മുത്തഖീൻ ആകുവാനായി വർഷം മുഴുവനും എല്ലാ ഇന്ദ്രിയങ്ങളാലും ഉപവസിക്കുക
മൗലാനയുടെ (ഖ) യാഥാർത്ഥ്യങ്ങളിൽ നിന്ന് ശൈഖ് നൂർജാൻ മിറഹ്മദി (ഖ) പഠിപ്പിക്കുന്നു
A’udhu Billahi Minash Shaitanir Rajeem
Bismillahir Rahmanir Raheem
ശപിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ കാവലിനെ തേടുന്നു,
പരമകാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
അന്വേഷകന്റെ യാത്ര ജ്ഞാനത്തിൽനിന്ന് തുടങ്ങുന്നു
യാത്ര ജ്ഞാനത്തിൽനിന്ന് തുടങ്ങുന്നു. അതായത് അല്ലാഹ്(അസ്സവജൽ) നമ്മളോട് ഒരു മാസത്തിൽ നിറുത്തുവാനും, അങ്ങനെ ആ മാസം മുഴുവനും തഖ്വയുടെയും സൂക്ഷ്മതയുടെയും(consciousness) സ്ഥാനം എത്തുന്നതിനായി ഉപവസിക്കുവാനും ആവശ്യപ്പെടുന്നു. ഒപ്പം നമ്മുടെ സ്വാദിനെപ്പറ്റിയും, നമ്മുടെ ആഹാരത്തെപറ്റിയും നമ്മുടെ അവസ്ഥയെപ്പറ്റിയും ബോധത്തിലായിരിക്കുവാനും വിശുദ്ധ ഖുർആൻ വായിക്കുവാനും. പ്രാർത്ഥിക്കുവാൻ, സ്തുതിക്കുവാൻ, പാരായണം ചെയ്യുവാൻ. അപ്പോൾ അല്ലാഹ്(അസ്സവജൽ) രണ്ടാമത്തെ സൂറത്തിൽ ഉദ്ബോധിപ്പിക്കുന്നു, “ബിസ്മില്ലാഹിർ റഹ്മാനിർ റഹീം. അലിഫ്, ലാം, മീം. ദാലികൽ കിതാബു ലാ റയ്ബ ഫീഹ്, ഹുദൻ ല്ലിൽ മുത്തഖീൻ.”
﴾الم ﴿١﴾ ذَٰلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِّلْمُتَّقِينَ ﴿٢
2:1-2 – “Alif, Laam, Meem. (1) Dhaalikal kitaabu laa rayba feeh, hudal lil muttaqeen. (2)” (Surat Al-Baqarah)
“അലിഫ് ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല/വക്രതയേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്.” (പശു, 2:1-2)
നമ്മൾ പുറത്തേക്ക് ഇറങ്ങുന്നതിനു തൊട്ട് മുൻപ് അവർ അത് നമ്മുടെ ഓഫീസിൽ ചോദിച്ചിരുന്നു. അങ്ങനെ ഇത് പ്രകടമാക്കുന്നതെന്തെന്നാൽ നിങ്ങൾ ഒരു സാധാരണ പാതയാണ് എടുക്കുന്നതെങ്കിൽ, അത് മുഴുവനായും വ്യത്യസ്തമായ ഒരു അറിവാണ്. നിങ്ങൾ ഖുർആൻ തുറക്കുകയും വായിക്കുകയും ചെയ്യുന്നു. എങ്കിൽ നിങ്ങൾ അല്ലാഹുവിന്റെ ഔലിയാക്കളുടെ(വിശുദ്ധർ) ഒപ്പമുള്ള ഒരു പാതയാണ് എടുക്കുന്നതെങ്കിൽ, അവരെ അല്ലാഹ്(അസ്സവജൽ) അനുഗ്രഹിച്ചു, “നബിയീൻ, സിദ്ധീഖീൻ, ശുഹദായി വസ് സ്വാലിഹീൻ” ൽ നിന്നും അവരെ അണിയിച്ചു. അല്ലാഹ്(അസ്സവജൽ) പറയുന്നു, ‘ഞാൻ അവരോടൊപ്പമാണ്, അങ്ങനെ ഇതാണ് ഏറ്റവും മികച്ച കൂട്ടായ്മ’. ഇതിനർത്ഥം അവർ നമ്മളെ അവർ പഠിച്ച തഖ്വ(സൂക്ഷ്മത) പഠിപ്പിക്കുന്നു അത് അഞ്ച് ഇന്ദ്രിയങ്ങളിൽനിന്നും ഉള്ള ഒരു തഖ്വ ആണ്.
﴾وَمَن يُطِعِ اللّهَ وَالرَّسُولَ فَأُوْلَـئِكَ مَعَ الَّذِينَ أَنْعَمَ اللّهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاء وَالصَّالِحِينَ وَحَسُنَ أُولَـئِكَ رَفِيقًا ﴿٦٩
4:69 – “Wa man yuti’ Allaha war Rasola faolayeka ma’al ladheena an’ama Allahu ‘alayhim minan Nabiyeena, was Siddiqeena, wash Shuhadai, was Saliheena wa hasuna olayeka rafeeqan.” (Surat An-Nisa)
“ആര് അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്, സത്യസന്ധന്മാര്, രക്തസാക്ഷികള്‍ (സാക്ഷ്യം വഹിക്കുന്നവർ), സച്ചരിതന്മാര് എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!” (സ്ത്രീകൾ, 4:69)
അലിഫ്, ലാം, മീം നമ്മുടെ യാത്രയുടെ കോഡ് ഉം താക്കോലുമാണ്
അതായത് അവർ യാത്ര ആരംഭിക്കുമ്പോൾ തന്നെ, അത് എൻകോഡഡ്(വിവരങ്ങൾ ഒരു പ്രത്യേക രൂപത്തിലാക്കുക) ആണ്. അതിനാൽ ആളുകൾ പറയുന്നു, ‘അലിഫ്, ലാം, മീം‘; അതിനെപ്പറ്റി ആകുലപ്പെടേണ്ട, അത് കേവലം ബന്ധമില്ലാത്ത അക്ഷരങ്ങളാണ്.’ അറിവില്ലാത്ത ഒരുവൻ പറയുന്നു, ‘അതിനെപ്പറ്റി ആകുലപ്പെടേണ്ട, അത് കേവലം ബന്ധമില്ലാത്ത അക്ഷരങ്ങളാണ്.’ പക്ഷെ അറിവുള്ള ഒരുവൻ പറഞ്ഞു, ‘അല്ല, ഇതൊരു താക്കോൽ ആണ്; ഇത് നമ്മുടെ യാത്ര ആരംഭിക്കാൻ തുടങ്ങുമ്പോൾ തന്നെ ഉള്ളതാണ്.’ നിങ്ങൾക്ക് താക്കോൽ ഉണ്ടെങ്കിൽ, ഇത് ട്രെയിൻ ട്രാക്ക് പോലെയാണ്, ഈ വഴി നീങ്ങുമ്പോൾ, നിങ്ങൾ അലിഫ്, ലാം, മീം ന്റെ പാതയിലാണ്.
അങ്ങനെ അല്ലാഹുവിന്റെ ഔലിയാക്കൾ(വിശുദ്ധർ) വരുകയും പഠിപ്പിക്കുകയും ചെയ്യുന്നു, ‘നമ്മുടെ മുഴുവൻ അസ്തിത്വത്തിന്റെയും ഈ രഹസ്യം, ഇസ്സത്തുല്ലാഹ്(അല്ലാഹ്(അസ്സവജൽ)ന്റെ പ്രഭാവവും മഹിമയും)യിൽ ആണ്.’ അല്ലാഹ്(അസ്സവജൽ) നമുക്ക് അവിടുത്തെ അലിഫ് ഉം ഓരോ അക്ഷരത്തിനും 24,000 അർത്ഥങ്ങളും നൽകിയപ്പോൾ. അതായത് ഈ ഇസ്സത്തുല്ലാഹ് ഇപ്പോൾ നമുക്ക് ഈ സൃഷ്ടിപ്പിന്റെ കഥയെപ്പറ്റി ഒരു സൂചന നൽകുവാൻ പോകുന്നു. അനന്തരം ഈ യാത്ര അത് കൃത്യം എവിടേക്കാണ് പോകുന്നത്? അങ്ങനെ ഇസ്സത്തുല്ലാഹ് വരുകയും കാണിക്കുവാൻ തുടങ്ങുകയും ചെയ്യുന്നു അതായത്, ‘ എന്റെ പ്രഭാവവും എന്റെ മഹിമയുമാണ് എല്ലാത്തിന്റെയും ശക്തി. നിങ്ങൾ ഒരിക്കലും അവിടേക്ക് എത്തില്ല, കാരണം എനിക്ക് ഒരു പങ്കാളി ഇല്ല.’ നിങ്ങൾക്ക് അതേപറ്റി അറിവുണ്ടായേക്കാം, നിങ്ങൾ അതിൽ ചിലത് സാക്ഷ്യപ്പെടാൻ ശ്രമിച്ചേക്കാം.
അല്ലാഹ്(അസ്സവജൽ) അറിയപ്പെടുന്നത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ആത്മാവിലൂടെയാണ്
അങ്ങനെ ആ അലിഫ് നമ്മളെ പഠിപ്പിക്കുവാൻ തുടങ്ങുന്നു, ‘നിങ്ങൾ എന്തിന്റെ യാഥാർഥ്യം ആണ് അന്വേഷിക്കേണ്ടതെന്നാൽ, അത് ഈ ലാം ആണ്. അല്ലാഹ്(അസ്സവജൽ)ന്റെ പുരാതനമായ നാവ് ആയ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ആത്മാവ്, “ലിസാനുൽ ഖദീമ്,” അല്ലാഹ്(അസ്സവജൽ) അവിടുത്തെ നാമത്തിൽ സംസാരിക്കുവാനായി സൃഷ്ടിച്ച പുരാതനമായ നാവ്. കാരണം അല്ലാഹ്(അസ്സവജൽ) അറിയപ്പെടുവാനായി ആഗ്രഹിച്ചു, മാത്രമല്ല അറിയപ്പെടുവാനായി ആഗ്രഹിക്കുന്ന ഒരു മറഞ്ഞിരിക്കുന്ന നിധിയും ആണ്.
قَال رَسُولَ اللَّه ﷺ، قَالْ اللَّه عَزَ وَجَلْ: “ كُنْت كَنْزاً مخفيا فَأَحْبَبْت أَنْ أُعْرَفَ؛ فَخَلَقْت خَلْقاً فَعَرَّفْتهمْ بِي فَعَرَفُونِي.”
[حَدِيثْ اَلْقُدْسِي – بِحَارْ اَلْأنْوَارْ، اَلْعَلَامَةْ اَلْمَجْلِسِيْ، جُزْء ٨٤، صَفْحَة ١٩٩]
Qala Rasulallahi ﷺ, Qala Allah (AJ): “Kuntu kanzan makhfiyya, fa ahbabtu an a’rafa, fa khalaqtu khalqan, fa ‘arraftahum bi fa ‘arafonee.”
[Hadith al Qudsi – Behar al Anwar, Al ‘Alama al Majlisi, Juz’ 84, Safha 199]
അല്ലാഹുവിന്റെ പ്രവാചകൻ(ﷺ) പറഞ്ഞു, അല്ലാഹ്(അസ്സവജൽ) പറഞ്ഞു, “ഞാൻ മറഞ്ഞിരിക്കുന്ന നിധിയായിരുന്നു പിന്നീട് ഞാൻ അറിയപ്പെടുവാനായി ആഗ്രഹിച്ചു, അതിനാൽ ഞാൻ ഒരു സൃഷ്ടിപ്പിനെ സൃഷ്ടിച്ചു അതിലേക്ക് ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി; അങ്ങനെ അവർ എന്നെ അറിഞ്ഞു.”
[ഹദീസ് അൽ ഖുദ്സി – ബിഹാർ അൽ അൻവാർ, അൽ അലാമ അൽ മജ്ലിസി, വാല്യം 84, പേജ് 199]
അതിനാൽ, അറിയപ്പെടുവാനായി ആഗ്രഹിക്കുന്ന അല്ലാഹ്(അസ്സവജൽ) സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ആത്മാവ് സൃഷ്ടിച്ചു. അങ്ങനെ ആ യാഥാർഥ്യം സൃഷ്ടിക്കപെട്ടത് അല്ലാഹ്(അസ്സവജൽ) അറിയപ്പെടുവാൻ വേണ്ടി മാത്രമാണ്. എന്ത് തരത്തിലുള്ള വിശുദ്ധി, എന്ത് തരത്തിലുള്ള സത്യം, എന്ത് തരത്തിലുള്ള യാഥാർഥ്യം! കാരണം ദുനിയാവിന്റെ(ഭൗതികലോകം) ആളുകൾ ദുനിയാവിൽനിന്ന് ചിന്തിക്കുന്നു, ‘ഓഹ് നിങ്ങൾ മരുഭൂമിയിൽ നിന്നും വന്ന ഈ മാന്യവ്യക്തിത്വത്തെപ്പറ്റിയണോ പറയുന്നത്?’ അങ്ങനെ അവർ അതിനെ വളരെ മാനുഷികമാക്കുന്നു. പറയൂ, ‘അല്ല, അല്ല, അത് ഭൗതിക ശരീരം ആണ്, സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ശ്രേഷ്ഠമായ ഭൗതിക ശരീരം.’ പക്ഷെ അതിനെല്ലാം മുൻപ്, അല്ലാഹ്(അസ്സവജൽ) പ്രകാശത്തിന്റെ ലോകത്തിൽ അറിയപ്പെടുവാനായി ആഗ്രഹിച്ചപ്പോൾ, അതിന്റെ തുടക്കം മുഴുവനായും അജ്ഞാതമാണ്; അത് എപ്പോൾ തുടങ്ങി, അവർക്ക് അതിനെപ്പറ്റി യാതൊരു അറിവും ഇല്ല.
സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളാണ് അല്ലാഹ്(അസ്സവജൽ)ന്റെ ഖലീഫ
അല്ലാഹ്(അസ്സവജൽ) അറിയപ്പെടുവാനായി ആഗ്രഹിച്ചപ്പോൾ അവിടുന്ന് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ആത്മാവിനെ സൃഷ്ടിക്കുകയും അവിടുത്തെ ഖലീഫ(നിയുക്തൻ) ആക്കുകയും ചെയ്തു, അവിടുത്തെ എല്ലാ മാലാഖമാരുടെയും, എല്ലാ സ്വർഗങ്ങളുടെയും, എല്ലാ പറുദീസകളുടെയും, എല്ലാ നദികളുടെയും, എല്ലാ അരുവികളുടെയും ഉറവിടം ആക്കി. എല്ലാ സൃഷ്ടികളും ഈ ശ്രേഷ്ഠമായ ആത്മാവിൽ നിന്നാണ് വരുന്നത്. എന്നിട്ട്, നിങ്ങൾ ആശ്ചര്യപെടുകയാണ് മറ്റൊരു നിയുക്തൻ ഉണ്ടെങ്കിലോ എന്ന്, മറ്റൊരു പ്രതിനിധി ഉണ്ടെങ്കിലോ എന്ന്. ഈ ആത്മാവ്(പ്രവാചകർ മുഹമ്മദ് ﷺ) അല്ലാഹ്(അസ്സവജൽ) നെ പ്രതിനിധീകരിക്കാൻ വേണ്ടി മാത്രം സൃഷ്ടിക്കപെട്ടപ്പോൾ, ‘(അല്ലാഹ് അസ്സവജൽ പറയുന്നു) ഞാൻ അറിയപ്പെടുവാൻ ആഗ്രഹിച്ചു, ഈ കാരണത്താൽ മാത്രമാണ് ഞാൻ സൃഷ്ടിച്ചത്.’
ഇപ്രകാരം അല്ലാഹ്(അസ്സവജൽ) അവിടുത്തെ സൃഷ്ടിയിലൂടെ അറിയപ്പെടുന്നു; മനോഹരമായ പുഷ്പങ്ങളെ ഇതേ ഗുൽ മുഹമ്മദി ﷺ( സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ പുഷ്പം) യിൽ നിന്നും, നൂറുൽ മുഹമ്മദി ﷺ (പ്രവാചകർ മുഹമ്മദ് ﷺ തങ്ങളുടെ പ്രകാശം) യിൽ നിന്നും സൃഷ്ടിച്ചു. അപാരവും വിസ്തീർണ്ണവുമായ പ്രപഞ്ചങ്ങളെ ഈ നൂറുൽ മുഹമ്മദി ﷺ യിൽ നിന്നും സൃഷ്ടിച്ചു. അതുകൊണ്ടെന്ത്? അതിനാൽ അല്ലാഹ്(അസ്സവജൽ) അറിയപ്പെടുന്നതിന്, മഹത്വീകരിക്കപ്പെടുന്നതിന്. നിങ്ങൾ അല്ലാഹ്(അസ്സവജൽ)ന്റെ സൃഷ്ടിയിലേക്ക് നോക്കുമ്പോൾ, നിങ്ങൾ പറയേണ്ടതുണ്ട്, സുബ്ഹാനല്ലാഹ്. അതായത്, ‘യാ റബ്ബി, അവിടുത്തെ മഹത്വം ഭാവനയ്ക്കും അതീതമാണ്, അവിടുന്ന് ഇവയെല്ലാം എങ്ങനെ സൃഷ്ടിക്കുന്നു? അനന്തരം അങ്ങനെയാണ് അല്ലാഹ്(അസ്സവജൽ) അറിയപ്പെടുവാൻ ആഗ്രഹിക്കുന്നത്. അല്ലാഹ്(അസ്സവജൽ) അപാരമായ സൃഷ്ടികൾ സൃഷ്ടിച്ചു, അപാരമായ സൗന്ദര്യം, അപാരമായ മഹത്വീകരണം, എല്ലാ ഈ ലിസാൻ(നാവ്)ൽ നിന്ന്; എല്ലാം ഈ യാഥാർഥ്യത്തിൽ നിന്ന്.
മീം – സയ്യിദിനാ മുഹമ്മദ് ﷺ തങ്ങൾ അല്ലാഹ്(അസ്സവജൽ)ന്റെ എല്ലാം എഴുതപെട്ട ഗ്രന്ഥം ആണ്
അങ്ങനെ അല്ലാഹ്(അസ്സവജൽ) നമുക്ക് ഒരു സൂചന തരുന്നു അതായത്, ‘നോക്കൂ, ഈ മീം ന്റെ യാഥാർഥ്യത്തെ തുറക്കൂ.’ ഫിസ് സമാ (ആകാശത്തിൽ), ഇസ്മുഹു സയ്യിദിനാ മഹ്മൂദ് ﷺ, ഫിൽ അർദ് (ഭൂമിയിൽ), സയ്യിദിനാ മുഹമ്മദ് ﷺ. അങ്ങനെ അല്ലാഹ്(അസ്സവജൽ) അണിയിച്ച അനന്തമായ നാമങ്ങൾ അവിടുത്തേക്ക് ﷺ സ്വന്തമാണ്. അപ്പോൾ അല്ലാഹുവിന്റെ ഔലിയാക്കൾ നൽകി, ഇവയെല്ലാം ഒരു അടയാളം പോലെയാണ് ഈ സൂപ്പർഹൈവേയിൽ, സൂപ്പർ സ്പീഡ് ഹൈവേ എന്നപോലെ, ബുള്ളറ്റ് ട്രെയിൻ ഹൈവേയെക്കാളും അതീതം. “ഏത് വഴിയാണ് നിങ്ങൾ പോവുന്നത്? ഞങ്ങൾ പോവുന്നത് “അലിഫ്, ലാം, മീം“, യാ റബ്ബി, ഞങ്ങൾ പോവുന്നത് “ദാലികൽ കിതാബ്“, എന്തുകൊണ്ടെന്നാൽ തീർച്ചയായും ഈ ഗ്രന്ഥത്തിന്, “ലാ റയ്ബ ഫീഹ്”, വക്രത ഇല്ല.
﴾الم ﴿١﴾ ذَٰلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِّلْمُتَّقِينَ ﴿٢
2:1-2 – “Alif, Laam, Meem. (1) Dhaalikal kitaabu laa rayba feeh, hudal lil muttaqeen. (2)” (Surat Al-Baqarah)
“അലിഫ് ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല/വക്രതയേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്.” (പശു, 2:1-2)
അങ്ങനെ അല്ലാഹ്(അസ്സവജൽ)ന്റെ പരമോന്നതമായ സാങ്കേതികവിദ്യ, പ്രകാശം എൻക്രിപ്റ്റഡായിട്ടുള്ള (മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത വിധത്തില്‍ രഹസ്യ കോഡില്‍ എഴുതുന്ന രീതി) സാങ്കേതികവിദ്യ. അതായത് ലാം ഇൽ നിന്നും സർവ്വവും എഴുതപ്പെട്ട അല്ലാഹ്(അസ്സവജൽ)ന്റെ കിതാബ്(ഗ്രന്ഥം). എഴുതപ്പെടുന്ന എല്ലാ കഥയും, അസ്തിത്വത്തിലേക്ക് വരുന്ന എല്ലാ സൃഷ്ടികളും, അതിന്റെ നിലനിൽപ്പും, അതിന്റെ ഉദ്ദേശവും, അതിന്റെ ജീവിതവും, പിന്നെ അതിന്റെ മരണവും ഒരു ഗ്രന്ഥത്തിൽ എഴുതപെട്ടിരിക്കുന്നു. പ്രകാശത്തിന്റെ ഒരു ഗ്രന്ഥത്തിൽ. അല്ലാഹ്(അസ്സവജൽ) സൃഷ്ടിച്ച ഏക പ്രകാശം, സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ പ്രകാശം ആണെങ്കിൽ. ഏകത്വം, വഹ്ദാനിയ, അല്ലാഹ്(അസ്സവജൽ)ന്റെ അഹദിയ, സൃഷ്ടാവ്; അല്ലാഹ്(അസ്സവജൽ)നെ പോലെ മറ്റൊന്നുമില്ല. അങ്ങനെ അവിടുന്ന്(അസ്സവജൽ) എല്ലാം ഒരു ഉറവിടത്തിൽനിന് സൃഷ്ടിച്ചു, അർ-റൂഹുൽ വാഹിദ്(ഒരു ആത്മാവിൽനിന്നും). ‘ഞാൻ എല്ലാം സത്യത്തിൽ സൃഷ്ടിച്ചു’, ഈ റൂഹുൽ വാഹിദ്, ഹഖ്(സത്യം) ആണ്. ഇത് ഹയ്യുൽ, ഖയ്യൂ൦ (എന്നെന്നും ജീവിക്കുന്ന, സ്വയം നിലനിൽക്കുന്ന) ആണ്.
﴾خَلَقَكُم مِّن نَّفْسٍ وَاحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا…﴿٦
39:6 – “Khalaqakum min nafsin wahidatin thumma ja’ala minha zawjaha…” (Surat Az-Zumar)
“ഒരൊറ്റ അസ്തിത്വത്തില്‍ നിന്ന് അവന് നിങ്ങളെ സൃഷ്ടിച്ചു. പിന്നീട് അതില്‍ നിന്ന് അതിന്റെ ഇണയെയും അവന് ഉണ്ടാക്കി… ” (കൂട്ടങ്ങൾ, 39:6)
സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ആത്മാവ് മുത്തഖീങ്ങൾക്കുള്ള ഒരു വഴികാട്ടൽ ആണ്
അല്ലാഹ്(അസ്സവജൽ) നമുക്ക് നൽകുന്നു, “ദാലികൽ കിതാബു ലാ റയ്ബ ഫീഹ്,” ‘ഓ അല്ലാഹുവിന്റെ ഔലിയാക്കളുടെ ഒപ്പം സഞ്ചരിക്കുന്ന ആളുകളെ, അല്ലാഹ്(അസ്സവജൽ)ന്റെ ഗ്രന്ഥം സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ആത്മാവ് ആണ്.’ വക്രതയെക്കുറിച്ച് ചിന്തിക്കുവാൻ അതിൽ ഒന്നുമില്ല. സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഈ ആത്മാവിൽ എഴുതപ്പെടുകയും അണിയിക്കപ്പെടുകയും ചെയ്തതെല്ലാം, പൂർണ്ണമായും സത്യത്തിൽ ആണ്. പക്ഷെ ഇത് മുത്തഖീങ്ങൾക്ക് (സൂക്ഷ്മതയുടെ ആളുകൾ) മാത്രമുള്ള ഒരു വഴികാട്ടൽ ആണ്. “ഹുദൻ ല്ലിൽ മുത്തഖീൻ.” കാരണം അവർ പരിശീലിക്കുകയും മുത്തഖീൻ വഴി പരിശീലിപ്പിക്കപെടുവാനായിട്ടുള്ള പാത സ്വീകരിക്കുകയും ചെയ്തു. അങ്ങനെ മുത്തഖീൻ അവരെ പരിശീലിപ്പിച്ചു അതായത്, ‘അല്ലാഹ്(അസ്സവജൽ) നിങ്ങളുടെ എല്ലാ ഇന്ദ്രിയങ്ങളും അവിടുത്തെ തഖ്വയുടെ കീഴിലാകുവാൻ ആഗ്രഹിക്കുന്നു.’
﴾ذَٰلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِّلْمُتَّقِينَ ﴿٢
2:2 – “Dhaalikal kitaabu laa rayba feeh, hudal lil muttaqeen.” (Surat Al-Baqarah)
“ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല/വക്രതയേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്.” (പശു, 2:1-2)
ഔലിയാക്കൾ അവരുടെ കേൾവിയെപ്പറ്റി ബോധമുള്ളവർ ആണ്
എങ്കിൽ നിങ്ങൾ മറ്റ് ആളുകളോട് ചോദിച്ചു നോക്കൂ, എനിക്ക് അറിയില്ല എന്ത് വീഡിയോകളാണ് അവർ തഖ്വയ്ക്കായി നിർമ്മിക്കുന്നതെന്ന്, നിങ്ങൾക്ക് ആളുകൾ എന്താണ് സംസാരിക്കുന്നതെന്ന് ഒരു ധാരണ കിട്ടും, ‘ദൈവത്തെക്കുറിച്ച് ബോധവാനായിരിക്കുക, ദൈവത്തെ ഭയക്കുക, ദൈവത്തെ ഭയക്കുക.’ അല്ല, അല്ല, അല്ല, ഇത് അങ്ങനെ മാത്രം അല്ല. നിങ്ങളുടെ ചെവികൾ അല്ലാഹ്(അസ്സവജൽ)ന്റെ മാർഗത്തിൽ പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്, അതായത് നിങ്ങൾ മോശമായത് കേൾക്കരുത്, നിങ്ങൾ മോശമായത് ശ്രദ്ധിക്കരുത്. നിങ്ങൾ പിശാചിനെ നിങ്ങളുടെ ചെവിയിലേക്ക് മന്ത്രിക്കുവാൻ അനുവദിക്കരുത്. നിങ്ങളുടെ കൂടെ കൂട്ടുകെട്ട് കണ്ടെത്തി മന്ത്രണം നടത്തുവാൻ ചെവി ശൈത്താന്റെ വീടല്ല. അവർ അത് വളരെ മുൻപ്തന്നെ വൃത്തിയാക്കിയതാണ്. ഇത് അവൻ(ശൈത്താൻ) നിങ്ങളോട് സംസാരിക്കുമ്പോൾ തന്നെ നിങ്ങളുടെ ചെവിയിൽ മൂത്രമൊഴിക്കുന്നത് പോലെയാണ്. അവർ(ഔലിയ) ശൈത്താന്റെ മാലിന്യം അവരുടെ ചെവികളിൽ പ്രവേശിക്കുവാൻ അനുവദിക്കില്ല. അതിനാൽ അവർ എങ്ങനെ അവരുടെ സമി’, അവരുടെ കേൾവി, മുത്തഖീൻ ആക്കാം എന്ന് പരിശീലിപ്പിക്കപ്പെട്ടിരുന്നു. അവർ അത് വൃത്തിയാക്കുന്നു, അത് വൃത്തിയാക്കുന്നു, അത് വൃത്തിയാക്കുന്നു. അങ്ങനെ അവർക്ക് നല്ലത് മാത്രം കേട്ടാൽ മതി, അവർക്ക് സ്വലവാത്തുകൾ(സ്തുതികൾ) മാത്രം കേട്ടാൽ മതി. അവർക്ക് വിശുദ്ധ ഖുർആൻ മാത്രം കേട്ടാൽ മതി. അവർക്ക് ദിക്റുല്ലാഹ്(അല്ലാഹുവിന്റെ സ്മരണ)യുടെ കൂട്ടായ്മയിൽ മാത്രം ആയാൽ മതി.
ഔലിയാക്കളുടെ ആത്മാക്കൾക്ക് പുറത്തേക്ക് വരുവാനും ഹാൽ അനുഭവിക്കുവാനുമുള്ള ഇടനാഴി ആണ് ചെവികൾ
തൽഫലമായി, അല്ലാഹ്(അസ്സവജൽ) അവരുടെ കേൾവിക്ക് ഒരു പൂർണ്ണത നൽകി. അതിനാൽ അവർ സയ്യിദിനാ യാസീൻ ﷺ തങ്ങളിൽ നിന്നും യഖീൻ അസ്-സമി’(കേൾവിയുടെ സുനിശ്ചിതത്വം) അവകാശമാക്കുന്നു. പൂർണ്ണതയുള്ള, സകല സൃഷ്ടിക്കും വേണ്ടി പരിപൂർണ്ണമാക്കപ്പെട്ട കേൾവി, അവരുടെ കേൾവിയെ പൂർണ്ണതയുള്ളതാക്കുവാൻ തുടങ്ങി, അങ്ങനെ അതിന് അവരുടെ ആത്മാവിലേക്ക് നേരിട്ട് ഒരു ബന്ധം ഉണ്ട്, കാരണം അവരുടെ ആത്മാവ് അവരുടെ ചെവിയിലൂടെ നീങ്ങുന്നു. ചെവി വളരെ വൃത്തിയുള്ളതായിരിക്കുമ്പോൾ, ഒരു നിശ്ചിത സ്വലവാത്തും സ്നേഹവും ഖുർആൻ പാരായണവും തുടങ്ങുമ്പോൾ തന്നെ, അല്ലാഹ്(അസ്സവജൽ)ന് ആത്മാവ് അവരുടെ ശരീരത്തിൽനിന്നും പുറത്തേക്ക് വലിക്കുവാൻ സാധിക്കും, അനുവാദം നൽകിക്കൊണ്ട്. അനന്തരം ഇവർ ഹാൽ(ആത്മീയ അവസ്ഥ)ന്റെ ആളുകളാണ്. എന്തുകൊണ്ടാണ് അവർക്ക് ഒരു ഹാൽ ഉള്ളത്? കാരണം അല്ലാഹ്(അസ്സവജൽ) അവരുടെ ചെവികൾ വൃത്തിയുള്ളതാക്കി. കാരണം ഇത് ആത്മാവിന്റെ യാഥാർഥ്യത്തിന് പുറത്തേക്ക് വരുവാനുള്ള ഒരു ഇടനാഴി ആണ്. ഇത് ഒരു അപാരമായ സ്തുതി കേൾക്കുന്നു, ഒരു അപാരമായ ഊർജ്ജം അനുഭവിക്കുന്നു, അങ്ങനെ അല്ലാഹ്(അസ്സവജൽ) ഈ മുത്തഖീങ്ങൾക്ക് അനുവാദം നൽകുന്നു, അവരുടെ ആത്മാക്കൾക്ക് പുറത്തേക്ക് വരുവാനും അല്ലാഹ്(അസ്സവജൽ) അവർ അനുഭവിക്കണം എന്നാഗ്രഹിക്കുന്നത് അനുഭവിക്കുവാൻ തുടങ്ങുവാനും.
മുത്തഖീങ്ങൾ ഹറാമിലേക്ക് നോക്കില്ല, അത് അവരുടെ കണ്ണുകളെ മലിനമാക്കുന്നതിനാൽ
അവരുടെ കണ്ണുകൾ മുത്തഖീന്റെ ഒപ്പം പരിശീലിപ്പിക്കപ്പെട്ടതാണ് അതായത് അവർ നസർ ബർ ഖദം(പാദങ്ങളുടെ മേൽ നോക്കുക) ഇൽ സൂക്ഷിച്ചു. അവർ ആളുകളെ നോക്കില്ല, അവർ അവർക്ക് അനുവദനീയമല്ലാത്തത്തിൽ നോക്കില്ല. അവർ ഹറാമിൽ(വിലക്കപ്പെട്ടത്) നോക്കില്ല. അവർ അവരുടെ കണ്ണുകളെ മലിനമാക്കുന്ന ഒന്നിലും നോക്കില്ല. അങ്ങനെ പിന്നീട് അവരുടെ കണ്ണുകളിൽ നിന്നും ഹൃദയത്തെ മലിനമാക്കുകയും അങ്ങനെ ഹൃദയത്തിൽ ഇരുട്ട് കൊണ്ടുവരുകയും ചെയ്യുന്നതിൽ.
ഇതിനാലാണ് പോർനോഗ്രഫികളും(അശ്ലീലച്ചിത്രങ്ങൾ) എല്ലാത്തരും ദുഷ്കൃത്യങ്ങളും ശൈത്താൻ പ്രചരിപ്പിക്കുന്നത്. ശൈത്താന് അറിയാം എങ്ങനെ ഈ ബിന്ദുക്കൾ അടയ്ക്കണമെന്ന് [ശൈഖ് മുഖത്തിന്റെ 7 വിശുദ്ധ സ്ഥാനങ്ങളെ പറ്റി പരാമർശിക്കുന്നു]. നിങ്ങൾ ജീവിതത്തിൽ താഴേക്കു നോക്കുകയാണെങ്കിൽ, ദൃഷ്ടിയെ വൃത്തിയാക്കുകയും ശുദ്ധമാക്കുകയും ചെയ്യുകയാണെങ്കിൽ, അല്ലാഹ്(അസ്സവജൽ) നിങ്ങളുടെ ഹൃദയത്തിന്റെ ദർശനത്തെ തുറക്കുവാൻ ആരംഭിക്കും. കാരണം ഭൗതിക കണ്ണുകൾ വൃത്തിയാക്കപ്പെട്ടു, അവ ഹൃദയത്തെ മലിനമാക്കിയില്ല അങ്ങനെ അല്ലാഹ്(അസ്സവജൽ)[പറയുന്നു], ‘നിങ്ങൾ അപ്പോൾ താഴേക്ക് നോക്കുവാൻ പരിശീലിപ്പിക്കപ്പെട്ടു, മെഡിറ്റേറ്റ് ചെയ്യുവാൻ, ധ്യാനിക്കുവാൻ, ഈ കണ്ണുകൾ അടയ്ക്കുവാൻ. ‘അതായത്, ഞാൻ അന്വേഷിക്കുന്നത് എന്റെ ഭൗതിക കണ്ണുകളിൽ ഇല്ല.’
മുത്തഖീങ്ങൾക്ക്, എല്ലാദിവസവും റമദാൻ ആണ് അനന്തരം അവർ വിലക്കപ്പെട്ടതിൽ നിന്നും വിട്ടുനിൽക്കുന്നു
മുത്തഖീങ്ങൾക്ക് എല്ലാദിവസവും റമദാൻ ആണ്. സാധാരണ ആളുകൾക്ക് റമദാൻ കേവലം ഈ ഒരു മാസം ആണ്. അവർ വിട്ടുനിൽക്കുവാനായി ശ്രമിക്കുന്നു, അവർ ശപിക്കുകയും ആക്രോശിക്കുകയും ചെയ്തേക്കാം, അങ്ങനെ ദിവസം മുഴുവനും ആളുകളോട് നിലവിളിക്കുന്നു കാരണം അവർക്ക് വിശപ്പും ദേഷ്യവും ഉണ്ട്. ഇവർ മുത്തഖീങ്ങൾ അല്ല. എല്ലാ ദിവസവും റമദാൻ ആണ് അവർക്ക്(മുത്തഖീങ്ങൾക്ക്); എല്ലാ ദിവസവും അവർ വിട്ടുനിൽക്കുന്നു. എല്ലാ ദിവസവും അവർ ഈ എല്ലാ ഇന്ദ്രിയങ്ങളാലും വിട്ടുനിൽക്കുന്നു; അവർ അവരുടെ ചെവികളിൽ നിന്നും വിട്ടുനിൽക്കുന്നു. അവർ അവരുടെ കണ്ണുകളിൽ നിന്നും വിട്ടുനിൽക്കുന്നു, അവർ ആയിരിക്കുന്ന പരിസരത്തിലും അതിന്റെ നിയന്ത്രണത്തിലും അവർ അവരുടെ കാഴ്ച്ചയെ അവർക്ക് കഴിയുന്നത്ര മികച്ച രീതിയിൽ ശുദ്ധീകരിച്ചു.
നിങ്ങളുടെ ചുറ്റും കൂടുതൽ ദോഷകരമാവുമ്പോൾ, അല്ലാഹ്(അസ്സവജൽ)ൽനിന്നുള്ള പ്രതിഫലവും കൂടുതലാണ്. അല്ലാഹ്(അസ്സവജൽ)ന് അത് എളുപ്പമുള്ളതാക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിൽ, അവിടുന്ന് എല്ലാ മുത്തഖീങ്ങളെയും മരുഭൂമിയിലേക്ക് അയച്ചേനെ. അവിടുന്ന്(അസ്സവജൽ) പറയും, ‘നോക്കാൻ ആരുമില്ലാത്തിടത്ത് പോയി ഇരിക്കൂ, ഓഹ്, നിങ്ങൾ വളരെ ഉയർന്ന ഒരു സ്ഥാനത്തേക്ക് ഉയരുവാൻ പോകുന്നു, എളുപ്പം.’ അതല്ല അതിനെപ്പറ്റി ഉള്ള കാര്യം! അത് എല്ലാത്തരം വിലക്കപ്പെട്ടവയുടെയും ചുറ്റും ആയിരിക്കുകയും അനന്തരം നിങ്ങളുടെ നോട്ടം നിങ്ങളുടെ പാദങ്ങളിൽ വെക്കുകയും ചെയ്യുവാനാണ്. ‘നോക്കരുത്, അതിൽ ഇടപെടരുത്; നിങ്ങളുടെ കഴിവിന്റെ പരമാവധി അതിൽനിന്നും സ്വയം നിയന്ത്രിക്കുക.’ അല്ലാഹ്(അസ്സവജൽ) നിങ്ങൾക്ക് അപാരമായ പ്രതിഫലം നൽകുവാൻ പോകുന്നു.
അവസാന ദിവസങ്ങളിൽ, ദുഷ്കൃത്യങ്ങൾ തീവ്രമാവുന്നതിനാൽ പ്രതിഫലങ്ങൾ അപാരമാണ്
അതിനാലാണ് അവസാന ദിവസങ്ങളിൽ, തിന്മ കൂടുമ്പോൾ, വിശ്വാസികൾക് വേണ്ടി പ്രതിഫലം വരുന്നത് കൂടുതൽ വേഗത്തിൽ ആവുന്നത്. കാരണം അല്ലാഹ്(അസ്സവജൽ)ന് ബുദ്ധിമുട്ട് അറിയാം. ഇതൊരു സ്കെയിലിൽ(അളവുകോൽ) ഗ്രേഡ്(തരം) ചെയ്യപ്പെടുന്നു. അല്ലാഹ്(അസ്സവജൽ) പറയുന്നു, ‘എനിക്കറിയാം ഞാൻ നിനക്ക് ചുറ്റുമുള്ളതെല്ലാം തീവ്രമാക്കി. എല്ലാത്തരം ദുഷിച്ച പാട്ടുകൾ, നല്ല വാക്ക് ഉള്ള ഒരൊറ്റ പാട്ടു പോലും അവിടെയില്ല.’ നിങ്ങൾ സ്വയം അതിൽനിന്നും വിട്ടുനിൽക്കുക, അല്ലാഹ്(അസ്സവജൽ)ന്റെ അടുത്ത് നിങ്ങൾക്കായി വരുന്ന ഒരു അപാരമായ പ്രതിഫലം ഉണ്ട്. അങ്ങനെ കുട്ടികളോടും കൂടി നിങ്ങൾക്ക് ഭാഷ പോലും മനസിലാവാത്ത എന്തെങ്കിലും കേൾക്കുവാൻ ആവശ്യപ്പെടുക. നിങ്ങൾക്ക് എന്തെങ്കിലും കേൾക്കണം എന്നുണ്ടെങ്കിൽ, ടുൻ, ടുൻ, ടുൻ, ടുൻ, കുറഞ്ഞത് നിങ്ങൾക്ക് ഭാഷ അറിയാത്ത ഒരു പാട്ട് ഇടുക അപ്പോൾ നിങ്ങൾക്ക് നിരന്തരമായി നിങ്ങളുടെ ഹൃദയത്തിന്റെ ഉള്ളിലേക്ക് പോവുന്ന ഈ ചീത്ത വാക്കുകൾ കേൾക്കേണ്ടിവരുന്നില്ല.
ഔലിയാക്കൾ അവരുടെ ശ്വാസം ശുദ്ധമാക്കി
അപ്പോൾ അവർ അവരുടെ കേൾവി ശുദ്ധമാക്കി, കണ്ണുകൾ ശുദ്ധമാക്കി, എങ്ങനെ ശ്വാസം ശുദ്ധമാക്കണമെന്ന് പരിശീലിച്ചു, ഒരു ശ്വാസത്തിന്റെ പ്രാധാന്യത്തെ പറ്റി [പരിശീലിച്ചു]. അവർ കാർസിനൊജനിക്(ക്യാൻസർ ഉണ്ടാക്കുന്നവ) മൂലകങ്ങളുടെയും പുകയുടെയും മലിനീകരണവസ്തുക്കളുടെയും ചുറ്റും ആയിരുന്നില്ല. കാരണം അവർക്ക് അറിയാമായിരുന്നു ഉള്ളിലേക്ക് വരുന്ന ഓരോ ശ്വാസവും അവർക്ക് ശുദ്ധമാണെന്ന്, അവർക്ക് ഒരു ഊർജ്ജമാണെന്ന്, അവരുടെ നാഥനെ കാണുവാനുള്ള ഒരു മാർഗ്ഗം ആണെന്ന്. ശ്വാസത്തിന്റെ ശുദ്ധി കൂടുംതോറും, ഉള്ളിലേക്ക് വരുന്ന ശ്വാസത്തിന്റെ ഊർജ്ജം, അവർക്ക് കൂടുതൽ യഖീൻ(നിശ്ചിതത്വം) നൽകുന്നു, ഒരു ദിവസം തുറക്കുവാനും അങ്ങനെ അല്ലാഹ്(അസ്സവജൽ) അവർ കാണണം എന്ന് ആഗ്രഹിച്ചത് കാണുവാനുമായി കൂടുതൽ കഴിവ് ഹൃദയത്തിന് നൽകുന്നു.
വിശുദ്ധർ സൂക്ഷ്മതയുള്ളവരും ഊർജ്ജങ്ങൾ അനുഭവിക്കുന്നവരുമാണ്, അവർ മരവിപ്പുള്ളവരല്ല
അവരുടെ സ്പർശനത്തിന്റെ ഇന്ദ്രിയം ശുദ്ധീകരിക്കപ്പെടേണ്ടതും പരിപൂർണ്ണമാക്കപ്പെടേണ്ടതും ആയിരുന്നു അതിനാൽ അവർ അവരുടെ സ്പർശനത്തിൽ സൂക്ഷ്മതയുള്ളവരാകുവാൻ. അവർ ലോകത്തോട് മരവിപ്പ് ഉള്ളവരല്ല. അവർ അവരുടെ ഊർജ്ജപരിശീലനത്തിൽ സൂക്ഷ്മതയുള്ളവരാണ്; പെട്ടെന്നുതന്നെ അവർക്ക് എന്തോ ഒന്ന് ശരിയല്ല എന്ന് അനുഭവിക്കാൻ പറ്റും; ആരോ ഒരാൾ ഒരു മുറിയിലേക്ക് നടന്നുവരുന്നു അയാളുടെമേൽ കുറേയധികം ഹീബി-ജീബികളുമായി[കാണപ്പെടാത്ത മോശം ജീവികൾ] അപ്പോൾ അവർ(വിശുദ്ധർ) ആക്രമിക്കപ്പെടുന്നു, അങ്ങനെ അവർ അത് അനുഭവിക്കുന്നു.
കുറേ ആളുകളും മരവിച്ചവർ ആണ്, അവർ അവരുടെ ചുറ്റും എല്ലാത്തരം പിശാചുകളുമായി നടക്കുന്നു, ശയാത്തീൻ(ദുർഭൂതം) അവരുടെ മുകളിൽ ആണ്, ഞണ്ടുകൾ, പിന്നെ വലിയ ചെമ്മീനുകൾ, പിന്നെ പാമ്പുകൾ, പിന്നെ എലികൾ പിന്നെ പാറ്റകൾ അവരുടെ മേൽ മുഴുവനും കാണപ്പെടാത്ത ലോകത്തിൽനിന്നുള്ളത് ആണ്. അവർ അപ്പോൾ സന്തോഷത്തോടെ നടക്കുന്നു, കാരണം അവർ മരവിച്ചവർ ആണ്. ഇത് അവർ ഒരു ഇരുമ്പ് മറയുടെ പുറകിൽ ആണെന്നപോലെയാണ്, അവർക്ക് ഒന്നും അനുഭവപ്പെടുന്നില്ല കാരണം അവരുടെ ഹൃദയം നിർജ്ജീവമാണ്. പക്ഷെ നിങ്ങൾ നിങ്ങളുടെ സ്പർശനത്തിന്റെ ഇന്ദ്രിയങ്ങളിൽ സൂക്ഷ്മത ഉള്ളവരാകുമ്പോൾ നിങ്ങൾക്ക് എല്ലാം അനുഭവപ്പെടും. കാരണം നിങ്ങൾ നിങ്ങളുടെ ഊർജ്ജത്തെ എല്ലാത്തിനോടും സൂക്ഷ്മബോധമുള്ളതായിത്തീരുവാൻ പരിശീലിച്ചു നിങ്ങൾക്ക് നല്ലത് അനുഭവപ്പെടുന്നു എന്നിട്ട് കാര്യങ്ങൾ മോശം ആവുമ്പോൾ അപ്പോൾ തന്നെ മോശമായി അനുഭവപ്പെടുന്നു. അപ്രകാരം മുത്തഖീങ്ങളുടെ ഇന്ദ്രിയങ്ങൾ, അവ ഹൈപ്പർ അലർട്ട്(അധികമായ ശ്രദ്ധയുള്ളത്) ആണ്.
ഔലിയാക്കൾ യാഥാർഥ്യങ്ങൾ രുചിക്കുന്നു, അല്ലാഹ്(അസ്സവജൽ) അവരുടെ സൗഖ് തുറന്നിട്ടുണ്ട്
പിന്നീട് അവരുടെ രുചിയുടെ ഇന്ദ്രിയം. അർത്ഥമാക്കുന്നതെന്തെന്നാൽ അല്ലാഹ്(അസ്സവജൽ) അവരുടെ എല്ലാ ഇന്ദ്രിയങ്ങളും ആത്മാർത്ഥതയുള്ളതാക്കുവാനായി തുറക്കുമ്പോൾ, അവസാനമായി അവിടുന്ന്(അസ്സവജൽ) അവർക്കായി തുറക്കുന്നത് രുചിയുടെ ഇന്ദ്രിയമാണ്, സൗഖ്(രുചി), അതായത് അവർ യാഥാർഥ്യത്തെ രുചിക്കുന്നു. എന്തെല്ലാമാണോ ദിക്ർ(ദിവ്യ സ്മരണ)ഇൽ പൂർത്തിയാക്കപ്പെടുന്നത്, അവർ അത് രുചിക്കുന്നു. അവർ അത് കേൾക്കുന്നു, അവർ അത് കാണുന്നു, അവർക്ക് അത് രുചിക്കാൻ സാധിക്കുന്ന തരത്തിൽ അത്രമാത്രം അവർ അത് അനുഭവിക്കുന്നു. ഒരു മാസം തുറന്നത് എപ്പോൾ ആണെന്ന് നിങ്ങൾ അവരോടു പറയണ്ട ആവശ്യമില്ല, അവർ ആ തജല്ലി(പ്രത്യക്ഷമാകൽ) രുചിച്ചു. ഒരു കമ്പ്യൂട്ടറോ ശാസ്ത്രീയ തെളിവോ സ്ഥിരീകരണമോ പോലും അംഗീകരിക്കാത്ത ഭ്രാന്തമായ ആളുകളെ പോലെ അല്ല. അവർ ദുനിയാവിൽ(ഭൗതിക ലോകം) നിന്നുള്ള ആളുകൾ അല്ല, അവർ അല്ലാഹ്(അസ്സവജൽ) അയക്കുന്ന തജല്ലി രുചിക്കുന്നു. അവർ അത് അറിയുന്നു കാരണം അവർ മുത്തഖീങ്ങളാണ്, ഒരു റഡാർ മെഡിക്കൽ മെഷീൻ(ഒരു വൈദ്യശാസ്ത്ര ഉപകരണം) പോലെ ഹൈപ്പർ അലർട്ട് ആണ്. അതായത് അവരുടെ ചെവികൾ ആ തജല്ലിയും ആ മാറ്റവും അറിയുന്നു. അവരുടെ ആത്മീയ ദർശനം ഒരു തജല്ലിയും മാറ്റവും അറിയുന്നു. അവരുടെ ശ്വാസവും അവർ ശ്വസിക്കുന്ന ഊർജ്ജവും, അവർ ഒരു ആത്മീയ മാറ്റം അറിയുന്നു.
മുത്തഖീങ്ങൾ സത്യത്തിന്റെ നാവിൽ നിന്നും ലിസാൻ അസ്-സിദ്ധീഖിൽ നിന്നും അവകാശമാക്കുന്നു
അതിന്റെയെല്ലാം ഫലമായി, അല്ലാഹ്(അസ്സവജൽ) അവരുടെ നാവ് വ്യത്യാസപ്പെടുത്തുന്നു അങ്ങനെ അവർ ഈ ശ്രേഷ്ഠമായ ലിസാനിൽ നിന്നും അവകാശമാക്കുന്നു. ഈ അലിഫ്, ലാം, മീം ഇൽനിന്നും, അവർ ആ ലാം ന്റെ അവകാശികളാണ്. അപ്പോൾ അല്ലാഹ്(അസ്സവജൽ) അവരെ അണിയിക്കുന്നു എന്നിട്ട് പറയുന്നു, ‘എപ്പോഴെല്ലാം ആരെങ്കിലും അലിഫ്, ലാം, മീം എന്ന് പറയുമ്പോൾ, അത് നിങ്ങളെ അണിയിക്കുന്നു കാരണം നിങ്ങൾ ആ യാഥാർഥ്യത്തിന്റെ ഒരു അവകാശി ആണ്.’ അവ അണിയിക്കുന്നു അങ്ങനെ അവർ ഈ ലിസാനുൽ ഹഖ്(സത്യത്തിന്റെ നാവ്)ഇൽനിന്നും അവകാശമാക്കുന്നു. അവർ സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളിൽ നിന്നും സത്യത്തിന്റെ നാവ് അവകാശമാക്കി, അത് സാഹചാരിയിലേക്ക് ഇറങ്ങി വന്നത് ലിസാൻ അസ്-സിദ്ദീഖ് അൽ അലിയ്യാ ആയാണ്. 19-ാ൦ സൂറത്തിൽ, “സിദ്ദീഖ് അൽ-‘അലിയ്യാ,” സത്യത്തിന്റെ ഏറ്റവും ഉയർന്ന നാവ്.
﴾وَوَهَبْنَا لَهُم مِّن رَّحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا ﴿٥٠
19:50 – ” Wa wahabna lahum min rahmatina wa ja’alna lahum lisana Sidqin ‘Aliya.” (Surat Maryam)
“നമ്മുടെ കാരുണ്യത്തില്‍ നിന്നും അവര്‍ക്ക് നാം നല്‍കുകയും, അവര്‍ക്ക് നാം സത്യത്തിന്റെ നാവിൽ നിന്നും/സത്യത്തിന്റെ നാവിൽ ഉന്നതമായ സല്‍കീര്‍ത്തി ഉണ്ടാക്കുകയും ചെയ്തു.” (മർയം, 19:50)
അങ്ങനെ അല്ലാഹ്(അസ്സവജൽ) വിവരിക്കുന്നു, ‘നാം ആർക്ക് ജ്ഞാനം നൽകിയോ,[അവന്] ഒരു മഹത്തായ പ്രതിഫലമാണ് നല്കപ്പെട്ടിട്ടുള്ളത്.’ അല്ലാഹ്(അസ്സവജൽ)ന് അവിടുത്തെ ദാസന് നൽകാൻ സാധിക്കുന്നു മഹത്തരമായ സമ്മാനമാണ് ഈ സത്യത്തിന്റെ നാവിലും ഏറ്റവും ഉയർന്ന നാവിലുമുള്ള ജ്ഞാനം എന്നത്. ഇത് അല്ലാഹ്(അസ്സവജൽ) അവിടുന്ന് സ്നേഹിക്കുന്നവർക്ക് നൽകുന്ന സമ്മാനമാണ്. പണം അല്ല, സ്വത്തുക്കൾ അല്ല, ഒന്നും അല്ല പക്ഷെ, ‘ഞാൻ നിനക്ക് ജ്ഞാനം നൽകി, “ഇൽമ് ഇ ലധൂനി വ ഹിക്മതി ബിസ് സ്വാലിഹീൻ” (നീതിമാന്മാരുടെ ദൈവിക അറിവും ജ്ഞാനവും).’ അങ്ങനെ അവർ ഈ സത്യത്തിന്റെ നാവിൽനിന്നും , ഏറ്റവും ഉന്നതമായ നാവിൽ നിന്നും അവകാശമാക്കുന്നു.
﴾يُؤْتِي الْحِكْمَةَ مَن يَشَاءُ ۚ وَمَن يُؤْتَ الْحِكْمَةَ فَقَدْ أُوتِيَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ ﴿٢٦٩
2:269 – “Yu’til Hikmata mai yasha o; wa mai yutal Hikmata faqad otiya khairan kaseeraa; wa maa yazzakkaru illaa ulul albaab.” (Surat Al-Baqarah)
“താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു ജ്ഞാനവിവേകം നല്കുന്നു. ഏതൊരുവന്ന് ജ്ഞാനവിവേകം നല്‍കപ്പെടുന്നുവോ അവന്ന് (അതു വഴി) അത്യധികമായ നേട്ടമാണ് നല്കപ്പെടുന്നത്. എന്നാല്‍ വാതിലിന്റെ ആളുകൾ/മനസ്സിലാക്കുന്ന ആളുകൾ മാത്രമേ ഓർക്കുകയുള്ളൂ.” (പശു, 2:269)
നാവ് മോശമാണെങ്കിൽ, ഹൃദയത്തിലുള്ളത് വളരെ മോശം ആണ്
അങ്ങനെ ഇതാണ് അവരുടെ യാത്ര മാത്രമല്ല ആരെല്ലാം ഈ മുത്തഖീങ്ങളെ അനുഗമിക്കുന്നുവോ, അവരെ അവർ എല്ലാ മെഡിറ്റേഷനിലും, മുറാഖബയിലും(ആത്മീയ ബന്ധം), തഫാക്കുറിലും(ധ്യാനം), എന്താണോ നിങ്ങൾ അതിനെ വിളിക്കാൻ ആഗ്രഹിക്കുന്നത്, [അതിൽ] പരിശീലിപ്പിക്കുന്നു. അവർ അവരെ എങ്ങനെ കേൾക്കണമെന്ന് പരിശീലിപ്പിക്കുന്നു, ‘നിങ്ങളുടെ കേൾവി ശുദ്ധീകരിക്കുക’. എങ്ങനെ കാണണം, ‘നിങ്ങളുടെ കാഴ്ച ശുദ്ധീകരിക്കുക’. എങ്ങനെ ശ്വസിക്കുകയും ശ്വാസം പൂർണ്ണതയുള്ളതുമാക്കാം. എങ്ങനെ സംസാരിക്കുകയും വിട്ടുനിൽക്കുകയും ചെയ്യാം, ‘നിങ്ങളുടെ നാവിലെ തീ എടുത്ത് കളയുക അങ്ങനെ അല്ലാഹ്(അസ്സവജൽ)ന് നാവിന്മേൽ നൂർ(പ്രകാശം) അയക്കുവാൻ സാധിക്കും.’
അവിടുന്ന്(അസ്സവജൽ) പറയുന്നു, ‘അവർ തുറക്കുകയും ആക്രോശിക്കുകയും നിലവിളിക്കുകയും ചെയ്യുകയാണെങ്കിൽ, എന്നിട്ട് നാവിൽ നിന്നും മോശം പറയുമ്പോൾ, സങ്കല്പിക്കുക അവരുടെ ഹൃദയത്തിൽ എന്താണെന്ന്.’ അല്ലാഹ്(അസ്സവജൽ) ഖുർആനിൽ വിവരിക്കുന്നു, ‘അവരുടെ വായിൽ നിന്നും വരുന്നത് നിനക്ക് അപ്രീതിപ്പെടുത്തുന്നത് ആണെങ്കിൽ, അവരുടെ ഹൃദയത്തിൽ ഉള്ളത് വളരെയധികം മോശമാണ്.’ വായ ഹൃദയത്തിന്റെ അടയാളമാണ്. ഒരു വായ മോശമാണെങ്കിൽ, ഹൃദയം കൂടുതൽ മോശമാണ്.
﴾وَدُّوا مَا عَنِتُّمْ قَدْ بَدَتِ الْبَغْضَاءُ مِنْ أَفْوَاهِهِمْ وَمَا تُخْفِي صُدُورُهُمْ أَكْبَرُ ۚ قَدْ بَيَّنَّا لَكُمُ الْآيَاتِ ۖ إِن كُنتُمْ تَعْقِلُونَ ﴿١١٨…
3:118 – “…wad doo ma ‘anittum qad badatial baghdao min afwahihim wa ma tukhfee Sudooruhum Akbaru, qad bayyana lakumul Ayaati, in kunum ta’qiloon.” (Surat Ali-Imran)
“…വിദ്വേഷം അവരുടെ വായില്‍ നിന്ന് വെളിപ്പെട്ടിരിക്കുന്നു. അവരുടെ മനസ്സുകള്‍ ഒളിച്ച് വെക്കുന്നത് കൂടുതല്‍ ഗുരുതരമാകുന്നു. നിങ്ങള്‍ക്കിതാ നാം തെളിവുകള്‍ വിവരിച്ചുതന്നിരിക്കുന്നു; നിങ്ങള്‍ ചിന്തിക്കുന്നവരാണെങ്കില്‍.” (ഇമ്രാൻ കുടുംബം, 3:118)
നാവ് ഹഖായിഖ് നെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, പ്രവാചകർ ﷺ തങ്ങളുടെ സ്നേഹം അവരുടെ ഹൃദയത്തിൽ തീവ്രമാണ്
വായ പുറത്തേക്കൊഴുക്കുന്നത് ഹഖായിഖുകളും(യാഥാർഥ്യങ്ങൾ) സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളോടുള്ള സ്നേഹവും ആണെങ്കിൽ, അപ്പോൾ അല്ലാഹ്(അസ്സവജൽ) വിവരിക്കുന്നു, ‘അപ്പോൾ ഹൃദയം വളരെ അധികം തീവ്രമാണ്. മാത്രമല്ല നിങ്ങൾക്ക് ഒരു ഊഹവും ഇല്ല ആ ഹൃദയത്തിൽ എന്താണെന്ന്.’ നമ്മൾ പ്രാർത്ഥിക്കുന്നു അതായത് അല്ലാഹ്(അസ്സവജൽ) ഈ യാഥാർഥ്യങ്ങളിലേക്ക് എത്തിചേരുവാൻ നമുക്ക് റമദാനിലെ യാഥാർഥ്യങ്ങൾ നൽകണമേയെന്ന്, ഒപ്പം നമ്മൾ എത്തിച്ചേരുന്നത് സ്നേഹം വഴിയാണ്, മറ്റൊന്നും വഴിയല്ല. നിങ്ങൾ സ്നേഹിക്കുന്നത്, നിങ്ങൾ അനുഗമിക്കുകയാണെങ്കിൽ, മാത്രമല്ല നിങ്ങൾ തുറന്ന ഹൃദയത്തോടെയും സ്നേഹത്തോടെയും അനുഗമിക്കുമ്പോൾ, അവർ ആ യാഥാർഥ്യങ്ങൾ അല്ലാഹ്(അസ്സവജൽ)ന്റെ ദാസന്മാരിലേക്ക് പ്രതിഫലിപ്പിക്കാൻ തുടങ്ങും.
സുബ്ഹാന റബ്ബിക്ക റബ്ബൽ ‘ഇസ്സത്തി’ അമ്മാ യസിഫൂൻ, വ സലാമുൻ ‘അലൽ മുർസലീൻ, വൽഹമ്ദുലില്ലാഹി റബ്ബിൽ ‘ആലമീൻ. ബി ഹുർമത്തി മുഹമ്മദ് അൽ മുസ്തഫാ വ ബി സിർറി സൂറത്ത് അൽ ഫാത്തിഹ.
സുഹ്ബയുടെ യഥാർത്ഥ തീയതി: മെയ് 17,2020
Updated: Jan 21, 2021
അനുബന്ധ ലേഖനങ്ങൾ:
- Guidance for The Muttaqeen – Those with Consciousness
- Senses of the Muttaqeen -Teaching to Fast With All Five Senses
- Control the Five Senses to Open the Soul
- Opening Spiritual Senses – Hearing, Seeing, Smelling, Tasting
- Walking Qur’an : Alif Laam Meem Verily There is no Doubt in this Book (Prophet ﷺ)
- Ramadan Mubarak May We be Blessed by Holy Qur’an
ഈ ദിവ്യ ജ്ഞാനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദയവായി ഞങ്ങൾക്ക് സംഭാവന ചെയ്യുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക.
പകർപ്പവകാശം © 2020 വാൻകൂവറിലെ നഖ്ശബന്ദി ഇസ്ലാമിക കേന്ദ്രം, സർവ്വ അവകാശങ്ങളും നിക്ഷിപ്തം.