
ഒറ്റപെട്ട അവസ്ഥയിൽ നിരവധി പിശാചുക്കൾ വരുന്നു
മൗലാനയുടെ (ഖ) യാഥാർത്ഥ്യങ്ങളിൽ നിന്ന് ശൈഖ് നൂർജാൻ മിറഹ്മദി (ഖ) പഠിപ്പിക്കുന്നു
ശപിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ കാവലിനെ തേടുന്നു,
പരമകാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
A’udhu Billahi Minash Shaitanir Rajeem
Bismillahir Rahmanir Raheem
സയ്യിദിനാ മുഹമ്മദ് ﷺ യുടെ വിശുദ്ധ സാന്നിധ്യത്തെ നിങ്ങളുടെ വീടുകളിലേക്ക് ക്ഷണിക്കുക
എന്താണ് മദീനയെ അനുഗ്രഹീതമാക്കുന്നത് എന്നാൽ അത് സയ്യിദിനാ മുഹമ്മദ് ﷺ യുടെ സാന്നിധ്യമാണ്. അതിന്റെ അർത്ഥം സയ്യിദിനാ മുഹമ്മദ് ﷺ യെ നമ്മുടെ വീടുകളിലേക്ക് ക്ഷണിക്കുക. വീടിനുള്ളിൽ സലവാത്തുകൾ (മുഹമ്മദ് ﷺ യുടെ സ്തുതിഗീതങ്ങൾ) പ്ലേ ചെയ്യുക, വീടിനുള്ളിൽ നശീദുകൾ (സ്തുതിഗീതങ്ങൾ) പ്ലേ ചെയ്യുക, വീടിനുള്ളിൽ ഖവ്വാലികൾ (സ്തുതിഗീതങ്ങൾ) പ്ലേ ചെയ്യുക. ഈ ഗീതങ്ങൾ നമ്മളെ എങ്ങനെയാണ് പഠിപ്പിക്കുന്നത് എന്നാൽ, ‘ഒരു അനുഗ്രഹീത ആത്മാവ് വരുകയാണ്. അവിടുത്തെ സമയം വരുകയാണ്, അവിടുന്ന് വരുകയാണ്. തയ്യാറാവുക, എല്ലാം അലങ്കരിക്കുക.’ വീടുകളിൽ മീലാദ് (നബി ﷺ യുടെ ജന്മദിനാഘോഷം) സങ്കടിപ്പിക്കുക. അതിഥികളെ ക്ഷണിക്കുക, ഭക്ഷണം നൽകുക എന്നിട്ട് പറയുക, ‘നമ്മൾ ഇപ്പോൾ ഈ ദികിർ (ദിവ്യ സ്മരണ) പരുപാടി ഓൺ ചെയ്യാൻ പോകുകയാണ് കൂടെ ലൈവ് ദിക്കിറിനു ഞങ്ങളോടൊപ്പം ചേരുക.’ അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഞങ്ങൾ എത്തേണ്ടിടത്തു ഞങ്ങൾ എത്തിയത് എങ്ങനെയാണെന്നാ നിങ്ങൾ കരുതുന്നെ? അവർ പെട്ടെന്ന് ഒരു നിമിഷം ഞങ്ങൾക്ക് എന്തെങ്കിലും ഒന്ന് തന്നിട്ട്, ‘ഓ, ഇപ്പൊ, ശരി, അൽഹംദുലില്ലാഹ്, നിങ്ങൾ ഇന്നത് ഇന്നത് ആണ് ‘എന്നു പറഞ്ഞില്ല.’ തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതിനായി അല്ലാഹു (അസ്സവജൽ), അവർക്ക് എന്തെല്ലാം ഹിമ്മ യും ഉത്സാഹവും നൽകിയോ അത് ഉപയോഗപ്പെടുത്തുന്നവർ ഉണ്ട്.
എന്നു വച്ചാൽ നിങ്ങൾ എല്ലാത്തിൽ നിന്നും അകന്ന് വീട്ടിൽ ഇരിക്കുമ്പോൾ, കുറച്ചു സുഹൃത്തുക്കളെ ക്ഷണിച്ചിട്ട് പറയുക, ‘ഇന്ന് രാത്രി നമ്മൾ മെഹ്ഫിൽ (സമ്മേളനം) കൂടാൻ പോകുകയാണ്.‘ നിങ്ങൾക്ക് ഭക്ഷണം നൽകാനുള്ള വക ഇല്ലായിരിക്കാം. അവർ പറയുമായിരുന്നു, ‘നിങ്ങൾ 4 പേർക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണെങ്കിലും, 8 പേർക്ക് അതിൽ നിന്നും കഴിക്കാം.’ സയ്യിദിനാ മുഹമ്മദ് ﷺ യ്ക്ക് വേണ്ടി നല്ല ഭക്ഷണം ഉണ്ടാക്കുക. ആളുകളെ ക്ഷണിച്ചിട്ട് പറയുക, ‘ഇപ്പോൾ മെഹ്ഫിൽ (സമ്മേളനം), തുടങ്ങുകയാണ്, തത്സമയ ടെലിവിഷൻ ഇടുക.’ ഒപ്പം നിങ്ങളുടെ വീടുകൾ എപ്പോഴും മെഹ്ഫിൽ ഇന്റെ സ്ഥലം ആക്കുക. നിങ്ങൾക്ക് ഭയമാണെങ്കിൽ ഒരു മാസ്ക് ധരിക്കുക എന്നിട്ട് അവരോട്, ‘അല്പം അകലെ മാറി ഇരിക്കൂ’ എന്ന് പറയുക.
എന്നാൽ മെഹ്ഫിൽ ഇന്റെ ബറക (അനുഗ്രഹങ്ങൾ) യും സലവാത്തുകളുടെ ബറകയും എല്ലാ ബുദ്ധിമുട്ടുകളേയും നീക്കാൻ ആരംഭിക്കും. വീട് ഒരു മസ്ജിദ് ആയി മാറും, വീട് ഒരു മദീന ആയി മാറും, വീട് ഒരു അഭയസ്ഥാനം ആയി മാറും. ആരാണ് വരുന്നത്? ആദരവാക്കപ്പെട്ട ആത്മാവ് വരുകെയാണ്, ആദരവാക്കപ്പെട്ട സാന്നിദ്ധ്യം വരുകെയാണ്, സയ്യിദിനാ മുഹമ്മദ് ﷺ വരുകെയാണ് കാരണം അവിടുത്തെ ﷺ ജന്മദിനമാണ്. വരുന്നവരിൽ ഏറ്റവും ഉത്തമർ അവിടുന്ന് ﷺ ആണ്, അവിടുത്തെ സ്നേഹത്തിനും ബഹുമാനത്തിനും വേണ്ടി വന്നവർക്കു ആശംസകൾ അറിയിക്കാൻ. അത് കരണമായി സയ്യിദിനാ മുഹമ്മദ് ﷺ യുടെ ശ്രദ്ധ കിട്ടുവാൻ വേണ്ടി അവർ അവരാൽ സാധ്യമായ എല്ലാം ചെയ്തു. അവർ സൽസ്വഭാവത്തോടെ തങ്ങളുടെ കോഴ്സ് എടുത്തു, തങ്ങളുടെ പാഠങ്ങൾ എടുത്തു.
ഒറ്റപ്പെട്ട അവസ്ഥയിൽ എന്താണോ മറഞ്ഞു കിടന്നത് അത് പുറത്തു വരും ഒപ്പം മഹാമാരിയുടെ അസാബും
പ്രയാസകരമായ നാളുകളിൽ ഞങ്ങൾ മുന്നറിയിപ് നൽകിയിരുന്നു അതായത് ഈ ഒറ്റപ്പെടുന്ന അവസ്ഥ ആരംഭിക്കുമ്പോൾ, അല്ലാഹു (അസ്സവജൽ) കല്പിച്ചു, “ബുയൂത്ത്, എല്ലാവരും അവരവരുടെ വീടുകളിലേക്ക് കയറുക.
﴾حَتَّىٰ إِذَا أَتَوْا عَلَىٰ وَادِ النَّمْلِ قَالَتْ نَمْلَةٌ يَا أَيُّهَا النَّمْلُ ادْخُلُوا مَسَاكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَانُ وَجُنُودُهُ وَهُمْ لَا يَشْعُرُونَ ﴿١٨
27:18 – “Hattaa izaa ataw ‘alaa waadin namli qaalat namlatun yaa ayyuhan namlud khuloo masaakinakum laa yahtimannakum Sulaimaanu wa junoodu hoo wa hum laa yash’uroon.” (Surat An Naml)
അങ്ങനെ അവര് ഉറുമ്പിന് താഴ്വരയിലൂടെ ചെന്നപ്പോള് ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള് നിങ്ങളുടെ പാര്പ്പിടങ്ങളില് പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്റെ സൈന്യങ്ങളും അവര് ഓര്ക്കാത്ത വിധത്തില് നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ. (ഉറുമ്പ്, 27:18)
ആഹ്, ഒരുപാട് പിശാചുക്കൾ പുറത്തേക് വരും. ഒരുപാട് മരപ്പട്ടികൾ, എലികൾ. എല്ലാവരും മരിക്കാൻ തുടങ്ങിയതിന്റെ തൊട്ടു പിന്നാലെ ഒപ്പം നിരവധി ബുദ്ധിമുട്ടുകളും, അടുത്ത എന്ത് അസാബ് ആണ് വരുന്നത്? അത് മഹാമാരി ആണ്. പുറമെ ഉള്ള എലികളെ മാത്രം അല്ല നിങ്ങൾ പേടിക്കേണ്ടത് പക്ഷെ ഇൻസാൻ (മനുഷ്യൻ) നു വരാൻ പോകുന്ന സ്വഭാവങ്ങൾ ആണ്. നിങ്ങൾക്ക് ഒരു ചെന്നായയെ പോലെ ആകാം, അവിടെ നിങ്ങൾ കരുതും നിങ്ങൾ വലിയ ബുദ്ധിമാൻ ആണെന്ന് അതിനാൽ ഒളിഞ്ഞു നിന്ന് വേലകൾ കാണിക്കാമെന്ന്. നിങ്ങൾക്ക് ഒരു എലിയെ പോലെ ആകാനും അനന്തരം പേജുകൾ തോറും പേജുകൾ തോറും പേജുകൾ തോറും നിങ്ങളുടെ പൂ-പൂ (കാഷ്ടം) ഇടാനും തോന്നും. നിങ്ങൾ ഒരു എലിയെ കണ്ടാൽ എന്ത് ചെയ്യും? നിങ്ങൾ അതിനെ ഉന്മൂലനം ചെയ്യുന്ന ഒരാളെ വിളിക്കും. അതിനെ പിന്തുടരരുത്. പൂ-പൂ (കാഷ്ടം) വെച്ച് കളിക്കരുത്. ഒന്ന് അതിൽ നിന്നും അകലുക. കാരണം ഏകാന്ത വാസം ചെയ്തവർ എല്ലാവരും, അവർ ഒറ്റപെട്ടു കഴിയാൻ തുടങ്ങിയപ്പോൾ അവരുടെ യഥാർത്ഥ സ്വഭാവങ്ങൾ പുറത്ത് വരാൻ തുടങ്ങി. ചീത്തകൾ പുറത്ത് വരുകെയാണ്. മറഞ്ഞിരുന്ന ആഗ്രഹങ്ങൾ പുറത്ത് വരുകെയാണ്. മറഞ്ഞിരുന്ന അസൂയകളും; ആളുകളുടെയുള്ളിൽ മറഞ്ഞിരുന്ന എല്ലാ ആഗ്രഹങ്ങളും പ്രേത്യക്ഷപ്പെടാൻ തുടങ്ങും. എല്ലാവരും നല്ലതും മനോഹരവുമായ ഒന്നായി പ്രത്യക്ഷപ്പെടുമെന്ന് കരുതരുത്.
നിങ്ങളെ ഞെരുക്കുന്ന കൈകൾക്കുമേൽ മാധുര്യം ആകുക
അതിന്റെ അർത്ഥം, അല്ലാഹു (അസ്സവജൽ) ഈ മാസത്തിൽ അറിയാൻ ആഗ്രഹിക്കുന്നു, ‘നിങ്ങളുടെ ഉള്ളിൽ ഉള്ളതെല്ലാം പുറത്ത് വരും.’ എല്ലാ തരം ബുദ്ധിമുട്ടകളുടെ മുഖത്തു നിന്നും മാധുര്യം പുറത്ത് വരും. ഇമാം അലി (അലൈഹിസ്സലാം) പറഞ്ഞു, എല്ലാ തരം വിഷമങ്ങളിലും, അതിനെ ഞെരുക്കുന്ന കൈകൾക്കുമേൽ ആയാൽ പോലും. ഈ വചനങ്ങൾ യാഥാർത്ഥ്യത്തിന്റെ സമുദ്രങ്ങൾ ആണ്.
(كُنْ كَالزَّهْرَةِ الَّتِيْ تُعْطِيْ عِطْرُهَا حَتَّى لِلْيَدِ الَّتِي تَسَحَّقُهَا – (الإمام علي بن أبّي طالب
“Kun kazzahratil lati tu’ti ‘itruha hatta lilyadi allati tasahhaquha” (Al Imam ‘Ali ibn Abi Talib)
“അതിനെ ഞെരുക്കുന്ന കൈക്കൾക്ക് പോലും അതിന്റെ സുഗന്ധം നൽകുന്ന പൂവായി മാറുക.” – ഇമാം അലി (അലൈഹിസ്സലാം)
നിങ്ങളെ ഞെരുക്കുന്ന കൈകൾക്കുമേൽ മാധുര്യം ആകുക റോസാപൂവിനെ പോലെ. അതിന്റ അർത്ഥം, അതായത് പ്രകൃതിയിൽ, അല്ലാഹു (അസ്സവജൽ) പറഞ്ഞു, ഇൻസാനേ നീ വല്യവനാണെന് കരുതരുത്. എന്റെ പ്രകൃതി നിന്നേക്കാൾ എത്രെയോ മികച്ചതാണ് ‘. ശരിയല്ലേ? നിങ്ങൾ ഒരു വൃക്ഷത്തെ അടിച്ചാൽ എന്ത് കിട്ടും? ഒരു ഫലവൃക്ഷം; നിങ്ങൾ അതിനെ അടിച്ചാൽ എന്ത് സംഭവിക്കും? നിങ്ങൾക്ക് ആപ്പിൾ കിട്ടും. മരം നിങ്ങളെ തിരിച്ചടിക്കില്ല, അത് നിങ്ങൾക്ക് അതിന്റെ പഴം നൽകും. ഒപ്പം പ്രകൃതി നമ്മളെ പഠിപ്പിക്കുന്നു, എന്നെ ഞെരുക്കൂ ഞാൻ നിങ്ങൾക്ക് എന്റെ എല്ലാ സുഗന്ധതൈലങ്ങളും തരാം. ഞാൻ നിങ്ങളെ സുഗന്ധത്താൽ പൂശാം നിങ്ങൾ എന്നെ ഞെരുക്കുന്നതിലൂടെ.’
ഇരുളിനെ തിരഞ്ഞെടുക്കാതെ എപ്പോഴും പ്രകാശത്തെ തിരഞ്ഞെടുക്കുക
വിഷമയവും ദോഷകരവുമായിട്ടുള്ള ഒന്നായി മാറാതിരിക്കാൻ. ആരെങ്കിലും സ്വയം തിരിച്ചറിവിന്റെ പാത സ്വീകരിക്കുകയും എന്നിട്ട് ഏകാന്തവാസത്തിനു ശേഷം നിങ്ങൾ വിഷമുള്ള ഒന്നായി പുറത്ത് വരുന്നതായി കാണുന്നുണ്ടോ? നിങ്ങളുടെ ഉള്ളിലുള്ള ഈ വിഷവും രോഗവും ഇപ്പോൾ നിങ്ങളുടെ വിധി നിർണ്ണയിക്കുന്നതിനുള്ള പാതയായി മാറുന്നു. ‘സ്റ്റാർ വാർസി’ൽ യോഡ പറഞ്ഞ വാചകം എന്തായിരുന്നു, “പ്രകാശം തിരഞ്ഞെടുക്കുക!” നിങ്ങൾക്കറിയാം, നിങ്ങൾ നല്ലത് തിരഞ്ഞെടുക്കുകയും, പ്രകാശം തിരഞ്ഞെടുക്കുകയും ചെയ്താൽ അത് നിങ്ങളുടെ വിധി നിർണയിക്കും. പക്ഷെ നിങ്ങൾ നെഗറ്റീവിലേക്കും ഇരുളിലേക്കും പോയാൽ അതായിരിക്കും നിങ്ങളുടെ വിധി ആയി മാറുന്നത്. നെഗറ്റിവിറ്റിയും ഇരുളും നിറഞ്ഞ ജീവിതം. ഒപ്പം നിങ്ങൾക്ക് ഏത് തിരഞ്ഞെടുക്കാമെന്ന് ഒരു ചോയ്സ് ഉണ്ട്. നിങ്ങൾ ബാക്കിയുള്ളവരുടെ കുറവുകളിലേക് എത്തിനോക്കാറുണ്ടോ, തെറ്റുകളിലേക്കും ചീത്തകളിലേക്കും? നിങ്ങൾ എപ്പോഴും പ്രകാശം തിരഞ്ഞെടുത്ത്, എപ്പോഴും പോസിറ്റിവിറ്റി തിരഞ്ഞെടുത്ത് മുഹബ്ബത്തിലേക്കും സ്നേഹത്തിലേക്കും നീങ്ങുക.
സൽസ്വഭാവത്താൽ സ്വയം നിർമ്മിക്കുക ഒപ്പം എല്ലാ അമലുകളേയും (പ്രവർത്തികൾ) നിഷേധിക്കുക
നമ്മൾ കഴിഞ്ഞ രാത്രി പറഞ്ഞു അതായത്, “നിങ്ങൾ സ്വയം എപ്പോഴും സയ്യിദിനാ മുഹമ്മദ് ﷺ യുടെ സാന്നിദ്ധ്യത്തിൽ ആണെന്ന് സങ്കല്പിക്കുക. നബി മുഹമ്മദ് ﷺ യുടെ സാന്നിദ്ധ്യത്തിൽ അവിടുന്ന് ﷺ നമ്മോടൊപ്പം ഉണ്ടെന്ന് ചിന്തിക്കുക. ഇവരെല്ലാം അഹ്ലുൽ മുഹബ്ബത്ത് (സ്നേഹത്തിന്റെ ആളുകൾ) ആണ്, സ്വലവാത്തിന്റെയും പ്രണയത്തിന്റെയും ആളുകൾ ആണ്. അതായത് ഈ മജ്ലിസുകളിൽ (കൂട്ടം) നബി ﷺ ഇപ്പൊ അവരോടൊപ്പം ഉണ്ട്. നിങ്ങൾ ചെയ്യുന്നത് എന്തുമായിക്കോട്ടെ, അവ മോശം പ്രവർത്തനങ്ങളും, മോശം സ്വഭാവങ്ങളും ആണെങ്കിൽ അവിടുന്ന് ﷺ അത് അംഗീകരിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അതുകൊണ്ടാണ് ഏറ്റവും മികച്ച സ്വഭാവം പഠിപ്പിക്കാൻ ത്വരീഖ (ആത്മീയ പാത) വരുന്നത്. അതായത് നിങ്ങൾ തിന്മകൾ ചെയ്യുകയും ഇരുളിന്റെ പാതയിലേക്കു നീങ്ങുകയും ചെയ്താൽ, അല്ലാഹുവിന്റെ (അസ്സവജൽ) ‘അസാബ് ‘ (ശിക്ഷ) നിങ്ങളിലേക്ക് നീങ്ങുകയാണ്. ആരെങ്കിലും അല്ലാഹുവിന്റെ (അസ്സവജൽ) അസാബിനു കീഴിലാണെന്ന് നിങ്ങൾക്ക് അനുഭവപ്പെടുന്നെങ്കിൽ അവരിൽ നിന്നും അകന്നു കഴിയുക. കാരണം നിങ്ങളുടെ തലയിൽ ബുൾസൈ (ഉന്നം) ഇടാനുള്ള സമയമല്ല ഇവ.
ഇത് നിങ്ങൾക്ക് സ്വയം ഭംഗിവരുത്താനും സുഗന്ധം വരുത്താനും ഉള്ള സമയങ്ങളാണ്. ഒപ്പം ഈ സലാവാത്തുകൾ എല്ലാം തന്നെ ഇതൊന്നും എന്റെ അമലുകൾ അല്ല എന്നു കാണിക്കുന്നു. ‘യാ റബ്ബി ഞാൻ ഇവിടെ ഇരിക്കുന്നത് ഞാൻ പ്രാർത്ഥിച്ചതുകൊണ്ടോ, ഞാൻ സകാത്ത് (ധാനം) നൽകിയതുകൊണ്ടോ, എന്റെ ഖിറാത്ത് (ഖുർആൻ പാരായണം) നിന്നിൽ മതിപ്പുളവാക്കുന്നതാണെന്നോ, മതിപ്പുളവാകാത്തതാണെന്നോ എന്നോ ചിന്തിച്ചല്ല. ഞാൻ ഇവിടെ ഇരിക്കുന്നത് ഞാൻ ചെയ്തതെല്ലാം തെറ്റാണെന്നു ചിന്തിച്ചാണ്, പക്ഷെ ഞാൻ നിന്റെ റഹ്മ ക്കും കാരുണ്യത്തിനും വേണ്ടി യാചിക്കുന്നു. നിന്റെ റഹിമ യിൽ നിന്നും എന്നെ അണിയിക്കണമേ, യാ റബ്ബി. എനിക്ക് സൽസ്വഭാവം എങ്കിലും ഉണ്ടാകട്ടെ അത് കാരണമായി എന്റെ ആരാധനയിൽ ഞാൻ ചെയ്ത തെറ്റുകൾ അല്ലെങ്കിൽ നിനക്ക് ഇഷ്ടപെടാത്ത കാര്യങ്ങൾ നീ കണ്ടില്ലെന്ന് നടിക്കുമല്ലോ.’ അതൊരു തികച്ചും വ്യത്യസ്തമായ ഒരു സ്വഭാവം ആണ്. നിങ്ങളുടെ എല്ലാ കർമങ്ങളും, കഴിവുകളും നിഷേധിക്കുക, എന്നിട്ട് പറയുക അതായത്, ‘ഞാൻ ജീവിച്ചികിരിക്കുന്നത് നിന്റെ കൃപയാൽ മാത്രമാണ് യാ റബ്ബി. ഞാൻ സൽസ്വഭാവം കാണിച്ചോട്ടെ അത് കാരണമായി നീ എന്റെ എല്ലാ തിന്മകളും പൊറുത്തുതരുമല്ലൊ.
അതിന് എതിരായി നിൽക്കുന്നവർ അവർ ചെയ്യുന്ന കാര്യങ്ങളാലും, അവരുടെ പ്രവർത്തികളാലും, അവരുടെ പ്രാർത്ഥനങ്ങളാലും, അവരുടെ ഖിറാത്ത് നാ ലും, അവരുടെ ഹിഫ്ള് നാലും, അവരുടെ ഓർമശക്തിയാലും സ്വയം നിർമിക്കാൻ പോവുകയാണ്. അവർ പറയാൻ പോകുന്നതെല്ലാം അത് അവരെ അല്ലാഹുവുമായി (അസ്സവജൽ) അടുപ്പിക്കും എന്നാണോ? എങ്ങനെ? അത് ശൈത്താൻ (പിശാച്) നെ രക്ഷിച്ചില്ലെങ്കിൽ പിന്നെ അതെങ്ങനെ നിങ്ങളെ രക്ഷിക്കും? അവൻ സുജൂദ് (സാഷ്ടാംഗം) ചെയ്തു, 70000 വർഷത്തെ ആരാധനയാൽ ഒന്നിടവില്ലാതെ ഒരു കൈ അകലത്തിൽ എല്ലാ സ്ഥലങ്ങളിലും അവൻ സുജൂദ് ചെയ്തു. അഹങ്കാരത്തെയും മോശം സ്വഭാവത്തെയും അടിസ്ഥാനമാക്കിയ അറിവുകളാൽ ഉയർന്നവനായി. എത്രത്തോളം എന്നാൽ അത് മാലാഖമാരുടെ അറിവുകളെ വരെ മലിനമാക്കി. അല്ലാഹുവിന്റെ (അസ്സവജൽ) ഒറ്റ കല്പനയാൽ അവൻ വീണു ഒപ്പം അവനെ പിന്തുടർന്നവർ എല്ലാരും വീണു.
നിങ്ങൾക്ക് വേണ്ടുന്ന ഒരേയൊരു യോഗ്യത നല്ല പെരുമാറ്റം ആണ്
അതിനാൽ തുറൂഖുകൾ (ആത്മീയ പാതകൾ) നമ്മളെ സൽസ്വഭാവം പഠിപ്പിക്കാൻ വേണ്ടി വരുന്നു. അവരുടെ യോഗ്യതാ പത്രത്തിൽ ഉള്ള ഒരേയൊരു കാര്യം, ‘അവർക്ക് നല്ല പെരുമാറ്റം ഉണ്ടോ? ശൈഖിനു നല്ല പെരുമാറ്റം ഉണ്ടോ? ഒപ്പം അദ്ദേഹം തന്റെ വിദ്യാർത്ഥികളെ നല്ല പെരുമാറ്റം പഠിപ്പിക്കുന്നുണ്ടോ?’ ആളുകൾ പോലും വന്നു പറയും, ‘നോക്കൂ അവർ തെറ്റായിട്ടാണ് വുദു ചെയുന്നത്, അവർ തെറ്റായിട്ടാണ് പ്രാർത്ഥിക്കുന്നത്, അവർ തെറ്റായിട്ടാണ് പാരായണം ചെയ്യുന്നത്, തെറ്റായിട്ടാണ്, തെറ്റായിട്ടാണ്, തെറ്റായിട്ടാണ്, തെറ്റായിട്ടാണ്, തെറ്റായിട്ടാണ്, തെറ്റായിട്ടാണ്.’ പക്ഷെ അവർ വളരെ കരുണ ഉള്ളവരും നല്ല ആളുകളുമാണ്. അതാണ്! അതൊരു യഥാർഥ്യങ്ങളുടെ വിദ്യാലയം ആണ്.
അവർ പറയുമായിരുന്നു, ‘ഒരായിരം ഉലമാ (പണ്ഡിതന്മാർ) ക്കൾ നിങ്ങളെ വെറുക്കുന്നില്ലെങ്കിൽ നിങ്ങളൊരു വലി (സിദ്ധന്) അല്ല. ഒരായിരം ഉലമാ ക്കൾ നിങ്ങൾക്കെതിരെ തിരിയുന്നില്ലെങ്കിൽ നിങ്ങൾ ഒരു വലി അല്ല.’ എന്തുകൊണ്ട്? കാരണം ഉലമാക്കൾക്ക് ഔലിയാ (സിദ്ധന്മാർ) ക്കളുടെ സ്വഭാവവും പ്രവർത്തിക്കളും മനസ്സിലാക്കാൻ കഴിയില്ല. ഒരിക്കലും അവർ ശരീഅ (ദിവ്യ നിയമം) ത്തിനു പുറത്തല്ല. പക്ഷെ അവർ ഒരിക്കലും തങ്ങളുടെ അഹംഭാവത്തിന്റ കണ്ണുകളാൽ ഒരു കർമങ്ങളും കണ്ടില്ല, അതിന്റെ മൂല്യവും. അവരുട രൂപഭാവവും, പ്രതിച്ഛായയും പോലും ചില ബാഹ്യ ഉലമാക്കൾക്ക്, ശരി നിങ്ങൾ… ‘ഇയാളെ കണ്ടിട്ട് അജീബ് (വചിത്രം) ആയി തോന്നുന്നു. നിങ്ങൾ എന്തിനാണ് ഇദ്ദേഹത്തെ പറ്റി ഇത്ര വലിയ ഇടപാട് നടത്തുന്നത്?’ നമ്മളുടെ ബാഹ്യ കണ്ണുകളാൽ നമ്മൾ അവരെ നോക്കുന്നു എന്നിട്ടോ ഒന്നും കാണുന്നില്ല.
പക്ഷെ അല്ലാഹു (അസ്സവജൽ) മുന്നറിയിപ്പ് നൽകി, ‘സൂറ യിലേക്ക് നോക്കരുത്, രൂപത്തിലേക്ക് നോക്കരുത് എന്തുകൊണ്ടെന്നാല് അല്ലാഹുവിനു (അസ്സവജൽ) താല്പര്യം ഹൃദയത്തോട് മാത്രമായതിനാൽ.’ അല്ലാഹ് (അസ്സവജൽ) അവന്റെ സൃഷ്ടികളുടെ രൂപത്തിലേക്ക് നോക്കാറില്ല. അവൻ ഹൃദയത്തിന്റെ ഉള്ളിൽ എന്താണുള്ളത് എന്നെ നോക്കു. ഹൃദയത്തിന്റെ ഉള്ളിൽ മുഹബ്ബത്തും, സ്നേഹവവും, സൽസ്വഭാവവും, സയ്യിദിനാ മുഹമ്മദ് ﷺ യോടുള്ള പ്രണയവും അവൻ കാണുന്നുണ്ടൊ? തുടർച്ചയായി എല്ലാ രാത്രികളിലുടനീളം, ‘യാ റബ്ബി എന്റെ മോശത്തരങ്ങൾ പരിഹരിച്ചു തരണമേ, എന്റെ മോശത്തരങ്ങൾ പരിഹരിച്ചു തരണമേ. എന്റെ ജീവിതത്തിൽ മാധുര്യം തരണമേ, എന്റെ ജീവിതത്തിൽ നല്ല സ്വഭാവം തരണമേ എന്ന് പ്രാർത്ഥിച്ച്.
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللهِ :« إِنَّ اللهَ لَا يَنْظُرُ إِلَى أَجْسَامِكُمْ، وَلَا إِلَى صُورِكُمْ، وَلَكِنَّ يَنْظُرُ إِلَى قُلُوبِكُمْ». رَوَاهُ مُسْلِمٌ
An ‘An Abi Hurayra, (ra) Qala, qala Rasulullahi (saws) “Inna Allaha la yanzuru ila ajsamikum, wa la ila suwarikum, wa laaken yanzuru ila qulobukum.” [Rawahu Muslim]
‘അബു ഹുറൈറ (റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു, “അല്ലാഹു നിങ്ങളുടെ രൂപത്തിലേക്കോ ശരീരത്തിലേക്കോ നോക്കുകയില്ല, പക്ഷെ നിങ്ങളുടെ ഹൃദയത്തിലേക്കാണ് അവൻ നോക്കുക.” [മുസ്ലിമിൽ രേഖപ്പെടുത്തിയിരിക്കുന്നു]
ചീത്ത സ്വഭാവം കാണിച്ച് അസാബ് നെ ആകർഷിക്കരുത്
ജനങ്ങൾ വിചാരിക്കുന്നത് അവർ ഇവിടെ ഉള്ളത് ശൈഖിനെ പരീക്ഷിക്കാൻ വേണ്ടി ആണെന്നാണ് പക്ഷേ അതിന് ഉയർന്ന തലത്തിലുള്ള ശൈഖിനെ ആവശ്യമാണ്. നിങ്ങൾ ശൈഖിനെ പരീക്ഷിക്കാൻ വേണ്ടി ആരുമല്ല. സത്യത്തിൽ അത് നേരെ തിരിച്ചാണ്. ശൈഖ് നിങ്ങളെ പരീക്ഷിക്കുകയാണ്. അപ്പോൾ നിങ്ങൾ ചീത്ത സ്വഭാവം കാണിക്കുകയാണെങ്കിൽ, നിങ്ങൾ വളരെ വേഗം താഴോട്ട് പോകുകയാണ്. മാത്രമല്ല ഇത് താഴോട്ട് പോകാനുള്ള സമയമല്ല. ഇത് നിങ്ങളുടെ തലയിൽ ബുൾസൈ (ഉന്നം) വലിച്ചു നോക്കാനുള്ള സമയം അല്ല. കാരണം വെറുമൊരു ചെറിയ സൂക്ഷ്മാണു ഇപ്പോൾ നിങ്ങളുടെ നേർക്ക് വരുകയാണ്. വലിയ കാര്യമൊന്നുമല്ല, ഇത് നിങ്ങൾക്ക് കാണാൻ കഴിയാത്ത വെറുമൊരു സൂക്ഷ്മാണു മാത്രമാണ്. അനന്തരം അല്ലാഹുവിനു (അസ്സവജൽ) നിങ്ങളുടെ സ്വാഭാവത്തിൽ സംതൃപ്തനല്ലെങ്കിൽ ഒപ്പം നിങ്ങൾ ചീത്ത സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നതായി കാണുകയും ചെയ്താൽ, അത് നിങ്ങൾ ബുൾസൈ (ഉന്നം) ഇടുന്ന പോലെയാണ്. ‘വരൂ യാ റബ്ബി, ഞാൻ നിന്നെ വെല്ലുവിളിക്കുകയാണ്, എന്നെ ശിക്ഷിക്കൂ.’ എന്തിനാണ്, എന്ത്കൊണ്ട് ആരെങ്കിലും അങ്ങനെ ചെയ്യണം? അനന്തരം വെറുമൊരു സൂക്ഷ്മാണു വരാൻ തുടങ്ങും.
അപ്പോൾ, നമ്മളുടെ ഉള്ളിൽ മറഞ്ഞുകിടന്നതെല്ലാം അല്ലാഹു (അസ്സവജൽ) പുറത്ത് കൊണ്ടുവരാൻ പോകുന്ന സമയത്താണ് നമ്മൾ ജീവിക്കുന്നത്. യാ റബ്ബി നീ ഞങ്ങളെ കുലുക്കാൻ തുടങ്ങുമ്പോൾ. നമ്മൾ പറഞ്ഞു, ഇത് കുലുക്കത്തിന്റെ മാസമാണ്, എല്ലാ തരം പരീക്ഷണങ്ങളും, പ്രകോപനങ്ങളും. അനന്തരം നിങ്ങളിൽ നിന്നും പുറത്ത് വരുന്നത് ഭ്രാന്തും, യുദ്ധവും, കോപവും, ആക്രമണവും ആണോ? എങ്കിൽ നിങ്ങൾ ഊഹിക്കുന്നതിനും അപ്പുറത്താണ് നിങ്ങളുടെ നേർക്ക് വരാൻ പോകുന്നത്. പക്ഷെ നിങ്ങളുടെ എല്ലാ കുലുങ്ങലുകളിലൂടെയും ഞെരുങ്ങലുകളിലൂടെയും നന്മയാണെങ്കിൽ, അല്ലാഹുവിന്റെ (അസ്സവജൽ) പ്രകൃതിയെ പോലെ. നിങ്ങൾ വൃക്ഷത്തെ അടിക്കുമ്പോൾ, പഴം വരും. നിങ്ങൾ പൂവിനെ ഞെരുക്കുമ്പോൾ, സുഗന്ധം വരും. നിങ്ങൾ ഭകൂർ (കുന്തിരിക്കം) കത്തിച്ചാൽ ഭംഗിയുള്ള സുഗന്ധങ്ങൾ എല്ലാം പുറന്തള്ളപ്പെടും.
ഹജ്ജിന്റെ യഥാർഥ്യത്തിനാൽ അണിയിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
അല്ലാഹു (അസ്സവജൽ) നമ്മൾക്ക് നല്ല സ്വഭാവം തരാൻ വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നു. അതായത് സിൽസാല (ഭൂമികുലുക്കം) യുടെ ഈ മാസം [ദുൽ ഖഅദ് 11 ചന്ദ്ര മാസം] വളരെ പ്രധാനം ആണ് കാരണം ഇപ്പോൾ അത് ഹജ്ജ് (തീര്ത്ഥാടനം) ന്റെ മാസത്തെ തുറക്കുകയാണ്. നമ്മൾ നിയ്യത്ത് (കരുതല്) വെക്കുകയാണ് യാ റബ്ബി, ഞങ്ങൾക്ക് യഥാർത്ഥ ഹിജ്റ (കുടിയേറ്റം) നൽകണമേ. അതായത് ഞങ്ങളുടെ ശരീരം അവിടെ അടുത്തെങ്ങും വേണമെന്നില്ല യാ റബ്ബി, പക്ഷെ “ലബ്ബൈക്ക് “ തുടങ്ങുമ്പോൾ എന്റെ ആത്മാവിനെ നിന്റെ വിശുദ്ധ കഅബയുടെ ഉള്ളിൽ വെക്കണേ. വിശുദ്ധ കഅബയുടെ യഥാർഥ്യത്തിലേക്ക് ആത്മാവിനെ കൊണ്ട് വരണമേ. യാ റബ്ബി, സഫ വ മർവ യിൽ നിന്നും ഞങ്ങളെ അണിയിക്കണമേ, 7 ഉറവിടങ്ങളുടെ യാഥാർഥ്യം നൽകണമേ. ഞങ്ങൾക്ക് ഇസ്ലാം, ഈമാൻ (വിശ്വാസം) വ ഇഹ്സാൻ (ധാർമ്മിക മികവിന്റെ സ്ഥാനം) നൽകണമേ. ആ തവാഫിന്റെ (പ്രദക്ഷിണം) യാഥാർത്ഥ്യവും ഒപ്പം അതിന്റെ വസ്ത്രവും ഞങ്ങൾക്ക് നൽകണമേ കാരണം യാ റബ്ബി, ഇമാം (മത നേതാവ്) വരുകയാണല്ലോ. സയ്യിദിനാ മഹ്ദി (അലൈഹിസ്സലാം) വരുകയാണല്ലോ.
ഒട്ടോമൻ സാമ്രാജ്യം: മുഹമ്മദീയ രാഷ്ട്രത്തിന്റെ വിശുദ്ധ സംരക്ഷകർ
നിങ്ങൾ ആ വരവിനു വേണ്ടി തയാറാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? 86 വർഷങ്ങൾക്ക് ശേഷം അവർ ആയ സോഫിയ (ഹാഗിയ സോഫിയ) യിൽ അസാൻ (പ്രാർത്ഥനക്കായി വിളിക്കുന്ന ബാങ്ക്) വിളിച്ചു. ഇതിനർത്ഥം ഇത് ഇസ്ലാമിക മുഹമ്മദീയ രാഷ്ട്രത്തിന്റെ കേന്ദ്രമാണെന്നാണ്. ഒന്നിന്റെയും വിശുദ്ധ സംരക്ഷകരെന്ന് അവകാശപ്പെടുന്ന മറ്റ് ആളുകളല്ല. അവർ ഒന്നിന്റെയും സംരക്ഷകരല്ല. കൈകൊട്ടലും വെള്ളവിതരണവും ഒന്നുംതന്നെ അവരെ സംരക്ഷകരാക്കുന്നില്ല. ഒട്ടോമൻ സാമ്രാജ്യമാണ് സംരക്ഷകർ. അത്, അതെടുത്തത് അറബികളിൽ നിന്നുമാണ്. സയ്യിദിനാ മുഹമ്മദ് ﷺ അത് എടുത്ത് മാറ്റി അനന്തരം അത് തുർക്കിഷ് രാഷ്ട്രത്തിന് നൽകി, ഒട്ടോമൻകാർക്ക് നൽകി.
മൗലാന ശൈഖ് (ഖ) വിവരിച്ചു, ‘അവർ ആ മസ്ജിദിൽ അവരുടെ ജുംഅ (വെള്ളിയാഴ്ച്ച നമസ്കാരം) യിലേക്ക് തിരികെ മടങ്ങിയപ്പോൾ അത് സയ്യിദിനാ മഹ്ദി (അലൈഹിസ്സലാം) ഇന്റെ വരവിന്റെ അടയാളം ആണ് എന്നുമാത്രമല്ല ആ തക്ബീർ നൊപ്പം നിരവധി കാര്യങ്ങൾ തുറക്കപ്പെടും.’ അപ്പോൾ ഇന്നവർ അവിടെ അസാൻ വിളിക്കുമ്പോൾ, ഒരുപാട് കാര്യങ്ങൾ ഭൂമിയിൽ തുറക്കപ്പെടാൻ പോകുകയാണ്. നിങ്ങൾ അല്ലാഹുവുമായി (അസ്സവജൽ ) നല്ല നിലയിലാണോ? സയ്യിദിനാ മുഹമ്മദ് ﷺ ആയി നല്ല നിലയിലാണോ? നിങ്ങൾ എല്ലാ ഔലിയായുല്ലാഹ് (സിദ്ധന്മാർ) യുമായി നല്ല നിലയിലാണോ?
നബി മുഹമ്മദ് ﷺ യുടെ പൂന്തോട്ടത്തിൽ നിന്നുള്ള റോസാപ്പൂക്കൾ
അതായത് ഔലിയയുല്ലാഹ് യ്ക്കുള്ള പദം റോസ് പൂന്തോട്ടം എന്നാണ്. നിങ്ങൾ മറ്റ് വിദ്യാർത്ഥികളുമായും മറ്റ് ശെയ്ഖുകളുമായും സംസാരിക്കുമ്പോൾ അവർ ഒരു ഉദാഹരണം നൽകുമായിരുന്നു അതായത്, ‘നിങ്ങൾ ഏത് പൂന്തോട്ടത്തിൽ നിന്നാണ് വരുന്നത്?’ അവർ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തായിരുന്നു, ഒരു ശൈഖ് മറ്റൊരു ശൈഖിന്റെ വിദ്യാർത്ഥികളോട് ചോദിക്കുമ്പോൾ അവർ പറയും, ‘ഏത് പൂന്തോട്ടത്തിൽ നിന്നാണ് നിങ്ങൾ വരുന്നത്? ഏത് റോസ് പൂന്തോട്ടത്തിൽ നിന്നാണ് നിങ്ങൾ വരുന്നത്?’ ഏതു പോലെ അല്ല എന്നുവെച്ചാൽ, ‘ഓ! ഞാൻ ഒരു ശെയ്ഖാണ്, നിങ്ങളുടെ ശെയ്ഖ് ഒരു ശെയ്ഖല്ല.’ എല്ലാ ചീത്ത സ്വഭാവങ്ങളും ഇപ്പോൾ, അവിടെ ആ ഒരു ശൈഖൊഴിച്ച് ബാക്കി ഉള്ളവർ എല്ലാവരും അവിശ്വാസികൾ ആണെന്നാണോ?
എന്നാൽ മര്യാദയും അദബും ഉണ്ടായിരിക്കുക എന്നുള്ളത് അതിന് മുമ്പേ വേണ്ടുന്ന കാര്യമാണ് ദിക്റിന്റെ ഈ മജ്ലിസ് കളെല്ലാം റോസ് പൂന്തോട്ടമാണെന്നും അവരുടെ വിദ്യാർത്ഥികൾ ആ തോട്ടത്തിൽ നിന്നുള്ള റോസാപ്പൂക്കളാണെന്നും അവർ വിശ്വസിച്ചു. ഒപ്പം അവർ ചോദിക്കുമായിരുന്നു, ‘നിങ്ങൾ ഏത് പൂന്തോട്ടത്തിൽ നിന്നാണ് വന്നത്?’ അതിന്റ അർത്ഥം സയ്യിദിനാ മുഹമ്മദ് ﷺ യുടെ സ്നേഹത്തോടുള്ള ഇഹ്ത്തിറാമും ബഹുമാനവും എത്രത്തോളം ആണെന്നാണ്. അതാണ് നമ്മുടെ വഴി. അതായത്, ഈ ശെയ്ഖന്മാരെല്ലാം സയ്യിദിനാ മുഹമ്മദ് ﷺ യുടെ തോട്ടത്തിലെ റോസാപ്പൂക്കളാണ്. അല്ലാഹു (അസ്സവജൽ) നമ്മൾക്ക് ഏറ്റവും മികച്ച സ്വഭാവവും, ഏറ്റവും മികച്ച സ്നേഹവും നൽകാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു യാ റബ്ബി. ഞങ്ങളുടെ സ്വഭാവത്തിന് മാത്രമേ നിന്റെ കോപത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ കഴിയൂ. എല്ലാത്തരം ബുദ്ധിമുട്ടുകളുടെ മുഖത്ത് നിന്നും നീ ഞങ്ങൾക്ക് നല്ല സ്വഭാവം പ്രധാനം ചെയ്യുകയും എഴുതുകയും ചെയ്താൽ, ഞങ്ങൾ തീർച്ചയായും വിജയിച്ചവരാകും. ഒപ്പം സയ്യിദിനാ മഹ്ദി (അലൈഹിസ്സലാം) ന്റെ വരവ് കാണാനുള്ള ആയുസ്സും ഞങ്ങൾക്ക് നൽകണേ, ഇൻശാഅല്ലാഹ്.
ആദ്യത്തെ അസാൻ – ആയ സോഫിയയുടെ പൂട്ടുതുറക്കലും ഒപ്പം അമാനത്ത് ഉമ്മത്തിലേക്ക് തിരികെ വരലും
അസാൻ മുഴങ്ങുന്നതിനോടൊപ്പം ആയ സോഫിയ നോക്കികൊണ്ടിരിക്കാൻ വളരെ മനോഹരമാണ്, ഇൻശാഅല്ലാഹ് നിങ്ങളുടെ ഹൃദയം കരയും. അതിനൊരു വലിയ പൂട്ടായിരുന്നു അത്. ആ പ്രസിഡന്റിന് തന്റെ ജനറലുകളുമായും സൈന്യങ്ങളുമായി തന്റെ ജോലി തീർക്കാൻ, അതും അവരുടെ എല്ലാ ജഡ്ജിമാർക്കും വളരെ മതേതരമായിരുന്ന കാര്യം അതിനൊപ്പം അവരുടെ കോടതികളെല്ലാം വളരെ മതേതരമായിരുന്നു. ആ ചങ്ങലകളെല്ലാം തകർന്നു, അതൊരു മസ്ജിദായി മടങ്ങിവരുന്നതിനു വേണ്ടി രാജ്യം മൊത്തം ഏകകണ്ഠമായി വോട്ട് ചെയ്തു. അങ്ങനെ അല്ലാഹു (അസ്സവജൽ) സയ്യിദിനാ മുഹമ്മദ് ﷺ യുടെ രാഷ്ട്രത്തിന് ഒരു അമാനത്ത് അഥവാ വിശ്വാസപത്രം തിരികെ നൽകി. അതൊരു ചെറിയ കാര്യമല്ല. ആ പ്രവർത്തനത്തിന്റെ ഫലമായി എന്തെല്ലാം സംഭവങ്ങൾ ചുരുളഴിയാൻ തുടങ്ങുന്നു എന്ന് നമുക്ക് കാണാം. ഇന്ശാഅല്ലാഹ്. നല്ല സ്വഭാവത്തിനാൽ അല്ലാഹ് (അസ്സവജൽ) അത് കാണാനായി നമ്മൾക്ക് ആയുസ്സ് തരുമാറാകട്ടെ കുറഞ്ഞത് അതിൽ പങ്കെടുക്കാനെങ്കിലും. ചീത്ത സ്വഭാവം എല്ലാത്തിൽ നിന്നും നമ്മെ അകറ്റുന്നു അനന്തരം എല്ലാത്തിൽ നിന്നും നാം ഒന്നുമില്ലായ്മ കാണുന്നു.
ഈ സുഹ്ബ പകർത്തിയെഴുതി സഹായിച്ച ഞങ്ങളുടെ ട്രാൻസ്ക്രൈബർമാർക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.
സുഹ്ബയുടെ യഥാർത്ഥ തീയതി: ജൂലൈ 10, 2020
അനുബന്ധ ലേഖനങ്ങൾ:
- Covid-19 Big Global Reset Imam Mahdi vs Dajjal
- 5G Covid-19 Satanic Energy Attacks Against Humanity by Malignant Jinn Demons
- Coronavirus Symptoms COVID-19 Economic and Strategic Prevention with Water
- Do Your Best for Allah and His RasulAllah (saws)
- 11. Dhul Qi’dah ذُوالْقِعْدَةْ or (Dhul Qa’dah ذُوالْقَعْدَةْ)
ഈ ദിവ്യ ജ്ഞാനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദയവായി ഞങ്ങൾക്ക് സംഭാവന ചെയ്യുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക.
പകർപ്പവകാശം © 2021 വാൻകൂവറിലെ നഖ്ശബന്ദി ഇസ്ലാമിക കേന്ദ്രം, സർവ്വ അവകാശങ്ങളും നിക്ഷിപ്തം.