
മുകളിലെ നക്ഷത്രത്തിന്റെ 3 ബിന്ദുക്കൾ – ഇസ്ലാം, ഇമാൻ, ഇഹ്സാൻ, നിങ്ങളുടെ ദർശനം തുറക്കുന്നു
മൗലാനയുടെ (ഖ) യാഥാർത്ഥ്യങ്ങളിൽ നിന്ന് ശൈഖ് നൂർജാൻ മിറഹ്മദി (ഖ) പഠിപ്പിക്കുന്നു
ശപിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ കാവലിനെ തേടുന്നു,
പരമകാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
എനിക്കായി ഒരു ഓർമ്മപ്പെടുത്തൽ അന അബ്ദകുൽ അജീസ് വ ദായീഫ് വ സാലിം വ ജഹൽ, എന്നുമാത്രമല്ല അല്ലാഹുവിന്റെ കൃപയാൽ മാത്രമാണ് നമ്മൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. നമ്മൾ സ്വീകരിച്ച പാത ഒന്നുമല്ലാത്തവൻ ആകാനാണ്.
പ്രവാചകർ മുഹമ്മദ് ﷺ തങ്ങളുടെ അനുചരന്മാരെ പിന്തുടരുക, അവർ നക്ഷത്രങ്ങളാണ്
ഹക്കായ്ക്കിന്റെ ആളുകൾക്ക് വേണ്ടി പ്രവാചകർ ﷺ തങ്ങൾ കൊണ്ടുവരുന്ന എല്ലാ യഥാർഥ്യവും അവർക്ക് സ്വയം മെച്ചപ്പെടാനും ജനങ്ങൾക്ക് യഥാർഥ്യങ്ങളുടെ പാത മനസ്സിലാക്കാനും വേണ്ടിയാണ്. അതായത് പ്രവാചകർ ﷺ തങ്ങൾ പഠിപ്പിക്കുകയായിരുന്നു എന്റെ അനുചരന്മാർ ഇരുണ്ട രാത്രിയിലെ നക്ഷത്രങ്ങളെ പോലെയാണ്.
أَصْحَابِيْ كَالنُّجُـــومْ بِأَيْهِمْ اَقْتَدَيْتِمْ اَهْتَدَيْتِمْ
“Ashabi kan Nujoom, bi ayyihim aqta daytum ahta daytum.”
“എന്റെ അനുചരന്മാർ നക്ഷത്രങ്ങളെ പോലെയാണ്. അവരിൽ ആരെയെങ്കിലും പിന്തുടരുക നിങ്ങൾ മാര്ഗദര്ശനം ലഭിച്ചവരാകും. ” പ്രവാചകർ മുഹമ്മദ് ﷺ
അവരിൽ നിന്നും നിങ്ങൾ പിന്തുടരുന്ന, വഴികാട്ടിയായി നിങ്ങൾ സ്വീകരിക്കുന്ന ആരായാലും, കാരണം നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നത് വഴികാട്ടലിനെയാണ് വിനോദത്തിനായി നോക്കുന്നതിനെയല്ല. എന്നാൽ പ്രവാചകർ ﷺ തങ്ങൾ ഒരു ഇഷാറത്ത് (അടയാളം) നൽകുകയായിരുന്നു അതായത് ഞാൻ നിങ്ങളോടൊപ്പമില്ലാത്ത സന്ദർഭത്തിൽ, എന്റെ അനുചരന്മാർ വഴികാട്ടികളെ പോലെ ആണ്. പ്രവാചകർ ﷺ തങ്ങളുടെ വാക്കുകൾ ശാശ്വതമായ യാഥാർത്ഥ്യങ്ങളാണ്. അതായത് പ്രവാചകർ ﷺ തങ്ങളുടെ അഹ്ബാബ് അൻ നബി ﷺ ആയിട്ടുള്ളവരെല്ലാരും, അതായത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സ്നേഹിതരെല്ലാരും ആ വിശുദ്ധ ഹദീസിൽ നിന്നും അനന്തരസ്വത്തായി എടുക്കുകയാണ്.
അഹ്ബാബ് അൻ–നബി ﷺ അനുചരന്മാരുടെ പുതിയകാല യാഥാർത്ഥ്യമാണ്
പ്രവാചകർ ﷺ ഈ ജനതയെ ശ്രദ്ധിക്കാതെ വിട്ടുകളയുന്നില്ല. അതായത് ഈ ജനതയിലെ അഹ്ബാബ് അൻ നബി ﷺ, അവർ സഹവർത്തിത്തതിന്റെ പുതുകാല യാഥാർത്ഥ്യമാണ്. അവർ സഹവർത്തിക്കുന്നത് സ്നേഹത്താലാണ്, പ്രവാചകർ ﷺ തങ്ങൾ പറഞ്ഞു നിങ്ങൾ ആരെയാണോ സ്നേഹിക്കുന്നത് നിങ്ങൾ അവരോടൊപ്പം ആയിരിക്കും.
الْمَرْءُ مَعَ مَنْ أَحَب
Qala Rasulullah ﷺ “Almar o, ma’a man ahab.”
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ഒരുവൻ ആരെയാണോ സ്നേഹിക്കുന്നത് അവൻ അവരോടൊപ്പം ആയിരിക്കും.
അതിന്റെ അർത്ഥം എന്തെന്നാൽ സഹവർത്തിക്കുന്നവർക്ക്, അസ്സ്-സ്വഹാബികൾക്ക് (അനുചരന്മാർ) നല്കപ്പെട്ട പദവി താരതമ്യം ചെയ്യാൻ സാധിക്കില്ല, പക്ഷെ മനസ്സിലാക്കുന്നതിന് വേണ്ടി, അവർക്ക് ആ പദവി നല്കപ്പെട്ടത് പ്രവാചകർ ﷺ തങ്ങളെ പിന്തുടർന്ന കാരണത്താലാണ്. അഹ്ബാബിനും സയ്യിദിനാ മുഹമ്മദ് ﷺ യുടെ സ്നേഹിതർക്കും അവരുടെ സ്നേഹത്തിന്റെ കാരണത്താൽ വഴികാട്ടലിന്റെ പദവിയാണ് നൽകപ്പെട്ടത്. അവരുടെ സ്നേഹത്തിന്റെ കാരണത്താൽ, അവർ എങ്ങനെ പിന്തുടർന്നു എന്ന കാരണത്താൽ, അല്ലാഹു (അ:ജ) അവരെ നിഷ്കളങ്കതയിൽ നിന്നും അണിയിച്ച കാരണത്താൽ – അവർ അഹ്ബാബ്, സ്നേഹിതരായി മാറി.
പ്രവാചകർ ﷺ തങ്ങളുടെ വാക്കുകളെല്ലാം സത്യമാണ് അതായത് നിങ്ങൾ ആരെയാണോ സ്നേഹിക്കുന്നത് നിങ്ങൾ അവരോടൊപ്പമായിരിക്കും. നിങ്ങൾ പ്രവാചകർ ﷺ തങ്ങളെയാണ് സ്നേഹിക്കുന്നതെങ്കിൽ, ആ സ്നേഹിതർ സയ്യിദിനാ മുഹമ്മദ് ﷺ വുമായി നിരന്തരമായ ബന്ധത്തിലാണ്. അതാണ് അവരുടെ തെളിവ്, അതാണ് അവർ ആരാണെന്നുള്ളത്. അതാണ് അവരുടെ ഇജാസ, അതാണ് അവരുടെ അനുമതി. എപ്പോഴെങ്കിലും ആരെങ്കിലും അനുമതിയെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ, അവർ എപ്പോഴും പ്രവാചകന്റെ ﷺ സന്നിധിയിലാണ്. അവർ ചലിക്കില്ല, അവർ അനുമതി ഇല്ലാതെ ഒന്നും ചെയ്യുകയില്ല, കാരണം അവർ ആ സ്നേഹത്തിന്റെ യാഥാർത്ഥ്യത്തിനുള്ളിലാണ്. അത് കാരണമായി പ്രവാചകർ ﷺ തങ്ങൾ അവരെ അണിയിച്ചു. അതേ പോലത്തെ തന്നെ മനസ്സിലാക്കലിലൂടെ അതായത് എന്റെ അഹ്ബാബിൽ നിന്നും ആരെയെങ്കിലും പിന്തുടരുക, നിങ്ങൾ മാര്ഗദര്ശനം ലഭിച്ചവരാകും.
﴾يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللّهَ وَكُونُوا مَعَ الصَّادِقِينَ ﴿١١٩
9:119 – “Ya ayyuhal ladheena amanoo ittaqollaha wa kono ma’as sadiqeen.” (Surat At-Tawbah)
“സത്യവിശ്വാസികളേ, നിങ്ങള്അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്മാരുടെ/ ഭക്തന്മാരുടെ/ നിഷ്കളങ്കരുടെ (വാക്കുകളിലും പ്രവർത്തികളിലും) കൂട്ടത്തില് ആയിരിക്കുകയും ചെയ്യുക.” (സൂറത്ത് അത്തൗബ)
ഡേവിഡ്(അ)ന്റെയും, സോളമൻ(അ)ന്റെയും പ്രവാചകർ മുഹമ്മദ് ﷺ തങ്ങളുടെയും നക്ഷത്രം
ഇപ്പോൾ മാർഗനിർദേശത്തിന്റെ യാഥാർത്ഥ്യം ഒരു നജ്മാണ്, ഒരു നക്ഷത്രമാണ്. അപ്പോൾ നക്ഷത്രത്തിന്റെ ഈ യാഥാർത്ഥ്യമാണ് അല്ലാഹു (അ:ജ) നമുക്ക് നൽകിയത്. അപ്പോൾ ഈ ഇൻസാനിൽ രണ്ട് ത്രികോണങ്ങളുണ്ട്. നെറ്റിയിൽ നിന്ന് വലത് നെഞ്ചിലേക്കും ഇടത് നെഞ്ചിലേക്കും എടുക്കുന്ന ഒരു ത്രികോണം ഉണ്ട്. അതിനാൽ, നിങ്ങൾ നെറ്റിയിൽ നിന്ന് വലത് നെഞ്ചിലേക്കും മുകളിലേക്കും നീക്കി ഒരു ത്രികോണം ഉണ്ടാക്കുന്നു, ഇതാണ് നിങ്ങളുടെ മുകളിലത്തേത്. അങ്ങനെ മൂന്ന് 60 ഡിഗ്രി കോണുകൾ, ഇതാണ് ഡേവിഡിന്റെ നക്ഷത്രം, സുലൈമാന്റെ (സോളമൻ) നക്ഷത്രം; ഇതെല്ലാം സയ്യിദിനാ മുഹമ്മദ് ﷺ യുടെ നക്ഷത്രമാണ്.
താഴത്തെ ത്രികോണം – ‘666’ ദജ്ജാലിന്റെ അടയാളമാണ്.
അപ്പോൾ മുകളിൽ മൂന്ന് ബിന്ദുക്കളുണ്ട്. മൂന്ന് ബിന്ദുക്കളുള്ള താഴേക്ക് ചൂണ്ടുന്ന വേറൊരു ത്രികോണം കൂടി ഉണ്ട് നെഞ്ചിന്റെ അതേ ബിന്ദുവിൽ നിന്നും താഴേക്ക് ചൂണ്ടുന്ന, നെഞ്ചിന്റെ രണ്ട് ബിന്ദുക്കളിൽ നിന്നും, അത് ജനനേന്ദ്രിയത്തിലേക്ക് നീങ്ങുന്നു. അപ്പോൾ താഴേക്ക് ചൂണ്ടുന്ന ഒരു ത്രികോണമുണ്ട്, 60 ഡിഗ്രി കോണുകളുള്ള, 60 ഡിഗ്രി, 60 ഡിഗ്രി, 60 ഡിഗ്രി. ‘666’ കാരണം നമ്മൾക്ക് പൂജ്യമില്ല (അറബിയിൽ), 6 ഉം ഒപ്പം ഒരു പുള്ളിയും ( ٦٠). കൂടെ 6-6-6 മുകളിലും.
എന്ത്കൊണ്ടാണ് ഈ ആളുകൾക്ക് ‘666’ മനസ്സിലാകുന്നതും ഇതാണ് ദജ്ജാൽ എന്ന് അവർ പറയുന്നതും? ദജ്ജാലിൽ നിന്നുമുള്ള ഒരു അടയാളം എന്ന്? അതിന്റെ കാരണം താഴത്തെ ത്രികോണം അവരുടെ ശരീരമാണ്. മുകളിലത്തെ ത്രികോണം അവരുടെ ആത്മാവാണ്. ശരീരവും ആത്മാവും അല്ലാഹു (അ:ജ) ഉദ്ദേശിച്ച ഒത്തൊരുമയിലും മാർഗദർശനത്തിലും പൂട്ടപ്പെട്ടിട്ടില്ലെങ്കിൽ
സയ്യിദിനാ യാസീൻ ﷺ നക്ഷത്രത്തെ പൂർണതയിലേക്ക് എത്തിക്കുകയും നമ്മെ 36 ആയി മാറ്റുകയും ചെയ്യുന്നു
“വ ലഖദ് കറംനാ ബനീ ആദം,” (നാം ആദമിന്റെയും ഈവിന്റെയും സൃഷ്ടിപ്പിനെ ആദരിച്ചിരിക്കുന്നു)
﴾وَلَقَدْ كَرَّمْنَا بَنِي آدَمَ…﴿٧٠
17:70 – “Wa laqad karramna bani adama…” (Surat Al-Isra)
“തീര്ച്ചയായും ആദം സന്തതികളെ നാം ആദരിചിരിക്കുന്നു…” (നിശായാത്ര)
അത് അതിന്റെ പൂർണതയിൽ എത്തിയില്ലെങ്കിൽ, (പൂർണത എന്നാൽ) അത് ആറ് 6കൾ = 36 ആയിരുന്നേനെ യാസീൻ ആണത് (വിശുദ്ധ ഖുർആനിലെ 36-ാമത്തെ അധ്യായം). ഇത് സൂറത്തു യാസീന്റെ മാസമാണ് – ഇതാണ് യാഥാര്ത്ഥ്യം. എന്തുകൊണ്ട്? കാരണം നക്ഷത്രം പ്രവാചകർ ﷺ തങ്ങളിൽ നിന്നുമുള്ള അനന്തരസ്വത്താണ്. നിങ്ങൾ ആരെയാണോ സ്നേഹിക്കുന്നത് നിങ്ങൾ അവരോടൊപ്പം ആയിരിക്കും എന്ന് പ്രവാചകർ ﷺ വിവരിച്ചപ്പോൾ, അവിടുന്നു പറയുകയാണ്, “ഞാൻ നിങ്ങളെ ഒരു 36 ആയി മാറ്റാൻ പോവുകയാണ്. ഞാൻ നിങ്ങളുടെ മുകളിലത്തെ 6 പുള്ളികളും പൂർണതയിൽ എത്തിക്കാൻ പോവുകയാണ്; ‘666’, ഒപ്പം ഞാൻ നിങ്ങളുടെ താഴത്തെ ആറ് പുള്ളികളും പൂർണതയിൽ എത്തിക്കാൻ പോവുകയാണ്.” നിങ്ങളുടെ താഴത്തെ മൂന്ന് ആറുകളും, മുകളിലത്തെ മൂന്ന് ആറുകളും കൂടെ ആറ് 6കൾ; 36 ആയിത്തീരുന്നു. ശരിയല്ലേ!
നക്ഷത്രം സമ്പൂര്ണതയിലേക്ക് എത്തിക്കപ്പെട്ടില്ലെങ്കിൽ, ‘666’ ദജ്ജാലിന്റെ യാഥാര്ത്ഥ്യം ആയിത്തീരും
നിങ്ങൾ പൂർണതയിലേക്ക് എത്തിക്കപ്പെട്ടില്ലെങ്കിൽ അതിപ്പൊൾ 99.9% ഉം ദുൻയാവാണ് (ഭൗതിക ലോകം), അവർക്ക് താഴ്ന്ന മോഹങ്ങളുടെ ‘666’ മാത്രമേയുള്ളു. അത്കാരണമാണ് ദജ്ജാലും എതിർ–മിശിഹായും ജനങ്ങളെ ആ യഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരുകയാണെന്ന് അവർ പറയുന്നത്. കാരണം ഭൂരിഭാഗം ആളുകളും പ്രവർത്തിക്കുന്നത് അവരുടെ ദുൻയവിയായ (ഭൗതിക ലോകം) ആഗ്രഹം അനുസരിച്ചാണ്.
അപ്പോൾ ‘666’; അത് അറുപത് ഡിഗ്രിയാണ്. 60 ഡിഗ്രി കോണുകളുള്ള ഒരു ത്രികൊണമാണത് – മൂന്നെണ്ണവും. 6-6-6 താഴെ, 6-6-6 മുകളിൽ. സമ്പൂര്ണമാണെങ്കിൽ, അത് 36 ആണ്. സമ്പൂര്ണമല്ലെങ്കിൽ, അത് വെറും താഴ്ന്ന ആഗ്രഹങ്ങളാണ്.
ഇസ്ലാം, ഈമാൻ, ഇഹ്സാൻ എന്നിവയിലാണ് ആത്മാവിന്റെ പൂർണത
അതിനാൽ ഇതിനർത്ഥം എന്തെന്നാൽ യാഥാർത്ഥ്യത്തിന്റെ ഈ വഴിയിൽ, വലത് ഭാഗത്തെ, ആത്മാവിന്റ മുകളിലെ യഥാർഥ്യത്തിന്റെ അടിത്തറ: ഇസ്ലാം, ഈമാൻ, വൽ മഖാമ്-ഉൽ-ഇഹ്സാൻ. അതിനാൽ ആത്മാവിന്റെ സമ്പൂര്ണത വലത് ഭാഗത്ത് – ഇസ്ലാം. അതിനാൽ നിങ്ങളുടെ വലത് നെഞ്ച് (നിങ്ങൾ എന്നെ നോക്കുന്ന കാരണത്താൽ അത് നേരെ തിരിച്ചാണ്) നിങ്ങളുടെ വലത് നെഞ്ച് ഇസ്ലാമാണ്; ഇടത് – നിങ്ങളുടെ ഹൃദയത്തിലേക്ക് ഇമാൻ ആണ്. മഖാമ്-ഉൽ-ഇഹ്സാൻ (ധാർമ്മിക മികവിന്റെ സ്ഥാനം) നിങ്ങളുടെ നെറ്റിയിലാണ് അഥവാ മൂന്നാം കണ്ണ് എന്നവർ പറയും.
ഇത് ബോധോദയത്തിന്റെ കണ്ണാണ്. അതിനർത്ഥം അഹ്ലുൽ ബസീറ (ദർശനം ലഭിക്കുന്ന ആളുകൾ), അവർ കാണുന്നവരാണ്, അവരുടെ നെറ്റിയിൽ ഒരു കണ്ണ് ഇരിക്കുന്ന പോലെ അല്ല, പക്ഷെ അവരുടെ ഹൃദയത്തിൽന്റെ ശക്തി അവരുടെ യഥാർത്ഥ്യത്തിൽ നിന്നും അവരെ കാണാൻ സഹായിക്കുന്നു, അവർ മഖാമ്-ഉൽ-ഇഹ്സാനിൽ (ധാർമ്മിക മികവിന്റെ സ്ഥാനം) നിന്നുമാണ് കാണുന്നത്. അത്കാരണമാണ് മഖാമ്-ഉൽ-ഇഹ്സാൻ (ധാർമ്മിക മികവിന്റെ സ്ഥാനം) എന്നാൽ അല്ലാഹു (അ:ജ) നിങ്ങളെ കാണുന്നുണ്ട് എന്നറിയലായത്. കാരണം ഇതിപ്പോൾ അയ്നിനെയും (കണ്ണ്) ആത്മീയ ദർശനത്തെ പറ്റിയുമാണ് പരാമർശിച്ചിട്ടുള്ളത്.
أَنْ تَعْبُدَ اللَّهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاك
“An Ta’bud Allaha, Ka annaka tarahu, fa in lam takun tarahu fa innahu yarak.”
“അത് (ഇഹ്സാൻ – ധാർമ്മിക മികവിന്റെ സ്ഥാനം) എന്നാൽ അല്ലാഹുവിനെ കാണുന്ന പോലെ അവന് സേവനം അനുഷ്ഠിക്കലാണ്; നീ അവനെ കാണുന്നില്ലെങ്കിൽ, (അറിയുക) അവൻ നിന്നെ കാണുന്നുണ്ട്.” പ്രവാചകർ മുഹമ്മദ് (സ)
ഇസ്ലാമിലൂടെ (കീഴടങ്ങൽ) ആത്മാവിനെ പൂർണതയിലേക്ക് എത്തിക്കുക
അപ്പോൾ പ്രവാചകർ ﷺ കൊണ്ടുവരുന്ന ആത്മാവിന്റെ മുകളിലത്തെ യാഥാർത്ഥ്യം; അതായത് നിങ്ങൾക്ക് നിങ്ങളുടെ ആത്മാവിനെ പൂർണതയിലേക്ക് എത്തിക്കണമെങ്കിൽ, ആത്മാവിന്റെ യാഥാർത്ഥ്യം ഇസ്ലാമിനെ അടിസ്ഥാനമാക്കിയാണ്. എത്രത്തോളം നല്ലതാണ്, എത്രത്തോളം തെളിഞ്ഞതാണ്, എത്രത്തോളം പൂർണത പ്രാപിച്ചതാണ് നിങ്ങളുടെ തസ്ലീം (കീഴടങ്ങൽ) എന്നതിനെ അടിസ്ഥാനമാക്കിയാണ്. കാരണം, നമ്മക്ക് എല്ലാം ഇംഗ്ലീഷിലോട്ട് തിരിച്ച്കൊണ്ട് വരാം, ഞങ്ങൾ ഇവിടെയുള്ളത് എല്ലാവരേം അറബികൾ ആക്കാൻ വേണ്ടിയല്ല. ഇസ്ലാം, ആളുകൾ കീഴടങ്ങേണ്ടിടത്ത്, പക്ഷെ അവർക്ക് ഇസ്ലാം എന്താണെന്ന് അറിയില്ല. അവർ ദൈവത്തിന്റെ ഇച്ഛക്ക് സ്വയം സമർപ്പിക്കുകയാണ്. അതാണ് പ്രവാചകനു ﷺ വേണ്ടുന്നത്. അതാണ് അല്ലാഹുവിനു (അ:ജ) വേണ്ടുന്നത്. അല്ലാഹു (അ:ജ) എല്ലാ മതങ്ങളെയും പടച്ചു, അവന്റെ എല്ലാ സൃഷ്ടികളേയും പടച്ചു, ആ സൃഷ്ടികളെയെല്ലാം സ്നേഹത്താൽ പടച്ചു. അവനു വേണ്ടുന്നത് എന്തെന്നാൽ, അവനു വേണ്ടുന്നത്: എന്റെ ഇച്ഛ വരണം, എന്റെ രാജ്യം വരണം, എന്റെ ഇച്ഛ തീർച്ചയായും നടപ്പിലാകണം എന്നതാണ്.
“അങ്ങയുടെ രാജ്യം വരേണമേ; അങ്ങയുടെ തിരുമനസ്സ് (ഇച്ഛ) സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ… ഞങ്ങളെ പ്രലോഭനത്തിൽ ഉൾപെടുത്തരുതേ, തിന്മയിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ.” — ദി ലോർഡ്സ് പ്രയർ
അതായത്, ഇസ്ലാമെന്നാൽ തസ്ലീം, ചെയ്യലാണ്, കീഴടങ്ങലാണ്: “ഞാൻ എന്റെ ഇച്ഛയെ എന്റെ സൃഷ്ടാവിന്റെ ഇച്ഛക്കു സമർപ്പിക്കുന്നു. ഏറ്റവും കുറഞ്ഞത്, “എന്റെ ഇച്ഛയെ എന്റെ സൃഷ്ടാവിന്റെ ഇച്ഛക്കു സമർപ്പിക്കാൻ ശ്രമിക്കാനുള്ള പാതയെങ്കിലും ഞാൻ സ്വീകരിക്കുന്നു.” ഇപ്പോൾ അത് ആത്മാവിന്റെ യഥാർത്ഥ്യത്തിന്റെ അടിസ്ഥാനമായി മാറുന്നു. ഇതിപ്പോൾ നിങ്ങളുടെ ആത്മാവിന്റെ ശക്തിയെ തുറക്കാനുള്ളതാണ്.
സമ്പൂർണത പ്രാപിച്ച ശൈഖുകൾ അജ്ഞതയുടെ ലോകത്തെ ഇരുട്ടിലെ നക്ഷത്രങ്ങളാണ്
ഇതെല്ലാം അല്ലാഹു (അ:ജ) നക്ഷത്രങ്ങളാക്കിയ സമ്പൂർണരായ ശൈഖുകളാൽ (ആത്മീയ വഴികാട്ടി) മാത്രമാണ്. നിങ്ങളൊരു നക്ഷത്രമല്ലെങ്കിൽ, എങ്ങനെ നിങ്ങൾക്ക് നക്ഷത്രത്തെ വിവരിക്കാൻ കഴിയും? പ്രവാചകർ ﷺ പഠിപ്പിക്കുകയായിരുന്നു അതായത്, ‘ജഹലിൽ നിന്നും, അജ്ഞതയിൽ നിന്നും ഇരുളുപ്രാപിച്ച ദുനിയാവിൽ എന്റെ നക്ഷത്രങ്ങളാണ് അവർ. നിങ്ങളെ ആ യഥാർഥ്യത്തിലേക്ക് തിരികെ കൊണ്ടു പോകാനുള്ള വഴികാട്ടികൾ ആണവർ.’
അതിനാൽ അവർ നിങ്ങളെ പഠിപ്പിക്കുന്ന ഇസ്ലാം ആണ് (യഥാർത്ഥ ഇസ്ലാം). അല്ലാതെ നിങ്ങൾ വേറെ ബുക്കുകളിൽ നിന്നും വേറെ സ്ഥലങ്ങളിൽ നിന്നും എടുത്തതും 50 വെവ്വേറെ അദ്ധ്യാപകരെ കൂട്ടികുഴച്ചതുമല്ല കൂടാതെ അവരിൽ കൂടുതൽ പേരും ആക്രമാസക്തരാണ്, അവരിൽ കൂടുതൽ പേരും കുപിതരാണ്. നമ്മൾ ഇന്ന് പറയുന്നത് എന്തെന്നാൽ നിങ്ങൾ ഒരു ബുക്ക് വായിക്കുകയും എന്നിട്ട് ഒരു പ്രസംഗം നടത്തുകയും ചെയ്താൽ, നിങ്ങൾ ഒരു ഹദീസ് വായിക്കുകയും എന്നിട്ട് ഒരു പ്രസംഗം നടത്തുകയും ചെയ്താൽ, നിങ്ങൾ ഒരു പ്രസംഗം നടത്തുകയും, ഒരു പ്രസംഗം നടത്തുകയും ചെയ്താൽ, ജനങ്ങൾ പ്രവാചകർ ﷺ തങ്ങളുടെ ഹദീസിൽ ആശ്ചര്യപ്പെട്ടേക്കാം. പക്ഷെ നിങ്ങളുടെയും എന്റെയും ഇടയിൽ, നിങ്ങൾ അതൊരായിരം തവണ വായിച്ചതുകൊണ്ട് നിങ്ങളെയത് മാറ്റി എന്ന് അത് അർത്ഥമാക്കുന്നില്ല. അതിനാൽ ഇസ്ലാം പ്രവർത്തിയിലാണ്. അതായത് കീഴടങ്ങാൻ വേണ്ടി ഞാൻ എന്നെത്തന്നെ ഉതകുന്നതാക്കി മാറ്റണം, ഞാൻ തകർന്നവനാകണം, ഞാൻ എന്നെത്തന്നെ മായ്ക്കണം. എനിക്ക് വേണ്ടുന്നതെല്ലാം എനിക്ക് വായിക്കാം. പക്ഷെ, കൂടുതൽ പേരും ആശ്ചര്യഭരിതരാണ്, അതായത് ആളുകൾക്ക് അറിവോതി കൊടുക്കുന്ന ഈ പണ്ഡിതര്, പക്ഷെ അവരുടെ സ്വഭാവം വെറും മോശമാണ്. കാരണം അവർ വായിച്ചതും അവർ ചെയ്തതൊന്നും തന്നെ അവരെ ബാധിച്ചില്ല. യാഥാർത്ഥ്യത്തിന്റെ വഴി ഇതല്ല, അവർ നക്ഷത്രങ്ങൾ ആവുകയുമില്ല.
നിങ്ങളെ അച്ചടക്കമുള്ളവരാക്കാൻ വേണ്ടി ഔലിയാക്കൾ പരീക്ഷണങ്ങളിലൂടെ ആയിരിക്കും നിങ്ങളെ നേര്വഴിക്കുനയിക്കുക.
മാർഗദർശികൾക്ക് അകമ്പടി സേവിക്കുന്നവർ; അവർ നേർവഴിക്കുനയിക്കുന്ന പ്രക്രിയ എന്തെന്നാൽ പൊടിക്കലാണ്, പൊടിക്കലാണ്, പൊടിക്കലാണ്. അതിനാൽ എല്ലാ നിമിഷവും നിങ്ങൾ അവരാൽ പൊടിച്ചു താഴെ കൊണ്ട് വരപ്പെടുകയാണ്; അതിനാൽ അത് നിങ്ങളുടെ ഇച്ഛ ആയിരിക്കില്ല, അത് നിങ്ങളുടെ മനസ്സായിരിക്കില്ല, നിങ്ങൾക്ക് എന്താണ് വേണ്ടുന്നത് എന്നല്ല മറിച്ച് അല്ലാഹുവിനു (അ:ജ) എന്താണ് വേണ്ടുന്നത് എന്നാണ്. അവർ നിങ്ങൾക്ക് പ്രചോദനം നൽകും, അതായത് നിങ്ങളുടെ ഹൃദയത്തെ ശ്രദ്ധിക്കുക, നിങ്ങളുടെ ഹൃദയത്തെ ശ്രദ്ധിക്കുക. അധികം സംസാരിക്കരുത്, അധികം ശ്രദ്ധിക്കുക! സ്വന്തത്തിനെതിരെ ബുദ്ധിമുട്ട് ഉണ്ടാക്കുക! നിങ്ങളുടെ സ്വന്തത്തിന് ബുദ്ധിമുട്ടായിട്ടുള്ള കാര്യങ്ങൾ ചെയ്യുക! സ്വന്തത്തെ പരിഗണിക്കുന്നതിന് പകരം മസ്ജിദിനെ പരിഗണിക്കുക. നിങ്ങളുടെ വിശ്വാസത്തെ പരിഗണിക്കുക. നിങ്ങൾക്കുള്ള ഈ വിവിധ ഉത്തരവാദിത്തങ്ങളെല്ലാം പരിഗണിക്കുക! അതിനാൽ സ്വന്തത്തിനെതിരെ നിരന്തര ബോംബിടലാണ് അങ്ങനെ എന്ത് സംഭവിക്കും? അവരുടെ ഇസ്ലാം യഥാർത്ഥ്യമാകും.
യഥാർത്ഥ ഈമാൻ (വിശ്വാസം) വരുന്നത് സയ്യിദിനാ മുഹമ്മദ് ﷺ യോടുള്ള നിങ്ങളുടെ സ്നേഹത്തിൽ നിന്നുമാണ്
അതിന് ശേഷം ശൈഖ് പഠിപ്പിക്കാൻ തുടങ്ങും, നിന്റെ ഹൃദയത്തിൽ വിശ്വാസം കൊണ്ട് വരുക – ആത്മാവിന്റെ യാഥാർത്ഥ്യം. അപ്പോൾ അവർ ചോദിക്കും, “എന്താണ് വിശ്വാസം? എന്താണ് യഥാർത്ഥ വിശ്വാസം?” സയ്യിദിനാ മുഹമ്മദ് ﷺ യോടുള്ള നിങ്ങളുടെ സ്നേഹമാണ് നിങ്ങളുടെ ഈമാൻ. അതായത്, നിങ്ങൾ നിങ്ങളുടെ സ്വന്തത്തെ സ്നേഹിക്കുന്നതിനേക്കാൾ പ്രവാചകനെ ﷺ സ്നേഹിക്കുക, ഇതാണിപ്പോൾ ഹൃദയത്തിൽ ചെയ്യേണ്ടുന്ന ജോലി.
لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ
“La yuminu ahadukum hatta akona ahabba ilayhi min walidihi wa waladihi wan Nasi ajma’yeen.”
“നിങ്ങൾക്കാർക്കും വിശ്വാസം ഉണ്ടാവുകയില്ല; ഒരുവൻ അവന്റ പിതാവിനെക്കാളും, അവന്റെ കുട്ടികളെക്കാളും, എല്ലാ മനുഷ്യരെക്കാളും എന്നെ സ്നേഹിക്കുന്നതുവരെ.” പ്രവാചകർ മുഹമ്മദ് ﷺ
മൗനമവലംബിക്കുന്നതിലൂടെയും കീഴടങ്ങലിലൂടെയും നിങ്ങളുടെ തന്നെ യഥാർത്ഥ്യങ്ങൾ നിർമിക്കുക
അങ്ങനെ അവരുടെ യഥാർത്ഥ സമർപ്പണം ഫലപ്പെടുകയാണെന്ന് പറയാം. അവർ ആരുടെയോ എന്തോ വായിച്ചതല്ല, ആരുടെയോ യഥാർത്ഥ്യങ്ങൾ, എന്നിട്ട് നിങ്ങൾ വിശ്വസിക്കാൻ തുടങ്ങും അത് നിങ്ങളുടേതാണെന്ന്. അല്ല! ജീവിതത്തിൽ നിങ്ങൾ നിങ്ങളുടേതായ യഥാർത്ഥ്യങ്ങൾ നിർമിക്കണം. അപ്പോൾ, നിങ്ങൾക്ക് ആരുടെയെങ്കിലുമൊക്കെ സ്വപ്നം നിർമിക്കുകയോ അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ തന്നെ സ്വപ്നം നിർമിക്കുകയോ ചെയ്യാം. അതിനർത്ഥം അത് ആരുടെയോ യാഥാർത്ഥ്യങ്ങൾ ആണെന്നാണ്, നിങ്ങൾ തന്നെ നിങ്ങളുടേത് നിർമിക്കണം, നിങ്ങളുടെ തന്നെ സ്വയം കീഴടങ്ങലിലൂടെ, നിങ്ങളുടെ തന്നെ സ്വയം മായിക്കലിലൂടെ.
ആ പ്രക്രിയ യഥാര്ത്ഥമായി നിങ്ങളെ ചതക്കുന്നുവെങ്കിൽ ഒപ്പം നിങ്ങൾ നിങ്ങളെ തന്നെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ നിങ്ങളെ തന്നെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നുവെങ്കിൽ, ഒപ്പം ത്വരീഖത്തിന്റെ ആദ്യ പാത സംത്ത് ആണ്, മൗനം അവലംബിക്കലാണ്. നിങ്ങളുടെ പരിശീലനത്തിൽ ഏഴ് വർഷം സംസാരിക്കാനുക്കാനുള്ള അനുവാദം നിങ്ങൾക്കില്ല. സയ്യിദിനാ അബു ബക്കർ അസ്സ്-സിദ്ധീഖ് (അ) തങ്ങളുടെ വായിൽ ഒരു കല്ലുണ്ടായിരുന്നെങ്കിൽ, ഇത് മഹാനായ സിദ്ധീഖ്-അൽ-മുത്ത്ലഖ് ആണ്, എങ്കിൽ ഏഴായിരം വർഷത്തെ കല്ലുപോലും നമ്മൾക്ക് മതിയാവില്ല. സംസാരിക്കാൻ അനുവാദമില്ല. നിങ്ങൾ മൗനം അവലംബിച്ചു, മൗനം അവലംബിച്ചു അതിനാൽ നിങ്ങൾ പൊടിക്കപ്പെടുകയാണ്, പൊടിക്കലും ചതക്കലുമാണ് അത് കൊണ്ട് നിങ്ങളുടെ വായിൽ നിന്ന് ഒരു കള്ളവും പുറത്തു വരില്ല.
യാഥാർത്ഥ ശൈഖുകൾ അനുമതി ലഭിക്കുന്നതുവരെ സ്വയം മറഞ്ഞിരിക്കുന്നവരാണ്.
അപ്പോൾ എത്രത്തോളം വർഷങ്ങളാണ് അവർ മറഞ്ഞിരുന്നത്? നിങ്ങൾ ഒരിക്കലും അവരെ കണ്ടിട്ടില്ല. അവർ എപ്പോഴു അവരുടെ ശൈഖിനൊപ്പമാണ്. നിങ്ങൾ അവരെ ഒരു ചിത്രത്തിൽ പോലും കണ്ടിട്ടില്ല; ഫോട്ടോ എടുക്കുന്ന അവസരങ്ങളിൽ അവർ ശൈഖിനൊപ്പം നിന്നിട്ടില്ല. അവർ മറഞ്ഞവരായിരുന്നു. അവർ പറയുമായിരുന്നു, “സമ്മേളനം നടക്കുമ്പോഴൊക്കെ (ലോസ് ഏഞ്ചലസ്സിൽ) നീ എവിടെയായിരുന്നു?” അവർ മറഞ്ഞിരിക്കുകയായിരുന്നു. “ഞങ്ങൾ സംസാരിക്കുമ്പോഴൊക്കെ നീ എവിടെയായിരുന്നു?” അവർ മറഞ്ഞിരിക്കുകയായിരുന്നു. അവർ പ്രധാനമായും ഏകാന്ത വാസത്തിലും സ്വയം ഒറ്റപ്പെട്ടും കഴിയുകയായിരുന്നു.
സംസാരിക്കാനുള്ള ഇജാസയും അനുമതിയും വന്നപ്പോൾ, അപ്പോൾ നിങ്ങൾ അവരുടെ മുഖം എല്ലായിടത്തും കാണും. കാരണം ഇതൊരു ഇരുണ്ട രാത്രിയാണ് അനന്തരം പ്രവാചകർ ﷺ പറയും, “നീ എന്റെ നക്ഷത്രങ്ങളിലൊന്നാണ്. പോവുക.” അവർ ഒരു നക്ഷത്രമല്ലെങ്കിൽ, നിങ്ങൾ അവരെ കാണുകയില്ല. നിങ്ങൾ കാണുകയില്ല. അതൊരു നക്ഷത്രമല്ലെങ്കിൽ, നിങ്ങൾ കാണുകയില്ല. അത് പുറകിലെ ഇരുട്ടിൽ കൂടിക്കുഴഞ്ഞു കിടക്കുകയേയുള്ളു. അതിനാൽ അവർ അവരുടെ ഇസ്ലാമിനെ പൂർണതയിലേക്ക് എത്തിച്ചു ഒന്നുമല്ലാതായി തീരുന്നതിനുവേണ്ടി.
നിങ്ങൾക്കുള്ളതെന്താണോ അത് സയ്യിദിനാ മുഹമ്മദ്ﷺ തങ്ങളുടെ സ്നേഹത്തിനായി നൽകുക, അവിടുന്നു നിരീക്ഷിക്കുന്നുണ്ട്
അങ്ങനെ അക്കാരണത്താൽ അവരുടെ ശൈഖുകൾ അവരെ പഠിപ്പിച്ചു, നീ നിന്നെ സ്നേഹിക്കുന്നതിനേക്കാളും പ്രവാചകർ ﷺ തങ്ങളെ സ്നേഹിക്കുക! എല്ലാം ആ സ്നേഹത്തിനും പ്രവാചകർ ﷺ തങ്ങളുടെ ശ്രദ്ധ ലഭിക്കുന്നതിനും വേണ്ടി ചെയ്യുക! അങ്ങനെ അനന്തരം അവർ പറയും, ഞാനൊരു വിമാനത്തിൽ കേറാൻ പോവുകയാണ്. ആർക്കു വേണ്ടി? പ്രവാചകർ ﷺ തങ്ങളുടെ സ്നേഹത്തിനു വേണ്ടി. എനിക്കില്ലാത്തതു പോലും ഞാൻ കൊടുക്കാൻ പോവുകയാണ്, പ്രവാചകർ ﷺ തങ്ങളുടെ സ്നേഹത്തിനു വേണ്ടി. ഞാൻ മൗലിദിന് (പ്രവാചകർ ﷺ തങ്ങളുടെ ജന്മദിനാഘോഷം) പോവുകയാണ്, പ്രവാചകർ ﷺ തങ്ങളുടെ സ്നേഹത്തിനു വേണ്ടി. ഞാൻ പോവാൻ പോവുകയാണ് എന്റെ കയ്യിൽ ഒന്നുമില്ലെങ്കിൽ പോലും. ഞാൻ പ്രവാചകർ ﷺ തങ്ങളുടെ സ്നേഹത്തിനു വേണ്ടി എനിക്കു തന്നെ ഒരു മനോഹരമായ ഉടുപ്പ് വാങ്ങാൻ പോവുകയാണ്. പ്രവാചകർ ﷺ തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് നിങ്ങൾ ചിന്തിക്കുന്നില്ലേ? ഇത് വളരെ മാധുര്യമാണ്.
എല്ലാമുണ്ടായിട്ടും ഒരു ബക്ലവ (ഒരു തരം പലഹാരം) മാത്രം കൊണ്ടു വരുന്നവനെ പോലെയല്ല. ഒരാൾക്കു ഒരുപക്ഷെ നൂറുകണക്കിനും ആയിരക്കണക്കിനും ഉണ്ടായിരിക്കും എന്നിട്ട് ഒരു ബക്ലവ കൊണ്ടുവരും. എല്ലാവരും, അവർക്കുള്ളതുപോലെ, പ്രവാചകർ ﷺ തങ്ങൾ നിരീക്ഷിക്കുകയാണ്. കാഴ്ച്ചയിൽ അധികം ഒന്നുമില്ലാത്ത ആളുകളുണ്ട്, പക്ഷെ അവർ എല്ലാം ചെയ്യുന്നവരാണ് ഒപ്പം അത് നിഷ്കളങ്കമാണ്. പൈസയുടെ അളവല്ല വിഷയം. നിങ്ങൾ ആരാണ്, നിങ്ങളുടെ കയ്യിൽ എന്തൊക്കെയുണ്ട്, നിങ്ങൾ പ്രവാചകർ ﷺ തങ്ങൾക്കു വേണ്ടി എന്താണ് ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണത്. നിങ്ങൾക്ക് ലോകത്തിലെ മുഴുവൻ സമയവുമുണ്ടെങ്കിൽ ഒപ്പം നിങ്ങളുടെ സമയം മുഴുവനും നിങ്ങൾ പ്രവാചകർ ﷺ തങ്ങൾക്കു കൊടുത്താൽ, അത് അതിശയകരമാണ്. തങ്ങൾ നിരീക്ഷിക്കുന്നുണ്ട്, തങ്ങൾ സ്നേഹിക്കുന്നുണ്ട്, തങ്ങൾ ഈ സ്നേഹത്താൽ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. ഈ ഭ്രാന്തുപിടിച്ച ദുനിയാവിൽ, നിങ്ങളിതെല്ലാം ചെയ്യുകയാണോ! ഇപ്പോളിതാണ് പ്രവാചകർ ﷺ തങ്ങളുടെ നസർ (തിരുനോട്ടം).
നിങ്ങൾക്ക് എല്ലാം ഉണ്ടെങ്കിൽ ഒപ്പം നിങ്ങൾ എല്ലാവർക്കും എല്ലാം കൊടുക്കുമെങ്കിൽ, നിങ്ങളുടെ ദീനിന്റെ കാര്യം വരുമ്പോൾ നിങ്ങൾ കുറച്ചു നാണയങ്ങൾ എറിഞ്ഞു കൊടുത്തിട്ട് ഈ നാണയങ്ങൾ കൊണ്ട് സന്തുഷ്ടനാവുക എന്ന് പറഞ്ഞാൽ. പ്രവാചകർ ﷺ തങ്ങൾ പറയും, “ശരി! എന്തിലാണ് സന്തുഷ്ടനാവേണ്ടത് എന്നു നാം നിനക്ക് കാണിച്ചു തരാം.” എല്ലാം ആപേക്ഷികമാണ്. അപ്പോൾ നിങ്ങൾക്ക് തിരുശ്രദ്ധ വേണമെങ്കിൽ, അവർ അവരുടെ സ്നേഹം മുഴുവൻ നൽകുമായിരുന്നു. അതിനാലാണ് പ്രവാചകർ ﷺ തങ്ങളെ നിങ്ങളുടെ സ്വന്തത്തേക്കാൾ സ്നേഹിക്കുക എന്ന് അത് അർത്ഥമാക്കുന്നത്.
لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ
“La yuminu ahadukum hatta akona ahabba ilayhi min walidihi wa waladihi wan Nasi ajma’yeen.”
“നിങ്ങൾക്കാർക്കും വിശ്വാസം ഉണ്ടാവുകയില്ല; ഒരുവൻ അവന്റ പിതാവിനെക്കാളും, അവന്റെ കുട്ടികളെക്കാളും, എല്ലാ മനുഷ്യരെക്കാളും എന്നെ സ്നേഹിക്കുന്നതുവരെ.” പ്രവാചകർ മുഹമ്മദ് ﷺ
സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ സ്നേഹത്തിനായി എല്ലാ ബുദ്ധിമുട്ടുകളും സഹിക്കുക
നിങ്ങളുടെ എല്ലാ കഠിന തീരുമാനങ്ങളും ആ സ്നേഹത്തെ അടിസ്ഥാനമാക്കിയായിരിക്കും. അവർ ഒരിടത്തേക്ക് നീങ്ങാൻ പറഞ്ഞാൽ, നിങ്ങൾ നീങ്ങും! അവർ ഒരു സ്ഥലത്തേക്ക് പോകാൻ പറഞ്ഞാൽ, നിങ്ങൾ ആ സ്ഥലത്തേക്ക് പോകും! അവർ ആ ദികിർ (ദിവ്യ സ്മരണ) ചെയ്യാൻ പറഞ്ഞാൽ, നിങ്ങൾ ആ ദികിർ ചെയ്യും! നിങ്ങൾ ചെയ്യുന്നതെല്ലാം ആ സ്നേഹത്തിനു വേണ്ടിയാണ്. ഒന്നെന്നിൽ തിരുനോട്ടം നൽകൂ, എന്നെ നൊക്കൂ, അങ്ങയുടെ സന്തോഷത്താലുള്ള കണ്ണുകളാൽ, എങ്കിൽ ഞാൻ സന്തുഷ്ടനാകും. ഈ ലോകം മുഴുവൻ എന്നെ തീയിൽ എറിഞ്ഞാലും, പക്ഷെ അങ്ങ് സന്തുഷ്ടനാണെങ്കിൽ. അങ്ങയുടെ രിദ എന്നിലുണ്ടെങ്കിൽ, ഞാൻ സന്തുഷ്ടനാണ്. അവർ പറയുമായിരുന്നു കർബലയുടെ മൈതാനത്ത്, എല്ലാ ആളുകളും കണ്ടത് ശത്രുവിന്റെ തീയെയാണ്, ഇമാം ഹുസൈൻ (അ) കണ്ടതെന്തെന്നാൽ, പ്രവാചകർ ﷺ തങ്ങളുടെ തുറന്ന കൈകളെയാണ്. “എന്നിലേക്കു ഓടി വരൂ. ഈ കഷ്ടപാടുകളും ദുഖങ്ങളും അവഗണിക്കൂ എന്നിലേക്ക് ഓടി വരൂ!” ഇത് സയ്യിദു ശുഹദയാണ് – ദർശിക്കാൻ കഴിയുന്നവരുടെയൊക്കെ നേതാക്കൾ, അവർ നമ്മെ പഠിപ്പിക്കുന്നു.
അതായത് നമ്മൾ ദുർബലരാണ്. നമുക്ക് വേണ്ട, നിങ്ങൾക്ക് അറിയാലോ, ഭയങ്കര കഷ്ടപ്പാട്. പക്ഷെ എല്ലാ ബുദ്ധിമുട്ടികളിലൂടെയും, ഞാൻ അങ്ങയുടെ ﷺ തിരുമുഖത്തെ മാധുര്യം കണ്ടോട്ടെ, അങ്ങിലേക്കെത്താൻ ഞാൻ ഗ്ലാസിലൂടെയും മുള്ളിലൂടെയും നടക്കാം. പ്രവാചകർ ﷺ തങ്ങൾ പറയും, “നിങ്ങൾ അങ്ങനെ ചെയ്താൽ, എങ്കിൽ നിങ്ങൾ നിഷ്കളങ്കരാണ്. തീർച്ചയായും നിങ്ങൾ എന്റെ അഹ്ബാബ് ആണ്. നിങ്ങൾ എന്നെ സ്നേഹിക്കുന്നു ഞാൻ നിങ്ങളെയും സ്നേഹിക്കുന്നു.” സഹാബികൾ (റ) ആ തലക്കെട്ടിൽ അസൂയപ്പെട്ടു. അവർ പറഞ്ഞു, ഞങ്ങൾ കരുതി ഞങ്ങളാണ് സ്നേഹിതരെന്ന്! തങ്ങൾ പറഞ്ഞു, “അല്ല, നിങ്ങൾ എന്റെ സഹാബിയാണ്. നിങ്ങൾ എന്നോടൊപ്പമാണ്. തീർച്ചയായും നിങ്ങളെന്നെ സ്നേഹിക്കും.” കാരണം പ്രവാചകർ ﷺ തങ്ങളുടെ സുഗന്ധവും സൗന്ദര്യവും അവർ എത്രത്തോളം കണ്ടതാണ്. പക്ഷെ ഇവർ എന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ല. എന്നെ ഒരുനോക്ക് കാണാൻ വേണ്ടി അവർ എല്ലാം നൽകുന്നവരാണ്.
عَنْ أُنْسِ بْن مَالِكٍ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:(( مَتَى أَلْقَى أَحْبَابِيُّ ؟ فَقَالَ أَصْحَابُهُ: بِأَبِينَا أَنْتَ وَأَمْنًا، أَوْ لَسْنَا أَحْبَابُكَ ؟ فَقَالَ: أَنْتُمْ أَصْحَابِيٌّ، أَحَبَابِيٌّ: قَوْمٌ لَمْ يَرْوِنِي، وَآمَنُوْا بِيْ، وَأَنَا إِلَيْهِمْ بِالْأَشْوَاقِ أَكْثَرَ)).
( مُسْنَدَ الْفِرْدَوْسِ- ٤ / ١٤٨)
‘An Ansi bin Malik Qala, Qala Rasulullahi (saws):“Mata alqa ahbabiyu?
Faqala Ashabuhu: bi abina anta wa amnan, aw lasna ahbabuk?
Faqala: Antum Ashabiyun, ahbabiyun: qawmun lam yarweni, wa aamano bi, wa ana ilayhim bil ashwaqi aksara.”
അനസ് ഇബ്ൻ മാലിക് പറയുന്നു , അല്ലാഹുവിന്റെ പ്രവാചകർ പറഞ്ഞു:
“ഞാൻ എന്നാണ് എന്റെ സ്നേഹിതരെ കണ്ടുമുട്ടുക?
അനുയായികൾ പറഞ്ഞു: ഞങ്ങളുടെ പിതാക്കളും മാതാക്കളും സാക്ഷി, ഞങ്ങളല്ലെയോ അങ്ങയുടെ സ്നേഹിതർ? പ്രവാചകർ ﷺ പറഞ്ഞു: നിങ്ങൾ എന്റെ അനുയായികളാണ്. എന്റെ സ്നേഹിതരെന്നാൽ എന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരാണ്, എന്നിൽ വിശ്വസിച്ചവരുമാണ്, എനിക്ക് അവരെ കാണാനുള്ള ആഴത്തിലുള്ള ആഗ്രഹമുണ്ട്“. [മുസ്നദ് അൽ ഫിർദൗസിൽ രേഖപ്പെടുത്തിയിരിക്കുന്നു (4/148)]
സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ തിരു നോട്ടത്തെ തേടുക
എന്നിട്ടവർ അവരുടെ രാത്രികൾ കരച്ചിനാൽ കഴിച്ചുകൂട്ടും അതായത് ഞാൻ അബു ലഹബിനേക്കാൾ മോശമാണോ? അതായത് അബു ലഹബ് അങ്ങയെ കാണുകയും ശല്യം ചെയ്യുകയും ചെയ്തു പക്ഷെ ഞാൻ ചീത്തയൊന്നും ചെയ്തില്ലല്ലോ. ഞാൻ അങ്ങയെ ഒന്നു കണ്ടോട്ടെ! ഞാൻ അബു ലഹബിനേക്കാൾ മോശമാണെന്ന് എന്നെ തോന്നിപ്പിക്കരുതേ. അവർ കരയും. അവർ പ്രവാചകർ ﷺ തങ്ങളുമായി ഒരു സംഭാഷണം നടത്തും, “ദയവായി! അബു ലഹബ് അങ്ങയെ കണ്ടു. എനിക്കങ്ങയെ കാണാൻ കഴിയാത്ത വിതം ഞാൻ ചീത്തിയല്ലല്ലോ. അങ്ങയുടെ ഒരു ദർശനം നൽകൂ! അങ്ങയെ ഒന്നു കാണാൻ അനുവദിക്കൂ! അങ്ങയുടെ മുഖം കാണാൻ ഞാൻ യോഗ്യനല്ലെങ്കിലും!”
പക്ഷെ, അവർ എല്ലാ ദിവസവും ചോദിച്ചത് അങ്ങയുടെ പാദം ഒന്നു കാണാൻ അനുവദിക്കൂ എന്നാണ്. എന്നിട്ടാ പാദരക്ഷയും, മനോഹരമായ പാദരക്ഷയും പ്രവാചകർ ﷺ തങ്ങളുടെ കാൽപാദവും മനസ്സിൽ കാണും. എന്നിട്ടവർ പറയുക ഞാൻ അങ്ങയുടെ കാൽപാദത്തിൽ എന്റെ ചുണ്ടുകൾ വെച്ചോട്ടെ, എന്റെ തല അങ്ങയുടെ കാൽപാദത്തിലാണെങ്കിൽ ഞാൻ സുരക്ഷിതനായിരിക്കും. അങ്ങയുടെ സ്നേഹത്താൽ ഞാൻ സുരക്ഷിതനായിരിക്കും. കൂടെ അങ്ങയുടെ സ്നേഹം എന്നെ അണിയിക്കാനും അനുഗ്രഹിക്കാനും എന്റെ ബുദ്ധിമുട്ടുകളെല്ലാം എടുത്തു കളയാനും. പ്രവാചകർ ﷺ തങ്ങൾ, “എന്നെ നോക്കൂ!” എന്ന് പറയുന്ന ആ ദിനം വരെ, പ്രവാചകർ ﷺ തങ്ങളെ നോക്കുവാൻ അനുവാദം ചോദിക്കലല്ല കാരണം ഞാൻ എന്നെ അതിന് യോഗ്യനായി കണ്ടില്ല. പക്ഷെ പറയുക, “യാ റബ്ബി, തങ്ങളുടെ പ്രിയപ്പെട്ട കാൽപാദം കാണാൻ എന്നെ അനുവദിക്കൂ” എല്ലാവർക്കും ഒരു കാൽപാദം സങ്കല്പിക്കാൻ കഴിയും. നിങ്ങൾ ഒരു മനോഹര പാദരക്ഷ സങ്കല്പിക്കുക, മനോഹരമായ ഗന്ധമുള്ള പാദം എന്നിട്ട് “യാ റബ്ബി, ഒന്നെന്റെ ചുണ്ടുകൾ തങ്ങളുടെ കാൽപാദത്തിൽ വെച്ചോട്ടെ, എന്റെ തല തങ്ങളുടെ കാൽപാദത്തിൽ വെച്ചോട്ടെ” ഇതൊരു ഇഹ്ത്തിറാം ആണ് ആദരവാണ്. ഈ സ്ഥാനത്തു നിന്നും ഞാൻ സുഗന്ധത്താൽ നിറഞ്ഞോട്ടെ! പിന്നീട് ഇന്ഷാല്ലാഹ് അല്ലാഹു (അ:ജ) ഈമാന്റെ (വിശ്വാസം) സ്ഥാനങ്ങൾ തുറക്കും. അവരുടെ ഇസ്ലാം യാഥാർത്ഥ്യമായി മാറും, അവരുടെ സ്വന്തത്തിനെതിരെയുള്ള കഷ്ടപ്പാട് യാഥാർത്ഥ്യമായി മാറും. അവർ മറഞ്ഞിരിക്കുകയാണ്, മറഞ്ഞിരിക്കുകയാണ്, മറഞ്ഞിരിക്കുകയാണ്.
ഈ ലോകത്തെ എല്ലാ സൗന്ദര്യവും പ്രവാചകർ ﷺ തങ്ങളുടെ ബഹുമതിക്കുള്ളതാണ്
അവരുടെ ഈമാൻ വളരാൻ ആരംഭിക്കും. അവർ പ്രവാചകർ ﷺ തങ്ങളെ സ്നേഹിക്കാൻ ആരംഭിക്കുകയും ആ സ്നേഹം സർവ്വതിലും കാണുകയും ചെയ്യും, സർവ്വ മനോഹര വസ്ത്തുക്കളിലും. നമ്മൾ വായിച്ചുകൊണ്ടിരുന്ന നാറ്റ് പോലെ, ഇവിടെയുള്ള പൂക്കളൊക്കെ മനോഹരമാക്കപ്പെട്ടത് എനിക്കും നിങ്ങൾക്കും വേണ്ടിയല്ല
تیرے لیے ہی، دنیا بنی ہے
نیلے فلک کی، چادر تنی ہے
تو اگر نہ ہوتا دنیا تھی خالی
سارے نبی تیرے در کے سوالی
Terey liyea hee, Dunya bani hay
Neelay falak ki, Chadar tani hay
Tu agar na hota Dunya thi khali
Saare nabi tere dar ke sawali
ഈ പ്രപഞ്ചം അങ്ങേക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്, ആകാശത്തിലെ നീല വിരിപ്പ് അങ്ങേക്കു വേണ്ടി വിരിക്കപ്പെട്ടതാണ്. അങ്ങ് ഇല്ലായിരുന്നുവെങ്കിൽ ഈ ലോകം ശൂന്യമായിരുന്നേനെ, എല്ലാ പ്രവാചകന്മാരും രക്ഷ തേടി അങ്ങയുടെ വാതലിലാണ്.
എന്നിരുന്നാലും ഇടക്ക് നമ്മുടെ അഹംബോധം കരുതും “നീ വലിയ ഉയർന്നവനാണ്. മിക്കവാറും നിങ്ങൾ കരുതും ഈ ഗീതം നിങ്ങളെക്കുറിച്ചാണെന്ന്, അല്ലേ?”[ശൈഖ് ചിരിക്കുന്നു]. അഹംഭാവം! നിങ്ങൾ കരുതും, എല്ലാം മനോഹരമാക്കപ്പെട്ടത് ഞാൻ അതിൽ നടക്കുന്നത് കൊണ്ടാണ്. അല്ല! അല്ലാഹു (അ:ജ) പറയുന്നു, “അല്ല! എന്റെ സ്നേഹഭാജനമായ സയ്യിദിനാ മുഹമ്മദ് ﷺ, തങ്ങളാണ് അതിലൂടെ നടക്കുന്നത്! നാം ഈ മനോഹര പുഷ്പങ്ങളെല്ലാം ഉണ്ടാക്കിയത് അവിടുത്തെ ബഹുമതിക്കാണ്. നാം സൂര്യനെ ഊഷ്മളമായി തിളക്കിയത് അവിടുത്തെ ബഹുമാതിക്കാണ്. നാം എല്ലാ സുഗന്ധങ്ങളും കൊണ്ടുവന്നത് അവിടുത്തെ ബഹുമതിക്കാണ്.” എന്നിട്ടവർ പറയും ഇതാണ് ഇമാന്റെയും സ്നേഹത്തിന്റെയും സ്ഥാനം.
ہے نور تیرا شمس و قمر میں
تیرے لبوں کی لا لی سحر میں
پھولوں نے تیری خوشبو چُرا لی
سارے نبی تیرے در کے سوالی
Hay Noor tera shams o qamar may
Tere labo ki, Laali sahar may
Poolo ne Teri Khushbu chura li
Saare Nabi tere dar ke sawali
അങ്ങയുടെ പ്രകാശം സൂര്യനിലും ചന്ദ്രനിലുമുണ്ട്, പ്രഭാതത്തിന് അങ്ങയുടെ തിരുചുണ്ടുകളുടെ ചുമപ്പാണ്, എല്ലാ പുഷ്പങ്ങളും അങ്ങയുടെ സുഗന്ധം കവർന്നതാണ്, എല്ലാ പ്രവാചകന്മാരും രക്ഷ തേടി അങ്ങയുടെ വാതലിലാണ്.
ഇസ്ലാമും ഈമാനും യഥാർത്ഥ്യമായാൽ, മഖാമുൽ ഇഹ്സാൻ (ധാർമിക മികവിന്റ സ്ഥാനം) തുറക്കപ്പെടും
ഇസ്ലാമും (കീഴടങ്ങൽ) ഈമാനും (വിശ്വാസം) യഥാർത്ഥ്യമായാൽ മഖാമുൽ ഇഹ്സാന്റെ (ധാർമിക മികവിന്റ സ്ഥാനം) പ്രകാശം ആ അടിമയിലേക്ക് തുറക്കപ്പെടുകയാണ്. ആ പ്രകാശവും, ഈ പ്രയത്നങ്ങളുമെല്ലാം ചെയ്യുകയും ചെയ്താൽ, ചെയ്യുകയും ചെയ്താൽ ഒപ്പം അവർ അവരുടെ സമയം ഏകാന്തവാസത്തിൽ കഴിച്ചു കൂട്ടുകയാണ്. അവർ അവരുടെ റൂമുകളിൽ അവരെത്തന്നെ ഒറ്റപ്പെടുത്തുകയാണ്, അവരുടെ കസേരകളിലും കൗച്ചുകളിൽ ഇരുന്നും, അവരുടെ സിജാദയിലും (നമസ്കാര പായ), അവരുടെ സുജൂദുകളിലും (സാഷ്ടാംഗം) ഒപ്പം അവരുടെ ഇരുണ്ട മുറിയിൽ ഒരു മെഴുകുതിരിയും കത്തിച്ച്. അവർ പറയും ഇതെന്റെ കുഴിമാടമാണ് ഞാനിവിടം വിടുന്നില്ല, ഞാനിവിടം വിടുന്നില്ല, ഞാനിവിടം വിടുന്നില്ല അനന്തരം അല്ലാഹു (അ:ജ) അവരുടെ ഹൃദയം തുറക്കാൻ ആരംഭിക്കും, അവർ അവരുടെ രക്ഷിതാവിനെ കാണും. അല്ലാഹു (അ:ജ) ഉദ്ദേശിച്ചതിന്റെ ആധിപത്യം അവർ കാണും. കാരണം മഖാമുൽ ഇഹ്സാൻ (ധാർമിക മികവിന്റ സ്ഥാനം) അഹ്ലു ബസീറയുടെ (ദർശനം ലഭിക്കുന്ന ആളുകൾ) സ്ഥാനമാണ്. അവരുടെ ഹൃദയം തുറക്കാൻ ആരംഭിക്കും അവരുടെ യാഥാർതഥ്യം തുറക്കാൻ ആരംഭിക്കും. അതിനാൽ ഇത് മുകളിലെ നക്ഷത്രത്തിന്റെ ഒരു ചുരുങ്ങിയ വിവരണമാണ്.
ഈ സുഹ്ബ പകർത്തിയെഴുതി സഹായിച്ച ഞങ്ങളുടെ ട്രാൻസ്ക്രൈബർമാർക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.
സുഹ്ബയുടെ യഥാർത്ഥ തീയതി: March 11, 2019
അനുബന്ധ ലേഖനങ്ങൾ:
- Who are the Moons of this Nation: Rashideen, Mahdiyeen, Perfected Muhammadan Guides
- The Sun Burns Impurities – Sun, Stars and Levels of the Heart
- Star Formation & Levels of the Heart
- Allah is with the Righteous, Martyrs, Truthful, and Prophets
- Souls of Lovers of Prophet (saws) in Heart of Prophet (saws)
ഈ ദിവ്യ ജ്ഞാനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദയവായി ഞങ്ങൾക്ക് സംഭാവന ചെയ്യുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക
പകർപ്പവകാശം © 2022 നഖ്ശബന്ദി ഇസ്ലാമിക് കേന്ദ്രം വാൻകൂവർ, സർവ്വ അവകാശങ്ങളും നിക്ഷിപ്തം.