പക്ഷികളെപ്പോലെ സ്നേഹിക്കൂ
മൗലാനയുടെ (ഖ) യാഥാർത്ഥ്യങ്ങളിൽ നിന്ന് ശൈഖ് നൂർജാൻ മിറഹ്മദി (ഖ) പഠിപ്പിക്കുന്നു
A’udhu Billahi Minash Shaitanir Rajeem
Bismillahir Rahmanir Raheem
ശപിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ കാവലിനെ തേടുന്നു,
പരമകാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ വിശുദ്ധ ഹദീസുകളിൽ നിന്നും, ഇപ്പോൾ നമ്മൾ കുറച്ചു പാരായണം ചെയ്യുന്നു എന്നിട്ട് ഇൻശാഅല്ലാഹ് അടുത്ത കുറച്ചു രാത്രികളിലും. ഒരു ചെറിയ കാലയളവിൽ പെട്ടെന്ന് തന്നെ , നമ്മൾ അതിലൂടെ കുറച്ചുകൂടി വിശദമായി കടന്നുപോകുവാൻ പരിശ്രമിക്കുന്നു.
അഊദു ബില്ലാഹി മിന ശൈത്വാനിർ റജീം ബിസ്മില്ലാഹിർ റഹ്മാനിർ റഹീം
ഹദീസ് : ഹൃദയത്തിന്റെ അവസ്ഥ മുഴുവൻ ശരീരത്തെയും ബാധിക്കുന്നു
അൽ-നുഅ്മാനിൽ നിന്നും ഇബ്നു ബഷീർ വിവരിക്കുന്നു സയ്യിദിനാ മുഹമ്മദ് ﷺ പറഞ്ഞു : ” യഥാർത്ഥത്തിൽ, ശരീരത്തിൽ മാംസത്തിന്റെ ഒരു ഭാഗം ഉണ്ട് അത്, കേടില്ലാത്തതാണെങ്കിൽ , മുഴുവൻ ശരീരവും കേടില്ലാത്തതായി , അനന്തരം അത് ദുഷിച്ചത് ആണെങ്കിൽ, മുഴുവൻ ശരീരവും ദുഷിച്ചത് ആയി. സത്യമായും, അത് ഹൃദയം ആകുന്നു. ”
أَلا وَإِنَّ فِى الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلا وَهِى الْقَلْبُ
“Ala wa inna fil Jasadi mudghatan idha salahat salahal jasadu kulluho, wa idha fasadat fasadal jasadu kulluho, ala wa heyal Qalb.”
” ശരീരത്തിൽ മാംസത്തിന്റെ ഒരു ഭാഗം ഉണ്ട്, അത് നല്ലതാവുകയാണെങ്കിൽ(നവീകരിക്കുക ) മുഴുവൻ ശരീരവും നല്ലതായി മാറുന്നു പക്ഷെ അത് നശിക്കുകയാണെങ്കിൽ മുഴുവൻ ശരീരവും നശിക്കപ്പെടുന്നു അത് ഹൃദയം ആണ്.” പ്രവാചകൻ മുഹമ്മദ് ﷺ [സ്വഹീഹ് അൽ–ബുഖാരി, 52]
ഹദീസ്: നല്ല സ്വഭാവം ഉള്ള വിശ്വാസി നിർമ്മലമായ ഹൃദയത്തിന്റെ അടയാളങ്ങൾ കാട്ടുന്നു
ഹൃദയം തുടച്ചു നിർമ്മലമാക്കപ്പെടുകയും സംസാരം സത്യസന്ധമാവുകയും ചെയ്ത ഒരുവനെ പറ്റിയുള്ള പ്രവാചകർ ﷺ തങ്ങളുടെ മറ്റൊരു ഹദീസ്, അപ്പോൾ സ്വഹാബി (അനുചരന്മാർ) പ്രവാചകർ ﷺ തങ്ങളോട് ചോദിച്ചു, “ഞങ്ങൾക്ക് സംസാരത്തിലെ സത്യസന്ധത അറിയാം. എന്താണ് തുടച്ചു നിർമ്മലമാക്കപ്പെട്ട ഒരു ഹൃദയം?
അപ്പോൾ സയ്യിദിനാ മുഹമ്മദ് ﷺ വിവരച്ചു, “അല്ലാഹുവിൽ ശ്രദ്ധയുള്ളതും പവിത്രവുമായ ഒന്ന്, ഏതെന്നാൽ അവിടെ പാപം ഇല്ല, അക്രമം ഇല്ല അസൂയയും ഇല്ല.”
അനന്തരം ഞങ്ങൾ പറഞ്ഞു, ” ആരാണ് അതിന്റെ അടയാളങ്ങൾ കാണിക്കുന്നത്, യാ സയ്യിദി റസൂൽ-ഇ-കരീം ? ”
(പ്രവാചകർ ﷺ പറഞ്ഞു ) “ലൗകികത വെറുക്കുകയും പരലോകത്തെ സ്നേഹിക്കുകയും ചെയ്യുന്നവൻ.”
അപ്പോൾ അവർ പറഞ്ഞു, “അങ്ങനെയാണെങ്കിൽ ആരാണ് അതിന്റെ അടയാളങ്ങൾ കാണിക്കുന്നത്?” അനന്തരം സയ്യിദിനാ മുഹമ്മദ് ﷺ (പറയുന്നു ), “നല്ല സ്വഭാവം ഉള്ള ഒരു വിശ്വാസി.”
عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: قُلْتُ يَا رَسُولَ اللَّهِ مَنْ خَيْرُ النَّاسِ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذُو الْقَلْبِ الْمَخْمُومِ وَاللِّسَانِ الصَّدُوقِ
قُلْنَا يَا رَسُولَ اللَّهِ عَرَفْنَا اللِّسَانَ الصَّدُوقَ فَمَا الْقَلْبُ الْمَخْمُومُ قَالَ: هُوَ التَّقِيُّ النَّقِيُّ لا إِثْمَ فِيهِ وَلا بَغْيَ وَلا حَسَدَ
قُلْنَا فَمَنْ عَلَى أَثَرِهِ قَالَ: الَّذِي يَشْنَأُ الدُّنْيَا وَيُحِبُّ الآخِرَةَ
قُلْنَا فَمَنْ عَلَى أثَرَهِ قَالَ: مُؤْمِنٌ فِي خُلُقٍ حَسَنٍ
‘An ‘Abdullahi bin ‘Amr (ra) qala: “Qultu ya Rasulallahi man khairun nasi?” Qala Rasulillahi (saws): “Zul qalbil makhmomu wal lisanis saddoqi.”
Qulna, ya Rasulallahi, ‘arafnal lisanas sadoqa, fama al qalbul makhmomu? Qala: “ Huwat taqiyun naqiyu, la ithma fihi wa la baghya wa la hasada.”
Qulna, faman ‘ala atharihi? Qala: “Allazi yashna addunya wa yuhebbu al aakhirah.”
Qulna, faman ‘ala atharahi? Qala: “ Mu’minun fi khuluqin hasanin.”
അബ്ദുല്ലാഹിബ്നു അംർ വിവരിക്കുന്നു : ഞാൻ പറഞ്ഞു, ” ഓ അല്ലാഹുവിന്റെ ദൂതരെ, ആരാണ് ഏറ്റവും നല്ല മനുഷ്യർ? ” അല്ലാഹുവിന്റെ ദൂതർ ( സമാധാനവും അനുഗ്രഹങ്ങളും അവിടുത്തേക്ക് മേൽ ഉണ്ടായിരിക്കട്ടെ), പറഞ്ഞു: “ഹൃദയം തുടച്ചു നിർമ്മലമാക്കപ്പെടുകയും സംസാരം സത്യസന്ധമാവുകയും ചെയ്ത ഒരുവൻ.”
ഞങ്ങൾ പറഞ്ഞു, ” ഓ അല്ലാഹുവിന്റെ ദൂതരെ, ഞങ്ങൾക്ക് സംസാരത്തിലെ സത്യസന്ധത അറിയാം.എന്താണ് തുടച്ചു നിർമ്മലമാക്കപ്പെട്ട ഒരു ഹൃദയം? ” പ്രവാചകർ ﷺ തങ്ങൾ പറഞ്ഞു: “അല്ലാഹുവിൽ ശ്രദ്ധയുള്ളതും പവിത്രവുമായ ഒന്ന്, ഏതെന്നാൽ അവിടെ പാപം ഇല്ല, അക്രമവും ഇല്ല അസൂയയും ഇല്ല.”
ഞങ്ങൾ പറഞ്ഞു, “ആരാണ് അതിന്റെ അടയാളങ്ങൾ കാണിക്കുന്നത്? ” പ്രവാചകർ ﷺ പറഞ്ഞു: “ലൗകികത വെറുക്കുകയും പരലോകത്തെ സ്നേഹിക്കുകയും ചെയ്യുന്നവൻ.”
അവർ പറഞ്ഞു, “അങ്ങനെയാണെങ്കിൽ ആരാണ് അതിന്റെ അടയാളം കാണിക്കുന്നത്?”പ്രവാചകർ ﷺ പറഞ്ഞു: “നല്ല സ്വഭാവം ഉള്ള ഒരു വിശ്വാസി.”
പ്രവാചകൻ മുഹമ്മദ് ﷺ അയക്കപ്പെട്ടത് ഏറ്റവും മികച്ച സ്വഭാവം നമ്മെ പഠിപ്പിക്കുവാൻ ആണ്
ഇതിനർത്ഥം എല്ലാം പ്രവാചകർ ﷺ തങ്ങളിലൂടെ നല്ല സ്വഭാവം എന്നതിലേക്ക് സംഗ്രഹിക്കപ്പെടുന്നു. അദ്ദബിന റബ്ബീ ഫി അഹ്സനി ഫി തഅ്ദീബ്.
أَدَّبَنِي رَبِّي فَأَحْسَنَ تَأْدِيبِي
“Addabanee Rabbi fa ahsana ta’deebee.”
“എന്റെ നാഥൻ എന്നെ നല്ല പെരുമാറ്റം പഠിപ്പിച്ചു കൂടെ അവൻ എന്നെ ഏറ്റവും ഉൽകൃഷ്ടമായ രീതിയിൽ പഠിപ്പിച്ചു.” പ്രവാചകൻ മുഹമ്മദ് (ﷺ )
പ്രവാചകർ ﷺ തങ്ങളുടെ ഏക അവകാശവാദം ഞാനൊരു മഹാനായ ദൂതർ ആണെന്നല്ല, ഞാൻ ഇങ്ങനെ ആണെന്നല്ല, ഞാൻ അങ്ങനെ ആണെന്നല്ല പക്ഷെ അല്ലാഹു(അസ്സവജൽ) എന്നെ അയച്ചിരിക്കുന്നത് സ്വർഗത്തിന്റെ അദബ് (പെരുമാറ്റരീതി) കൊണ്ടുവരാൻ വേണ്ടി ആണ് മാത്രമല്ല എന്റെ സ്വഭാവം സമഗ്രമാക്കിയിരിക്കുന്നു അതിന്റെ ഫലമായി വിശുദ്ധ ഖുർആനിൽ അല്ലാഹു(അസ്സവജൽ) വിവരിക്കുന്നു ഖുലുകിൻ അളീം.
﴾وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴿٤
68:4 – “Wa innaka la’ala khuluqin ‘azheem.” (Surat Al-Qalam)
“തീര്ച്ചയായും നീ(ഓ മുഹമ്മദ്!) മഹത്തായ സ്വഭാവത്തിലാകുന്നു. “(പേന, 68:4)
ആയതിനാൽ അല്ലാഹു(അസ്സവജൽ) സർവശക്തൻ വിവരിക്കുന്നു നീ ഒരു മഹത്തായ സ്വഭാവത്തിലാകുന്നു കാരണം അല്ലാഹു(അസ്സവജൽ) സൃഷ്ടിച്ച സ്വഭാവം ആണത്. അല്ലാഹു(അസ്സവജൽ)വിന് അറിയാം അവിടുന്ന് എന്ത് യാഥാർഥ്യം ആണ് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ യഥാർഥ്യത്തിലേക്ക് നിക്ഷേപിച്ചത് എന്ന്.
ഹദീസ്: ഹൃദയത്തിൽ സമ്പത്തുള്ള ഒരുവനു ദോഷം ഉണ്ടാവുകയില്ല
അബൂധർ വിവരിക്കുന്നു സയ്യിദിനാ മുഹമ്മദ് ﷺ പറഞ്ഞു, “സമ്പത്ത് ഹൃദയത്തിലാണ്, ദാരിദ്ര്യം ഹൃദയത്തിലാണ്. ഏതൊരുവന് ഹൃദയത്തിൽ സമ്പത്ത് ഉണ്ടോ അവന് ദോഷം ഉണ്ടാവുകയില്ല ഈ ലോകത്തിൽ എന്തൊക്കെത്തന്നെ സംഭവിച്ചാലും. ഏതൊരുവന് ഹൃദയത്തിൽ ദാരിദ്ര്യം ഉണ്ടോ അവന് സംതൃപ്തി ഉണ്ടാവുകയില്ല ഈ ലോകത്തിൽ അവന് എന്തുമാത്രം ഉണ്ടെങ്കിലും. യഥാർത്ഥത്തിൽ, അവന് ദോഷം ഉണ്ടാവുക അവന്റെ തന്നെ നഫ്സിന്റെ(അഹംബോധം) ദുരാഗ്രഹത്താൽ ആണ്.”
عن أبي ذر قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْغِنَى فِي الْقَلْبِ وَالْفَقْرُ فِي الْقَلْبِ مَنْ كَانَ الْغِنَى فِي قَلْبِهِ لا يَضُرُّهُ مَا لَقِيَ مِنَ الدُّنْيَا وَمَنْ كَانَ الْفَقْرُ فِي قَلْبِهِ فَلا يُغْنِيهِ مَا أَكْثَرَ لَهُ فِي الدُّنْيَا وَإِنَّمَا يَضُرُّ نَفْسَهُ شُحُّها
‘An Abi Zarr, ‘an anNabi (saws) qala: “kanal ghena fi qalbihi la yadhurruhu ma laqiya minad dunya. Wa man kanal faqru fi qalbihi fala yughnihi ma akthara lahu fid dunya wa innama yadhurru nafsahu shuhhuha.”
അബൂധർ വിവരിച്ചു: അല്ലാഹുവിന്റെ ദൂതർ(സമാധാനവും അനുഗ്രഹങ്ങളും അവിടുത്തേക്ക് മേൽ ഉണ്ടായിരിക്കട്ടെ) പറഞ്ഞു : “സമ്പത്ത് ഹൃദയത്തിലാണ് ദാരിദ്ര്യവും ഹൃദയത്തിലാണ്. ഏതൊരുവന് ഹൃദയത്തിൽ സമ്പത്ത് ഉണ്ടോ അവന് ദോഷം ഉണ്ടാവുകയില്ല ഈ ലോകത്തിൽ എന്തൊക്കെത്തന്നെ സംഭവിച്ചാലും. ഏതൊരുവന് ഹൃദയത്തിൽ ദാരിദ്ര്യം ഉണ്ടോ അവന് സംതൃപ്തി ഉണ്ടാവുകയില്ല ഈ ലോകത്തിൽ അവന് എന്തുമാത്രം ഉണ്ടെങ്കിലും.യഥാർത്ഥത്തിൽ, അവന് ദോഷം ഉണ്ടാവുക അവന്റെ തന്നെ നഫ്സിന്റെ(അഹംബോധം) ദുരാഗ്രഹത്താൽ ആണ്.”
ഹദീസ്: വിശ്വാസത്തിന്റെ യാഥാർഥ്യം നമ്മൾ നമുക്കു വേണ്ടി എന്താണോ സ്നേഹിക്കുന്നത് അത് മറ്റുള്ളവർക്കുവേണ്ടിയും സ്നേഹിക്കുമ്പോൾ ആണ്.
സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ മറ്റൊരു വിശുദ്ധ ഹദീസ്,”ദാസൻ അവനുവേണ്ടി തന്നെ സ്നേഹിക്കുന്ന നന്മ അവന്റെ ആളുകൾക്കുവേണ്ടിയും സ്നേഹിക്കുന്നതുവരെ വിശ്വാസത്തിന്റെ യാഥാർഥ്യത്തിലേക്ക് എത്തിച്ചേരുന്നില്ല.”
عَنْ أَنَسِ بْنِ مَالِكٍ عَنِ النَّبِيِّ صَلَّى الِلَّهِ عَلَيْهِ وَسَلَّمَ قَالَ:لا يَبْلُغُ عَبْدٌ حَقِيقَةَ الإِيمَانِ حَتَّى يُحِبَّ لِلنَّاسِ مَا يُحِبُّ لِنَفْسِهِ مِنَ الْخَيْرِ
‘An Anas bin Malik ‘anin Nabi (sallallahi alaihi wasallam) qala: La yablughu ‘abdun haqiqatl Imaani hatta yuhibba linnasi ma yuhibbu linafsihi minal khayri.”
അനസ് ഇബ്നു മാലിക് വിവരിച്ചു: പ്രവാചകർ(സമാധാനവും അനുഗ്രഹങ്ങളും അവിടുത്തേക്ക് മേൽ ഉണ്ടായിരിക്കട്ടെ) പറഞ്ഞു :”ദാസൻ അവനുവേണ്ടി തന്നെ സ്നേഹിക്കുന്ന നന്മ അവന്റെ ആളുകൾക്കുവേണ്ടിയും സ്നേഹിക്കുന്നതുവരെ വിശ്വാസത്തിന്റെ യാഥാർഥ്യത്തിലേക്ക് എത്തിച്ചേരുന്നില്ല .”
ഹദീസ്: പക്ഷികളുടെ ഹൃദയം ഉണ്ടെങ്കിൽ സ്വർഗ്ഗത്തിലേക്ക് നമുക്ക് പ്രവേശിക്കാൻ സാധിക്കും
“മനുഷ്യരിൽ ആരുടെ ഹൃദയങ്ങളാണോ പക്ഷികളുടെ ഹൃദയങ്ങൾ പോലെ ഉള്ളത്, അവർ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കും.”
عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: يَدْخُلُ الْجَنَّةَ أَقْوَامٌ أَفْئِدَتُهُمْ مِثْلُ أَفْئِدَةِ الطَّيْرِ
‘An Abi Huraira (as), ‘an anNabiyi (saws) qala: “Yudkhulul jannata aqwamun afeydatuhum mithlu afeydati attayri.”
അബു ഹുറൈറ(അലൈഹിസ്സലാം) വിവരിച്ചു: പ്രവാചകർ (സമാധാനവും അനുഗ്രഹങ്ങളും അവിടുത്തേക്ക് മേൽ ഉണ്ടായിരിക്കട്ടെ) പറഞ്ഞു:”മനുഷ്യരിൽ ആരുടെ ഹൃദയങ്ങളാണോ പക്ഷികളുടെ ഹൃദയങ്ങൾ പോലെ ഉള്ളത് അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും.”
അതിനെ പറ്റി നമ്മൾ കുറച്ചു സംസാരിച്ചിരുന്നു, നമ്മൾ പറഞ്ഞു അതായത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഈ മനോഹരമായ നാല്പത് ഹദീസുകൾ കൈകാര്യം ചെയ്യുന്നത് മുഹബ്ബത്ത് ഉം ഇഷ്ക് ഉം ആണ് ഒപ്പം പക്ഷി എന്നത് ഔലിയാക്കളുടെ(വിശുദ്ധർ) പ്രതീകം ആണ്. അപ്രകാരം, പല തവണ നമ്മൾ പക്ഷികളെ ചുറ്റും കാണുമ്പോളും, അവർ വളരെ വിശുദ്ധമായ ആത്മാക്കളുടെ പ്രതീകവും സാക്ഷാൽക്കാരവും ആണ്. നമ്മുടെ കഴിവിനാൽ ഈ ആത്മാക്കളെ കാണുവാൻ കഴിയില്ല അവരെ കാണുവാൻ സജ്ജമാകാത്തതും ആണ് അനന്തരം അവർ പക്ഷികളായി പ്രത്യക്ഷപ്പെടുന്നു. അതിനാലാണ് ജന്നത്തുൽ ബഖീ (മദീനയിലെ ഖബറിടം) യിൽ എല്ലായിടവും മനോഹരം ആണ്, സൗന്ദര്യമുള്ള പക്ഷികളുടെ ഒരു സമുദ്രം പോലെ, ഈ പ്രാവുകളാൽ പിന്നെ കൂടെക്കൂടെ ഒരെണ്ണം കൃത്യം നടുക്ക് പൂർണമായും വെളുത്തത് ഉണ്ടാകും മാത്രമല്ല അവർ അവരുടെ ശരീരമാലിന്യങ്ങൾ ശ്മശാന സ്ഥലത്ത് ഇടാറില്ല. എന്തുമാത്രം ഇഹ്തിരാം(ബഹുമാനം)ഉം പരിശീലനവും അവർക്കുണ്ട്.
പക്ഷികൾ ചോദ്യങ്ങൾക്കതീതമായ സ്നേഹത്തിന്റെ പ്രതീകം ആണ്
എങ്കിൽ പക്ഷി എന്നത് പ്രതീകമാക്കുന്നത് നമ്മൾ നേരത്തെ പറഞ്ഞ ആ അപാരമായ സ്നേഹം ആണ്, അല്ലാഹു(അസ്സവജൽ)വിനോടുള്ള അപാരമായ സ്നേഹം. അത് ഈ സ്നേഹമാണ് അത് ശിരസ്സ് അല്ല. അനന്തരം ഔലിയഅല്ലാഹ്(വിശുദ്ധർ) വന്നു പഠിപ്പിക്കുന്നു അതായത് ആദ്യത്തെ ദിക്ർ ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹു(അസ്സവജൽ) അല്ലാതെ മറ്റൊരു ദൈവം ഇല്ല). ‘ലാ’ നിങ്ങളുടെ ശിരസ്സിലേക്ക്, ആയതിനാൽ ജീവിതത്തിൽ നിങ്ങളുടെ ശിരസ്സ് അടയ്ക്കുവാൻ പഠിക്കുക. നിങ്ങളുടെ ശിരസ്സാണ് നിങ്ങളുടെ എല്ലാ ആശയകുഴപ്പത്തിന്റെയും കാരണമാകുന്ന സംഗതി. ശിരസ്സിലാണ് നഫ്സ് അധിവസിക്കുന്നത്. നഫ്സ്(അഹംബോധം) ശൈത്താനുമായി പങ്കാളി ആവുന്നു, അല്ലാഹു(അസ്സവജൽ)വിനു എതിരെ വരുവാനായി ശരീക്(പങ്കാളി) ആകുന്നു. അപ്രകാരം, എല്ലാ ആശയക്കുഴപ്പവും ശിരസ്സിലാണ്. അതിനാൽ ത്വരീഖ(ആത്മീയപാത)കൾ വരുന്നു, ആദ്യത്തെ ദിക്ർ ലാ ഇലാഹ ഇല്ലല്ലാഹ് എന്നാണ് , ഹൃദയത്തിലേക്ക്. ഹൃദയം എന്നത് അല്ലാഹു(അസ്സവജൽ)വിന്റെ വാസസ്ഥലവും ഭവനവും ആണ് മാത്രമല്ല അല്ലാഹു(അസ്സവജൽ) പിന്നെ നമ്മളെ കൊണ്ടുപോവുകയും പഠിപ്പിക്കുകയും ചെയ്യുന്നു, ‘എന്റെ ഭവനം വൃത്തിയാക്കൂ, എന്റെ ഭവനം ശുദ്ധമാക്കൂ, എന്റെ ഭവനം കഴുകുകയും പ്രദക്ഷിണം ചെയ്യുകയും ചെയ്യൂ.’
﴾أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ ﴿١٢٥…
2:125 – “…An Tahhir baytee liTayifeena, wal ‘Aakifeena, wa ruka’is sujood.” (Surat Al-Baqarah)
“…ത്വവാഫ്(പ്രദക്ഷിണം) ചെയ്യുന്നവര്ക്കും, ഇഅ്തികാഫ് (ഭജനം) ഇരിക്കുന്നവര്ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാര്ത്ഥിക്കുന്ന) വര്ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള് ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു.” (പശു, 2:125)
ഇതിനർത്ഥം നിങ്ങളുടെ ശരീരത്തിനെ നിങ്ങളുടെ ഹൃദയത്തിന്റെ തീരുമാനത്താൽ ചലിപ്പിക്കുക എന്നാണ്, നിങ്ങളുടെ ഹൃദയം ശരീരത്തിനെ പിന്തുടരാൻ അല്ല. ഈ ദുനിയാവ്, ഈ ഭൗതികലോകം, എല്ലാവരുടെയും ഹൃദയത്തെ ശരിയല്ല എന്ന് അവർക്കുതന്നെ അറിയാവുന്ന കാര്യത്തെ പിന്തുടരാൻ പ്രേരിപ്പിക്കുന്നു, ശരിയല്ല എന്ന് അവർക്കുതന്നെ അറിയാവുന്ന കാര്യങ്ങൾ ചെയ്യിപ്പിക്കുന്നു. അപ്പോൾ അല്ലാഹു(അസ്സവജൽ) ഓർമിപ്പിക്കുന്നു, അരുത്, നിങ്ങളുടെ ശരീരത്തിനെ ശരിയായ കാര്യങ്ങൾ ചെയ്യുവാൻ നിർബന്ധിതമാക്കൂ അങ്ങനെ അത് അല്ലാഹു(അസ്സവജൽ)വിനെ സന്തോഷത്തിലാക്കുന്നതാകും.
ശിരസ്സിന്റെ വലിപ്പം അപ്രധാനമാണ്
അപ്പോൾ അവർ പഠിപ്പിക്കുന്നു അതായത് നിങ്ങളുടെ ശിരസ്സിന്റെ വലിപ്പമല്ല കാരണം ശിരസ്സാണ് യഥാർത്തത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സംഗതി. ആകയാൽ പക്ഷിക്ക് ഒരു പയറുമണി തലച്ചോറാണ്(pea brain) ഉള്ളത്. അപ്രകാരം ഒരു പക്ഷിയുടെ ശരീരശാസ്ത്രത്തിൽ, [കൂട്ടായ്മയിൽ ഒരാൾ തുമ്മുന്നു] ഹഖ്, ഒരു പയറുമണി പോലെയേ ഉള്ളു. എങ്കിൽ, ഈ വലിയ ശിരസുള്ള ഇൻസാന്(മനുഷ്യൻ) ഒന്നും ചെയ്യാൻ പറ്റുന്നില്ല, അവന് ഒരു ഉറുമ്പിനെപ്പോലെ സംസാരിക്കാനും ആശയവിനിമയം നടത്താനും പറ്റുന്നില്ല, അവന് ഒരു പക്ഷിയെപ്പോലെ പറക്കുവാൻ പറ്റുന്നില്ല. എങ്കിലും, എന്താണ് അവനെ ഇത്ര പ്രത്യേകതയുള്ളവനായി തോന്നിപ്പിക്കുന്നത്? അവന്റെ വലിയ ശിരസ്സുകൊണ്ട്, അവന് ഒരുകാര്യവും ചെയ്യാൻ സാധിക്കുന്നില്ല. അങ്ങനെ, പ്രവാചകർ ﷺ തങ്ങൾ പറയുന്നു, ‘നിങ്ങൾക്ക് ഒരു പക്ഷിയെപ്പോലെ സ്നേഹം ഉണ്ടെകിൽ, നിങ്ങളാണ് സ്വർഗ്ഗത്തിന്റെ ആളുകൾ.’
عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: يَدْخُلُ الْجَنَّةَ أَقْوَامٌ أَفْئِدَتُهُمْ مِثْلُ أَفْئِدَةِ الطَّيْرِ
‘An Abi Huraira (as), ‘an anNabiyi (saws) qala: “Yudkhulul jannata aqwamun afeydatuhum mithlu afeydati attayri.”
അബൂ ഹുറൈറ(അലൈഹിസ്സലാം) വിവരിച്ചു: പ്രവാചകർ(സമാധാനവും അനുഗ്രഹങ്ങളും അവിടുത്തേക്ക് മേൽ ഉണ്ടായിരിക്കട്ടെ) പറഞ്ഞു:”മനുഷ്യരിൽ ആരുടെ ഹൃദയങ്ങളാണോ പക്ഷികളുടെ ഹൃദയങ്ങൾ പോലെ ഉള്ളത് അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും.“
പക്ഷിയെപ്പോലെ ആകൂ അനന്തരം അല്ലാഹു(അസ്സവജൽ)വിൽ പൂർണ്ണമായും വിശ്വസിക്കൂ
അങ്ങനെ ആ പക്ഷി അവരെ ഒരു പ്രതീകം പഠിപ്പിക്കാൻ വരുന്നു, അതായത് ഇത് നിങ്ങളുടെ ശിരസ്സിനെ പറ്റിയുള്ളതല്ല, നിങ്ങളുടെ ശിരസ്സിനെ അടയ്ക്കുവാൻ പഠിക്കൂ എന്നിട്ട് അല്ലാഹു(അസ്സവജൽ)വിന്റെ പ്രകാശവും സ്നേഹവും ഹൃദയത്തിലേക്ക് കൊണ്ടുവരൂ. ഹൃദയത്തെ ഒരു ഊർജ്ജകേന്ദ്രം ആക്കുക. അപ്പോൾ പക്ഷി ഒരു ഉദാഹരണം ആയി വരുന്നു അങ്ങനെയാണെങ്കിൽ നിങ്ങൾ പൂർണ്ണമായും അല്ലാഹു(അസ്സവജൽ)വിൽ വിശ്വസിക്കണം.എങ്കിൽ അവിടെയാണ് നമ്മുടെ ജീവിതത്തിന്റെ പരീക്ഷകൾ വരുന്നത്. എന്തുകൊണ്ടാണ് നിങ്ങൾ പണത്തെപ്പറ്റി ഉത്കണ്ഠരാകുന്നത്? എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ എന്തിനെയെങ്കിലും പറ്റി ഉത്കണ്ഠരാകുന്നത്? എന്തുകൊണ്ട് തികച്ചും ഉത്കണ്ഠയില്ലാത്ത ഒരു പക്ഷിയെപ്പോലെ ആയിക്കൂടാ? അത് അയ്യായിരം അടി ഉയരത്തിൽ വായുവിൽ ആണെന്ന് അത് ചിന്തിക്കുന്നുപോലുമില്ല എന്നിട്ട് അല്ലാഹു(അസ്സവജൽ) ഇനിയെന്നെ പറക്കുവാൻ അനുവദിക്കില്ലെന്നും അങ്ങനെ *ഫീഈഈഈ ചകാവ്* (പക്ഷി നിലം പതിക്കുന്നതായി ഉള്ള ശബ്ദം ശൈഖ് അനുകരിക്കുന്നു) നേരെ താഴോട്ട്.
നമ്മൾ നിലത്തിട്ട ഒരു വടിയിലൂടെ നടക്കുകയാണെങ്കിൽ, നിങ്ങൾക്ക് പ്രശ്നം ഉണ്ടാവില്ല. നിങ്ങൾ അതേ വടി അല്ലെങ്കിൽ തടി എടുത്ത് വായുവിൽ വെക്കുകയാണെങ്കിൽ, പെട്ടെന്നുതന്നെ നിങ്ങളുടെ പേടി നിങ്ങൾക്ക് നടക്കാൻ പറ്റില്ല എന്നതാണ്. എന്തിന് പേടിക്കുന്നു? കാരണം ഞാൻ വീഴാൻ പോവുകയാണ്. എങ്ങനെയാണ് പക്ഷിക്ക് പേടി ഇല്ലാത്തത്? അത് വളരെ ഉയരത്തിൽ പറക്കുകയാണെന്നും അല്ലാഹു(അസ്സവജൽ) അതിനെ വിച്ഛേദിക്കുമെന്നും അങ്ങനെ അടുത്ത രണ്ടു മിനിറ്റ് പറക്കാൻ കഴിയാതെ വരുമെന്നും ചിന്തിക്കാതിരിക്കുന്നത്. പക്ഷെ നമുക്ക് എല്ലാം എങ്ങനെയാണെന്നാൽ ഒരുവേള അവിടുന്ന് നാളെ എനിക്ക് ആഹാരം നൽകാതിരുന്നേക്കാം, ഒരുവേള എന്റെ റിസ്ഖ്(ഉപജീവന്മാർഗ്ഗം) ഇനി വീണ്ടും വരാതിരുന്നേക്കാം, ഒരുവേള ഇത് നടക്കാതിരിക്കാം, ഒരുവേള അത് നടക്കാതിരിക്കാം, എല്ലാ തരം പേടിയും.
പക്ഷികളുടെ ഒരു കൂട്ടായ്മ അല്ലാഹുവിന്റെ ഔലിയാക്കളുടെ ഒരു കൂട്ടായ്മ ആണ്
അനന്തരം പ്രവാചകർ ﷺ തങ്ങൾ നമുക്കുവേണ്ടി വിവരിക്കുന്നു, അങ്ങനെ ഒരു പക്ഷിയുടെ കേവലം ചെറിയ ഉദാഹരണം അത് ഒരു വൻ സമുദ്രമാണ് കാരണം പക്ഷി പ്രതിനിധീകരിക്കുന്നത് ഔലിയയെ ആണ്. അങ്ങനെ ഈ ദിവാൻ, ആളുകൾ പക്ഷികളുടെ ഒരു കൂട്ടായ്മ ചുറ്റുവട്ടത്തിൽ കാണുമ്പോൾ, അതിനർത്ഥം ഔലിയ(വിശുദ്ധർ) പ്രത്യക്ഷമായി എന്നാണ്. നമ്മൾ മക്ക യിലേക്കും മദീന യിലേക്കും പോകുമ്പോൾ, പല തവണ പക്ഷികൾ നിങ്ങളുടെ മുറിയുടെ ജനൽപ്പടിയിൽ വരാറുണ്ട്. ഇതിനർത്ഥം അവിടെ ഔലിയാക്കൾ(വിശുദ്ധർ) ഉണ്ടെന്നും അവർ നിങ്ങളെ വിളിക്കുകയാണെന്നും ആണ്.
അവർക്ക് ഈ പക്ഷികളായി സ്വയം പ്രതിനിധീകരിക്കാനും പ്രദർശിപ്പിക്കുവാനും കഴിയും എന്നുമാത്രമല്ല അവരുടെ ആൺമയിൽ പ്രതിനിധീകരിക്കുന്നത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളെ ആണ്. അവർക്ക് ഒരു കൂട്ടായ്മ ഉള്ളപ്പോൾ, അവർ എല്ലാവരും പക്ഷികളായി ആണ് പ്രത്യക്ഷപ്പെടുന്നത്. അപ്പോൾ പ്രവാചകർ ﷺ തങ്ങളുടെ റൂഹാനിയത് (ദൈവിക പ്രകാശങ്ങൾ), അത് പ്രത്യക്ഷപ്പെടുമ്പോൾ, ഒരു ആൺമയിലായി സുന്ദരമായ വർണ്ണങ്ങളുടെ ഒരു പൂർണ്ണ ശോഭയിലാണ്. കൂടെ സയ്യിദിനാ മഹ്ദി(അലൈഹിസ്സലാം)യെ പ്രതിനിധീകരിക്കുന്ന പക്ഷി ഒരു ഫീനിക്സ് ആണ്,അത് വരാൻ പോകുന്ന യുദ്ധത്തിന്റെ പക്ഷിയാണ്…അത്, അത് മറ്റൊരു വിഷയമാണ്.
നിങ്ങളുടെ സ്വഭാവവും സ്നേഹവും നല്ലതാണെങ്കിൽ അല്ലാഹു(അസ്സവജൽ)വിന്റെ കരുതലിനെ പറ്റി സംശയം വേണ്ട
പക്ഷെ ഈ പക്ഷി, അത് തവക്കുൽ(ദൈവത്തിലുള്ള പൂർണ്ണമാക്കപ്പെട്ട വിശ്വാസം)നെ പറ്റിയാണ്, അത് സ്നേഹമുണ്ടായിരിക്കുന്നതിനെ പറ്റിയാണ്, അത് ശിരസ്സ് അടയ്ക്കുകയും ഹൃദയം തുറക്കുകയും ചെയ്യുന്നതിനെ പറ്റിയാണ്. സ്വഭാവം നല്ലതാണെങ്കിൽ, സ്നേഹം നല്ലതാണെങ്കിൽ അല്ലാഹു(അസ്സവജൽ) സർവ്വവും നൽകുമെന്ന് വിശ്വസിക്കൂ. ആയതുകൊണ്ട്, നമുക്ക് നമ്മുടെ ജീവിതത്തിൽ സംശയം ഉണ്ടാകുമ്പോൾ, അതിന് കാരണം ഒരുവേള നമ്മൾ നമ്മുടെ സ്നേഹവും നമ്മുടെ സ്വഭാവവും പൂർണ്ണമാക്കപ്പെട്ടിട്ടില്ല എന്ന് ചിന്തിക്കുന്നത് കൊണ്ടാവാം. നിങ്ങൾ അല്ലാഹു(അസ്സവജൽ)വിനോടുള്ള നിങ്ങളുടെ സ്നേഹം ആത്മാർത്ഥമാണെന്ന് വിശ്വസിക്കുകയാണെങ്കിൽ കൂടെ നിങ്ങൾ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളോടുള്ള നിങ്ങളുടെ സ്നേഹവും ആത്മാർഥമാണെന്ന് വിശ്വസിക്കുകയാണെങ്കിൽ നിങ്ങളുടെ കഴിവിന് അനുസരിച്ച്, യാ റബ്ബി, എനിക്ക് അറിയില്ല എന്റെ സ്നേഹം ഇതിലുപരി എങ്ങനെ കാണിക്കണമെന്ന്! നിങ്ങൾ ആ ഉയർച്ചയിൽ എത്തിയെങ്കിൽ, എന്തിനെപ്പറ്റിയാണ് നിങ്ങൾക്ക് പേടിക്കാൻ ഉള്ളത്? അല്ലാഹു(അസ്സവജൽ) പറയുന്നു, ‘നീ എന്നെ സ്നേഹിക്കുന്നു ഞാൻ നിന്നെയും. നിന്റെ ആത്മാവ് എടുക്കുന്നതുവഴി പോലും എനിക്ക് നിന്നെ വേദിനിപ്പിക്കേണ്ട.’ നിങ്ങൾ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ആഷിഖീൻ(സ്നേഹിതർ) ഇൽ നിന്നുള്ളവരാണ്. എന്തൊകൊണ്ട് ഞാൻ നിങ്ങളെ പോറ്റാതിരിക്കണം? എന്തുകൊണ്ട് ഞാൻ നിങ്ങൾക്കുവേണ്ടി നൽകാതിരിക്കണം? എന്തുകൊണ്ട് ഞാൻ നിങ്ങൾക്ക് അഭയം നൽകാതിരിക്കണം? എന്തുകൊണ്ടാണ് നിങ്ങൾ എന്നെ സംശയിക്കുന്നത്? അപ്പോൾ അത് ഒരു സങ്കടം പോലെ ആകുന്നു. അങ്ങനെ ഇഷ്ക് ന്റെയും സ്നേഹത്തിന്റെയും ഈ പാട്ടുകൾ, അവയിൽ ഒരു സങ്കടം തോന്നിക്കുന്നു – എന്ത് ധൈര്യത്തിലാണ് ഞാൻ അല്ലാഹു(അസ്സവജൽ)വിനെ സംശയിക്കുന്നത്?
നമ്മുടെ സംശയം നമ്മുടെ സ്നേഹത്തിന്റെ കുറവുകളിൽനിന്നും വരുന്നു
അങ്ങനെ, എപ്പോഴെങ്കിലും സംശയം വരുകയാണെങ്കിൽ അവർ പഠിപ്പിക്കുന്നു അപ്പോൾ നിങ്ങളുടെ സ്നേഹത്തിൽ എന്തോ ഒരു തെറ്റുണ്ട്. നിങ്ങൾ സ്നേഹത്തെ പൂർണ്ണത ഉള്ളതാക്കുകയാണെങ്കിൽ കാരണം നിങ്ങൾക്ക് ആശ്രയിക്കാൻ പറ്റില്ല, അങ്ങനെ അതുകൊണ്ടാണ് അല്ലാഹുവിന്റെ ഔലിയാ(വിശുദ്ധർ)ക്കൾക്ക് അറിയുന്നത് അതായത് നിങ്ങൾക്ക് നിങ്ങളുടെ സ്വലാത്ത്(പ്രാർത്ഥന)ൽ ആശ്രയിക്കാൻ സാധിക്കില്ല, നിങ്ങൾക്ക് നിങ്ങളുടെ സകാത്ത്(ദാനം)ൽ ആശ്രയിക്കാൻ സാധിക്കില്ല, നിങ്ങൾക്ക് നിങ്ങളുടെ ഒരു പ്രവർത്തിയിലും ആശ്രയിക്കാൻ സാധിക്കില്ല,അല്ലാഹു(അസ്സവജൽ) നിങ്ങൾക്ക് എല്ലാം നൽകും എന്ന തോന്നൽ ഉണ്ടാക്കുന്നരീതിയിൽ. നിങ്ങൾ സ്വയം സത്യസന്ധത ഉള്ളവരാകണം അതായത് എന്റെ പ്രാർത്ഥനകൾ, അല്ലാഹു(അസ്സവജൽ) എന്റെ സ്വലാത്ത്(പ്രാർത്ഥന) അടിസ്ഥാനമാക്കിയാണ് എന്റെ ഉപജീവനമാർഗം തരുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ, ഞാൻ വലിയ ബുദ്ധിമുട്ടിലാവും. അല്ലാഹു(അസ്സവജൽ) എനിക്കുവേണ്ടി ഉപജീവനമാർഗം അയക്കുവാൻ മാത്രം എന്താണ് എന്റെ സ്വലാത്തിനെ അത്ര മഹനീയമാക്കുന്നത്? എന്തുകൊണ്ട് ഞാൻ എന്റെ പരീക്ഷണങ്ങൾ വിജയിക്കണം – ഞാൻ പ്രാർത്ഥിച്ചതുകൊണ്ടോ? ഞാൻ ഉപവസിച്ചതുകൊണ്ടോ? അല്ല! എന്തുകൊണ്ടെന്നാൽ ഞാൻ അല്ലാഹു(അസ്സവജൽ)വിനെ സ്നേഹിക്കുന്നു, ഞാൻ അങ്ങയെ സ്നേഹിക്കുന്നു , ഞാൻ അങ്ങയുടെ റസൂലിനെ ﷺ സ്നേഹിക്കുന്നു എന്റെ കഴിവിന്റെ പരമാവധി. എനിക്ക് അവിടുത്തെ(അല്ലാഹുവിനെ) എന്റെ തൊട്ടടുത്തുള്ള ആളുടെ അത്രയും സ്നേഹിക്കുവാൻ സാധിക്കില്ലായിരിക്കാം പക്ഷെ,യാ റബ്ബി, ഞാൻ സ്നേഹിക്കുവാൻ എന്റെ പരമാവധി ശ്രമിക്കുന്നു.
നിങ്ങളുടെ മുഹമ്മദീയ സ്നേഹം പ്രകടമാക്കുക
എനിക്ക് എന്റെ സ്നേഹം പ്രത്യക്ഷമാക്കണം അതിനാൽ ഞാൻ എന്റെ സ്നേഹം പ്രകടിപ്പിക്കുവാൻ പോകുന്നു. ഞാൻ വരാൻ പോകുന്നു, ഞാൻ പിന്താങ്ങുവാൻ പോകുന്നു, ഞാൻ ചെയ്യുവാൻ പോകുന്നു, ഞാൻ ഭക്ഷണം കൊണ്ടുവരാൻ പോകുന്നു, ഞാൻ പ്രകടിപ്പിക്കുവാൻ പോകുന്നു അപ്രകാരം ആ സ്നേഹം, അത് എന്തെങ്കിലുമായി പ്രത്യക്ഷപ്പെടുന്നു. ശൈഖുമാർ നിങ്ങളുടെ ഹൃദയത്തിനുള്ളിലുള്ള സ്നേഹം എടുത്ത് അതിനെ പുറത്തേയ്ക്ക് കൊണ്ടുവരാൻ വരുന്നു. നമ്മൾ വലിയ മിലാദ്(Grand Milad)(പ്രവാചകർ ﷺ തങ്ങളുടെ ജന്മദിനാഘോഷം) നടത്തുമ്പോൾ, അത് നമ്മുടെ കൂട്ടായ്മ അവരുടെ സ്നേഹം തുറന്ന് പ്രകടിപ്പിക്കുകയും വ്യക്തമാക്കുകയും ചെയ്യുകയാണ്. സ്നേഹം ഒളിഞ്ഞിരിക്കുന്നതല്ല. നിങ്ങൾ നിങ്ങളുടെ സ്നേഹം പ്രകടമാക്കണം! പറയൂ, യാ റബ്ബി, നോക്കൂ ഈ നാൽപതു കുടുംബങ്ങളുടെയും മുപ്പതു കുടുംബങ്ങളുടെയും കൂട്ടം ഒരു ഉത്സവം നടത്തുവാൻ പോകുന്നു അങ്ങനെ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളോടുള്ള സ്നേഹത്തിന്റെ ഒരു സുന്ദര പ്രതീകം, നമ്മുടെ സ്നേഹം പ്രകടിപ്പിക്കുവാൻ. അനന്തരം അല്ലാഹു(അസ്സവജൽ), ഒരു സംശയവുമില്ല, ആ സ്നേഹം അംഗീകരിക്കുന്നു.
യഥാർത്ഥ സമ്പത്ത് നിങ്ങൾക്ക് അല്ലാഹു(അസ്സവജൽ)വിനോടും സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളോടും ഉള്ള സ്നേഹത്തിലാണ്
എങ്കിൽ, ഇതിനർത്ഥം അവർ ഉദാഹരണത്തിലൂടെ പോലും ആ സ്നേഹം പ്രത്യക്ഷമാക്കുന്ന ഒരു ജീവിതം നിർമ്മിക്കുവാൻ പഠിപ്പിക്കുന്നു. നിങ്ങൾക്ക് ആ സ്നേഹം ഉണ്ടെങ്കിൽ, നമുക്ക് ആ സ്നേഹം ഉണ്ടെങ്കിൽ, എങ്കിൽ നിങ്ങൾ നിങ്ങളുടെ പൂർണ്ണ ഹൃദയത്തിനാലും ആത്മാവിനാലും അറിയുക അല്ലാഹു(അസ്സവജൽ) നിങ്ങളെ സ്നേഹിക്കുന്നു കൂടെ അല്ലാഹു(അസ്സവജൽ) നിങ്ങൾക്ക് അയക്കുന്നതെല്ലാം ഒരു സമ്മാനം പോലെ നിങ്ങളെ പുണരുവാനാണ്, നിങ്ങളെ അണിയിക്കുവാനാണ്, നിങ്ങളെ സുഗന്ധപൂരിതമാക്കുവാനാണ് , കാരണം നിങ്ങൾ ആഷിഖീൻ(സ്നേഹിതർ) ൽ നിന്നുള്ളവരാണ്. നിങ്ങൾ സ്നേഹിക്കുന്നത് അല്ലാഹു(അസ്സവജൽ) സ്നേഹിക്കുന്നതിനെയാണ് അനന്തരം അല്ലാഹു(അസ്സവജൽ) സ്നേഹിക്കുന്നത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളെ ആണ്. നമ്മൾ പ്രാർത്ഥിക്കുന്നു അതായത് ഇമാനിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രങ്ങൾ നമ്മുടെ ഹൃദയത്തിൽ തുറക്കുന്ന ഈ ദൈവിക മുഹബ്ബത്ത്(സ്നേഹം) ൽ അല്ലാഹു(അസ്സവജൽ) നമ്മളെ വർദ്ധിപ്പിക്കണമേ എന്ന്. അങ്ങനെ ആ വിശ്വാസത്തിന്റെ കേന്ദ്രം മുഴുവൻ അനുഗ്രഹങ്ങളും മുഴുവൻ പ്രകാശവുമാണ്. അതിൽ എല്ലാ ബുദ്ധിമുട്ടുകളും, അതിനാലാണ് പ്രവാചകർ ﷺ തങ്ങൾ വിവരിക്കുന്നത്, ‘നിങ്ങൾക്ക് യഥാർത്ഥമായ സമ്പത്ത് വേണമെങ്കിൽ, യഥാർത്ഥ സമ്പത്ത് എന്നത് മുഹബ്ബത്ത് ആണ്’
عن أبي ذر قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْغِنَى فِي الْقَلْبِ وَالْفَقْرُ فِي الْقَلْبِ مَنْ كَانَ الْغِنَى فِي قَلْبِهِ لا يَضُرُّهُ مَا لَقِيَ مِنَ الدُّنْيَا وَمَنْ كَانَ الْفَقْرُ فِي قَلْبِهِ فَلا يُغْنِيهِ مَا أَكْثَرَ لَهُ فِي الدُّنْيَا وَإِنَّمَا يَضُرُّ نَفْسَهُ شُحُّها
‘An Abi Zarr, ‘an anNabi (saws) qala: “kanal ghena fi qalbihi la yadhurruhu ma laqiya minad dunya. Wa man kanal faqru fi qalbihi fala yughnihi ma akthara lahu fid dunya wa innama yadhurru nafsahu shuhhuha.”
അബൂധർ വിവരിച്ചു: അല്ലാഹുവിന്റെ ദൂതർ(സമാധാനവും അനുഗ്രഹങ്ങളും അവിടുത്തേക്ക് മേൽ ഉണ്ടായിരിക്കട്ടെ) പറഞ്ഞു : “സമ്പത്ത് ഹൃദയത്തിലാണ് ദാരിദ്ര്യവും ഹൃദയത്തിലാണ്. ഏതൊരുവന് ഹൃദയത്തിൽ സമ്പത്ത് ഉണ്ടോ അവന് ദോഷം ഉണ്ടാവുകയില്ല ഈ ലോകത്തിൽ എന്തൊക്കെത്തന്നെ സംഭവിച്ചാലും. ഏതൊരുവന് ഹൃദയത്തിൽ ദാരിദ്ര്യം ഉണ്ടോ അവന് സംതൃപ്തി ഉണ്ടാവുകയില്ല ഈ ലോകത്തിൽ അവന് എന്തുമാത്രം ഉണ്ടെങ്കിലും.യഥാർത്ഥത്തിൽ, അവന് ദോഷം ഉണ്ടാവുക അവന്റെ തന്നെ നഫ്സിന്റെ(അഹംബോധം) ദുരാഗ്രഹത്താൽ ആണ്.”
നമ്മൾ ഉപജീവനമാർഗത്തിനായി തിരയുന്നു അത് നൽകുന്നവനെ ഓർമിക്കുന്നതിനു പകരം
നിങ്ങൾ സ്കൂളിൽ പഠിക്കുന്നു ഒരു ദിവസം നിങ്ങൾക്ക് പുറത്തു കടക്കാമെന്നും വലിയ ഒരു ചെക്ക് കിട്ടുകയും ചെയ്യും എന്ന പ്രതീക്ഷയിൽ. എന്തിനാണ് നിങ്ങൾ ഇരുന്നൂറ് ആയിരം ഡോളർ ഒരു ഡിഗ്രിക്കുവേണ്ടി അതും നിങ്ങളുടെ മാതാപിതാക്കൾക്കു നിങ്ങൾ അത് വെച്ച് എന്ത് ചെയ്യും എന്നുപോലും അറിയാത്ത ഒന്നിനുവേണ്ടി ചിലവഴിക്കുന്നത്? ഒരാൾ പുറത്ത് വന്നു, നമ്മുടെ വലിയ ഉലമാ(പണ്ഡിതൻ)ക്കളിൽ ഒരാൾ പുറത്ത് വന്നത് ഒരു… എന്തായിരുന്നു അത്….ഒരു ആർട്സ് ഡിഗ്രി, ആർട്സ് ആൻഡ് ക്രാഫ്റ്റ് ? അദ്ദേഹത്തിന് ഒരു ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഡിഗ്രി കിട്ടി, എല്ലാം എന്തിന് വേണ്ടി? റിസ്ഖ് കിട്ടാൻ വേണ്ടി, ഉപജീവനമാർഗം കിട്ടാൻ വേണ്ടി, എല്ലാം കിട്ടാൻ വേണ്ടി. അങ്ങനെ അല്ലാഹു(അസ്സവജൽ)(പറയുന്നു) എന്തിനാണ് നിങ്ങൾ അതിൽ ആശ്രയിക്കുന്നത്? എങ്ങനെയാണ് അത് നിങ്ങൾക്ക് നിങ്ങളുടെ ഉപജീവനമാർഗം കൊണ്ടുവരാൻ പോകുന്നത്? അത് കേവലം നിങ്ങളുടെ തലച്ചോറ് നിങ്ങളുടെ തലച്ചോറിന്റെ ശക്തി നിങ്ങളെ എവിടെയോ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതാണ്.
നിങ്ങൾ നിങ്ങളുടെ സമയത്തിന്റെ ഒരു അല്പം ആ സ്നേഹം വളർത്തുന്നതിനായി ചിലവഴിക്കുകയാണെങ്കിൽ, ആ മുഹബ്ബത്ത്, ആ ഇഷ്ക് അങ്ങനെയാണെങ്കിൽ അറിഞ്ഞുകൊള്ളുക അതായത് നിങ്ങൾ അല്ലാഹു(അസ്സവജൽ)വിനെ സ്നേഹിക്കുന്നു ഒപ്പം അല്ലാഹു(അസ്സവജൽ) നിങ്ങളെയും സ്നേഹിക്കുന്നു, എല്ലാകാര്യങ്ങളും പരിപാലിക്കപ്പെടുകയും ചെയ്യും. എല്ലാ റിസ്ഖ്(ഉപജീവനമാർഗം)ഉം വരും. അനന്തരം പ്രവാചകർ ﷺ തങ്ങൾ വിവരിക്കുന്നു, ‘അതൊരു സമ്പത്ത് ഉള്ളവൻ ആണ്.’ അവന്റെ സമ്പത്ത് അല്ലാഹു(അസ്സവജൽ) അവന് അനുവദിച്ചുനൽകിയ സ്നേഹത്താൽ ആണ്. നിങ്ങൾക്ക് എന്തെങ്കിലും സ്നേഹമോ മുഹബ്ബത്തോ നിങ്ങളുടെ ഹൃദയത്തിലേക്ക് നേടിയെടുക്കുവാൻ സാധിക്കില്ല അല്ലാഹു(അസ്സവജൽ) അത് നിക്ഷേപിക്കുന്നില്ലെങ്കിൽ. അങ്ങനെ അല്ലാഹു(അസ്സവജൽ) നിങ്ങളുടെ ഹൃദയത്തിലേക്ക് സ്നേഹം നിക്ഷേപിക്കുമ്പോൾ, ദൈവിക സാന്നിധ്യത്തിന്റേത്, നിങ്ങളാണ് ഭൂമിയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. അതാണ് ആ ഹദീസ് നിങ്ങളോട് പറയുന്നത്.
സ്നേഹം വാങ്ങിക്കുവാൻ സാധിക്കില്ല, പക്ഷെ നേടിയെടുക്കണം
പക്ഷെ അവർ നിങ്ങൾക് ഒരു പത്ത് മില്യൺ ഡോളർ തരുകയും, നിങ്ങളുടെ ഹൃദയം ഇരുണ്ടതുമാണെങ്കിൽ, നിങ്ങൾ ഒരിക്കലും ആ പത്ത് മില്യണിൽ സംതൃപ്തി കണ്ടെത്തുകയില്ല. രോഗം നിങ്ങളെ ബാധിക്കുകയും നിങ്ങൾക്ക് പശ്ചാത്താപം ഉണ്ടാകുകയും ചെയ്യുന്നത് വരെ നിങ്ങളുടെ ജീവിതം ആഴമില്ലാത്തതും ശൂന്യവുമായിരിക്കും. അവർ പറഞ്ഞു സ്റ്റീവ് ജോബ്സ് മരിക്കുവാറായപ്പോൾ, അദ്ദേഹത്തിന്റെ ഏറ്റവും വലിയ പശ്ചാത്താപം എന്നത് അദ്ദേഹം നേടിയ എല്ലാ സമ്പത്തിനെയും കുറിച്ചല്ല, പക്ഷെ സ്നേഹത്തിന്റെ അഭാവവും ആ സ്നേഹത്താൽ അദ്ദേഹം ചുറ്റപ്പെടാത്തതിനെയും പറ്റി. അതായത് സമ്പത്തിനാൽ ഒന്നും വാങ്ങാൻ കഴിയുകയില്ല മാത്രമല്ല സ്നേഹം എന്നത് നിങ്ങൾക്ക് വാങ്ങുവാൻ കഴിയുന്ന ഒന്നല്ല. സ്നേഹം എന്നത് നിങ്ങൾ നേടിയെടുക്കേണ്ട ഒന്നാണ് അത് അല്ലാഹു(അസ്സവജൽ) നിങ്ങളുടെ ഹൃദയത്തിനുള്ളിൽ നിക്ഷേപിക്കുന്നതാണ്. നമ്മൾ പ്രാർത്ഥിക്കുന്നു, യാ റബ്ബി, അവിടുത്തെ യഥാർത്ഥ സമ്പത്ത് ഞങ്ങൾക്ക് അനുവദിക്കണമേ, ഭൗതിക ലോകത്തിന്റെ സമ്പത്ത് അല്ല, യാ റബ്ബി, മുഹബ്ബത്തിന്റെ(സ്നേഹം) ഈ സമുദ്രം ഞങ്ങളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുവാൻ അനുവദിക്കണമേ. ഞങ്ങളുടെ ഇമാനെ(വിശ്വാസം) എല്ലാ നിമിഷവും ചൈതന്യവത്താക്കുകയും പുതുക്കുകയും ചെയ്യണമേ, യാ റബ്ബി. ഞങ്ങളെ ആഷിഖീൻ(സ്നേഹിതർ)ൽ നിന്നുള്ളവരാക്കണമേ, അപ്രകാരം ഞങൾ ഇരിക്കുകയും, ഞങ്ങളുടെ കുട്ടികൾ ഇരിക്കുകയും, അങ്ങനെ ഞങ്ങളുടെ എല്ലാ തലമുറകളിലെയും കുട്ടികൾ വരുകയും ഇരിക്കുകയും അങ്ങനെ അവർ അവരുടെ അമൽ(പ്രവർത്തികൾ) ന്റെ ഫലങ്ങൾ ഞങ്ങൾ ഈ ലോകത്തിൽനിന്നു വാസം വെടിഞ്ഞു വളരെ കഴിഞ്ഞും ഞങ്ങൾക്ക് അയക്കുവാനും വേണ്ടി.
Subhana rabbika rabbal ‘izzati ‘amma yasifoon, wa salaamun ‘alal mursaleen, walhamdulillahi rabbil ‘aalameen. Bi hurmati Muhammad al-Mustafa wa bi siri Surat al-Fatiha.
ഈ സുഹ്ബ പകർത്തിയെഴുതി സഹായിച്ച ഞങ്ങളുടെ ട്രാൻസ്ക്രൈബർമാർക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.
സുഹ്ബയുടെ യഥാർത്ഥ തീയതി : ഡിസംബർ 2,2019
അനുബന്ധ ലേഖനങ്ങൾ:
- Open the Sun Within Your Heart, Allah Will Fill It With Heavenly Power
- You Can Not Clean YourSelf, teacher will clean
- The Way of Testing is to Remain Silent and Have Good Character
- Iman is Love of Sayedena Muhammad More Than Love of Self
- Put Your Trust in Acts of Love, That is The Sunnah
ഈ ദിവ്യ ജ്ഞാനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദയവായി ഞങ്ങൾക്ക് സംഭാവന ചെയ്യുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക.
പകർപ്പവകാശം © 2023 വാൻകൂവറിലെ നഖ്ശബന്ദി ഇസ്ലാമിക കേന്ദ്രം, സർവ്വ അവകാശങ്ങളും നിക്ഷിപ്തം.