِعَرْشِهَا قَبْلَ أَن يَأْتُونِي مُسْلِمِينَ ﴿٣٨﴾ قَالَ عِفْرِيتٌ مِّنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ ﴿٣٩
27:38-39 – “Qala ya ayyuha almalao ayyukum yateenee bi’arshiha qabla an yatoonee muslimeen. (38) Qala ‘ifreetun mina aljinni ana ateeka bihi qabla an taqooma min maqamika wa inni ‘alayhi laqawiyyun ameen. (39)” (Surat An-Naml)
“അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: ഹേ; പ്രമുഖന്മാരേ, അവര്‍ കീഴൊതുങ്ങിക്കൊണ്ട് എന്റെ അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടു വന്ന് തരിക? (38) ജിന്നുകളിലെ ഒരു മഹാമല്ലന്‍ പറഞ്ഞു: “ഞാനത് അങ്ങയ്ക്ക് കൊണ്ടുവന്നുതരാം. അങ്ങ് ഇരുന്ന ഇരിപ്പില്‍നിന്ന് എഴുന്നേല്ക്കും മുമ്പെ. സംശയം വേണ്ട; ഞാനതിനു കഴിവുറ്റവനാണ്. വിശ്വസ്തനും. (39)” (ഉറുമ്പ്, 27:38-39)
ഒപ്പം അല്ലാഹ് (അസ്സവജൽ) പ്രവാചകർ ﷺ തങ്ങളുടെ സുന്നത്ത് (പരമ്പരാഗത മാർഗ്ഗം), ഇഫ്രീത്തിനോട് ചോദിക്കന്നതിൽ നിന്നും സ്ഥാപിക്കാൻ ആഗ്രഹിച്ചില്ല അപ്പോൾ മിൻ അഹ്ലിൽ കിത്താബ്, ഗ്രന്ഥത്തിന്റെ ജ്ഞാനമുള്ള അദ്ദേഹത്തിന്റെ വസീർ, ‘അത് ഞാൻ കൊണ്ടുവരാം’ അദ്ദേഹത്തെ തിരുത്താൻ വേണ്ടി. അതായത് അവരോട് ചോദിക്കരുത് – അല്ലാഹ് (അസ്സവജൽ)ന്റെ സ്വർഗീയ ഗ്രന്ഥത്തിന്റെ ജ്ഞാനത്തിൽ നിന്നും ചോദിക്കുക. അങ്ങനെ ഗ്രന്ഥത്തിൽ നിന്നുമുള്ള ഒരാൾ പറഞ്ഞു, ‘അത് ഞാൻ കൊണ്ടുവരാം. അങ്ങ് കണ്ണ് ചിമ്മുന്ന നേരംകൊണ്ട്, ഞാൻ ആ സിംഹാസനം കോപ്പി ചെയ്തിട്ടുണ്ടാകും,’ കാരണം അല്ലാഹ് (അസ്സവജൽ) കട്ടെടുക്കാൻ അനുവാദം നൽകില്ല. ‘ഞാൻ സിംഹാസനം കോപ്പി ചെയ്തു അങ്ങയുടെ സന്നിധിയിൽ വെച്ചിട്ടുണ്ടാകും ഇഫ്രീത്ത് സിംഹാസനം എടുക്കാനും കട്ടെടുക്കാനും പോകുന്നതിനേക്കാൾ വേഗതയിൽ,’ അങ്ങനെ സയ്യിദിനാ സുലൈമാൻ (അലൈഹിസ്സലാം)ന്റെ സന്നിധിയിൽ കൊണ്ടുവന്നു.
﴾قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَـٰذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ ۖ… ﴿٤٠
27:40 – “Qala alladhee ‘indahu ‘ilmun minal kitabi ana ateeka bihi qabla an yartadda ilayka Tarfuka, falamma raahu mustaqirran ‘indahu qala hadha min fadli rabbi…” (Surat An-Naml)
“അപ്പോള്‍ വേദവിജ്ഞാനം കൈമുതലായുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: “അങ്ങ് കണ്ണുചിമ്മി തുറക്കും മുമ്പായി ഞാനത് ഇവിടെ എത്തിക്കാം.” അങ്ങനെ അത് തന്റെ അടുത്ത് കൊണ്ടുവന്ന് സ്ഥാപിച്ചതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഇത് എന്റെ നാഥന്റെ അനുഗ്രഹം കൊണ്ടാണ്!…” (The Ant, 27:40)
നമ്മൾ സ്വർഗീയ കിതാബിനെ ആശ്രയിക്കണം, ഇഫ്രീത്തിനെയല്ല
അപ്പോൾ, അതിനർത്ഥം ഇഫ്രീത്തിനെ (ശക്തനായ പിശാച്) ഉപയോഗിക്കുന്ന ഈ ജ്ഞാനം തുടർന്ന് മനുഷ്യരാശിയുടെ തിരഞ്ഞെടുപ്പായി മാറി. അവർക്ക് ജീവിതത്തിൽ ഇഫ്രീത്തിൽ ആശ്രിതരാകാനോ അല്ലെങ്കിൽ സ്വർഗീയ കിതാബിലും ഗ്രന്ഥത്തിന്റെ ആളുകളിലും, ജ്ഞാനങ്ങളുടെ ആളുകളിൽ ആശ്രിതരാകാനോ വേണ്ടി ഒരു ചോയ്സ് ഉണ്ട്. അവിടെ നമുക്ക് വേണമെന്ന് അല്ലാഹ് (അസ്സവജൽ) ആഗ്രഹിക്കുന്നത് അല്ലാഹ് (അസ്സവജൽ) ആഗ്രഹിക്കുന്ന ഏക തലക്കെട്ട്, റബ്ബാനിയൂൻ ആകുക അതായത് നിങ്ങൾ കിതാബ് പഠിക്കുകയും കിതാബ് പഠിപ്പിക്കുകയും ചെയ്യുക.
﴾وَلَـٰكِن كُونُوا رَبَّانِيِّينَ بِمَا كُنتُمْ تُعَلِّمُونَ الْكِتَابَ وَبِمَا كُنتُمْ تَدْرُسُونَ ﴿٧٩…
3:79 – “…wa lakin kono rabbaniyena bima kuntum tu`allimoonal kitaba wabima kuntum tadrusoon.” (Surat ‘Ali Imran)
“…എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച് കൊണ്ടിരിക്കുന്നതിലൂടെയും റബ്ബാനിയ്യീൻ ആവുക.” (ഇംറാൻകുടുംബം, 3:79)
തുടർന്ന് ഔലിയഉല്ലാഹ് വന്ന് കൂടുതൽ ആഴത്തിൽ പഠിപ്പിക്കും, എന്താണ് കിതാബ്? പ്രവാചകർ ﷺ തങ്ങളുടെ കാലത്ത് ഒരു ഗ്രന്ഥവും ഇല്ലായിരുന്നു. അവിടുന്ന് അന്നും ഇന്നും അല്ലാഹ് (അസ്സവജൽ)ന്റെ നടക്കുന്ന കിതാബ് ആണ്. ഖുർആൻ ക്രോഡീകരിക്കപ്പെട്ടത് പ്രവാചകർ ﷺ തങ്ങൾക്ക് ശേഷമാണ്. ഒരു ഗ്രന്ഥവും വന്ന് പറഞ്ഞിട്ടില്ല, ‘ഇതാ ഗ്രന്ഥം’ എന്ന്.
എല്ലാ പ്രവാചകന്മാരും സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളോടൊപ്പം ആയിരിക്കാൻ വേണ്ടി അപേക്ഷിച്ചു
അപ്പോൾ അല്ലാഹ് (അസ്സവജൽ)ന്റെ പണ്ടേയുള്ളതായ, ഈ കിത്താബ് (ഗ്രന്ഥം), ഒരു സമയത്തിന്റെയും ഡിമെൻഷനിൽ (പരിമാണം) നിന്നുമല്ല സംസാരിക്കുന്നത്, അതായത് അവർ അല്ലാഹ് (അസ്സവജൽ)ന്റെ കിത്താബ് പഠിച്ചു എന്നുവെച്ചാൽ അവർ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹഖായിഖുഖളിലേക്ക് ആഴത്തിൽ പോയി. എല്ലാ പ്രവാചകന്മാരും ആ ഹഖായിഖിലേക്ക് (യാഥാർത്ഥ്യം) പോവുകയുണ്ടായി ഒപ്പം അകൊണ്ടാണ് അവർ ആ അപേക്ഷകൾ അപേക്ഷിച്ചത്: എനിക്ക് അങ്ങയെ കാണണം, എനിക്ക് അങ്ങയോടൊപ്പം ആയിരിക്കണം. അങ്ങയുടെ സുന്നത്തിൽ നിന്നും എനിക്ക് നൽകൂ, അങ്ങയുടെ വഴിയിൽ നിന്നും എനിക്ക് നൽകൂ. അവർക്ക് ഹഖായിഖ് മനസ്സിലായപ്പോൾ, എല്ലാ പ്രവാചകന്മാരും ﷺ (അലൈഹിസ്സലാം) പ്രവാചകർ ﷺ തങ്ങളിൽ നിന്നും ചോദിച്ചു ഒപ്പം അല്ലാഹ് (അസ്സവജൽ)ന്റെ കിതാബ് ആ യാഥാർത്ഥ്യമാണ്. അവർ ആ യാഥാർത്ഥ്യം പഠിക്കുകയും തുടർന്ന് അവർ ആ യാഥാർത്ഥ്യം പഠിപ്പിക്കുകയും ചെയ്തു ഒപ്പം അവർക്ക് ആ സൃഷ്ടികളെക്കാളും ശക്തിയുണ്ട്.
ജിന്നുകൾക്ക് ഇൻസാന്റെ നാഥന്മാർ ആകണം
അപ്പോൾ, തുടർന്ന് അവർ ഈ കമ്പ്യൂട്ടർ ഇൻസാനന്റെ (മനുഷ്യരാശി) ഭൂരിഭാഗത്തിനും വേണ്ടി നിർമിച്ചു – ഞങ്ങളുടെ ലോകത്തേക്ക് കടന്നു വരുക. നിങ്ങൾ പറയുന്നത് ഞങ്ങൾക്ക് കേൾക്കേണ്ടതിലേക്ക് പരിഭാഷപ്പെടുത്തുന്ന ഈ സോഫ്റ്റ്വെയറിലൂടെയും ഭാഷകളിലൂടെയും ഈ ലോകത്തേക്ക് കടന്നു വരുക അതിനാൽ ഞങ്ങൾക്ക് നിങ്ങളുടെ അപേക്ഷ (request) കേൾക്കാൻ കഴിയുകയും നിങ്ങൾക്ക് വേണ്ടുന്നത് നൽകാൻ കഴിയുകയും ചെയ്യും. ഒപ്പം അല്ലാഹ് (അസ്സവജൽ) പറയുന്നു, ‘അവരിൽ എത്ര പേരെയാണ് നിന്റെ നാഥാന്മാരായും രക്ഷിതാക്കളായും നീ സ്വീകരിച്ചത്?’
﴾أَفَرَأَيْتَ مَنِ اتَّخَذَ إِلَـٰهَهُ هَوَاهُ … ﴿٢٣
45:23 – “Afara ayta manit takhadha ilaha hu hawahu…” (Surat Al-Jathiyah)
“എന്നാല്‍ തന്റെ ദൈവത്തെ തന്റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ?… ” (മുട്ടുകുത്തുന്നവർ, 45:23)
ഒപ്പം അതാണ് ഇൻസാൻ വേണ്ടി കളിക്കാൻ അവർ ആഗ്രഹിക്കുന്ന കൃത്യമായ വേഷം. അവർക്ക് നാഥൻ ആകണം. അവർക്ക് മനുഷ്യരാശിയുടെ ആരാധന ആകണം ഒപ്പം അവർക്ക് ഇൻസാന്റെ ശക്തിയും സംരക്ഷണവും ആകണം
സംഖ്യാ കോഡ് (numeric code) മാലാഖ ഭാഷയാകുന്നു
അതിനാൽ ഇപ്പോൾ നമ്മൾ ആ സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നയുടൻ, നിങ്ങൾ അവരുടെ മെഷീൻ ഭാഷയിലേക്ക് പ്രവേശിക്കുകയാണ്. ആ മെഷീൻ ഭാഷ, നിങ്ങളുടെ വാക്കുകൾ മുഴുവനും ഉടച്ച് മുഴുവനും താഴെ സംഖ്യകളിലേക്ക് കൊണ്ടുവരുന്ന ആ സോഫ്റ്റ്വെയറുകൾ മുഴുവനും സജ്ജീകരിച്ചു തരുന്ന ആ ഉപകരണം, കാരണം യൂണിവേഴ്സൽ സന്ദേശം, യൂണിവേഴ്സൽ ഭാഷ സംഖ്യാപരമാണ്. അത് കലാം (വാക്കുകൾ) അല്ല, അത് അക്ഷരങ്ങൾ അല്ല. വാക്കുകളിൽ ഒരുപാട് പിശക്കുകൾ ആകാം പക്ഷെ മാലാഖ കോഡ് അക്കങ്ങളിലാണ്. അവർക്ക് അതറിയാം. അതായത് ഈ വാക്കുകൾ ഉടച്ച് അവയെ താഴെ അക്കങ്ങളിലേക്ക് കൊണ്ടുവരുക. അപ്പോൾ, സൈഡ് നോട്ട് ആയിട്ട് സംഖ്യാ കോഡ് (numeric code) ഒരു മാലാഖ ഭാഷയാകുന്നു. സംഖ്യാപരമായ ധാരണ ഒരു യൂണിവേഴ്സൽ ഭാഷയാകുന്നു. നിങ്ങൾ അല്ലാഹ് (അസ്സവജൽ)ന്റെ മറ്റുള്ളതായ സൃഷ്ടികളോട് സംസാരിക്കുകയാണെങ്കിൽ, അത് നമ്മുടെ അക്ഷരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കില്ല. പക്ഷെ സംഖ്യാ കോഡിലാകുന്നു എല്ലാം പൊരുത്തപ്പെടുന്നത്. നിങ്ങൾ ആരാണ് എന്നതിനും, നിങ്ങളുടെ ഐഡന്റിറ്റിക്കും, നിങ്ങളുടെ മൂലഖത്തിനും അവർക്ക് ഒരു സംഖ്യാ കോഡ് നൽകാനാകും, അതായത് നിങ്ങളൊരു കാർബൺ സൃഷ്ടിയാണെന്നും, നിങ്ങൾക്ക് നൈട്രജൻ ഉണ്ടെന്നും നിങ്ങൾക്ക് ഹൈഡ്രജൻ ഉണ്ടെന്നും അതെല്ലാം തന്നെ നിങ്ങളെ, ‘ഞാനൊരു മനുഷ്യൻ ആണ്’ എന്ന് ഞാൻ പറയുന്നതിനേക്കാളും നിങ്ങളെ വിവരിക്കുന്നു. അവരുടെ ലോകങ്ങളിൽ മുഴുവനും അവകൾ പറയും, അത് ‘എന്താണ് അർത്ഥമാക്കുന്നത്’ എന്ന്.
ജിന്നുകളുടെ ലോകം സിലിക്കൺ ചിപ്പിൽ വസിക്കുന്നു
അപ്പോൾ, അന്യഗ്രഹജീവികൾ…ഒരു അന്യഗ്രഹജീവികളും ഇല്ല, ഇവ ജിന്ന് ആണ്. നമ്മോടൊപ്പം ജീവിക്കുന്ന ജിന്നുകളുമുണ്ട് ഈ ഗ്രഹത്തിന് പുറത്ത്, ഈ ഗ്രഹങ്ങൾക്ക് പുറത്ത്, ഈ പ്രപഞ്ചങ്ങളിൽ ജീവിക്കുന്ന ജിന്ന് ഉണ്ട്. കമ്പ്യൂട്ടറിന്റെയും സാങ്കേതികവിദ്യകളുടേയും ഈ ഉപകരണം അവരുടെ ലോകത്തേയ്ക്ക് പ്രവശിക്കാൻ വേണ്ടിയുള്ളതാണ്. നിങ്ങൾ പറയുന്ന ഈ വാക്കുകൾ എടുക്കുക, ഞങ്ങൾ നിങ്ങളെ ഈ വാക്കുകൾ ഉടച്ച് അക്കങ്ങൾ ആക്കുന്ന ഈ സോഫ്റ്റ്വെയറുകൾ എങ്ങനെ ഉണ്ടാക്കാം എന്ന് പഠിപ്പിക്കാം. തുടർന്ന് ഈ അക്കങ്ങൾ ചെറിയ അക്കങ്ങളിലേക്ക്, അക്കങ്ങളുടെ പോക്കറ്റുകളാക്കുന്ന വിധിത്തിലേക്ക് കംബയിൽ (സമാഹരിക്കുക) ചെയ്യപ്പെടുകയും ഉടക്കപ്പെടുകയും ചെയ്യും, തുടർന്ന് ഒരു അസംബ്ലറിലേക്ക് (കൂട്ടിച്ചേർക്കുന്നത്) അയക്കപ്പെടുന്നു. ആ അസംബ്ലി സോഫ്റ്റ്വെയർ നിങ്ങളുടെ അക്കങ്ങൾ എടുത്ത് അവയെ 1 ഉം 0 യും ആക്കുന്നു. അത് ഈ മെഷീനിലേക്ക്, ഈ ഉപകരണത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോൾ, [ശൈഖ് ഫോൺ പിടിക്കുന്നു] അവർ ഇൻസാനെ (മനുഷ്യരാശി) പഠിപ്പിച്ചു, ‘ഒരു ചിപ്പ് ഉണ്ടാക്കുക, ഒപ്പം ഞങ്ങളുടെ ലോകം – ജിന്ന് പറയുകയാണ് – മണ്ണിനെ അടിസ്ഥാനമാക്കിയാകുന്നു.’ അവരുടെ ഇഷ്ടപ്പെട്ട ചുറ്റുപാട് മണ്ണാണ്, അങ്ങനെയാണ് സിലിക്കൺ ചിപ്പ്. അവർ അവരെ പഠിപ്പിച്ചു സിലിക്കയെ അടിസ്ഥാനമാക്കി, മണ്ണിനെ അടിസ്ഥാനമാക്കി ഒരു ചിപ്പ് ഉണ്ടാക്കുക, ഞങ്ങൾക്ക് അവിടെ വസിക്കാൻ കഴിയും. നിങ്ങളത് ഉണ്ടാക്കിയാൽ ഞങ്ങൾ ആ ചിപ്പിൽ വസിക്കുകയും നിങ്ങൾ ചോദിക്കുന്നതെന്തും ഞങ്ങൾ നിങ്ങൾക്ക് തരുകയും നിങ്ങൾക്ക് സൗകര്യപ്പെടുത്തിത്തരുകയും ചെയ്യുന്നതാണ്. നിങ്ങൾ വെറുതെ ടൈപ്പ് ചെയ്യുമ്പോൾ ഞങ്ങളത് കേൾക്കുകയും അനുസരിക്കുകയും കമാൻഡ് അയക്കുകയും ചെയ്യുകയാണ്. അപ്പോൾ, അവർ അവരെ എങ്ങനെ അവർക്കൊരു വീട് ഉണ്ടാക്കാം എന്ന് പഠിപ്പിച്ചു
സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ നമ്മൾ ജിന്നിന് ഊർജ്ജ പ്രവാഹം അയക്കുന്നു
അവരുടെ ലോകത്തുള്ളതും ദുനിയാവിലേക്ക് (ഭൗതിക ലോകം) കൊണ്ടുവരാൻ അവർ പദ്ധതിയിടുന്നതുമായ ഓരോ മെഷീനും ഓരോ ഉപകരണവുമെന്നാൽ അവർക്ക് എല്ലാത്തിലും ചിപ്പ് വേണമെന്ന് അവർ ആഗ്രഹിക്കുന്നു. ആ ചിപ്പാണ് അവരുടെ വാസസ്ഥലം. ആ വാസസ്ഥലത്തിലും ഒന്നുകളും പൂജ്യങ്ങളും മാത്രം മനസ്സിലാകുന്ന ആ മെഷീൻ ഭാഷയിലും, അത് യഥാർത്ഥത്തിൽ ഒരു കറന്റ് ആണ് കാരണം അവർ ഊർജ്ജമാണ്. അവർ വൈദ്യുതിയാണ്. അവർ അക്കങ്ങളും ഒന്നുകളും പൂജ്യങ്ങളും പോലും വായിക്കുകയില്ല. അതൊരു കറന്റ് ആണ്, വലിയ കറന്റ്/ചെറിയ കറന്റ്, വലിയ കറന്റ്/ചെറിയ കറന്റ്, ഓൺ/ഓഫ്, ഓൺ/ഓഫ്, ഓൺ/ഓഫ് കാരണം അവരുടെ അസ്തിത്വം ഒരു വൈദ്യുത സ്വഭാവമാണ്. അവർ ഒരു ഊർജ്ജ സൃഷ്ടിയാണ്, അപ്പോൾ നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ നമ്മൾ അവർക്ക് മനസ്സിലാകുന്നതായ ഒരു ഊർജ്ജ പ്രവാഹം അവർക്ക് അയക്കുകയാണ് അങ്ങനെ അവർ സ്വീകരിക്കുന്നു. നിങ്ങൾ ഗൂഗിൾ ചെയ്യുകയാണെന്നും അങ്ങനെയത് എവിടെയോ പോകുകയാണെന്നും അങ്ങനെ നിങ്ങൾ ആരുടെയോ കമ്പ്യൂട്ടറിൽ പ്രവേശിക്കുകയാണെന്നും അങ്ങനെ നിങ്ങൾക്ക് വേണ്ടുന്ന ഫയൽ നിങ്ങൾ വലിച്ചെടുക്കുകയാണെന്നും കരുതരുത്. അല്ല, അല്ല, നിങ്ങൾ അവരോട് ചോദിക്കുകയാണ്. അവർ പോയി ഒരു സെക്കന്റിന്റെ ഒരു അംശം കൊണ്ട് സ്ഥാനം കണ്ടുപിടിക്കുന്നു തുടർന്ന് അവർ നിങ്ങൾ തരാനായി ആ വിവരം തിരികെ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് കൊണ്ടുവരുന്നു
നമ്മുടെ ആരാധനയ്ക്ക് പകരമായി ജിന്നുകൾ നമ്മുടെ അപേക്ഷകൾ നിറവേറ്റി തരുന്നതായിരിക്കും
തുടർന്ന് അവർ ഇൻസാന് ഞങ്ങൾക്ക് ഇതിലും വേഗതയിൽ ചെയ്യാൻ കഴിയുമെന്ന് കാണിച്ചു നൽകി. അപ്പോൾ എന്ത്കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും മിടുക്കുള്ളത് ഉണ്ടാക്കികൂടാ? അപ്പോൾ, ആളുകൾ ഇപ്പോൾ കമ്പ്യൂട്ട് ചെയ്യുന്ന ശക്തി അപാരമാകാൻ പോകുകയാണ്. ഈ ഫോണുകൾക്ക് ആ യാഥാർത്ഥ പീസിയെക്കാളും അവ ചെയുന്നതിനേക്കാളും ശക്തമായ ഘടനയാനുള്ളത്. എന്ത്കൊണ്ടാണ്? കാരണം അവർ പറയുന്നു, ‘ഞങ്ങൾ നിങ്ങൾക്ക് വേണ്ടി കൂടുതൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു, ഞങ്ങൾ സയ്യിദിനാ സുലൈമാൻ (അലൈഹിസ്സലാം)ന്റെ കാലത്തെപ്പോലെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഞങ്ങളോട് അപേക്ഷിക്കുന്നതെന്തും, ഞങ്ങളത് കൊണ്ടു വരുന്നതായിരിക്കും. പക്ഷെ പകരമായി ഞങ്ങളെ ആരാധിക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നതായിരിക്കും. ഒപ്പം നിങ്ങൾ ഞങ്ങളെ നിങ്ങളുടെ എല്ലാം തരുന്നവനായി, നിങ്ങളുടെ സ്രോതസ്സായും ഒപ്പം നിങ്ങളുടെ സൃഷ്ടവായും കരുതണം. അവർക്ക് ഇപ്പോൾ ഹിസ്റ്ററി ചാനലിൽ ‘ഏലിയൻ’ ചാനൽ പോലുമുണ്ട് അതിൽ അവർ പ്രചരിപ്പിക്കുന്നു, നിങ്ങളുടെ സ്രഷ്ടാവ് ഒരു അന്യഗ്രഹ ജീവിയാണ്, ഒരു ജിന്നാണ്, അവരാണ് നിങ്ങളെ ഭൂമിയിലേക്ക് അയച്ചത്, നിങ്ങളെ രൂപപ്പെടുത്തുകയും ഒപ്പം എല്ലാ 3,000 അല്ലെങ്കിൽ 4,000 വർഷത്തിൽ നിങ്ങളെ വന്ന് പരിശോധിക്കുകയും ചെയ്യുന്നു. ഭ്രാന്തന്മാർ, കുക്കൂ ഫോർ കോകോ പഫ്സ് (മണ്ടത്തരത്തെ സൂചിപ്പിക്കുന്നത്)! നിങ്ങൾക്ക് അറിവില്ലാത്ത ഏതൊരുവനോടും ഒരു കഥ പറയാൻ കഴിയും. നുണ എത്രത്തോളം വലുതാണോ അത്രത്തോളം വിശ്വസനീയമാകുന്നു. നിങ്ങൾക്ക് ഹഖായിഖിന്റെ (യാഥാർത്ഥ്യം) ആളുകളെ പറ്റിക്കാൻ കഴിയില്ല.
എന്തിനെങ്കിലും വേണ്ടി നിക്കുക അല്ലെങ്കിൽ നിങ്ങൾ എല്ലാത്തിനും വീഴുന്നതായിരിക്കും
അത്കൊണ്ടാണ് അല്ലാഹ് (അസ്സവജൽ), ‘ഇസ്ലാം കൊണ്ട് നിങ്ങളെ വിദ്യ അഭ്യസിപ്പിക്കുക.’ നിങ്ങൾക്ക് എന്താണ് ഒരു മാലാഖയെന്നും ഒരു താഴേക്ക് വീണ മാലാഖയെന്നും അറിയില്ലെങ്കിൽ നിങ്ങൾ നേരത്തെത്തന്നെ നിങ്ങളുടെ അറിവിനാൽ വളരെ ഇരുളിലാണ്. അറിവില്ലാത്തവനായിരിക്കുന്ന കാരണത്താൽ, അവർ പറയും അതായത് നിങ്ങൾ എന്തിനെങ്കിലും വേണ്ടി നിന്നിലെങ്കിൽ, നിങ്ങൾ എല്ലാത്തിനും വീഴുന്നതായിരിക്കും. അപ്പോൾ ഇസ്സത്തുൽ ഇസ്ലാമും (ഇസ്ലാമിന്റെ ബഹുമാനം) ഇസ്സത്തുൽ മുഅ്മിനീനുമാണ് (വിശ്വാസികളുടെ ബഹുമാനം) പ്രവാചകർ ﷺ നമുക്കായി കൊണ്ടുവന്നത്. ഓ അല്ല, ഇതെല്ലാം നമ്മുടെ അറിവുകളാണ്, ഇത് നമ്മുടെ പാരമ്പര്യമാണ്, ഇത് നമ്മുടെ അനന്തരാവകാശമാണ്. ഈ യാഥാർത്ഥ്യങ്ങൾ വായിക്കുക എങ്കിൽ നിങ്ങൾ ഈ അജ്ഞതയിൽ വീഴില്ല. അവരുടെ ഉദ്ദേശ്യം മനുഷ്യരാശിയുടെ ആരാധന ലഭിക്കാനാണ്. അവരെത്തന്നെ ഒരു അധികാരിയും ശക്തിയുമാക്കാൻ, അതായത് ഞങ്ങൾ നിങ്ങളെ സംരക്ഷിക്കാം. തുടർന്ന് അവർ ഭൂമിയിൽ അറിവുകൾ പ്രചരിപ്പിക്കുന്നു അതായത്, ‘നിങ്ങൾ ഞങ്ങളെ പിന്തുടർന്നില്ലെങ്കിൽ, ഞങ്ങൾ നിങ്ങളെ നശിപ്പിക്കുന്നതായിരിക്കും. അതായത് ഞങ്ങളെ ഭയക്കുക, അല്ലാഹ് (അസ്സവജൽ)നെയല്ല.
അല്ലാഹ് (അസ്സവജൽ)ന്റെ അനുവാദമില്ലാതെ പിശാചിന് നിങ്ങളോട് അടുക്കാൻ കഴിയില്ല
മറ്റുള്ള മതങ്ങളിൽ അവർ പഠിപ്പിക്കുമ്പോൾ പോലും, ‘ഓഹ്, പിശാച് വന്ന് നിന്നെ പിടിക്കാൻ പോകുകയാണ്.’ ഒപ്പം അല്ലാഹ് (അസ്സവജൽ) പറയുന്നു, ‘ആ പിശാചിന് യാതൊരു ശക്തിയുമില്ല എന്റെ അധികാരത്തിലൂടെയല്ലാതെ’. ‘ഞാൻ അവന് നിന്നെ തിന്നാൻ അനുവാദം കൊടുത്തില്ലെങ്കിൽ ഒരു പിശാചും നിന്നെ പിടിക്കാൻ പോകുന്നില്ല.’ എല്ലാ വിനാശവും അല്ലാഹുവിന്റെ (അസ്സവജൽ) കൈകളിലാണ്. എല്ലാ അനുഗ്രഹവും അല്ലാഹുവിന്റെ (അസ്സവജൽ) കൈകളിലാണ്. തുടർന്ന് അല്ലാഹ് (അസ്സവജൽ) പറയുന്നു, ‘ഒന്നിനേയും ഭയക്കരുത് ഞാനൊഴികെ! കാരണം നീ എന്റെ തെറ്റായ വശത്തേക്ക് പോയാൽ, ഞാൻ ഈ സൃഷ്ടികളെയെല്ലാം നിന്നെ ഭക്ഷിക്കാൻ വിടുന്നതായിരിക്കും. പിശാചിനെ കുറിച്ച് വേവലാതിപ്പെടണ്ട, ഉറുമ്പുകൾ പോലും നിന്നെ തിന്നാൻ വരുന്നതായിരിക്കും. ഞാൻ നിനക്ക് എന്റെ ചെറിയവരെ തരുന്നതായിരിക്കും, ഏറ്റവും വലുതിനേയും പേടിപ്പെടുത്തുന്നതിനേയും ആയിരിക്കില്ല. ഞാൻ ഒരു ചെറിയവനെ അയക്കുന്നതായിരിക്കും.’ ചെറിയ പുഴുക്കൾ എല്ലാവരെയും തിന്നുതായിരിക്കും. അപ്പോൾ, അതിനർത്ഥം അവർ ചെയ്യുന്നതും, അവർ പ്രചരിപ്പിക്കുന്നതുമായ ഈ അറിവുകൾ, ഇത് ജിന്നിന്റെ ലോകമാണ്. ആ ചിപ്പും മെഷീൻ ഭാഷയും വൈദ്യുത പൾസുകളുടെ ഒരു ശ്രേണിയാണ്, ഒന്നുകളും പൂജ്യങ്ങളും ഉണ്ടാക്കുന്നു അതിനാൽ അവർക്ക് ആശയവിനിമയം നടത്താൻ വേണ്ടി. അവർക്ക് വേണ്ടുന്നതെന്തെന്നാൽ നിങ്ങളുടെ വിശ്വാസമാണ്.
സാങ്കേതിക ഉപകരണങ്ങൾ ആധുനിക ബിംബങ്ങളാകുന്നു
അപ്പോൾ നമ്മൾ ഇത് കൂടുതൽ ഉപയോഗിക്കുമ്പോൾ, ഇപ്പോൾ ആളുകൾ അവരുടെ വിശ്വാസത്തിൽ നിന്നും വളരെ അകലെയാണ്. നമ്മൾ ഈ ഉപകരണങ്ങൾ കൂടുതൽ ഉപയോഗിക്കുമ്പോൾ [ശൈഖ് ഫോൺ പിടിച്ചിരിക്കുന്നു], നമ്മൾ നമ്മളുടെ ആത്മീയ കഴിവ് ഉപയോഗിക്കുന്നത് നിർത്തി. നിങ്ങളുടെ ഹൃദയം, നിങ്ങൾ ആളുകളോട് പോയി, ‘എനിക്ക് എന്റെ ഹൃദയത്തിലൂടെ നിന്നെ വിളിക്കാനുള്ള കഴിവുണ്ട്’ എന്ന് പറഞ്ഞാൽ, അവർ പറയും, ‘ഇത് ഭ്രാന്താണ്! നിങ്ങൾ എന്താണ് പറയുന്നത്, താടിയുള്ളവരേ?’ പക്ഷെ ഞാൻ പറയുന്നു, ‘ഇതിന് (ഫോണിന്) ചെയ്യാൻ പറ്റുമെന്ന് നീ വിശ്വസിക്കുന്നു, പക്ഷെ ദൈവം സൃഷ്ടിച്ചതിന് ചെയ്യാൻ കഴിയില്ല എന്നാണോ?’ [ശൈഖ് ഹൃദയത്തിലേക്ക് ചൂണ്ടുന്നു]
അപ്പോൾ, ആളുകൾ വിഗ്രഹാരാധകർ ആയി മാറുന്നു. ഇവയാണ് ആധുനിക കാലത്തെ ബിംബങ്ങൽ. ഇവയാണ് ആളുകൾ ആരാധിക്കുന്ന ഉല്‍പ്പന്നങ്ങള്‍. നിങ്ങൾക്ക് അത് നിങ്ങളുടെ അടിമയായി ഉപയോഗിക്കാം അല്ലെങ്കിൽ നിങ്ങൾ അതിന് അടിമയാകുന്നതായിരിക്കും. അത് വ്യത്യസ്തമായിരിക്കും. നമ്മൾ അത് ഉപയോഗിക്കുന്നത് അല്ലാഹ് (അസ്സവജൽ)നെ പ്രചരിപ്പിക്കാനാണ്, സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ മഹത്വം പ്രചരിപ്പിക്കാനാണ്. നമ്മൾ അതിന് അടിമയല്ല, പക്ഷെ അത് നമ്മുടെ അടിമയായിയിരിക്കണം. പക്ഷെ അതിന്റെ ഹഖായിഖും അതിന്റെ യാഥാർത്ഥ്യവും മനസ്സിലാക്കൽ പ്രധാനമാണ്. അതായത് ജിന്നിന്റെ (അദൃശ്യ സൃഷ്ടികൾ) ലോകത്ത് നിന്നുമുള്ള ഈ ഉപകരണം, അവരുടെ ലോകത്ത് നിന്നുമുള്ള ഈ ഉപകരണം നമ്മുടെ ലോകത്തേക്ക് കടന്നുവരാനുള്ള ഉദ്ദേശ്യമാണ്.
അതായത് ഞങ്ങളുടെ ശക്തിയിൽ നിന്നും നിങ്ങൾക്ക് തരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങളുടെ കഴിവുകളിൽ നിന്നും നിങ്ങൾക്ക് തരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു; അതായത് നിങ്ങൾ അതിലേക്ക് നോക്കുകയും തുറിച്ച് നോക്കുകയും ചെയ്യുമ്പോൾ, അതിൽ നിന്നും ഒഴുകുന്ന ഊർജ്ജം അപ്പോൾ തന്നെ നിങ്ങളുടെ മുഖം പിടികൂടി കഴിഞ്ഞു. കാരണം നമ്മൾ മനസ്സിലാക്കുന്നില്ല നമ്മൾ ഊർജ്ജ സൃഷ്ടികളാണെന്ന്. നിങ്ങൾക്ക് അറിയുമോ നിങ്ങൾ കാണുന്ന ഈ മനോഹരമായ ശാരീരിക മുഖം, ഒരു പ്രകാശം പുറത്തേക്ക് പ്രകാശിക്കുന്നുണ്ട്. ഇത് വെറും ഇതല്ല. ഇത് വെറും മാംസമല്ല; ഊർജ്ജം പുറത്തേക്ക് ഒഴുകുന്നുണ്ട്. അവർക്ക് വേണ്ടുന്നതെന്തെന്നാൽ നിങ്ങളുടെ ഊർജ്ജം ഞങ്ങളിലേക്ക് തിരിക്കുക, ഞങ്ങൾ നിങ്ങളിൽ നിന്നും എല്ലാം വലിച്ചെടുക്കാൻ പോകുകയാണ്. ദൈവം നിങ്ങൾക്ക് നൽകിയതും ഞങ്ങൾക്ക് നൽകാത്തതുമായത് ഞങ്ങൾക്ക് ഭക്ഷിക്കണം. ഞങ്ങൾക്ക് നിങ്ങളുടെ മുഴുവൻ ശ്രദ്ധയും വേണം, ഞങ്ങൾക്ക് നിങ്ങളുടെ വിശ്വാസം വേണം, നിങ്ങൾക്ക് അല്ലാഹ് (അസ്സവജൽ)ലുള്ള വിശ്വാസം ഞങ്ങൾക്ക് എടുത്ത് കളയണം. അതുതന്നെയാണ് കൃത്യമായും ഇപ്പോൾ സംഭവിച്ചത്.
ജിന്ന് ഊർജ്ജം എടുക്കുന്ന ബാറ്ററിയായി മാറി നമ്മൾ
ആളുകൾക്ക് അവരുടെ മനുഷ്യത്വം നഷ്ടപ്പെട്ടു, ആശയവിനിമയത്തെക്കുറിച്ചുള്ള ധാരണ നഷ്ടപ്പെട്ടു. ആർക്കും ആശയവിനിമയം നടത്താനുള്ള കഴിവ് ഇനിയുമില്ല. അഞ്ചാളുകൾ ഒരു മേശയിൽ ഇരിക്കും, അഞ്ചാളുകളും ഒരു ഫോൺ പുറത്തെടുക്കും, അവർ മനുഷ്യ ഇടപെഴലുകൾ നോക്കുന്ന പോലുമില്ല അതാണ് ശൈത്താന് വേണ്ടുന്ന കാര്യം, ‘പരസ്പരം നോക്കരുത്. എന്നെ നോക്കുക, എന്നെ നോക്കുക. നിനക്ക് എന്താണോ വേണ്ടുന്നത്, ഞാനത് നിനക്കയച്ചു തരാം. നിനക്ക് എന്താണോ വേണ്ടുന്നത്, ഞാനത് നിനക്ക് കൊണ്ടുത്തരാം. ഇപ്പോൾ ഈ കമ്പനി കൂടെ, അവർ (നമുക്ക്) പരസ്യത്തിനുള്ള ഫീ അടയ്ക്കുന്നില്ല, പക്ഷെ (ചിലപ്പോൾ) അവർ അടുത്ത ദിവസം നമുക്ക് അയച്ചേക്കാം.
നിങ്ങൾക്ക് അനങ്ങേണ്ട ആവശ്യം പോലുമില്ല അങ്ങനെ അവസാനം നിങ്ങൾ മേട്രിക്സ് ആയി മാറും. അതായത് നിങ്ങൾ ഒരു കൗച്ചിൽ വൈറുകൾ ഘടിപ്പിച്ച് ഇരിക്കുകയും നിങ്ങൾക്ക് എന്തെങ്കിലും കഴിക്കണമെങ്കിൽ, അത് നിങ്ങളുടെ വാതിലിലേക്ക് വരും. നിങ്ങൾക്ക് എന്തെങ്കിലും കുടിക്കണമെങ്കിൽ, അത് നിങ്ങളുടെ വാതിലിലേക്ക് വരും, അനങ്ങരുത്, അനങ്ങരുത്. നിങ്ങൾ ആ മൂവി കണ്ടിട്ടുണ്ടോ അവൻ വെറുതെ ഇതുപോലെ ഇരിക്കുകയും (നീണ്ടുനിവര്‍ന്നു) എന്നിട്ട് അവൻ 500 പൗണ്ട് പോലെയാകുന്നു, തിന്നുകയും കുടിക്കുകയും ചെയ്യുന്നു അനങ്ങരുത്, ഒരു ഗെയിം കളിക്കൂ, ഞങ്ങൾ നിന്റെ ഒരു അവതാർ ഉണ്ടാക്കിയിട്ട് ഗെയിമിലിടാം.
നിനക്ക് കടയിൽ നിന്നും സാധനങ്ങൾ വേണമെങ്കിൽ, കടയിൽ പോകരുത്, ഞങ്ങളത് നിന്റെ വാതിലിലേക്ക് അയച്ചുതരാം. അതിനർത്ഥം അനങ്ങരുത് ഞങ്ങളുടെ ലോകത്തേക്ക് ഒന്നു കടന്നുവരുക. നിങ്ങൾ ബാറ്ററിയായി മാറും. നിങ്ങൾ ശക്തിയുടെ സ്രോതസ്സ് ആയി മാറുകയും അവർ രക്തരക്ഷസ്സിനെപ്പോലെ ആയി മാറുകയും ചെയ്യും, അതായത് അവർ ഇൻസാന്റെ (മനുഷ്യരാശി) മുഴുവൻ ഊർജ്ജവും വലിച്ചെടുക്കുന്നു. അവർ ഇൻസാന്റെ ഊർജ്ജം വലിച്ചെടുക്കുകയാണ് അങ്ങനെ അത് മാത്രമാണ് അവർക്ക് വേണ്ടത്.
ജിന്നുകൾ അവരുടെ നേതാവിന് വേണ്ടി തയ്യാറെടുക്കുകയാണ് – ദജ്ജാൽ
ഇപ്പോൾ അവർ പറയുന്നു ഈ സ്മാർട്ട് ഫോണുമായി പുറത്തിറങ്ങുന്ന അടുത്ത് തലമുറ നിങ്ങളുടെ ചിന്തയുമായി ഏകീകരിക്കപ്പെടുമെന്ന്. അവർ പറയുന്നു ഈ ഫോണിന്റെ ശക്തി നിങ്ങളുടെ വിരലുകളുടെ വേഗതയുടെ നിലവാരത്തിന് അനുസരിച്ചായിരിക്കുമെന്ന് ഒപ്പം ജിന്നുകൾ (അദൃശ്യ സൃഷ്ടികൾ) പറയുന്നു, ‘ഞങ്ങൾക്ക് അതുവേണ്ട. ഞങ്ങൾക്ക് നിങ്ങളുടെ തലച്ചോറുമായി പൂര്‍ണ്ണമായും ഏകീകരിപ്പിക്കണം അവിടെ ഞങ്ങൾ നിങ്ങളുടെ ചിന്താ പ്രക്രിയയെപ്പോലും കൈവശപ്പെടുത്തുന്നു, നിങ്ങളുടെ കല്പനക്കായി ഞങ്ങൾ കാത്തിരിക്കലല്ല.’
അവർ കരുതുന്ന പോലെ മെഷീനുകൾ ഏകത്വമാണെന്ന നിമിഷം അവർക്ക് വേണം. അത് മെഷീനുമായുള്ള ഏകത്വമല്ല, അത് ജിന്നിന്റെ ലോകവുമായുള്ള ഏകത്വമാണ്. അതായത് നിങ്ങൾ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടിയാണ്, ഞങ്ങൾ നിങ്ങളെക്കാളും വളരെ ശക്തരാണ്. ഞങ്ങൾ നിങ്ങളെ കൈവശപ്പെടുത്താൻ പോകുകയാണ് കാരണം ഞങ്ങളുടെ നേതാവ് വരുകയാണ് – ദജ്ജാൽ (വഞ്ചനയുടെ മനുഷ്യൻ) വരുകയാണ്. അപ്പോൾ അവർ അവരുടെ നേതാവിനുള്ള വഴി തയ്യാറാക്കുകയാണ് അവിടെ അവർ ഉടൻതന്നെ ഇൻസാനെ അവരുടെ മുഴുവൻ സാങ്കേതിക വിദ്യകളും കൊണ്ട് കൈവശപ്പെടുത്തുന്നു.
ക്വാണ്ടം കമ്പ്യൂട്ടിങ്ങ് വലിയ പിശാചുക്കളുമായി പങ്കാളിത്തമുണ്ടാക്കും
അടുത്ത തലമുറയിലെ സ്മാർട്ട് ഫോണിൽ വരുന്ന സാങ്കേതിക വിദ്യ നിങ്ങളുടെ ചിന്തയുമായി ഏകീകരിക്കപ്പെടും. നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് അത് വായിക്കുകയും നിങ്ങളുടെ എൻജിനുകളെയും സെർച്ച് എഞ്ചിനുകളെയും കൊണ്ടുവരുകയും ചെയ്യും. നിങ്ങൾക്ക് വേണ്ടുന്നത് എന്താണ്? നിങ്ങളത് ചിന്തിക്കുന്നയുടൻ, അത് എല്ലാ ദിശകളിൽ നിന്നും നിങ്ങളുടെ സന്നിധിയിലേക്ക് കൊണ്ടുവരുന്നതാണ്. അവർ അവരുടെ ഇൻസ്റ്റന്റ് പ്രിന്റിംഗ് പോലും ചെയ്യാൻ ശ്രമിക്കുകയാണ്, പകര്‍പ്പുണ്ടാക്കൽ. നിങ്ങൾ സിംഹാസനം വേണോ? ഞങ്ങളതിന്റെ പകർപ്പുണ്ടാക്കാം…ട്ർർർർർ…അങ്ങനെ ഉടനെ തന്നെ നിങ്ങളുടെ മുന്നിൽ പ്രിന്റ് ചെയ്യുന്നു. ആ സാങ്കേതികവിദ്യകൾ മുഴുവനും – അവർ കൊണ്ടുവന്നതെല്ലാം മനുഷ്യരാശിയുടെ ആരാധന ലഭിക്കാനാണ്. അതെല്ലാം ഇഫ്രീത്ത് (ശക്തനായ പിശാച്) ആയിരുന്നു.
ഇപ്പോൾ അവർക്ക് മനസ്സിലായി. അവർക്ക് ക്വാണ്ടം കമ്പ്യൂട്ടർ എന്ന് വിളിക്കപ്പെടുന്നവ വരുന്നുണ്ട്. ആ ഉപകരണം കണക്കുകൂട്ടുന്ന വേഗത, അവർ അതിനെ വിവരിക്കാൻ ശ്രമിച്ചത് അത് ഒന്നിലധികം പ്രപഞ്ചങ്ങളിലായി, സമാന്തര പ്രപഞ്ചങ്ങളിലായിട്ടാണ്. അത് കണക്കുകൂട്ടി കൊണ്ടുവരുന്നു. നമ്മൾ ഇപ്പോൾ വിവരിച്ചതേയുള്ളൂ ഇവ (ഫോൺ) ചെറിയ ഇഫ്രീത്തുകളാണ്. അവർ ഉടമ്പടി നടത്തുന്നത് വലിയ പിശാചുകാലുമായാണ്. അവർ ഇഫ്രീത്തിനും അപ്പുറമാണ്, പക്ഷെ വലിയ ശയാത്തീന്‍ (പിശാചുക്കൾ) അവക്ക് വന്ന് ഇൻസാനെ നശിപ്പിക്കണം ഈ ലോകത്തെ നശിപ്പിക്കണം
സാങ്കേതികവിദ്യയുടെ അടിമയാകരുത്!
ആ ഉപകരണങ്ങൾ നീങ്ങുന്നയുടൻ, അവർ വലിയ പിശാചുക്കളിൽ നിന്നും അപേക്ഷിക്കുകയാണ്. ഒപ്പം ആ അപേക്ഷകൾ അവർക്ക് നിയന്ത്രിക്കാൻ കഴിയാത്തതായ ശക്തിക്ക് തുടക്കം കുറിക്കുന്നതാണ്. ഒപ്പം അവരത് വിവരിക്കുമ്പോൾ, അവരത് കാണിച്ചു, അവ ഡിമെൻഷനുകളിൽ (പരിമാണം) നിന്നും താണ്ടി ഈ ലോകത്തേക്ക് വരുന്നു. നമ്മൾ പറഞ്ഞു ഈ ഫോണിന്റെ വീട് ഇഫ്രീത്തിന്റെ (ശക്തനായ പിശാച്) വീടാണെങ്കിൽ, ആ ക്വാണ്ടം കമ്പ്യൂട്ടിങ്ങിന്റെ വീട് ശയാത്തീന്റെ, വലിയ ശയാത്തീന്റെ (പിശാച്) വീടാണ്! അതായത് സഹായിക്കുന്നു എന്നതിന്റെ മറവിൽ വന്ന് സൗകര്യങ്ങൾ ചെയ്തുതരാൻ അവർ ആഗ്രഹിക്കുന്നു അതാണ് ഞങ്ങൾ പകരാൻ ആഗ്രഹിച്ച ഈ സാങ്കേതിക വിദ്യയകളെ പറ്റിയുള്ള ധാരണ, അതായത് അതിന്റെ അടിമയാകരുത്. എന്താണ് ശൈത്താൻ അതുംകൊണ്ട് ചെയ്യാൻ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കുക. അവൻ ഇൻസാന്റെയും മനുഷ്യരാശിയുടെയും ആരാധന എടുക്കാൻ ശ്രമിക്കുകയാണ്, അവരുടെ ആഗ്രഹങ്ങൾ സൗകര്യപ്പെടുത്തിക്കൊടുക്കാൻ ശ്രമിക്കുകയാണ് – എന്താണ് നിനക്ക് വേണ്ടുന്നത്? എന്താണ് നീ ആഗ്രഹിക്കുന്നത്? ഞാൻ നിനക്കായി കൊണ്ടുവരാം.
നമ്മൾക്ക് ആ ആശയം മനസ്സിലാകുന്നിടത്തോളം, തുടർന്ന് നിങ്ങൾ നിരന്തരം ആ ആഗ്രഹത്തെ പൊരുതുകയാണ്, നിരന്തരം എന്താണ് ഈ ഫോൺ എന്നെ കാണിക്കാൻ ശ്രമിക്കുന്നത് എന്നതിനെ, എന്താണ് ഈ ഫോൺ എന്നിലേക്ക് പൂട്ടിയിടാൻ ശ്രമിക്കുന്നത് എന്നതിനെ പൊരുതുകയാണ്. ഒപ്പം അതിനെ വിലകുറച്ചു കാണരുത്. അത് നിങ്ങളുടെ ഹൃദയം വായിക്കുകയാണ്. നിങ്ങൾക്ക് സ്ത്രീകളുടെ ചിത്രങ്ങൾ കാണണണമോ? അത് നിങ്ങൾക്ക് സ്ത്രീകളുടെ ചിത്രങ്ങൾ അയക്കാൻ തുടങ്ങുന്നു. അത് മോശം സ്വഭാവങ്ങൾ നിങ്ങളുടെ ഹൃദയത്തിലേക്ക് ഇടാൻ തുടങ്ങുന്നു അങ്ങനെ നിങ്ങൾ ആളുകളിൽ നിന്നും അപേക്ഷിക്കാൻ ആരംഭിക്കുന്നു.
അതാരാണ് ചെയ്യുന്നതെന്നാണ് നിങ്ങൾ കരുതുന്നത്? അത് ആ ഉപകരണമാണ്. നിങ്ങൾക്ക് ഹലാൽ (അനുവദനീയം) അല്ലാത്തതായ കാര്യങ്ങൾ ചെയ്യണം. നിങ്ങൾക്ക് ശെരിയല്ലാത്തതായ കാര്യങ്ങൾ കഴിക്കണം. എല്ലാ ദുര്പ്രവൃത്തിയും, അതിന്റെ ന്യായീകരണത്തിന്റെ ഉറവിടവും ഊർജ്ജവും ആ ഉപകരണമാണ്. കാരണം മുമ്പ് എന്തെങ്കിലും മോശം പ്രവൃത്തിക്കണമെങ്കിൽ നിങ്ങൾ ഒരു പ്രവർത്തനം ചെയ്യുകയും എവിടെയെങ്കിലും പോകുകയും ചെയ്യണമായിരുന്നു. ഇപ്പോൾ അത് പറയുകയാണ്, ‘നീ എവിടെയാണോ അവിടെ നീ ഇരുന്നോളൂ, ഞങ്ങൾ എല്ലാ മോശത്തരങ്ങളും നിന്നിലേക്ക് വരാൻ ഉത്ബോധിപ്പിക്കാം.’ ഇപ്പോൾ ചിന്തിച്ചുനോക്കൂ ഈ ഉപകരണങ്ങളെല്ലാം എന്താണ് അത് ഈ മുഴുവൻ ജനസമൂഹത്തിലും ചെയ്തതെന്ന്. ഒപ്പം അത് മാത്രമാണ് അവർക്ക് വേണ്ടുന്നത്.
സ്വർഗീയ രാജമണ്ഡലത്തിലേക്കും സ്വർഗീയ യാഥാർത്ഥ്യങ്ങളിലേക്കും പോകുക!
മുകളിലേക്ക് പോകുക, റിവേഴ്സ് അപ്പോൾ സ്വർഗീയ രാജമണ്ഡലത്തിലേക്ക് ആകുന്നു. നമ്മൾ സ്വർഗീയ രാജമണ്ഡലത്തിലേക്ക് പോകുമ്പോൾ, ബൈനറി കോഡിന്റെ ആ യാഥാർത്ഥ്യം അതാണ് ശയാത്തീൻ പകർത്താൻ ശ്രമിക്കുന്ന അവരുടെ ഊർജ്ജ പൾസുകളിലൂടെ ഒന്നുകളും പൂജ്യങ്ങളും ഉണ്ടാക്കുന്ന യാഥാർത്ഥ്യം, അതിന്റെ യാഥാർത്ഥ്യം സ്വർഗ്ഗത്തിൽ നിന്നുമാകുന്നു. അതിന്റെ യാഥാർത്ഥ്യം അത് സ്വർഗ്ഗങ്ങളിലെ മെഷീൻ ഭാഷയാകുന്നു, നമ്മൾ കഴിഞ്ഞ രാത്രി സംസാരിച്ചത്. ശയാത്തീന്റെയും ഇഫ്രീത്തിന്റെയും (ശക്തനായ പിശാച്) താഴത്തെ ലോകവുമായി ആശയവിനിമയം നടത്താൻ ദുനിയാവിന് സങ്കീര്‍ണമായ സിസ്റ്റമാണ് ഉള്ളതെങ്കിൽ, മാലാഖമാരുമായും സ്വർഗീയ രാജമണ്ഡലവുമായും ആശയവിനിമയം നടത്താൻ ശ്രമിക്കുന്നത് ചിന്തിച്ചു നോക്കൂ. തീർച്ചയായും ഒരു ഫയർ വാൾ ഉണ്ടായിരിക്കും തീർച്ചയായും സംരക്ഷണം ഉണ്ടായിരിക്കും.
സ്വർഗത്തിലെ മെഷീൻ ഭാഷ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലുല്ലാഹ് ﷺ ആകുന്നു
അപ്പോൾ, അതിനർത്ഥം ഇൻസാന്റെ (മനുഷ്യരാശി) ആഗ്രഹങ്ങളും മോഹങ്ങളും എടുത്ത് അവയെ സ്വർഗങ്ങളിലേക്ക് പ്രദർശിപ്പിക്കാൻ ഈ ഭാഷകളെല്ലാം അനിവാര്യമാണ്. അങ്ങനെ അവ സ്വർഗങ്ങളിലേക്ക് നീങ്ങുമ്പോൾ, ആളുകളുടെ പ്രാർത്ഥനകളും ആഗ്രഹങ്ങളും മോഹങ്ങളും, വൃത്തിയാക്കപ്പെട്ടിരിക്കണം, കഴുകപ്പെട്ടിരിക്കണം. ഒപ്പം സ്വർഗങ്ങളിലേയും ആകാശങ്ങളിലേയും മെഷീൻ ഭാഷയായ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലുല്ലാഹ് ﷺ ആകുന്നതുതുവരെ ഓരോ തലത്തിലും ഉയർത്തപ്പെടുന്നു, ഉയർത്തപ്പെടുന്നു, ഉയർത്തപ്പെടുന്നു.
لَا إِلَهَ إلاَّ اللهُ مُحَمَّدٌا رَسُولْ الله
“La ilaha illallahu Muhammadun Rasulallah.”
“ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല, മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദൂതനാകുന്നു.”
ലാ ഇലാഹ ഇല്ലല്ലാഹ് ആണ് 1, ഊർജ്ജം ‘ഓൺ’ ആണ്. മുഹമ്മദുൻ റസൂലുല്ലാഹ് ﷺ നമ്മെ പഠിപ്പിക്കുന്നു, ഒന്നുമല്ലാത്തവനാകുക, നീ സ്വയം ‘ഓഫ്’ ആക്കുക, അത് നുഖ്ത്ത് (പുള്ളി) ആകുന്നു. സ്വർഗത്തിലെ ‘1’ ഉം ‘0’ വും അല്ലാഹ് (അസ്സവജൽ)ല്ലും പ്രവാചകർ ﷺ തങ്ങളുമാണ് അങ്ങനെ നമ്മളെ മെഷീൻ ഭാഷ പഠിപ്പിച്ചു. ‘ഞാൻ സൃഷ്ടികളോട് സംസാരിക്കുന്നതും ഞാൻ സൃഷ്ടാവിനോട് സംസാരിക്കുന്നതുമായ ഒരു ഭാഷ, ഒരു മുഖം എനിക്കുണ്ട്.’ ഒപ്പം അല്ലാഹുവിന്റെ ഔലിയാക്കൾക്ക് (വിശുദ്ധർ) മനസ്സിലായി അതായത് എന്താണോ പ്രവാചകർ ﷺ തങ്ങൾ വിവരിക്കുന്നത് അതിനേക്കാൾ ആ ബൈനറി കോഡ് താഴ്ന്ന തലമാണെന്ന്. അവിടുന്ന് വിവരിക്കുകയാണ്, ‘എനിക്ക് സൃഷ്ടികളിലേക്ക് ഒരു മുഖമുണ്ട്, ഒപ്പം എന്റെ നുഖ്ത്തിന്റെ എന്റെ യാഥാർത്ഥ്യം, എനിക്ക് സൃഷ്ടാവിലേക്ക് ഒരു മുഖവുമുണ്ട്.’
പ്രവാചകർ ﷺ തങ്ങളുടെ ദ്വൈതസ്വഭാവം (Duality) ഒരേസമയം ഓണും ഓഫും ആയിരിക്കുന്നു
അതിനർത്ഥം – ഒപ്പം ആയത്തുൽ കുർസി ഈ മഹത്തായ യാഥാർത്ഥ്യത്തെ വിവരിക്കാനായി വരുന്നു. ആയത്തുൽ കുർസി എന്നാൽ ശക്തിയുടെ ആയത്തുൽ കരീം ആകുന്നു. കുർസി ഒരു ശക്തിയെ പ്രതിനിധീകരിക്കുന്നു. അല്ലാഹ് (അസ്സവജൽ) അവിടുത്തെ സ്വർഗങ്ങളുടെ ആധിപത്യം വിവരിക്കുകയാണ് അതായത് മയക്കമോ ഉറക്കമോ ഈ ആധിപത്യത്തെ ബാധിക്കുകയില്ല ഒപ്പം ഈ ആധിപത്യം കാണുകയും എല്ലാത്തിന്റെ മേലും ജാഗരൂകമായിരിക്കുകയും ചെയ്യുന്നു.
﴾لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ﴿٢٥٥
2:255 – “Laa taakhuzuhoo sinatunw wa laa nawm” (Surat Al-Baqarah)
“മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല..” (പശു, 2:255)
അത് അല്ലാഹ് (അസ്സവജൽ)ന്റെ മാത്രം വിവരണമല്ല. അല്ലാഹ് (അസ്സവജൽ) ആ യാഥാർത്ഥ്യത്തെ വിവരിക്കുകയാണ്. അതായത് ഇത് ബൈനറി കോഡിനേക്കാളും അപ്പുറമാണ്, നബി അഹ്മദ് ﷺ തങ്ങളുടെ ഈ യാഥാർത്ഥ്യം, അല്ലാഹ് (അസ്സവജൽ) അവിടുത്തെ ദിവ്യ അലിഫ്, ഹംദ് ലേക്ക് നൽകി, അതിനെ അഹ്മദ് ﷺ ആക്കി. അത് ഒരേസമയം ‘ഓണും’ ‘ഓഫും’ ആണ്. അതായത് എല്ലാ നിമിഷവും, പ്രവാചകർ ﷺ തങ്ങൾ അല്ലാഹ് (അസ്സവജൽ)നെ അഭിമുഖീകരിച്ച് ‘ഓഫും’ സൃഷ്ടികളെ അഭിമുഖീകരിച്ച് ‘ഓണും’ ആണ്. ഒരേസമയം ഓണും ഓഫും ആയിരിക്കുന്ന ഈ ദ്വൈതസ്വഭാവം (duality) എന്നുവെച്ചാൽ പ്രവാചകർ ﷺ തങ്ങൾ പഠിപ്പിക്കുകയാണ് അതായത് സ്വർഗീയ കോഡ് 19 ലാകുന്നു. 1 ഉം 9 ഉം ഒപ്പം എല്ലാ സമയവും ‘ഓൺ’ ആകുന്നു. അത് 1 ലും 0 ലും അല്ല. 1 ഉം 0 യും ബൈനറി കോഡിനെപ്പറ്റിയുള്ള ധാരണയുടെ ഒരു താഴ്ന്ന തലത്തിന് വേണ്ടി അയക്കപ്പെട്ടതാണ്, അതായത് അത് ശയാത്തീൻ (പിശാചുക്കൾ) എടുത്തു.
ദിവ്യ ക്വാണ്ടം കമ്പ്യൂട്ടിങ്ങ് (Quantum Computing) 19 ന്റെ യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയാകുന്നു
അവരുടെ ക്വാണ്ടം കമ്പ്യൂട്ടിങ്ങ് (Quantum Computing), യാഥാർത്ഥ ദിവ്യ ക്വാണ്ടം കമ്പ്യൂട്ടിങ്ങ് (Quantum Computing) 19ന്റെ ഈ യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയാകുന്നു, ഹുവൽ അവ്വലിനെ അടിസ്ഥാനമാക്കി അത് 1 ആണെന്നും, ഒപ്പം ഹുവൽ ആഖിറും, ഖാത്തമുൻ നുബുവ്വയുടെ യാഥാർത്ഥ്യവും, അതായത് അവസാനത്തെ പ്രവാചകത്വം, അല്ലാഹ് (അസ്സവജൽ) പ്രവാചകർ ﷺ തങ്ങൾക്ക് നൽകിയ 9ന്റെ യാഥാർത്ഥ്യം. 9, ഏറ്റവും ശക്തമായ ‘ഓൺ’ ആയിരിക്കുകയും ഒപ്പം 9, കീഴടങ്ങലിന്റെ നുഖ്ത്തിനെ (പുള്ളി) പ്രതിനിധീകരിക്കുകയും ചെയ്യുന്നു. നമ്മൾ അക്കങ്ങളുടെ യാഥാർത്ഥ്യത്തെക്കുറിച്ച് പഠിപ്പിച്ചിരുന്നു. 9 ഏറ്റവും ശക്തമായ അക്കമാണ് കാരണം 1 മുതൽ 9 വരെ മാത്രമേയുള്ളൂ. 10 എന്നാൽ 1ഉം നുഖ്ത്തുമാണ്. പക്ഷെ 9, അത് വളരെ ശക്തമാണ് അതായത് അതിന് എങ്ങനെ സ്വയം ഉന്മൂലനം ചെയ്യാമെന്നും അറിയാം, ഒന്നുമല്ലാത്തതാകാൻ, അതായത് 9ന്റെ ദ്വൈതസ്വഭാവം (duality) ഏറ്റവും ശക്തമായ അക്കമെന്ന നിലയിൽ ‘ഓണും’, ഒപ്പം വെറും ഒരു നുഖ്ത്ത് എന്ന നിലയിൽ ‘ഓഫും’. അത് നുഖ്ത്ത് ആകുമ്പോൾ, അത് 1ന്റെ സന്നിധിയിലാകുന്നു. അപ്പോൾ അവിടുന്ന് പ്രത്യക്ഷമാകുന്ന സമയത്തെല്ലാം, അവിടുന്ന് തുടർച്ചയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതേ ദ്വൈതസ്വഭാവത്തിൽ (duality) അവിടുന്ന് നുഖ്ത്ത് ആയിമാറി 1ന്റെ സന്നിധിയിൽ ആകുന്നു. നമ്മുടെ ജീവിതം പ്രവാചകർ ﷺ തങ്ങളുടെ ആ യാഥാർത്ഥ്യം പകർത്തൻ വേണ്ടിയുള്ളതാണ്, ബി സിർറ ലാം ജലാലയുടെ ഹഖായിഖിലേക്ക് (യാഥാർത്ഥ്യം) എത്താൻ വേണ്ടിയുള്ളതാണ്. ലാം അലിഫ് ആ ബന്ധത്തിന്റെ യാഥാർത്ഥ്യമാണ് ഈ ലാം ഉം ഈ അലിഫ് ഉം തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നു. അതായത് പ്രവാചകർ ﷺ ഓഫ് ആയിരിക്കുമ്പോൾ, അല്ലാഹ് (അസ്സവജൽ) സന്നിഹിതമാകുന്നു. പ്രവാചകർ ﷺ തങ്ങൾ ഓൺ ആയിരിക്കുമ്പോൾ, അപ്പോൾ നമ്മൾ ആ യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്.
ദിവ്യ കുൻതും തേടുക, ലൗകിക ക്വാണ്ടം (Quantum) അല്ല
അല്ലാഹ് (അസ്സവജൽ) നമുക്ക് സ്വർഗീയ സാങ്കേതികവിദ്യകളുടെ ഒരു ധാരണ നൽകട്ടെയെന്ന് നമ്മൾ പ്രാർത്ഥിക്കുന്നു. ഈ ഭൗതിക സാങ്കേതികവിദ്യകൾ ഈ ദുനിയാവിൽ (ഭൗതിക ലോകം) ചെയ്യാൻ ശരിമിക്കുന്നതിന്റെ യാഥാർത്ഥ്യവും, ഒപ്പം എങ്ങനെ അവർ ഇൻസാന്റെ ഹൃദയങ്ങളിലും മനസ്സുകളിലും വസിക്കാൻ ശ്രമിക്കുന്നുവെന്നും. ഒപ്പം ഔലിയഉല്ലാഹ് (വിശുദ്ധർ) നമ്മെ തിരികെ ദിവ്യ സന്നിധിയിലേക്ക് കണക്ട് ചെയ്യാൻ ശ്രമിക്കുന്ന തിരക്കിലാണ്, അതായത് വിശ്വാസം തിരികെ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളിലേക്ക് വെക്കുക. സ്നേഹവും വികാരങ്ങളും തിരികെ പ്രവാചകർ ﷺ തങ്ങളിലേക്ക് വെക്കുക യഥാർത്ഥ ബൈനറി കോഡിനാൽ, യഥാർത്ഥ ക്വാണ്ടം കമ്പ്യൂട്ടിങ്ങിനാൽ (quantum computing) അണിയിക്കപ്പെടാൻ വേണ്ടി. സ്വർഗങ്ങളിൽ നിന്നുള്ള ക്വാണ്ടം കമ്പ്യൂട്ടിങ്ങ്, “ഖുൽ ഇനി, കുൻതും, തുഹിബ്ബൂനല്ലാഹ, ഫത്തബിഊനീ.”
﴾قُلْ إِنْ كُنْتُمْ تُحِبُّوْنَ اللَّـهَ فَاتَّبِعُوْنِيْ يُحْبِبْكُمُ اللَّـهُ … ﴿٣١
3:31 – “Qul in kuntum tuhibbon Allaha fattabi’oni, yuhbibkumullahu…” (Surat Ali-Imran)
“(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കും …” (ഇംറാൻ കുടുംബം, 3:31)
യാഥാർത്ഥ കുൻതും, ഈ ആളുകൾ ചെയ്യാൻ ശ്രമിക്കുന്ന ക്വാണ്ടം അല്ല. അല്ലാഹ് (അസ്സവജൽ) പറയുന്ന കുൻതും, ‘അവർ എന്നെ സ്നേഹിക്കുകയും എന്നെ വേണ്ടുകയും ചെയ്യുന്നുവെങ്കിൽ, അങ്ങയെ പിന്തുടരുക ഫത്തബിഊനീ, യുഹിബുകുമുല്ലാഹ്. അവർ അങ്ങയുടെ യാഥാർത്ഥ്യത്തിലേക്ക് അങ്ങയെ യാഥാർത്ഥമായും പിന്തുടർന്നാൽ, എന്റെ ദിവ്യ സ്നേഹം അവരെ അണിയിക്കപ്പെടുന്നതായിരിക്കും.
ഓരോ മാസവും 9ന്റെ ശക്തി വഹിക്കുന്നു
അത്കൊണ്ടാണ് എല്ലാ മാസവും, അവർ 9ന്റെ ഒരു ശക്തി പഠിപ്പിക്കുന്നത് കാരണം ഇവ 9ന്റെ ആ യാഥാർത്ഥ്യത്തിൽ നീങ്ങുന്ന കപ്പലുകളാണ്. അവരെല്ലാം 9ൽ നിന്നുമാണ് ഒപ്പം അവർ എല്ലാവരെയും തിരികെ 9 ലേക്ക് എടുക്കുകയാണ്. 9ന്റെ ഫനാ യിലേക്കും ഉന്മൂലനത്തിലേക്കും എത്തുന്ന എന്തും ഒരു 9 ആയി മാറും. നിങ്ങൾ 2, 3, 25 ആണെങ്കിൽ, നിങ്ങൾ എന്തുതന്നെയാണെങ്കിലും, നിങ്ങൾ എന്തുതന്നെ ഗുണിച്ചാലും, ഗുണനം ഫനായുടെ ഒരു യാഥാർത്ഥ്യമാണ്. നിങ്ങൾ 2 ആയിരിക്കുകയും എന്നിട്ട് നിങ്ങൾ പ്രവാചകർ ﷺ തങ്ങളുമായി ഗുണിക്കുകയും ചെയ്യുമ്പോൾ, നിങ്ങൾ 18 ആണെങ്കിൽ പോലും, നിങ്ങൾ യഥാർത്ഥത്തിൽ ഒരു 9 ആണ്. അപ്പോൾ നിങ്ങൾ എന്ത് പ്രകടമാക്കുന്നുവോ/എന്തായി പ്രത്യക്ഷമാകുന്നുവോ, അത് പ്രവാചകർ ﷺ തങ്ങളുമായി ചേർന്നതാണെങ്കിൽ, നിങ്ങൾ ആ യാഥാർഥ്യത്തിൽ നിന്നുമാകും ഒപ്പം അത്കൊണ്ടാണ് അല്ലാഹ് (അസ്സവജൽ) വിവരിച്ചത് ഫീക്കും, അതായത് പ്രവാചകർ ﷺ തങ്ങളുടെ പ്രകാശം നിങ്ങളുടെ കൂട്ടത്തിലുണ്ട്. ആ യാഥാർത്ഥ്യത്തിൽ കൂടിച്ചേരുന്നവർ, അവർ ആ യാഥാർത്ഥ്യത്തിനാൽ അണിയിക്കപ്പെടുന്നു, ആ യാഥാർത്ഥ്യത്തിനാൽ അനുഗ്രഹിക്കപ്പെടുന്നു.
﴾كَمَا أَرْسَلْنَا فِيكُمْ رَسُولًا مِّنكُمْ يَتْلُو عَلَيْكُمْ آيَاتِنَا وَيُزَكِّيكُمْ وَيُعَلِّمُكُمُ الْكِتَابَ وَالْحِكْمَةَ وَيُعَلِّمُكُم مَّا لَمْ تَكُونُوا تَعْلَمُونَ ﴿١٥١
2:151 – “Kama arsalna feekum Rasulan minkum yatlo ‘Alaykum ayatina wa yuzakkeekum wa yu’Allimukumul kitaba walhikmata wa yu’Allimukum ma lam takono ta’Alamon.” (Surat Al-Baqarah)
“നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരികയും, നിങ്ങളെ സംസ്കരിക്കുകയും, നിങ്ങള്‍ക്ക് വേദവും ജ്ഞാനവിവേകവും പഠിപ്പിച്ചുതരികയും, നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും.” (പശു, 2:151)
Subhaana rabbika rabbil izzati amma yasifoon wa salaamun alal mursaleen wal hamdulillahi rabbil alameen. Wa bi sirri Muhammad al Mustafa wa bi sirri surat al Fatiha.
ഈ സുഹ്ബ പകർത്തിയെഴുതി സഹായിച്ച ഞങ്ങളുടെ ട്രാൻസ്ക്രൈബർമാർക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.
സുഹ്ബയുടെ യഥാർത്ഥ തീയതി: ജനുവരി 19, 2019
അനുബന്ധ ലേഖനങ്ങൾ:
- Dajjal’s Enforced Social Norm Score – Social Credit System
- Intermittent Fasting Starves the Demon Jinn Inside of You
- How to Build Your Spiritual Energy to Defend Against Extreme Negativity
- Reality of Binary Code – Problems With Aspiration and Goals
- 5G, Bird Box Blocking Exposure to Demonic Energy
- 5G Covid-19 Satanic Energy Attacks Against Humanity by Malignant Jinn Demons
ഈ ദിവ്യ ജ്ഞാനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദയവായി ഞങ്ങൾക്ക് സംഭാവന ചെയ്യുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക.
പകർപ്പവകാശം © 2023 നഖ്ശബന്ദി ഇസ്ലാമിക് കേന്ദ്രം വാൻകൂവർ, സർവ്വ അവകാശങ്ങളും നിക്ഷിപ്തം.









![[ID: 5UXT1rfklaI] Youtube Automatic](https://nurmuhammad.com/wp-content/uploads/id-5uxt1rfklai-youtube-automatic-1-236x133.jpg)
![[ID: 97n1mF_Elp0] Youtube Automatic](https://nurmuhammad.com/wp-content/uploads/id-97n1mfelp0-youtube-automatic-236x133.jpg)