
വിശ്വാസിയുടെ അന്തർജ്ഞാനത്തെ സൂക്ഷിക്കുക ഫിറാസ (ആത്മീയ ഉൾക്കാഴ്ച്ച)
മൗലാനയുടെ (ഖ) യാഥാർത്ഥ്യങ്ങളിൽ നിന്ന് ശൈഖ് നൂർജാൻ മിറഹ്മദി (ഖ) പഠിപ്പിക്കുന്നു
A’udhu Billahi Minash Shaitanir Rajeem
Bismillahir Rahmanir Raheem
ശപിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ കാവലിനെ തേടുന്നു,
പരമകാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
അല്ലാഹുവിന്റെ ഔലിയാക്കൾ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിൽ നിന്നുമുള്ള കയറുകൾ ആകുന്നു
സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളിലേക്ക് അടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള നിഅ്മത്ത് (അനുഗ്രഹം) ആകുന്നു ഇത്. ഇതിനർത്ഥം അതുകൊണ്ടാകുന്നു അതവരുടെ കൈ അല്ലാത്തത്, പക്ഷെ അല്ലാഹ് (അസ്സവജൽ) ന്റെ കൈ (അവരുടെ കൈയ്യുടെ) മേൽ ഉണ്ട്. അതിനർത്ഥം ഈ യാഥാർത്ഥ്യത്തിൽ നിന്നുള്ളതെല്ലാം, നാം നമ്മെത്തന്നെ ഒന്നുമ്മല്ലാത്തവൻ ആയിരിക്കുവാനായി, ഒന്നുമ്മല്ലാത്തവൻ ആയിരിക്കുവാനായി, ഒന്നുമ്മല്ലാത്തവൻ ആയിരിക്കുവാനായി
പരിശീലിപ്പിച്ചാൽ, ഒപ്പം അല്ലാഹ് (അസ്സവജൽ)ന്റെ ഏറ്റവും ഉത്തമ സൃഷ്ടിയെ സ്നേഹിക്കാനുമായി പരിശീലിപ്പിച്ചാൽ, നിങ്ങളുടെ ഒന്നുമല്ലായ്മയുടെ ആ അഭാവത്തിൽ, നിങ്ങൾക്ക് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ യാഥാർത്ഥ്യത്തെ പ്രതിഫലിക്കാൻ കഴിയും – 124,000 പ്രതിഫലനങ്ങൾ ഈ ഭൂമിയിലുണ്ട്. അതിൽ ഒരാളെയെങ്കിലും, കണ്ടെത്താൻ നിങ്ങൾക്ക് ഭാഗ്യം ലഭിച്ചെങ്കിൽ, അത് അല്ലാഹ് (അസ്സവജൽ)ന്റെ ദിവ്യ സന്നിധിയിലേക്കുള്ള ഒരു കയർ ആകുന്നു, സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിൽ നിന്നും ഈ ഭൂമിയിലേക്ക് നീട്ടപ്പെട്ട ഒരു കയർ ആകുന്നു.
പ്രവാചകർ ﷺ തങ്ങളുടെ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ നിങ്ങൾ എങ്ങനെയാണ് പെരുമാറുന്നതെന്ന് സൂക്ഷിക്കുക
ത്വരീഖത്ത് വന്നു അദബ് (മര്യാദ) പഠിപ്പിക്കുന്നു. ത്വരീഖത്ത് വന്നു അദബ് പഠിപ്പിക്കുന്നു, അതായത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഇടപഴുകുന്നത് നല്ല പെരുമാറ്റത്തോടെ ആയിരിക്കുക. നിങ്ങൾ സ്വയം എന്തെല്ലാം തെറ്റുകൾ ചെയ്താലും, അത് ഒരു കാര്യമാണ്. പക്ഷെ നിങ്ങൾ ആ തെറ്റ് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ചെയ്യാൻ പാടില്ല. അത്കൊണ്ടാണ് ത്വരീഖത്ത് വന്നു അദബ് (മര്യാദകൾ) പഠിപ്പിക്കുന്നത്. അതിനർത്ഥം അദബാണ് ഈ വഴിയുടെ മുഴുവൻ രഹസ്യവും കാരണം ഇവർ അഹ്ബാബ് അൻ–നബി ﷺ (പ്രവാചകർ ﷺ തങ്ങളുടെ സ്നേഹിതർ) ആകുന്നു, അവർ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ പ്രകാശം പ്രതിഫലിക്കുകയാണ്.
അല്ലാഹ് (അസ്സവജൽ) ഔലിയാക്കൾക്ക് അവരുടെ ആത്മീയ ഇന്ദ്രിയങ്ങൾ തുറന്നുനൽകി
അവർ ആ പരിശുദ്ധ ഹദീസിന്റെ അവകാശികളാകുന്നു, അതായത് നിങ്ങൾ നിങ്ങളുടെ ഫർദ് ചെയ്തു, എന്നിട്ട് അവർ സ്വമനസ്സാലെയുള്ള ആരാധനയാൽ അടുത്തു. അങ്ങനെ അവർ സ്വമനസ്സാലെയുള്ള ആരാധനയാൽ അടുത്തപ്പോൾ, അല്ലാഹ് (അസ്സവജൽ) തുറന്നുനൽകി; നീ കേൾക്കുന്ന കാത് ഞാനായിരിക്കും.
عَنْ أَبِيِ هُرَيْرَةِ رَضِّيَّ اللهُ عَنْهُ قَالَ، قَالَ رَسُولُ اللهِ ﷺ : إِنَّ اللهَ تَعَالَىٰ قَالَ:” …وَمَا تَقَرُّبِ إِلَيَّ عَبْدِيِ بِشَيْءٍ أَحُبَّ إِلَيَّ مِمَّا اِفْتَرَضْتُ عَلَيْهِ. وَلَا يَزَالُ عَبْدِي يَتَقَرَّبُ إلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْتَ سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي بِهَا. وَلَئِنْ سَأَلَنِي لَأُعْطِيَنَّهُ، … “
[حَدِيثْ اَلْقُدْسِي – اَلمَصْدَرْ: صَحِيحْ الْبُخَارِي – رقم:٦٥٠٢]
‘An Abi Hurairah (ra) qala, Qala Rasulullahi ﷺ : InnAllaha ta’ala qala: “ Wa maa taqarrubi ilayya ‘abdi be shayin ahubba ilayya memma iftaradhtu ‘alayhi. Wa la yazaalu ‘abdi yataqarrabu ilayya binnawafile hatta uhebbahu, fa iza ahbabtuhu kunta Sam’ahul lazi yasma’u behi, wa Basarahul lazi yubsiru behi, wa Yadahul lati yabteshu beha, wa Rejlahul lati yamshi beha. Wa la in sa alani la a’teyannahu, …”
[Hadith al Qudsi, Sahih al Bukhari, Raqam: 6502)
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതർ ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: “…ഞാന്‍ നിര്‍ബന്ധമാക്കിയ കര്മങ്ങളെക്കാള് എനിക്ക് പ്രിയംകരമായ മറ്റൊരു കാര്യം മുഖേനയും എന്റെ ദാസന് എന്റെ സാമീപ്യം നേടാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ അവനെ ഇഷ്ടപ്പെടുന്നത് വരെ നിര്‍ബന്ധമല്ലാത്ത സ്വമനസ്സാലെയുള്ള കാര്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് എന്റെ ദാസന് എന്റെ സാമീപ്യം തേടിക്കൊണ്ടിരിക്കും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവൻ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കയ്യും നടക്കുന്ന കാലും ഞാനായിരിക്കും. എന്നോട് അവന് ചോദിച്ചാല്‍ അവന് ഞാന്‍ നല്‍കുക തന്നെ ചെയ്യും…” [ഹദീസ് അൽ ഖുദ്സി, സ്വഹീഹ് അൽ ബുഖാരി, റഖം: 6502]
അല്ലാഹ് (അസ്സവജൽ) അവർക്ക് അവരുടെ ആത്മാവിന്റെ കേൾവിശക്തി നൽകി, അവർ അല്ലാഹ് (അസ്സവജൽ)ന്റെ ഖുദ്റത്തിനാലും പ്രതാപത്തിനാലും ആണ് കേൾക്കുക. നീ കാണുന്ന കണ്ണ് ഞാനായിരിക്കും, അവർ അല്ലാഹ് (അസ്സവജൽ)ന്റെ ഖുദ്റത്തിനാലും പ്രതാപത്തിനാലും ആണ് കാണുക. നീ ശ്വസിക്കുന്ന ശ്വാസവും, നീ സംസാരിക്കുന്ന നാവും, നീ സ്പർശിക്കുന്ന കയ്യും ഞാനായിരിക്കും.
പ്രവാചകർ ﷺ തങ്ങളുടേയും ഔലിയാക്കളുടേയും കൈയ്യുടെ മേൽ അല്ലാഹ് (അസ്സവജൽ)ന്റെ കൈ ഉണ്ട്
നിങ്ങൾ അവരുടെ കൈ സ്പർശിക്കുമ്പോൾ, അത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ കൈ അവരുടെ കയ്യുടെ മേൽ ആകുന്നു. ഒപ്പം അല്ലാഹ് (അസ്സവജൽ) എന്താണ് വാഗ്ദാനം ചെയ്തത്? പ്രവാചകർ ﷺ നിങ്ങളോടൊപ്പമുണ്ട്, അറിയുക നാം അവിടുത്തോടൊപ്പമുണ്ട്. അത്കൊണ്ടാണ് “ഇന്നല്ലദീന യുബായിഊനക്ക ഇന്നമാ യുബായിഊന അല്ലാഹ്…”
﴾إِنَّ الَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ اللَّـهَ يَدُ اللَّـهِ فَوْقَ أَيْدِيهِمْ ۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِ ۖ وَمَنْ أَوْفَىٰ بِمَا عَاهَدَ عَلَيْهُ اللَّـهَ فَسَيُؤْتِيهِ أَجْرًا عَظِيمًا ﴿١٠
48:10 – “Innal ladheena yubayi’oonaka innama yubayi’on Allaha yadullahi fawqa aydeehim, faman nakatha fa innama yankuthu ‘ala nafsihi, wa man awfa bima ‘ahada ‘alayhu Allaha fasayu teehi ajran ‘azheema.” (Surat Al-Fath)
“തീര്‍ച്ചയായും അങ്ങയോടു [ഓ മുഹമ്മദ്] ബയ്അത്ത് (പ്രതിജ്ഞ) ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് ബയ്അത്ത് (പ്രതിജ്ഞ) ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും (അത്) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം (ബയ്അത്ത്) നിറവേറ്റുന്നവന് അവൻ മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.” (വിജയം, 48:10)
അല്ലാഹ് (അസ്സവജൽ) പറഞ്ഞു നാം നിങ്ങളോടൊപ്പം ഉണ്ടാവണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ‘നബിയീൻ, സിദ്ധീഖീൻ, ശുഹദാ വ സ്വാലിഹീൻ’ എന്നിവരുടെ കൂട്ടത്തിൽ ആയിരിക്കുക. അവരാകുന്നു ഏറ്റവും നല്ല കൂട്ടുകാര്‍.
﴾وَمَن يُطِعِ اللّهَ وَالرَّسُولَ فَأُوْلَـئِكَ مَعَ الَّذِينَ أَنْعَمَ اللّهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاء وَالصَّالِحِينَ وَحَسُنَ أُولَـئِكَ رَفِيقًا ﴿٦٩
4:69 – “Wa man yuti’ Allaha war Rasola faolayeka ma’al ladheena an’ama Allahu ‘alayhim minan Nabiyeena, was Siddiqeena, wash Shuhadai, was Saliheena wa hasuna olayeka rafeeqan.” (Surat An-Nisa)
“ആര് അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്, സത്യസന്ധന്മാര്, രക്തസാക്ഷികള്‍ (സാക്ഷ്യം വഹിക്കുന്നവർ), സച്ചരിതന്മാര് എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!” (സ്ത്രീകൾ, 4:69)
ഔലിയാക്കളുടെ ഫിറാസയെ സൂക്ഷിക്കുക – പ്രവാചകർ ﷺ തങ്ങളുടെ പ്രകാശം അവരിലൂടെ നീങ്ങുന്നു
തുറൂഖ് (ആത്മീയ പാതകൾ) വന്ന് പഠിപ്പിക്കുന്നു, എന്ത്കൊണ്ടാണ് എല്ലാ ശ്രദ്ധയും അദബ് (മര്യാദകൾ) ആകുന്നത്? കാരണം ബാക്കിയുള്ളവർ ഉസൂൽ (നിയമങ്ങൾ) പഠിപ്പിച്ചുക്കൊള്ളും. അവർ നിങ്ങളെ അദബിനെയും മര്യാദളേയും അടിസ്ഥാനമാക്കി ഉസൂലിന്റെ യാഥാർത്ഥ്യമാണ് പഠിപ്പിക്കാൻ പോകുന്നത്. അത്കൊണ്ടാണ് ത്വരീഖത്തുകൾ വന്ന് പഠിപ്പിക്കുന്നത്, അനങ്ങരുത് അവർ സംസാരിക്കുമ്പോഴും, പാരായണം ചെയ്യുമ്പോഴും, അനങ്ങരുത്. സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ പ്രകാശം അവരിലൂടെ നീങ്ങുകയാണ്, അത് ആ ഹദീസ് ആണ്. അവർ ഒരു പ്രകാശത്തിലൂടെ കാണുന്നു. അവർ നേരെ നിങ്ങളുടെ ഹൃദയത്തിലേക്ക് നോക്കുന്നു, അവർക്ക് കൃത്യമായും നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും അറിയാം. നിങ്ങൾ അവരോട് നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും അരമണിക്കൂർ പറയേണ്ടതില്ല. നിന്നെ സൃഷ്ടിച്ചവൻ, നിന്നെ അറിയുന്നവനാണ്.
അത്കൊണ്ടാണ് പ്രവാചകർ ﷺ തങ്ങൾ ഫിറാസയെ (ആത്മീയ ദർശനത്തെ) സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയത്. അല്ലാഹുവിന്റെ ഔലിയാക്കളുടെ (വിശുദ്ധരുടെ) ഫിറാസ, അവർ കാണുക അല്ലാഹ് (അസ്സവജൽ)ന്റെ പ്രകാശത്താൽ ആണ്.
عَنْ أَبِي سَعِيدٍ الْخُدْرِي رَضِّيَّ اللهُ عَنْهُ قَالَ، قَالَ رَسُولُ اللَّهِ ﷺ :” اتَّقُوا فِرَاسَةَ الْمُؤْمِنِ، فَإِنَّهُ يَنْظُرُ بِنُورِ اللَّهِ. ”
ثُمَّ قَرَأَ:” إِنَّ فِي ذَٰلِكَ لَآيَاتٍ لِّلْمُتَوَسِّمِينَ ﴿٧٥﴾”
[اَلتِّرْمِذِي، كتاب ٤٧، حديث ٣٤١٩]
‘An Abi Sa’yidel Khudriyi (ra) qala, qala Rasulullahi ﷺ:“Ittaqoo Firasatal Mu’min, Fa Innahu yanzuru Bi Nurillah.
Thumma Qara’a: “Inna fee dhalika la ayaatun lil mutawassimeen.” (Surat al Hijr)”
[At Tirmidhi, Kitab 47, Hadith 3419]
Narrated by Sa’yidel Khudri (ra) that the Messenger of Allah (pbuh) said: “Beware/be conscious of the true believer’s spiritual vision, for indeed he sees with Allah’s Light.” Then he recited from holy Quran: “Surely in this are signs for those who see”
(The Rocky Tract 15:75). [At Tirmidhi, Book 47, Hadith #3419]
“സഈദ് അൽ ഖുദ്രി (റ) ഉദ്ധരിക്കുന്നു, അല്ലാഹുവിന്റെ ദൂതർ (സ്വ) പറഞ്ഞു: യഥാർത്ഥ വിശ്വാസിയുടെ ആത്മീയ ദർശനത്തെ സൂക്ഷിക്കുക, കാരണം തീർച്ചയായും അവർ അല്ലാഹുവിന്റെ പ്രകാശത്താൽ ആണ് കാണുന്നത്” തുടർന്ന് അവിടുന്ന് വിശുദ്ധ ഖുർആനിൽ നിന്നും ഓതി: “കാണുന്നവർക്ക് തീര്‍ച്ചയായും ഇതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്” (സൂറത്തു ഹിജ്റ, 15:75). [തിർമിദി, കിതാബ് 47, ഹദീസ് #3419]
അത് ആ ഹദീസിൽ നിന്നുമാണ്. അല്ലാഹ് (അസ്സവജൽ) അവർ കേൾക്കണമെന്ന് ആഗ്രഹിക്കുന്നതാണ് അവർ കേൾക്കുക. ഓരോരുത്തരും അവരവരുടെ ദറജാത്തിന് (പദവിക്ക്) അനുസരിച്ച്. ചില വലിയ അല്ലാഹുവിന്റെ ഔലിയാക്കളുണ്ട് അവരുടെ കേൾവിശക്തി ചിന്തകൾക്കും അതീതമാണ്. ദശലക്ഷക്കണക്കിന് മൈലുകൾ അകലെയുള്ള ഒരു ഉറുമ്പിന്റെ അനക്കം പോലും അവർക്ക് കേൾക്കാൻ കഴിയുന്നു. അവർക്ക് ഭൂമിയിൽ നിന്നും മാത്രമല്ല കേൾക്കാൻ കഴിയുന്നത്, അവർക്ക് സ്വർഗത്തിൽ നിന്നുള്ളതും കേൾക്കാൻ കഴിയും. അവർക്ക് സമയത്തിനും സ്ഥലത്തിനും അതീതമായി നീങ്ങാൻ കഴിയും. അവർ ദുനിയാവിലേക്ക് (ഭൗതിക ലോകത്തേക്ക്) പരിമിതപെട്ടവരല്ല. പ്രകാശത്തിന്റെ ലോകത്തേക്ക് നേരത്തേത്തന്നെ പോയവരുമായി അവർക്ക് സമയത്തിനും സ്ഥലത്തിനും അതീതമായി ആശയവിനിമയം നടത്താൻ കഴിയും.
ഔലിയാക്കൾ ഒരു ഊർജ്ജത്താലാണ് സംസാരിക്കുന്നത് അത് നമ്മുടെ ആത്മാവിലേക്ക് നീങ്ങുന്നു, നമ്മുടെ ബുദ്ധിമണ്ഡലത്തിലേക്കല്ല
അപ്പോൾ അല്ലാഹ് (അസ്സവജൽ) അവരുടെ കേൾവി തുറന്നു, അവരുടെ കാഴ്ച്ച തുറന്നു. എന്ത് തരം ഖുദ്റത്താണ് അല്ലാഹ് (അസ്സവജൽ) അവർക്ക് ശ്വസിക്കാനായി നൽകിയിരിക്കുന്നത്? നമ്മൾ മറ്റുള്ള ഒരുപാട് പ്രഭാഷണങ്ങളിൽ പറഞ്ഞതാണ്, പക്ഷെ എല്ലാവരെയും പുതുമയിലേക്ക് എത്തിക്കാനായി എപ്പോഴും വീണ്ടും പറയേണ്ടതുണ്ട്. അവർ അവരുടെ ശ്വാസത്തിന്റെ ശക്തിയാലാണ് സംസാരിക്കുന്നത് അത് ആളുകളുടെ ആത്മാവിനെയാണ് സ്വാധീനിക്കുന്നത്. അവർ ആളുകളുടെ ബുദ്ധിമണ്ഡലത്തിലേക്ക് സംസാരിക്കുകയില്ല. അല്ലാഹ് (അസ്സവജൽ) അവർക്ക് ഇജാസ (അനുവാദം) നൽകുമ്പോൾ, അവരുടെ സംസാരം ഒരു ഊർജ്ജമാണ്, ആ ഊർജ്ജം ആ ഇൻസാന്റെ (മനുഷ്യന്റെ) ആത്മാവിലേക്കും ഹൃദയത്തിലേക്കും നീങ്ങുന്നു. അവർ ശ്വസിക്കുന്നതായ ഖുദ്റ ഒരു ഊർജ്ജമാണ്, അത് പരിസരത്ത് ചുറ്റുമ്മുണ്ട്. ചുറ്റുമ്മുള്ളതായ എല്ലാ ഊർജ്ജത്തിന്റെയും ഊർജ്ജം അവർ ശ്വസിക്കുന്നു. അവർ ആ ഊർജ്ജം അകത്തേക്ക് ശ്വസിക്കുന്നു, എന്നിട്ട് അവർ ആ ഊർജ്ജം തിരിച്ച് ശ്വസിച്ചു വിടുന്നു.
ഔലിയാക്കളുടെ കൈകളുടെ മേൽ അല്ലാഹ് (അസ്സവജൽ)ന്റെ അനുഗ്രഹമുണ്ട്
നീ പിടിക്കുന്ന കൈ ഞാനായിരിക്കും എന്ന് അല്ലാഹ് (അസ്സവജൽ) ഇപ്പോൾ പറയുമ്പോൾ, അതിനർത്ഥം അല്ലാഹ് (അസ്സവജൽ) അവരുടെ കൈക്ക് ഒരു ശക്തി നൽകുന്നതായിരിക്കും. അല്ലാഹ് (അസ്സവജൽ) അവരുടെ കൈകളുടെ മേൽ അവിടുത്തെ സുബ്ഹാൻ നൽകുന്നതായിരിക്കും, “തബാറക്കല്ലദീ ബിയദിഹിൽ മുൽക്ക്.”
﴾تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١
67:1 – “Tabarakal ladhee biyadihil mulku wa huwa ‘ala kulli shay in qadeer.” (Surat Al-Mulk)
“ആധിപത്യം/രാജമണ്ഡലം ഏതൊരുവന്റെ കയ്യിലാണോ അവന് അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന് ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.” (ആധിപത്യം, 67:1)
അവരുടെ കൈകൾക്ക് തബാറക്കും അനുഗ്രഹവുമുണ്ടെന്ന് അല്ലാഹ് (അസ്സവജൽ) പറയുന്നു. പദവി കുറഞ്ഞ അല്ലാഹുവിന്റെ ഔലിയാക്കൾ (വിശുദ്ധർ), അവർക്ക് തബാറക്ക് ഉണ്ട്. എന്നുവെച്ചാൽ കൈ മാത്രം മതി അതായത് അവരുടെ ജീവിതം എവിടെയായാലും, അവരുടെ കൈകളിലൂടെ അനുഗ്രഹം ഒഴുകുന്നു. കാരണം ആ കൈ, ‘എന്റെ കൈ അവരുടെ കൈകൾക്ക് മീതെ ഉണ്ട്’ എന്ന് അല്ലാഹ് (അസ്സവജൽ) പറഞ്ഞപ്പോൾ, അതിനർത്ഥം അല്ലാഹ് (അസ്സവജൽ)ന്റെ കൈയ്യും പ്രതാപവും അവരുടെ കൈകൾക്ക് മീതെ ഉണ്ടെന്നാണ്. അവർ എഴുതുന്നതായാലും, അവർ പ്രാർത്ഥിക്കുന്നതായാലും, അവർ ചോദിക്കുന്നതായാലും, അവർ നീങ്ങുന്നതായാലും, ആ യാഥാർത്ഥ്യത്തിന്റെ മേൽ അല്ലാഹ് (അസ്സവജൽ)ന്റെ ഇസ്സത്തും പ്രതാപവും ഉണ്ട്. അത്കൊണ്ടാണ് തബാറക്ക്.
ഉയർന്ന പദവിയിൽ, അവരുടെ കൈ കൂടുതൽ കൂടുതൽ ആ യാഥാർത്ഥ്യത്തിൽ നിന്നുമുള്ളതായി മാറുമ്പോൾ, അല്ലാഹ് (അസ്സവജൽ) അവിടുത്തെ സുബ്ഹാൻ നൽകുന്നു, സൂറത്തു യാസീനിലൂടെ, ‘എന്റെ സുബ്ഹാൻ.’ ആ മുൽക്ക് വഹിക്കുന്ന, ആ യാഥാർത്ഥ്യം വഹിക്കുന്ന, അല്ലാഹ് (അസ്സവജൽ)ന്റെ ഇസ്സത്തും പ്രതാപംവും വഹിക്കുന്ന കൈ പരിശുദ്ധമാക്കപ്പെട്ടിരിക്കുന്നു. അത് അർത്മാക്കുന്നത് ഉമ്മത്തുൽ മുഹമ്മദ് ﷺ ന് ലഭ്യമാക്കപ്പെട്ടിരിക്കുന്നത് ചിന്തകൾക്കും അതീതമാണ്, ചിന്തകൾക്കും അതീതമാണ്. ഇവയൊന്നും കാലിയായ കൂട്ടായ്മകളല്ല. ഇവയെല്ലാം യാഥാർത്ഥ്യങ്ങളിൽ നിന്നും നിറഞ്ഞ കൂട്ടായ്മകളാണ്.
﴾فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ ﴿٨٣
36:83 – “Fasubhanal ladhee biyadihi Malakotu kulli shay in wa ilayhi turja’oon.” (Surat YaSeen)
“മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം/രാജമണ്ഡലം ആരുടെ കയ്യിലാണോ, അവന് എത്ര മഹോന്നതൻ! അവങ്കലേക്കാകുന്നു നിങ്ങൾ മടക്കപ്പെടുന്നത്.” (യാസീൻ, 36:83)
ഔലിയാക്കൾ സിദ്ധീഖിന്റെ ഖദം ആണ് പിന്തുടരുന്നത് അവർ അല്ലാഹ് (അസ്സവജൽ) അനുമതിയോടെയല്ലാതെ ചലിക്കുകയില്ല
തുടർന്ന് അല്ലാഹ് (അസ്സവജൽ) നീ നടക്കുന്ന കാലും ഞാനായിരിക്കും എന്ന് പറയുമ്പോൾ, എന്നുവെച്ചാൽ ഖദമു സിദ്ദീഖ് (സത്യവാന്റെ പാദം), ഖദമു ഹഖ് സയ്യിദിനാ മുഹമ്മദ് ﷺ എന്നാൽ ഖദമു സിദ്ധീഖ് ആകുന്നു. വലിയ സിദ്ധീഖീങ്ങൾ. അത്കൊണ്ടാകുന്നു ത്വരീഖത്തുകൾ സിദ്ധീഖീങ്ങളിൽ നിന്നും വരുന്നത്. അതിനർത്ഥം ഈ സിദ്ധീഖീങ്ങളിൽ നിന്നും മുഖദ്ദം വരുന്നു. അല്ലാഹ് (അസ്സവജൽ)ന്റെ അനുവാദമില്ലാതെ, അവർ ഒരടിപോലും നീങ്ങുകയില്ല. ആളുകൾക്ക് അത് ഇഷ്ടമാണെങ്കിലും അവർക്കത് ഇഷ്ടമല്ലെങ്കിലും. അവർക്ക് മതിവരുവോളം അലറാം. നീ ഇവിടെ ഉണ്ടാവാൻ പാടില്ല. അല്ലാഹ് (അസ്സവജൽ) നീ കാലെടുത്ത് വെക്കൂ എന്ന് പറയുമ്പോൾ, അപ്പോൾ അവർ കാലെടുത്ത് വെക്കും. അവർ കാര്യമാക്കുകയില്ല. അതൊരു തീയാണെങ്കിൽ, അവർ തീയിലേക്ക് കാലെടുത്തു വെക്കുന്നതായിരിക്കും. ഒപ്പം അല്ലാഹ് (അസ്സവജൽ) പറയുന്നു, ‘ഖുൽ യാ നാറു, കൂനീ ബർദൻ വ സലാമൻ.’
﴾قُلْنَا يَا نَارُ كُونِي بَرْدًا وَسَلَامًا عَلَىٰ إِبْرَاهِيمَ ﴿٦٩
21:69 – “Qulna ya Naaru, kuni Bardan wa Salaman ‘ala Ibrahim.” (Surat Al-Anbiya)
“നാം പറഞ്ഞു: തീയേ, നീ ഇബ്രാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക.” (പ്രവാചകന്മാർ, 21:69)
അവർക്ക് ഒരു സംസ്ഥാനത്ത് തീ പിടിച്ച ഒരു പട്ടണത്തിലേക്ക് കാലെടുത്ത് വെക്കാൻ കഴിയും. അവരുടെ കാൽവെപ്പ് മുഴുവൻ തീയേം അണക്കുന്നതായിരിക്കും. അവർക്ക് പത്ത് വർഷമായി വെള്ളമില്ലാത്ത ഒരു സംസ്ഥാനത്തേക്ക് കാലെടുത്ത് വെക്കാൻ കഴിയും. ഒരു വർഷത്തിനുള്ളിൽ, അവർ മുഴുവൻ സംസ്ഥാനത്തെയും വെള്ളത്താൽ നിറഞ്ഞതാക്കും.
അസൂയ നമ്മെ അല്ലാഹ് (അസ്സവജൽ)ന്റെ അനുഗ്രഹങ്ങളിൽ നിന്നും അന്ധരാക്കുന്നു
ഇത് മുൽക്ക് (ഭൗമിക ലോകം) ആണ്. അല്ലാഹ് (അസ്സവജൽ) നിങ്ങളോട് സൂറത്തു റഹ്മാനിൽ ചോദിച്ചതാണ്, നിങ്ങൾ അല്ലാഹ് (അസ്സവജൽ)ന്റെ എത്ര അടയാളങ്ങളാണ് നിഷേധിക്കുന്നത്? ഹഹ്? എത്ര അടയാളങ്ങളാണ് നിഷേധിക്കുന്നത്, എത്ര അടയാളങ്ങളാണ് ആളുകൾക്ക് വേണ്ടത്?
﴾فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٢١
55:21 – “Fabi ayyi alayi Rabbikuma tukadhdhiban” (Surat Ar-Rahman)
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (പരമകാരുണികൻ, 55:19-21)
ഇതിനർത്ഥം അവർ എത്ര അടയാളങ്ങൾ പറഞ്ഞാലും, ആളുകളുടെ ഹസദും അസൂയയും ദിവ്യാത്ഭുതത്തെ തടയുന്നതായിരിക്കും. ഹസദ് ദിവ്യാത്ഭുതത്തെ തടയുന്നു. ഹൃദയം ഹസദിൽ നിന്നും കാലിയായിരിക്കുമ്പോൾ, അത് നടക്കുന്ന എല്ലാ കാര്യങ്ങളുടേയും അനുഗ്രഹങ്ങൾ മുഴുവനും കാണുന്നു. ഹസദ് ഇല്ലാതിരിക്കുമ്പോൾ, അത് അല്ലാഹ് (അസ്സവജൽ)ന്റെ എല്ലാ അനുഗ്രഹങ്ങളും കാണുന്നു. ഹസദ് അതിനെ തടയുന്നു അനന്തരം ഒന്നും കാണുകയുമില്ല എപ്പോഴും കുറ്റം പറയാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഹൃദയത്തിൽ ഹസദ് ഉണ്ടെങ്കിൽ, ആ കൈകൾ അല്ലാഹ് (അസ്സവജൽ)നാൽ സഹായം നൽകപ്പെട്ട കൈകളാണെന്നും, ആ കണ്ണുകൾ അല്ലാഹ് (അസ്സവജൽ)നാൽ സഹായം നൽകപ്പെട്ട കണ്ണുകളാണെന്നും, അത് കാണുകയില്ല.
ലിസാനുൽ സിദ്ധീഖ് – സത്യത്തിന്റെ വചനങ്ങൾ അസത്യത്തെ ഉടച്ചുതകര്ക്കുന്നു
ആ ചെവികൾ അല്ലാഹ് (അസ്സവജൽ)നാൽ സഹായം നൽകപ്പെട്ട ചെവികളാണെന്നും (അത് കാണുകയില്ല). അങ്ങനെ എത്രത്തോളമെന്നാൽ അല്ലാഹ് (അസ്സവജൽ) പറയുന്നു, ‘നാം അവരുടെ നാവിനെ പിന്തുണക്കുന്നു.’ അല്ലാഹ് (അസ്സവജൽ) അവർക്ക് ലിസാനുൽ ഹഖും ലിസാനുൽ സിദ്ധീഖും നൽകുമ്പോൾ എന്ത്തരം പിന്തുണയായിരിക്കും അത്? അതായത് ആ നാവിനാലും ആ സംസാരത്താലും, എന്തെല്ലാം കാര്യങ്ങളാണ് അല്ലാഹ് (അസ്സവജൽ)ന്റെ ഇസ്സത്തിനാലും പ്രതാപത്താലും നീങ്ങുന്നത്? ചിന്തിച്ചു നോക്കൂ പ്രവാചകർ ﷺ തങ്ങൾ സംസാരിക്കുകയായിരുന്നപ്പോൾ, എന്താണ് സംഭവിച്ചുകൊണ്ടിരുന്നത്? എങ്ങനെ, സത്യത്തിന്റെ വചനങ്ങൾ, അത് അസത്യത്തെ ഉടച്ചുതകര്ക്കുന്നു.
(وَوَهَبْنَا لَهُم مِّن رَّحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا (٥٠
19:50 – ” Wa wahabna lahum min rahmatina wa ja’alna lahum lisana Sidqin ‘Aliya.” (Surat Maryam)
“നമ്മുടെ കാരുണ്യത്തില്‍ നിന്നും അവര്‍ക്ക് നാം നല്‍കുകയും, അവര്‍ക്ക് നാം സത്യത്തിന്റെ നാവിൽ നിന്നും/സത്യത്തിന്റെ നാവിൽ ഉന്നതമായ സല്‍കീര്‍ത്തി ഉണ്ടാക്കുകയും ചെയ്തു.” (മർയം, 19:50)”
സത്യത്തിൽ നിന്നും ഓടിയകലുന്നവർ ഉള്ളിലുള്ള അസത്യത്താൽ സന്തുഷ്ടരായിട്ടുള്ളവരാകുന്നു
ഒരുവനിലുള്ള എല്ലാ അസത്യവും, ഈ അഹ്ലുൽ ഹഖായിഖ് (യാഥാർത്ഥ്യങ്ങളുടെ ആൾക്കാർ) സംസാരിക്കുമ്പോൾ, അവർ ആളുകളുടെ ഉള്ളിലുള്ള എല്ലാ അസത്യങ്ങളും ഉടച്ചുതകര്ക്കുകയാണ്. ആ പ്രഷർ (മര്‍ദ്ദം) അവർക്ക് അധികമായാൽ, ഒപ്പം അവരുടെ ഉള്ളിൽ ഒരുപാട് അസത്യവും ഉണ്ടെങ്കിൽ, അവർ ഓടുന്നതായിരിക്കും ഒരിക്കലും തിരികെ വരില്ല. നിങ്ങൾ എന്ത്കൊണ്ടാണ് ആളുകൾ ഓടിയകലുന്നത് കാണുന്നത്? കാരണം അവരുടെ ഉള്ളിലുള്ള അസത്യത്താൽ അവർ സന്തുഷ്ടരായതുകൊണ്ടാണ്. അതായത് ഹഖായിഖ് (യാഥാർത്ഥ്യങ്ങൾ) വരുമ്പോൾ ഒപ്പം അല്ലാഹ് (അസ്സവജൽ) വിവരിക്കുന്നു, ‘ഹഖ് വരുമ്പോൾ, അസത്യം മാഞ്ഞുപോകുന്നു.
﴾وَ قُلْ جَآءَالْحَقُّ وَزَهَقَ الْبَطِلُ، إِنَّ الْبَطِلَ كَانَ زَهُوقًا ﴿٨١
17:81 – “Wa qul jaa alhaqqu wa zahaqal baatil, innal batila kana zahoqa.” (Surat Al-Isra)
“സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം (അതിന്റെ പ്രകൃതമാൽ തന്നെ) മാഞ്ഞുപോകുന്നതാകുന്നു. എന്നും അങ്ങ് പറയുക.” (നിശായാത്ര, 17:81)
ഒപ്പം അസത്യം അതിന്റെ പ്രകൃതമാൽ തന്നെ ഒരിക്കലും ഒന്നുമല്ല. സഹൂഖ, അല്ലാഹ് (അസ്സവജൽ) പറയുന്നു അത് ഉടച്ചുതകര്ക്കപ്പെടുന്നതാണ്. അപ്പോൾ അതിനർത്ഥം, അഹ്ലുൽ ഹഖായിഖ് എങ്ങോട്ട് നീങ്ങിയാലും, ആളുകൾ ഓടുന്നതായിരിക്കും. തുടർന്ന് അവർ ഓടിയതിന് എല്ലാ ന്യായികരണവും നൽകുന്നതായിരിക്കും, ‘ഓഹ് ഇത് വേറൊരു ത്വരീഖത്ത് ആയിരുന്നു, ഇത് വേറൊരു, ഇത്. ‘അല്ല! നിങ്ങൾ നിങ്ങളുടെ അസത്യത്താലും കള്ളത്താലും നിലനിൽക്കാൻ ആഗ്രഹിക്കുകയാണ്. ഒപ്പം സത്യത്തിന്റ ആളുകൾ വരുമ്പോൾ, അവർ ആ കള്ളങ്ങളെയെല്ലാം ഉടച്ചുതകർക്കാൻ പോകുകയാണ്. അവർ പറയുന്നു, ‘ഇല്ല, ഇല്ല, ഞാൻ അതിൽ സന്തുഷ്ടനല്ല. ഞാൻ എന്റെ അസത്യത്തിൽ, എന്റെ കള്ളങ്ങളിൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.’
നിങ്ങൾ നിങ്ങളുടെ മോഹങ്ങളെ നിങ്ങളുടെ നാഥനാക്കാറുണ്ടോ?
തുടർന്ന് അല്ലാഹ് (അസ്സവജൽ) പറഞ്ഞു തന്റെ നാഥനെ തന്റെ ഹവയാക്കി തന്നിഷ്ടമാക്കി മാറ്റിയവനെ അങ്ങ് കണ്ടുവോ? അവിടെ ഒരു ശൈഖുമില്ല. എല്ലാവരും അവർ മോഹിക്കുന്നതിനെയാണ് അവരുടെ റബ്ബ് (നാഥൻ) ആക്കി മാറ്റുന്നത്. അങ്ങനെ അവർ അവരുടെ മോഹങ്ങളെ പിന്തുടരുന്നു.
﴾أَرَأَيْتَ مَنِ اتَّخَذَ إِلَـٰهَهُ هَوَاهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا ﴿٤٣
25:43 – “Ara’aita manit takhaza ilaahahoo hawaahu afa anta takoonu ‘alaihi wakeelaa” (Surat Al-Furqan)
“തന്റെ ദൈവത്തെ തന്റെ തന്നിഷ്ടമാക്കി മാറ്റിയവനെ അങ്ങ് കണ്ടുവോ? എന്നിരിക്കെ അങ്ങ് അവന്റെ കാര്യത്തിന് ചുമതലപ്പെട്ടവനാകുമോ??” (സത്യഅസത്യ വിവേചനം, 25:43)
നമുക്കെല്ലാവർക്കും സത്യത്തെ വേണം, പക്ഷെ അതിനെ കൈകാര്യം ചെയ്യാൻ കഴിയുകയില്ല
അഹ്ലുൽ ഹഖായിഖിനെ (യാഥാർത്ഥ്യങ്ങളുടെ ആളുകളെ) പിന്തുടരുക എന്നുള്ളത് എളുപ്പമുള്ള കാര്യമില്ല. അവർ സംസാരിക്കുമ്പോൾ – നിങ്ങൾക്ക് ഇഷ്ടപെട്ടാലും നിങ്ങൾക്കത് ഇഷ്ടപ്പെട്ടില്ലെങ്കിലും – അവർ കാര്യമാക്കുകയില്ല. അവർ പ്രശസ്തിക്ക് വേണ്ടിയല്ല ഇവിടെയുള്ളത്. അല്ലാഹ് (അസ്സവജൽ) അവർ പോകണമെന്ന് ആഗ്രഹിക്കുന്നിടത്ത് അവർ വരുകയും പോകുകയും ചെയ്യുന്നു.
അവരുടെ നാവ്, അവർ സംസാരിക്കുമ്പോൾ, ഒരിക്കലും പരുക്കമല്ല. അത് മാധുര്യമുള്ളതും നല്ല രീതിയിലുമാണ്, ഒരിക്കലും ഞങ്ങൾ പരുക്കമായി സംസാരിക്കുകയില്ല. അവർ പരുക്കമായ നാവുമായി സംസാരിക്കുകയില്ല, അവർ പ്രവാചകർ ﷺ തങ്ങളുടെ നാവ് അവകാശമാക്കുന്നു. എന്ത് സ്നേഹം എന്ത് കാരുണ്യം പക്ഷെ അവിടുന്ന് എപ്പോഴും സത്യസന്ധനായിരുന്നു. കാരണം ആളുകൾക്ക് സത്യമെന്താണെന്നുള്ളത് ഇഷ്ടമല്ല. അതായിരുന്നു നമ്മുടെ ആദ്യത്തെ ലഘുപത്രികയിൽ ഉണ്ടായിരുന്നത് ‘നിങ്ങൾക്ക് സത്യത്തെ കൈകാര്യം ചെയ്യാൻ കഴിയുകയില്ല.’ എല്ലാവർക്കും സത്യത്തെ വേണം – ആർക്കും സത്യത്തെ കൈകാര്യം ചെയ്യാൻ കഴിയുകയില്ല. സത്യം വരുന്നയുടൻ, അവരെല്ലാം എന്തെങ്കിലും കുഴപ്പം കണ്ടെത്തുന്നു. അവരുടെ ഉള്ളിലുള്ളതെല്ലാം ഉടച്ചുതകർക്കപ്പെടുകയാണ് ഒരു സ്വസ്ഥതയും കാണില്ല.
പ്രവാചകർ ﷺ തങ്ങളുടെ സന്നിധിയിൽ, ത്വരീഖത്തുകളുടെ പേരുകൾക്ക് എന്ത് പ്രാധാന്യമാണുള്ളത്?
എങ്കിൽ സത്യത്തിന്റെ ഖദമിനെയും പാദത്തെയും പറ്റി ചിന്തിച്ചു നോക്കുക. തുടർന്ന് അല്ലാഹ് (അസ്സവജൽ) വിവരിച്ചു, ഞാൻ ആ ഇന്ദ്രിയങ്ങള്ളെല്ലാം അണിയിച്ചുവെങ്കിൽ, അവർ റബ്ബാനിയൂൻ ആകുന്നതായിരിക്കും. റബ്ബാനിയൂൻ (നാഥന്മാരായ ആത്മാക്കൾ).
عَنْ أَبِيِ هُرَيْرَةِ رَضِّيَّ اللهُ عَنْهُ قَالَ، قَالَ رَسُولُ اللهِ ﷺ : إِنَّ اللهَ تَعَالَىٰ قَالَ:”… وَلَا يَزَالُ عَبْدِي يَتَقَرَّبُ إلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْت سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي بِهَا، وَلَئِنْ سَأَلَنِي لَأُعْطِيَنَّهُ،…”
[حَدِيثْ اَلْقُدْسِي – اَلمَصْدَرْ: صَحِيحْ الْبُخَارِي – رقم:٦٥٠٢]
‘An Abi Hurairah (ra) qala, Qala Rasulullahi ﷺ : InnAllaha ta’ala qala: “ …, wa la yazaalu ‘Abdi yataqarrabu ilayya bin nawafile hatta ahebahu, fa idha ahbabtuhu kunta Sam’ahul ladhi yasma’u behi, wa Basarahul ladhi yubsiru behi, wa Yadahul lati yabTeshu beha, wa Rejlahul lati yamshi beha, wa la in sa alani la a’Teyannahu, …”
[Hadith Qudsi, Sahih al Bukhari, Raqam: 6502)
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതർ ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: “…ഞാന്‍ നിര്‍ബന്ധമാക്കിയ കര്മങ്ങളെക്കാള് എനിക്ക് പ്രിയംകരമായ മറ്റൊരു കാര്യം മുഖേനയും എന്റെ ദാസന് എന്റെ സാമീപ്യം നേടാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ അവനെ ഇഷ്ടപ്പെടുന്നത് വരെ നിര്‍ബന്ധമല്ലാത്ത സ്വമനസ്സാലെയുള്ള കാര്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് എന്റെ ദാസന് എന്റെ സാമീപ്യം തേടിക്കൊണ്ടിരിക്കും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവൻ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കയ്യും നടക്കുന്ന കാലും ഞാനായിരിക്കും. എന്നോട് അവന് ചോദിച്ചാല്‍ അവന് ഞാന്‍ നല്‍കുക തന്നെ ചെയ്യും…” [ഹദീസ് അൽ ഖുദ്സി, സ്വഹീഹ് അൽ ബുഖാരി, റഖം: 6502]
ഇതിനർത്ഥം അവർ നഖ്ശബന്ദി അല്ല, അവർ ഖാദിരി അല്ല, അവർ റബ്ബാനിയൂൻ ആണെന്നാണ്. നിങ്ങളുടെ നഖ്ശബന്ദിയ്യും, നിങ്ങളുടെ ഖാദിരിയ്യും നിങ്ങളുടെ വിദ്യാലയമാണ്. സയ്യിദിനാ മുഹമ്മദ് ﷺ തങ്ങൾക്ക് അത് ഒരു കാര്യവുമല്ല. പ്രവാചകർ ﷺ തങ്ങൾക്ക് എന്ത് കാര്യമാണത്? മുഹമ്മദിയ്യയുടെ സന്നിധിയിൽ, ഞാൻ ഖാദിരിയ്യ ആണ്, ഞാൻ നഖ്ശബന്ദിയ്യ ആണ് എന്നാണോ നീ പറയാൻ പോകുന്നത്? അല്ല, ഇത് നിങ്ങൾക്ക് ഇവിടെ നിങ്ങളുടെ മര്യാദകൾ പഠിക്കാനുള്ള വിദ്യാലയമാണ്. അവരുടെ സന്നിധിയിൽ ആ വിദ്യാലയത്തെപ്പറ്റി നിങ്ങൾ സംസാരിക്കാൻ പാടില്ല. സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സന്നിധിയിലുള്ള ശൈഖിന്റെ അടുക്കൽ പോലും തീർച്ചയായും പാടില്ല. നിങ്ങൾ കരുതുന്നത് മൗലാന ശാഹ് നഖ്ശബന്ദ് (ഖ) അവിടെ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സന്നിധിയിൽ ഇരിക്കുകയും എല്ലാവരും നഖ്ശബന്ദിയ , നഖ്ശബന്ദിയ, നഖ്ശബന്ദിയ എന്ന് സംസാരിക്കുകയുമാണെന്നാണോ? അല്ല, എന്റെ പേര് ഇവിടെ പറയരുത് – എല്ലാം മുഹമ്മദിയ്യ ആകുന്നു! കാരണം ആ നാമം അവിടെ താഴെ നിനക്ക് നിന്റെ അദബ് (മര്യാദകൾ) പഠിക്കാൻ വേണ്ടി ഉള്ളതാണ്.
റബ്ബാനിയൂൻ ആകുക! കിതാബ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക
നീ നിന്റെ അദബ് പഠിച്ചു കഴിഞ്ഞാൽ, എന്താണ് അല്ലാഹ് (അസ്സവജൽ) നിനക്ക് നൽകിയ തലക്കെട്ട്? എന്താണ് സൂറത്തുൽ ഇംറാനിൽ? അതായത്, ‘റബ്ബാനിയൂൻ ആകുക’ (ഖുർആൻ, 3:78). ‘നിങ്ങൾ കിതാബ് (വേദഗ്രന്ഥം) പഠിക്കുകയും, കിതാബ് പഠിപ്പിക്കുകയും ചെയ്യുന്നു.’
﴾وَلَـٰكِن كُونُوا رَبَّانِيِّينَ بِمَا كُنتُمْ تُعَلِّمُونَ الْكِتَابَ وَبِمَا كُنتُمْ تَدْرُسُونَ ﴿٧٩…
3:79 – “…wa lakin kono rabbaniyena bima kuntum tu`allimoonal kitaba wabima kuntum tadrusoon.” (Surat Ali-Imran)
“…നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച് കൊണ്ടിരിക്കുന്നതിലൂടെയും റബ്ബാനിയൂൻ ആകുക” (ഇംറാൻകുടുംബം, 3:79)
അതിനർത്ഥം തുറൂഖ് (ആത്മീയ പാതകൾ) എന്നാൽ, അവ ഒരു സ്കൂൾ പോലെയാണ്. വരുന്നു നിങ്ങളെ മര്യാദ പഠിപ്പിക്കുന്നു, നിങ്ങളെ മര്യാദ പഠിപ്പിക്കുന്നു. നിങ്ങൾ ബിരുദധാരി ആകാൻ തുടങ്ങുന്ന സമയം, അവർ പറയും നീ ഇനിയും കൊച്ചുകുട്ടിയല്ല, നീ ഈ ഹദീസിന്റെ അവകാശിയാകുകയാണ്. അല്ലാഹ് (അസ്സവജൽ) നിന്നെ കേൾവിയിൽ നിന്നും അണിയുക്കുകയാണ്, കാഴ്ച്ചയിൽ നിന്നും നിന്നെ അണിയിക്കുകയാണ്, സംസാരത്തിൽ നിന്നും അണിയിക്കുകയാണ്, നിന്റെ കൈകളിലേക്ക് നിനക്ക് ഒരു പ്രതാപവും ശക്തിയും നൽകുകയാണ്.
കിതാബുല്ലാഹ് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സാന്നിധ്യമാകുന്നു
നിങ്ങൾ കിതാബ് പഠിക്കുകയും നിങ്ങൾ കിതാബ് പഠിപ്പിക്കുകയും ചെയ്തു. കിതാബ്? എന്താണ് കിതാബുല്ലാഹ്? – സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളാണ്. മുകളിൽ അവിടെ ആകാശങ്ങളിൽ ഒരു പുസ്തകവുമില്ല. അല്ലാഹ് (അസ്സവജൽ)ന് പേപ്പറും നമുക്ക് സ്മാർട്ട് ഫോണുമല്ല. എന്ത്, നമ്മുടെ ടെക്നോളജി (സാങ്കേതികവിദ്യ) ആകാശങ്ങളെക്കാൾ മികച്ചതാണെന്നാണോ? അവിടെ മുകളിൽ അല്ലാഹ് (അസ്സവജൽ)ന് പഴയ പ്രിന്റിംഗ് മെഷീനും (അച്ചടി യന്ത്രവും), മാലാഖമാർ പേപ്പർ അച്ചടിക്കുകയുമാണെന്നാണോ? തുടർന്ന് അവർ നമുക്ക് നല്ല ടെക്നോളജി ഇവിടെ നൽകിയെന്നുമാണോ? കിതാബ്, അല്ലാഹ് (അസ്സവജൽ)ന്റെ കിതാബ് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സാന്നിധ്യമാകുന്നു. എല്ലാം “അല്ലമൽ ഖുർആൻ, അതുകഴിഞ്ഞ് ഖലഖൽ ഇൻസാൻ.”
﴾عَلَّمَ الْقُرْآنَ ﴿٢﴾ خَلَقَ الْإِنسَانَ ﴿٣
55:2-3 – “Allamal Qur’an (2). Khalaqal Insaan (3).” (Surat Ar- Rahman)
”ഈ ഖുര്‍ആന്‍ പഠിപ്പിച്ചു. (2) അവന് മനുഷ്യനെ സൃഷ്ടിച്ചു. (3)” (പരമകാരുണികൻ, 55:2-3)
അല്ലാഹ് (അസ്സവജൽ) അല്ലമൽ ഖുർആൻ (പഠിപ്പിച്ചപ്പോൾ) സമയം എന്ന ഒന്നില്ല. അല്ലാഹ് (അസ്സവജൽ) എല്ലാ യാഥാർത്ഥ്യങ്ങളും പഠിപ്പിച്ചപ്പോൾ, ആ യാഥാർത്ഥ്യം കിതാബുല്ലാഹ് ആയി മാറി. അതായത് എവിടെയെല്ലാം പ്രവാചകർ ﷺ തങ്ങൾ, അവിടുത്തെ ആത്മാവിനൊപ്പം നടന്നാലും അതാകുന്നു അല്ലാഹ് (അസ്സവജൽ)ന്റെ ഗ്രന്ഥം. മൻസിലുൽ ഖുർആൻ, പരിശുദ്ധ ഖുർആനിന്റെ വീട്.
മൻസിലുൽ ഖുർആൻ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയമാകുന്നു
ഇത് ലൈലത്തുൽ നിസ്ഫ് ശഅ്ബാനിന്റെ (ശഅ്ബാൻ 15ലെ രാത്രിയുടെ) അണിയിക്കലുകൾ ആകുന്നു. ഇത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ മാസമാകുന്നു. ആരിഫീങ്ങൾ (ജ്ഞാനികൾ), ശൈഖന്മാരോടൊപ്പം യാഥാർത്ഥ്യത്തിലേക്ക് വരാൻ ശ്രമിക്കുന്നവർ, അറിയണമെന്ന് അവർ ആഗ്രഹിക്കുന്നു. നീ യാഥാർത്ഥ്യം അറിഞ്ഞിരിക്കണം. നീ ലക്ഷ്യസ്ഥാനം അറിഞ്ഞിരിക്കണം. എന്ത് വേണമെന്നാണ് നീ ചോദിക്കുന്നത്? അതിനാൽ അവർ പഠിപ്പിക്കുകയാണ്, ‘ഓ, യാ റബ്ബീ, ഞാൻ കിതാബുല്ലാഹ് യുടെ ഒപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്നു, ഞാൻ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സന്നിധിയിൽ ആയിരിക്കുവാൻ ആഗ്രഹിക്കുന്നു.’ അനന്തരം അല്ലാഹുവിന്റെ ഔലിയാക്കൾ (വിശുദ്ധർ) വന്ന് പറയും ഇത് മൻസിലുൽ ഖുർആൻ ആണ്. ഇതാണ് പരിശുദ്ധ ഖുർആനിന്റെ വീട്, ഇതാണ് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയം.
നമ്മുടെ സ്നേഹം പ്രവാചകർ ﷺ തങ്ങളിൽ കേന്ദ്രീകരിക്കാനായി ശൈഖ് നമ്മെ അദബ് പഠിപ്പിക്കുന്നു
അപ്പോൾ എന്താണ് അല്ലാഹ് (അസ്സവജൽ) അത്കൊണ്ട് ഉദ്ദേശിച്ചത്? അതായത് അവർ ഗ്രന്ഥം പഠിക്കുകയും അവർ ഗ്രന്ഥം പഠിപ്പിക്കുകയും ചെയ്തു. അതിനർത്ഥം അവരുടെ ആത്മാവ്, അവരുടെ അർവാഹ്, അവരുടെ സ്നേഹവും കൊണ്ട്, അതായത് ‘നിങ്ങൾ ആരെയാണോ സ്നേഹിക്കുന്നത് നിങ്ങൾ അവരോടൊപ്പം ആയിരിക്കും.’ അവർ അവരുടെ ശൈഖന്മാരെ സ്നേഹിക്കുന്നു. അവരുടെ ശൈഖ് അവരെ പഠിപ്പിച്ചു, ‘എന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്. എന്നിൽ നിന്നും അദബ് (മര്യാദകൾ) പഠിക്കുക. സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രവാചകർ ﷺ തങ്ങളെ നീ നിന്നെ സ്നേഹിക്കുന്നഅതിനേക്കാൾ കൂടുതൽ സ്നേഹിക്കുക.’
عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ: … فَقَالَ (رَسُولُ اللهِ ﷺ): ” أَنْتَ مَعَ مَنْ أَحْبَبْتَ.”
[اَلْمَصْدَرْ: مُسْلِمْ:. ٧٥٢٠ ]
‘An Anasin (ra): … Faqala (Rasulullahi) ﷺ: “Anta ma’a man ahbabta.”
അനസ് ഇബ്നു മാലിക് (റ) നിന്ന് നിവേദനം: …അല്ലാഹുവിന്റെ ദൂതർ (സ്വ) പറഞ്ഞു: “നിങ്ങൾ ആരെയാണോ സ്നേഹിക്കുന്നത് നിങ്ങൾ അവരോടൊപ്പം ആയിരിക്കും.”
[ഉറവിടം: മുസ്ലിം 7520]
&
عَنْ أَنَسِ بْن مَالِكٍ رَضِيَ اللهُ عَنْهُ قَالَ، قَالَ رَسُولُ اللهِ ﷺ” لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ ”.
[صَحِيِحْ مُسْلِمْ، حديث ٤٤، واَلْبُخَارِي، كِتَابُ الْإيْمَانْ، حديث ١٥]
‘An Anas ibn Malik (ra) qala, qala Rasulullahi ﷺ “La yuminu ahadukum hatta akona ahabba ilayhi min walidihi wa waladihi wan nasi ajma’yeen.”
[Sahih Muslim, Hadith 44, wa Al Bukhari, Kitabul Iman, Hadith 15]
അനസ് ഇബ്നു മാലിക് (റ) നിന്ന് നിവേദനം: പ്രവാചകർ (സ്വ) പറഞ്ഞു: “നിങ്ങളിലാർക്കും വിശ്വാസം ഉണ്ടാവുകയില്ല; ഒരുവൻ അവന്റെ പിതാവിനെക്കാളും, അവന്റെ കുട്ടികളെക്കാളും, എല്ലാ മനുഷ്യരെക്കാളും എന്നെ സ്നേഹിക്കുന്നതുവരെ.”
[സ്വഹീഹ് മുസ്ലിം, ഹദീസ് 44, വ അൽ ബുഖാരി, കിതാബുൽ ഈമാൻ, ഹദീസ് 15]
നിങ്ങളത് അറിയുന്നതിനും മുൻപേ, നിങ്ങളുടെ ആത്മാവ് ഒരു ഇശ്ഖിനാൽ (സ്നേത്താൽ) ഓട്ടോപൈലറ്റിൽ (സ്വയം നിയന്ത്രിച്ചു നീങ്ങുന്നതായ) നീങ്ങുന്നതായി നിങ്ങൾ കണ്ടെത്തുന്നതാണ്, ഓട്ടോപൈലറ്റിൽ. എല്ലാ ദിക്റുകളിലും, നിങ്ങൾ നിങ്ങളെ റൗദാ ശരീഫിൽ ആയിരിക്കുന്നതായി കാണുന്നതാണ്. നിങ്ങൾ മദീനത്തുൽ മുനവ്വറയിൽ പോയിട്ടില്ലെങ്കിൽ, ഗൂഗിൾ ചെയ്യൂ. റൗദാ ശരീഫിലേക്ക് പോകുക, നിങ്ങൾ അഴികളിൽ പിടിച്ചിരിക്കുന്നതായി കാണുക തുടർന്ന്, ‘ഞാൻ പോകുന്നില്ല യാ സയ്യിദീ, യാ റസൂലുൽ കരീം (ഏറ്റവും ഔദാര്യമുള്ള ദൂതർ) അങ്ങയുടെ നസർ (തിരു നോട്ടം), അങ്ങയുടെ നസർ എന്നിൽ പതിക്കുന്നതുവരെ’ എന്ന് മാത്രം.
ആ സ്നേഹത്താൽ, ആത്മാവ് ഓട്ടോപൈലറ്റിലാണ്. ആത്മാവിന് കൃത്യമായി അറിയാം എങ്ങനെ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സന്നിധിയിലേക്ക് സഞ്ചരിക്കണമെന്ന്.
നിങ്ങളത് അറിയുന്നതിനും മുൻപേ, നിങ്ങൾ ആശികീൻ (സ്നേഹിതന്മാർ) ആയി മാറുന്നതാണ്. സ്നേഹം. സ്വലവാത്തുകൾ (പ്രകീർത്തനങ്ങൾ) പോലും, നിങ്ങൾ കരയാൻ തുടങ്ങുന്നതായിരിക്കും. എന്ത്കൊണ്ടാണ്? കാരണം നിങ്ങളുടെ ആത്മാവിനെ റൗദാ ശരീഫിൽ ആയിരിക്കുവാനായി നിങ്ങൾ പരിശീലിപ്പിക്കുമ്പോൾ, നിങ്ങളത് കാണാൻ തുടങ്ങുന്നതാണ്. കണ്ണടച്ചായാലും, കണ്ണ് തുറന്നായാലും, അത് പ്രശ്നമല്ല.
പ്രവാചകർ ﷺ തങ്ങളുടെ തിരു നോട്ടം അവിടുത്തെ ഹൃദയത്തിലേക്ക് നിന്നെ വലിക്കുന്നു
നിങ്ങൾ ദീർഘ നാൾ അവിടെ ഇരിക്കുകയാണെങ്കിൽ, നിങ്ങൾ കരുതുന്നില്ലേ, “ഖുലുഖിൻ അസീം,” സൃഷ്ടികളിൽ ഏറ്റവും സൗന്ദര്യമുള്ള സൃഷ്ടിയുടെ സ്വഭാവം. അവിടുന്ന് റൗദ തുറക്കാൻ പോകുന്നില്ല എന്നാണോ? അങ്ങനെ പറയുന്നു നീ ഇത്രയും നാൾ ഇവിടെ നിൽക്കുകയായിരുന്നില്ലേ, ഞാൻ നിന്നെ നോക്കാൻ ആഗ്രഹിക്കുന്നു. നിന്റെ മേൽ തിരുനോട്ടം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ അവരെ തന്നെ കാണുമ്പോൾ, അവർ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ തിരുനോട്ടത്തെ അവരുടെ മേൽ കാണുന്നു. ആ പ്രകാശം, അത് നിന്റെ ആത്മാവിൻ മേൽ തിരുനോട്ടം നൽകുമ്പോൾ, ഉടനെതന്നെ നിന്നെ ആ ഹൃദയത്തിലേക്ക് വലിക്കുന്നു, ഉടനെതന്നെ അവിടുത്തെ ഹൃദയത്തിലേക്ക് നിന്നെ വലിക്കുന്നു.
﴾وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴿٤
68:4 – “Wa innaka la’ala khuluqin ‘azheem.” (Surat Al-Qalam)
“തീര്‍ച്ചയായും അങ്ങ് (ഓ മുഹമ്മദ്!) മഹത്തായ സ്വഭാവത്തിലാകുന്നു..” (പേന, 68:4)
ഒപ്പം അവിടുന്ന് അവിടുത്തെ വിശുദ്ധ അനുചരന്മാരോട് വിവരിച്ചു, ‘നിങ്ങൾ എന്റെ അനുചരന്മാർ ആണ്, പക്ഷെ അന്ത്യനാളുകളിൽ ഒരു കൂട്ടം ആളുകൾ വരുന്നതായിരിക്കും, അതായത് അവർ എന്നെ സ്നേഹിക്കുന്നു, ഒപ്പം അവർ ഒരിക്കൽപോലും എന്നെ കണ്ടിട്ടില്ലാത്തവരുമാണ്. എന്നെ ഒരുനോക്ക് കാണാനായി അവർ അവർക്കുള്ളതെല്ലാം, അവരുടെ സമ്പത്തെല്ലാം നൽകുന്നതായിരിക്കും.
عَنْ أَبِي هُرَيْرَةِ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ:” مِنْ أَشَدِّ أُمَّتِي لِي حُبَّا، نَاسٌ يَكُونُونَ بِعِدِّيِّ، يودِ أحَدِهِمْ لَوْ رآنِي بِأهْلِهِ وَمَالِهِ” ]رَوَاهُ مُسْلِمٌ[
‘An Abi Hurairah (ra), ‘Anhu ‘anna Rasulallahu ﷺ qala: “Min ashaddi ummati li hubba, nasun yakunona bi’iddiyi yawdi ahadihim law raani bi ahlihi wa malihi.” [Rawahu Muslim]
അബൂ ഹുറൈറ (റ) നിന്ന് പറയുന്നു, അല്ലാഹുവിന്റെ ദൂതർ (സ്വ) പറഞ്ഞു: “എന്റെ ജനതയിൽ ഏറ്റവും സ്നേഹമുള്ളവർ എനിക്ക് ശേഷം വരുന്നവരായിരിക്കും എന്നെ ഒരുനോക്ക്/ഒരംശം കാണാനായി അവർ അവരുടെ സമ്പത്തും അവരുടെ കുടുംബവും ബലിനൽകാൻ ആഗ്രഹിക്കുന്നവരായിരിക്കും” [ഇമാം മുസ്ലിമിൽ നിന്നും നിവേദനം]
നബി (സ്വ) തങ്ങളുടെ അഹ്ബാബ് ആകാനായി തേടുക
ഇവർ എന്റെ അഹ്ബാബ് ആകുന്നു. അപ്പോൾ, നമുക്ക് അല്ലാഹ് (അസ്സവജൽ) നിന്നും ഒരു തലക്കെട്ടുണ്ട്, നഖ്ശബന്ദി എന്നല്ല, ഖാദിരി എന്നല്ല, രിഫാഈ എന്നല്ല, പക്ഷെ അല്ലാഹ് (അസ്സവജൽ) നിന്നുള്ള നമ്മുടെ തലക്കെട്ട് റബ്ബാനിയൂൻ എന്നാണ്. ഒപ്പം നമുക്ക് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളിൽ നിന്നും ഒരു തലക്കെട്ടുണ്ട്, എല്ലാം സ്വഹീഹ് ആയ ഹദീസ് ആണ്, അതായത് ഇവർ എന്റെ അഹ്ബാബ് ആകുന്നു അപ്പോൾ സ്വഹാബികൾക്ക് അസൂയയായി. അവർ പറഞ്ഞു, ‘ഞങ്ങൾ കരുതി ഞങ്ങളാണ് അങ്ങയുടെ സ്നേഹിതരെന്ന്.’ ‘അല്ല, നിങ്ങളെന്റെ സ്വഹാബികളാണ് (അനുചരന്മാരാണ്). നിങ്ങൾ എന്റെയൊപ്പമാണ്. അതിനാൽ തീർച്ചയായും നിങ്ങൾ എന്നെ സ്നേഹിക്കുന്നതാണ്, നിങ്ങൾ എന്നെ എല്ലാദിവസവും കാണുന്നവരാണ്. അവർ എന്നെ കണ്ടിട്ടില്ലാത്തവരാണ്.’ ഒപ്പം അവർ അവരുടെ എല്ലാ സമ്പത്തിനാലും, അവരുടെ എല്ലാ സമയങ്ങളാലും, അവരുടെ എല്ലാ സ്നേഹത്താലും പ്രായത്നിക്കുന്നവരാകുന്നു, അവർ – അവർ ബുദ്ധിമുട്ടുകളെല്ലാം സഹിക്കുന്നത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ്. അങ്ങനെ നമുക്കാ തലക്കെട്ട് നൽകി. ‘അവർ എന്റെ അഹ്ബാബ് ആകുന്നു. അവർ എന്നെ സ്നേഹിക്കുന്നു ഞാൻ അവരെയും സ്നേഹിക്കുന്നു.’ അതാണ് സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റ്. അപ്പോൾ നമ്മുടെ ജീവിതം അഹ്ബാബ് ആകാൻ വേണ്ടി, സ്നേഹിതരാകാൻ വേണ്ടിയുള്ളതാകുന്നു.
عَنْ أُنْسِ بْن مَالِكٍ رَضِيَ اللَّهُ عَنّه قَالَ: قَالَ رَسُولُ اللهِ ﷺ َ:” مَتَى أَلْقَى أَحْبَابِيْ؟
فَقَالَ أَصْحَابُهُ: بِأَبِينَا أَنْتَ وَأُمِّنَا، أَوْ لَسْنَا أَحْبَابَكَ؟
فَقَالَ ﷺ: أَنْتُمْ أَصْحَابِيْ، أَحْبَابِيْ قَوْمٌ لَمْ يَرَوْنِيْ وَآمَنُوْا بِيْ. وَأَنَا إِلَيْهِمْ بِالْأَشْوَاقِ لأَكْثَرَ.“
[مُسْنَدَ الْفِرْدَوْسِ- ٤ / ١٤٨]
‘An Ansi bin Malik (ra) Qala, Qala Rasulullahi ﷺ:“Mata alqa Ahbabi?
Faqala Ashabuhu: bi abina anta wa ammena, aw lasna ahbabak?
Faqala ﷺ : Antum Ashabi, Ahbabi, qawmun lam yarawni wa aamano bi, wa ana ilayhim bil ashwaqil aksar.”
അനസ് ഇബ്നു മാലിക് (റ) നിന്ന് നിവേദനം, അല്ലാഹുവിന്റെ ദൂതർ (സ്വ) പറഞ്ഞു: ഞാൻ എന്നാണ് എന്റെ സ്നേഹിതരെ കണ്ടുമുട്ടുക?
അനുചരന്മാർ പറഞ്ഞു: ഞങ്ങളുടെ പിതാക്കളും മാതാക്കളും സാക്ഷി, ഞങ്ങളല്ലെയോ അങ്ങയുടെ സ്നേഹിതർ? പ്രവാചകർ (സ്വ) പറഞ്ഞു: നിങ്ങൾ എന്റെ അനുചരന്മാരാണ്. എന്റെ സ്നേഹിതരെന്നാൽ എന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരാണ്, എന്നിൽ വിശ്വസിച്ചവരുമാണ്, എനിക്ക് അവരെ കാണാനുള്ള ആഴത്തിലുള്ള ആഗ്രഹമുണ്ട്“. [ഉറവിടം: മുസ്നദ് അൽ ഫിർദൗസ് (4/148)]
ഔലിയാക്കൾ ഉമ്മുൽ കിതാബിനാൽ അണിയിക്കപ്പെട്ടവരാകുന്നു
നമ്മൾ സ്നേഹിക്കുമ്പോൾ, ആത്മാവ് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയ സന്നിധിയിലേക്ക് നീങ്ങുന്നതായിരിക്കും. അത് ഹൃദയത്തിലേക്ക് നീങ്ങിയാൽ, അതാകുന്നു മൻസിലുൽ ഖുർആൻ. എന്നെന്നും നിത്യതയിൽ പരിശുദ്ധ ഖുർആൻ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിൽ നിന്നും ഒഴുകുന്നതിന്റെ സ്ഥാനം. ഈ ഭൂമിയിൽ അവർക്കുള്ളത് ഒരു ഫുർഖാൻ ആണ്, ഒരു പ്രത്യക്ഷപെടലാണ്. യാഥാർത്ഥവും, പരിശുദ്ധ ഖുർആനിന്റെ അപാര യാഥാർത്ഥ്യവും സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിൽ നിന്നുമാണ് ഒഴുകുന്നത്. അല്ലാഹുവിന്റെ ഔലിയാക്കൾ (വിശുദ്ധർ), അവരുടെ ആത്മാവിനാൽ, അവർ പ്രവാചകർ ﷺ തങ്ങളുടെ ഹൃദയത്തിലേക്ക് പോകുകയും ഉമ്മുൽ കിതാബിനാൽ; ഭൂമിയിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ആ ഗ്രന്ഥത്താൽ അണിയിക്കപ്പെടുകയും ചെയ്തു. ഉമ്മുൽ കിതാബ് എന്നത് അലിഫും മീമും ആയിരിക്കുന്നിടത്താണ്, അവിടെ മറ്റൊന്നുമില്ല. ആ യാഥാർഥ്യത്തിൽ നിന്നും ഒഴുകുന്ന എല്ലാ യാഥാർഥ്യങ്ങളുടെയും നീരുറവ ആകുന്നു അത്.
അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക, ഭിന്നിച്ച് പോകരുത്
അപ്പോൾ, അതിനർത്ഥം നമ്മുടെ ഈ യാത്ര സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിലേക്കാണ്. അല്ലാഹ് (അസ്സവജൽ) നമുക്കൊരു ധാരണ നൽകട്ടെ എന്ന് നമ്മൾ പ്രാർത്ഥിക്കുന്നു ആ യാഥാർത്ഥ്യം മുറിച്ചു കടക്കാനും പരീക്ഷണങ്ങൾ സഹിക്കാനും ഒപ്പം മനസ്സിന്റെ എല്ലാ തന്ത്രങ്ങൾക്കുമെതിരെ വരാനും. അവിടെ അല്ലാഹ് (അസ്സവജൽ) പറഞ്ഞു കയറില്‍ മുറുകെപിടിക്കുകയും, ‘ലാ തഫർറഖ്.’ ഭിന്നത ഉണ്ടാക്കരുത്. നീ ഇതാണെന്നും നീ അതാണെന്നും പറയരുത്. നീ ഇതിലാണെന്നും നീ അതിലാണെന്നും പറയരുത്. നിന്റെ മനസ്സാണ് ഈ ഭിന്നതകൾ ഉണ്ടാക്കുന്നത്.
﴾وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّقُوا ۚ ﴿١٠٣
3:103 – “Wa’tasimo bihab lillahi jamee’an wa la tafarraqo…” (Surat Ali-Imran)
“നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്…” (ഇംറാൻകുടുംബം, 3:103)
റബ്ബാനിയൂൻ, അഹ്ബാബ് എന്നീ തലകെട്ടുകൾ മാത്രമാണ് പ്രധാന്യമർഹിക്കുന്നത്
അല്ലാഹ് (അസ്സവജൽ) എണ്ണുന്നതായ ഒരേയൊരു യാഥാർത്ഥ തലക്കെട്ടെന്നാൽ അത് അവിടുന്ന് നൽകിയ തലക്കെട്ടാണ്, റബ്ബാനിയൂൻ ആകുക! നിങ്ങൾ കിതാബ് (ഗ്രന്ഥം) പഠിക്കുകയും, നിങ്ങൾ കിതാബ് പഠിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളിൽ നിന്നുമുള്ള ഒരേയൊരു തലക്കെട്ട്, അഹ്ബാബ് (സ്നേഹിതർ). എന്റെ അഹ്ബാബ് ആകുക, നീ നിന്നെത്തന്നെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ നീ എന്നെ സ്നേഹിക്കുക. ഞാൻ നിന്നെ സ്നേഹിക്കുകയും നീ എന്നെ സ്നേഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, നിനക്ക് അത് മാത്രം മതി ജീവിതത്തിൽ. സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സ്നേഹം നിന്നെ അണിയിക്കപ്പെട്ടു കഴിഞ്ഞാൽ, ഈ ഭൂമിയിലുള്ള ഒരാൾക്ക് പോലും നീ കാര്യമാക്കും വിധത്തിൽ നിന്നെ ഇഷ്ടപ്പെടാനോ വെറുക്കാനോ കഴിയില്ല.
അതിനെല്ലാം ആകപ്പാട് വേണ്ടുന്നത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സ്നേഹമാണ്. കാരണം മനുഷ്യർ, അവർ ഒരുപാട് തെറ്റുകളും ഒരുപാട് മോശപ്പെട്ട കാര്യങ്ങളും ചെയ്യാൻ പോകുന്നതാണ്. തുടർന്ന് നീ മനുഷ്യരാൽ നിരാശപ്പെടുന്നതായിരിക്കും. പക്ഷെ മനുഷ്യരിൽ ഏറ്റവും ഉത്തമർ, അല്ലാഹ് (അസ്സവജൽ)ന്റെ ഏറ്റവും ഉത്തമ സൃഷ്ടി സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളാണ്. ആരും ആ സ്നേഹത്താൽ നിരാശരാക്കപ്പെട്ടിട്ടില്ല, ഇൻശാഅല്ലാഹ്.
അല്ലാഹ് (അസ്സവജൽ) ഈ നിസ്ഫ് ശഅ്ബാന്റെ പ്രകാശങ്ങളാൽ, നിസ്ഫ് ശഅ്ബാന്റെ യാഥാർത്ഥ്യങ്ങളാൽ നമ്മെ അണിയിക്കട്ടെയെന്ന് നമ്മൾ പ്രാർത്ഥിക്കുന്നു. ഒപ്പം നഫ്സിനാലും (ശരീരസംബന്ധമായത്) തലച്ചോറിനാലും ഭിന്നതകളും വേർപെടുത്തലുകളും ഉണ്ടാക്കാതിരിക്കാനും. പക്ഷെ യാ റബ്ബീ, ആ യാഥാർത്ഥ്യത്തിലേക്ക്, ആ ഉമ്മറപ്പടിയിലേക്ക്, സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സ്നേഹത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ട് പോകേണമേ.
Subhana rabbika rabbal ‘izzati ‘amma yasifoon, wa salaamun ‘alal mursaleen, walhamdulillahi rabbil ‘aalameen. Bi hurmati Muhammad al-Mustafa wa bi siri Surat al-Fatiha.
ഈ സുഹ്ബ പകർത്തിയെഴുതി സഹായിച്ച ഞങ്ങളുടെ ട്രാൻസ്ക്രൈബർമാർക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.
സുഹ്ബയുടെ യഥാർത്ഥ തീയതി: ഏപ്രിൽ 30, 2019
അനുബന്ധ ലേഖനങ്ങൾ:
- Reality of Firasah – Vision of the Believer
- House of Quran, The Heart of Nabi Muhammad ( ﷺ )
- Prophetﷺ is Walking Quran -36:69 YaSeen – Huwa Dhikrun wa Quran Mubeen
- Heart of Quran – Secrets of YaSeen
- Jealousy Blocks the Eye of the Heart
- Tafsir 72:16 Keep Your Tariqat Path
മൗലാന ഷെയ്ഖ് നൂർജന്റെ പുസ്തകങ്ങൾ:
ഈ ദിവ്യ ജ്ഞാനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദയവായി ഞങ്ങൾക്ക് സംഭാവന ചെയ്യുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക.
പകർപ്പവകാശം © 2019 നഖ്ശബന്ദി ഇസ്ലാമിക് കേന്ദ്രം വാൻകൂവർ, സർവ്വ അവകാശങ്ങളും നിക്ഷിപ്തം.